Saturday, June 9, 2012

കളഞ്ഞു പോയ ഹൃദയം


       
     കളഞ്ഞു പോയ ഹൃദയം



" സഖീ , പഴയ  ഗുഹാക്ഷേത്ര കവാടത്തിലൂടെ ....
ഇന്നലെകളിലേക്കൊരു  യാത്ര പോകാം !
അന്ന് നീ കൈതട്ടിത്തൂവിയ ചെഞ്ചായക്കൂട്ടുകളിലെങ്ങോ
എന്‍റെ ഹൃദയം  കളഞ്ഞുപോയിരിക്കുന്നു
ഇന്ന് നീ എന്നോടൊപ്പം വരിക ....
അതെനിക്കായ് കണ്ടെടുത്തു തരിക !
                                                         യാത്രയ്ക്കായൊരുങ്ങവേ വന്നൂ  ദ്വാരപാലകര്‍ ........
ചോദിച്ചു വാങ്ങി ഇന്നിന്‍റെയെല്ലാമെല്ലാം !
ആരതിയുഴിഞ്ഞു സാലഭഞ്ജികകള്‍ മൊഴിഞ്ഞു ,
മൃദു സ്മേരത്തോടെ ...........
ഇനി ഇന്നിന്‍റെ   നിങ്ങളില്ല ......
ഇന്നലകളിലെ നിങ്ങളിലേക്കാണ്  യാത്ര !

പുറപ്പെടും മുന്‍പ് പുറത്തെ വെട്ടത്തില്‍
നോക്കി നിന്നൂ അവരൊരുവേള മുഖാമുഖം !
പിന്നെ .....നടന്നൂ ....അകത്തെയിരുട്ടിലൂടെ ഇന്നലകളിലേയ്ക്ക് .....!
ഉള്ളില്‍ ..നീണ്ട ഇടനാഴികളില്‍ മുനിഞ്ഞു കത്തും
മണ്‍ ചെരാതുകള്‍  കടന്നുപോകെ അവളാരാഞ്ഞു ,
"എവിടെ  ഞാനത് കൈതട്ടിത്തൂവി ?
         
        പോകും വഴികളില്‍ കാണായ് പ്രഭാപൂരം !
        കേള്‍ക്കാറായ്  വസന്തമര്‍മ്മരങ്ങള്‍
         പൊട്ടിച്ചിരികള്‍ ..ആരവങ്ങള്‍ ....
          ഇന്നലയുടെ ഉള്‍ത്തുടിപ്പാര്‍ന്ന  സൌഹൃദങ്ങള്‍
          അവിടെല്ലാം അവള്‍ തിരഞ്ഞു ആ ഹൃദയം !
         പൊടുന്നനെ മാനം മേഘാവൃതമായ് ..........
          മഴ  പെയ്തിറങ്ങി ......
          ആ മഴത്തുള്ളികളോരോന്നും ...
       പണ്ടെന്നോ മാനത്തെ കറുത്ത ക്യാന്‍വാസില്‍ 
      അവള്‍ ,കോറിയിട്ട അജ്ഞാത ചിത്രങ്ങളെ  പേറി
     അയാളിലേക്ക് പെയ്തിറങ്ങെ
      അയാള്‍ മന്ത്രിച്ചു
            '"സഖീ ....നീയതു കണ്ടെടുത്തിരിക്കുന്നു !
     ഇനിയുള്ള യാത്രകളില്‍ അത് 
      നിന്നോടൊപ്പം ചേര്‍ത്തു കൊള്‍ക ."  


16 comments:

  1. നല്ല ഭാവന. താക്കോൽ പഴുതിലൂടെയുള്ള അവ്യക്തമായ ഒരു കാഴ്ചപോലെ. ആശംസകൾ..

    ReplyDelete
    Replies
    1. നന്ദി ജെഫു വീണ്ടും വായിക്കുക

      Delete
  2. തിളക്കമുള്ള നക്ഷത്രങ്ങള്‍ക്കു മാത്രമേ എന്നും ആളുകളെ ആകര്‍ഷിക്കാന്‍ പറ്റു,
    മറ്റുള്ള വരുടെ തിളക്കക്കുറവിലല്ല,
    മറിച്ചു സ്വന്തം തിളക്കത്തില്‍ നമുക്ക് അഹങ്കരിക്കാം,
    പക്ഷെ ആ തിളക്കത്തിനു പുറകില്‍ ഒരു വലിയ പ്രയക്നം,
    അതായിരിക്കും നക്ഷത്രത്തിനു കൂടുതല്‍ സന്തോഷം നല്‍കുന്നത്.
    ആ പ്രതീക്ഷയുടെ നാളുകള്‍,
    സ്വപനങ്ങളുടെ നാളുകള്‍,
    ഇപ്പൊ ഞാന്‍ അവിടെയാണ്,
    സ്വപ്ന സഞ്ചാരി,
    നിങ്ങളും നക്ഷത്ത്രങ്ങള്‍ തന്നെ..........................
    വഴികള്‍ പലതാണ്, എങ്കിലും ലക്ഷ്യം, ഒന്ന് തന്നെയാകട്ടെ, സ്നേഹം,
    സ്നേഹിക്കപ്പെടുന്നതു വലിയ അങ്ങീകാരമാണ്,
    ഒപ്പം വലിയ ഉത്തരവാദിത്തവും,

