Monday, June 25, 2012

പാവം കുട്ടികള്‍


ഇടവഴിയില്‍പൊഴിഞ്ഞുവീണ ഇലഞ്ഞിപൂക്കളെ  ചവിട്ടിമെതിച്ച് കുട്ടികള്‍കുറേനേരം കണ്ണാരം പൊത്തി കളിച്ചു. 

കളിച്ചു തളരുമ്പോള്‍കണ്ണന്‍ചിരട്ടയില്‍സൂക്ഷിച്ചുവെച്ച  കണ്ണിമാങ്ങ തിന്നും കടംകഥകള്‍പറഞ്ഞും അവര്‍ക്ഷീണം മാറ്റി.

അവരുടെ ലോകം പൂക്കളും ,പൂമ്പാറ്റകളും ,കാടും,മേടും ,യക്ഷിയും,ഭൂതവുംകാളനും,കൂളനും,കരിങ്കണ്ണന്മാരും,പുഴയും ,പൂമരങ്ങളും,പൂതപ്പാട്ടും നിറഞ്ഞതായിരുന്നു.”
നോക്ക്യേ കുട്ട്യേ ,ദാ .......ആനേനെ പോലൊരു മേഘം കിഴക്കോട്ട് നീങ്ങണ കണ്ടോ ?ആണ്‍കുട്ടി പെണ്‍കുട്ടിയോട് പറഞ്ഞു .”

“ശരിയ്ക്ക് നോക്ക് അത് ആനെനെ പോലല്ല ,ഒരു താടിക്കാരനെ പോലുണ്ട് ! അവള്‍വിസ്സമ്മതിച്ചു .
     
 “നിനക്ക് കണ്ണില്ലേ കുട്ട്യേ ?” അവന്‍വീണ്ടും തര്‍ക്കിച്ചു.
  “എനിക്ക് കണ്ണുണ്ട് കുട്ടിക്കാ കൊഴപ്പം ,അത് ആനയല്ലന്നെ !”

അവളും വിട്ടുകൊടുത്തില്ല .
 “എങ്കി നീയെന്നോട് കൂടണ്ട”. 
അവന്‍പുറം തിരിഞ്ഞിരുന്നു.
  
 “കൂടണ്ടെങ്കി വേണ്ട .യ്യോ !എന്താ പത്രാസ് “അവള്‍പരിഹാസത്തോടെ മുഖം കോട്ടി .
പിന്നെ കയ്യിലെ കുപ്പിവള കഷ്ണം കൊണ്ട് നിലത്ത് കളം വരച്ച്

ഒറ്റയ്ക്ക് തൊങ്ങി കളിച്ചു തുടങ്ങി .കളിക്കുമ്പോള്‍നിറയെ
മുത്തുകളുള്ള പാദസരം കിലുക്കി അവള്‍ അവനെ പരിഹസിച്ചു.  “കണ്ടാ മതി കോങ്കണ്ണി “. അവന്‍ദേഷ്യത്തോടെ മുഖം തിരിച്ചിരുന്നു.    നിമിഷങ്ങള്‍മണ്ണിരകളെ പോലെ ഇഴഞ്ഞു നീങ്ങി .....

ഇടയ്ക്കിടെ അവള്‍അവനെയും അവന്‍അവളെയും
നോക്കി .നേരാം മധ്യാഹ്നമാവുന്നു ! ആകാശം  ഇരുണ്ടു തുടങ്ങി ......
      ഒരു മഴയും ഒരു രാത്രിയും കഴിഞ്ഞാവും ഇനി കാണുന്നത്  പിണങ്ങിപോയാല്‍ഒരു സമാധാനവും ഉണ്ടാവില്ല !ഓരോ മഴത്തുള്ളിയും അവരുടെ ഇണക്കത്തിനായി കാര്‍മേഘങ്ങള്‍ക്കിടയില്‍പതുങ്ങി  നിന്നു.
ഉള്ളിലെ അനിയന്ത്രിതമായ സ്നേഹം അവനു മുന്‍പില്‍
ഒരുപാട്‌താഴ്ന്നുകൊടുക്കാന്‍അവളെ പാകപെടുത്തി .
അവള്‍പറഞ്ഞു “ കുട്ടി പറഞ്ഞതാ ശരി! ആ  മേഘത്തി
നേയ് ശരിക്കും ആനേടെ ഷെയ്പ്പാ ,സാക്ഷാല്‍മനിശേരി
കണ്ണന്‍റെ !  അവന്‍റെ ഉള്ളം കാര്‍മേഘം കണ്ട മയിലിനെ
പോലായി .അവന്‍പറഞ്ഞു “എന്‍റെ കുട്ട്യേ എന്‍റെ കാഴ്ചയ്ക്കാ കുഴപ്പം !ആ മേഘത്തിന് തനി താടിക്കാര
ന്‍റെ ഷെയ്പ്പാ !  ഇതുകേട്ട് മുത്തുകിലുങ്ങും പോലെ
അവള്‍ചിരിച്ചു ...കൂടെ അവനും .ഇതുകണ്ട് ആശ്വാസത്തോടെ മേഘക്കീറുകള്‍ക്കിടയില്‍പതുങ്ങി
നിന്നിരുന്ന മഴത്തുള്ളികള്‍ഓരോന്നായി പെയ്തിറങ്ങി!


