Saturday, June 9, 2012

ഒരു മൊബൈല്‍ പ്രണയത്തിന്‍റെ അന്ത്യം


ഒരു മൊബൈല്‍ പ്രണയത്തിന്‍റെ  അന്ത്യം


" സുഹൃത്തേ .,ഇന്നലെ  എവിടായിരുന്നു നീ ?

ആരായിരുന്നു നിന്‍റെ സഹയാത്രിക  ?

എന്‍റെ മൊബൈലിന്‍ റിംഗ്‌ടോണും

എന്‍റെ മിസ്കോള്‍സും  ടോണിക്കു പോലെന്ന് ................

എന്‍റെ  മെസേജുകള്‍ സുഖം പകരും മസാജുകളെന്ന്‍

പണ്ടു നീ പറഞ്ഞിരുന്നു !

ഇന്നലെ ഏതു ദ്വീപില്‍ ചേക്കേറിയാണ് ,

നീയവ ഔട്ട്‌ ഓഫ് റേഞ്ച്  ആക്കിയത് ?

ഒരു  പ്രീ -പെയ്ഡ്‌ കണക്ഷനായ് ഞാനിരിക്കെ ,

ഒരു പോസ്റ്റ്‌ -പെയ്ഡ്‌  കണക്ഷന്‍ വേണ്ടിയിരുന്നോ ?

ഇന്ന് തര്‍ക്കങ്ങള്‍ക്കു നില്‍ക്കാതെ

ഞാനീ മൊബൈലില്‍ നിന്നും നിന്‍റെ നമ്പര്‍ ഡിലീറ്റ് ചെയ്യുന്നു ....

ഇന്നേയ്ക്കായല്ല ........എന്നെന്നേയ്ക്കുമായി ."

16 comments:

  1. ഡിലീറ്റ് ചെയ്താലും റിക്കവര്‍ ചെയ്യാനുള്ള സോഫ്റ്റ് വെയര്‍ വില്‍ക്കപ്പെടും.

    ReplyDelete
    Replies
    1. അതാരെങ്കിലും വാങ്ങിക്കുമോ >>>>>>>>>>>>>>>>>>?

      Delete
  2. ഇനി ഒരു പുതിയ നമ്പർ കണ്ടുപിടിക്കട്ടെ അല്ലേ ?

    ReplyDelete
  3. എന്നെങ്കിലും ഇനി എവിടെ വച്ചെങ്കിലും,
    റിക്കവർ ചെയ്യാനൊരാശ മാത്രം.!

    അങ്ങനെയൊക്കെ ആഗ്രഹമുണ്ടാവുന്നതിന്റെ പുറത്താ,
    നമ്പർ ഡിലീറ്റ് ചെയ്യുന്നത്.!
    ആശംസകൾ.

    ReplyDelete
    Replies
    1. മിനി.പിസിDecember 23, 2012 at 11:22 AM

      അതാണോ ശരിക്കും ?

      Delete
  4. ആ നമ്പര്‍ ഡിലീറ്റ് ചെയ്യ് , പുത്യേ ഒരു നമ്പര്‍ വരട്ടെ, ഒരിക്കലും ഡിലീറ്റ് ചെയ്യപ്പെടാനാവാത്തത്

    ReplyDelete
    Replies
    1. മിനി പിസിDecember 23, 2012 at 11:21 AM

      ഇന്നത്തെ കാലമല്ലേ എല്ലാം ഡിലീറ്റ് ചെയ്യേണ്ടി വരുന്ന കാലം .........ഹ .ഹാ ............ഹാ !

      Delete
  5. Replies
    1. മിനി.പിസിDecember 23, 2012 at 11:19 AM

      അതെന്തായാലും നന്നായി ഷാജു .

      Delete
  6. പുതിയ നമ്പർ ഇന്റർനാഷണൽ കോഡ് ചേർക്കാൻ മറക്കണ്ട..!!

    ReplyDelete
    Replies
    1. മിനി.പിസിDecember 23, 2012 at 11:18 AM

      ഓക്കേ .............

      Delete
  7. ഓരോ അന്ത്യവും വേറൊരു തുടക്കമല്ലേ?

    ReplyDelete
  8. എനിച്ച്‌ ഫോണ്‍ തന്നെ മടുത്തു.. . :( :P

    ReplyDelete
  9. എന്തിനാ ഈ ഫോണ്‍ അല്ലേ !

    ReplyDelete