    സ്നേഹിക്കുന്നതാണ് സുഖം.
    ശരിക്കും,...................
    ആരുമറിയാതെ,,,,,,,,,,,,,,,,,,,,,,,,,,ആരുമറിയാതെ,,,,,,,,,,,,,,,,,,,,,,,,,,,,
    സ്വപ്നസഞ്ചാരി,,,,,,,,,,,,,,,,,,,,
    അവിടെ ആര്‍ക്കും എന്നെ തടയാന്‍ കഴിയില്ലല്ലോ,
    സ്വപനങ്ങളെ എന്‍റെ ഇഷ്ടത്തിനു നിയന്ത്രിക്കാന്‍ പഠിച്ച നാള്‍ മുതല്‍ ,
    ഞാന്‍ ആരെയും കുറ്റം പറയാറില്ല,
    എന്തിനാ വെറുതെ,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
    http://www.facebook.com/pages/Being-Alone-in-the-Dark-Corner-of-City-Lights/148418008624569

    ReplyDelete
    Replies
    1. എന്‍റെ കവിതയുടെ യാതൊരു കമന്റും രേഖപ്പെടുത്താതെ താങ്കളുടെ പരസ്യം ഇവിടെ ചേര്‍ത്തത് നിരാശാജനകമാണ്

      സുഹൃത്തേ എന്‍റെ രചനകള്‍ വായിച്ച്‌ അഭിപ്രായം ദയവായി രേഖപ്പെടുത്തു

      Delete
  3. നന്നായിരിക്കുന്നു സുഹൃത്തേ വരികള്‍ .. ഒന്ന് കൂടെ ആറ്റിക്കുറുക്കാമായിരുന്നു എന്നൊരു തോന്നല്‍ .... ആശംസകളോടെ ......

    ReplyDelete
  4. അവസാനം എത്തുവോളം വായന കവിതപോലെ സുന്ദരമായിരുന്നു.
    "അവളും" "അയാളും" എന്നതിനും പകരും "എന്നിലും" "നിന്നിലും" എന്നായിരുന്നെങ്കില്‍ വരികള്‍ കൂടുതല്‍ ഇണങ്ങിയേനെ എന്നൊരു അഭിപ്രായമുണ്ട്.

    ReplyDelete
    Replies
    1. നിര്‍ദ്ദേശത്തിന് നന്ദി
      തുടര്‍ന്നും വായിക്കുമല്ലോ ?

      Delete
  5. Replies
    1. മിനിപിസിNovember 28, 2012 at 12:19 PM

      ഷാജുവിന്‍റെ പുതിയ പോസ്റ്റ്‌ കാണാനില്ലല്ലോ എന്താ ?

      Delete
  6. എഴുതിയ വാക്കുകള്‍ വായിക്കാനൊരു സുഖമുണ്ട് . നല്ലൊരു ഫീല്‍ കിട്ടുന്നു .

    ReplyDelete
    Replies
    1. മിനിപിസിNovember 28, 2012 at 12:20 PM

      ഇത് കേള്‍ക്കുമ്പോള്‍ സന്തോഷം തോന്നുന്നു .

      Delete
  7. വായിച്ച് വരുമ്പോൾ വാക്കുകളെല്ലാം കൂട്ടി വച്ച് ഒരു മിനിക്കഥയുണ്ടാക്കാൻ തോന്നുന്നു.
    ഇങ്ങനെ പല പല വരികളിലായി എഴുതുന്ന പണിയില്ലല്ലോ ?
    കൊള്ളാം,നല്ലൊരു ഫീൽ തരുന്നു.
    ആശംസകൾ.

    ReplyDelete
    Replies
    1. മിനിപിസിNovember 28, 2012 at 12:22 PM

      നന്ദി മനേഷ് !

      Delete
  8. ഇന്നലെകളിലേയ്ക്ക് ഒരു നോട്ടം
    ഇന്നിലൂടെ ഒരു സഞ്ചാരം
    നാളെകളിലേയ്ക്ക് ഒരു കുതിപ്പ്

    യാത്രയ്ക്കൊരു കൂട്ടുമായി. പിന്നെന്തുവേണം..!!

    ReplyDelete
    Replies
    1. മിനിപിസിNovember 28, 2012 at 12:23 PM

      ജീവിതം സഫലം ,അല്ലെ അജിത്തേട്ടാ .

      Delete