“കുട്ട്യേ ...ഇനി നാളെ കാണാട്ടോ” 


അവര്‍ പരസ്പരം യാത്ര പറഞ്ഞ്
വീടുകളിലേയ്ക്കോടി .അപ്പോള്‍ മഴ ചിരിച്ചു ,പിന്നെ  അതിലെ വന്ന
മിന്നലിനോട് മന്ത്രിച്ചു “പാവം കുട്ടികള്‍ !”

20 comments:

  1. പാലക്കാടിന്റെ മണമുള്ള വരികള്‍,
    ഒരു പാവാടക്കരിയുടെ സ്വപ്നങ്ങള്‍,
    മഴത്തുള്ളികള്‍ പോലെ സ്വപ്നങ്ങള്‍ കാണാന്‍ കഴിയട്ടെ,,,,,,
    കണ്ട സ്വപ്നങ്ങള്‍ ഏഴുതാന്‍ മറക്കല്ലേ,
    ആശംസകള്‍

    ReplyDelete
  2. മിനി.പി.സിJune 27, 2012 at 11:36 AM

    നന്ദി ....ഈ പാലക്കാടന്‍ സ്വപ്നങ്ങള്‍ അല്പനെരമെങ്കിലും നെഞ്ചിലേറ്റിയതിന് !


    സ്വപ്നങ്ങള്‍ ....ഇനിയും വരും ....വായിക്കുമല്ലോ ?

    ReplyDelete
  3. Replies
    1. മിനി.പി.സിSeptember 13, 2012 at 10:41 AM

      ഓര്‍ക്കാനേറെ ഉള്ള ആ നല്ല കാലം അല്ലെ ...............

      Delete
  4. ബാല്യത്തിലേക്ക് ഒരു നിമിഷം കൈപിടിച്ചു നടത്തിയ കഥ.ഏറെ ഇഷ്ടമായി മിനി .ശരിക്കും ഓര്‍മകളിലൂടെ ഊളയിടുമ്പോള്‍ ചുണ്ടില്‍ നിറഞ്ഞ മനസ്സിന്റെ പുഞ്ചിരി വിടരുന്നു .അത് തന്ന നിനക്ക് നിറഞ്ഞ സ്നേഹം സഖീ.

    ReplyDelete
    Replies
    1. മിനി.പി.സിSeptember 13, 2012 at 10:43 AM

      നന്ദി അനാമിക ,ആ സ്നേഹം ഞാന്‍ അറിയുന്നു .

      Delete
  5. ശരിക്കും ഒരു നിമിഷം കുട്ടികളായതുപോലെ തോന്നിച്ചു. അഭിനന്ദനങ്ങള്‍.നല്ല ഭാഷ..ഈ ഫോണ്ട് ഒന്ന്‍ ശരിയാക്കൂ..കാഴ്ചയ്ക്ക് ഒരു സുഖമില്ല...

    ReplyDelete
    Replies
    1. മിനി.പി.സിSeptember 13, 2012 at 10:53 AM

      നന്ദി മാഷേ ,ഫോണ്ട് ശരിയാക്കാം.

      Delete
  6. കഥ നന്നായി. കൌമാരത്തിന്റെ ചാപല്യങ്ങള്‍ നന്നായി അവതരിപ്പിച്ചു. വള്ളുവനാടന്‍ ഭാഷാശൈലിയും ഇഷ്ടമായി. എഡിറ്റിംഗ് ഒന്നുകൂടി ശ്രദ്ധിക്കാം. ചില വാക്കുകള്‍ക്കിടയില്‍ ചിഹ്നങ്ങളും സ്പെയ്സും മിസ്സ്‌ ആയിട്ടുണ്ട്‌. ചിഹ്നങ്ങള്‍ ഉപയോഗിക്കുമ്പോള്‍ ചിഹ്നത്തിനു മുന്പല്ല, ചിഹ്നത്തിനു ശേഷം സ്പയ്സ് കൊടുക്കൂ.

    ReplyDelete
    Replies
    1. മിനി.പി.സിSeptember 13, 2012 at 10:45 AM

      വളരെ നന്ദിയുണ്ട് !തീര്‍ച്ചയായും ശ്രദ്ധിയ്ക്കാം.

      Delete
  7. ശെരി കുട്ടിയേ.. ഇഷ്ടായിട്ടോ..

    ReplyDelete
    Replies
    1. മിനി.പി.സിSeptember 13, 2012 at 10:47 AM

      നന്ദി കുട്ട്യേയ്‌ ,ഇനീം ഈ വഴി വരണോട്ടോ !ഇല്ല്യാച്ചാല്‍ ഞാന്‍ പിണങ്ങും ...................

      Delete
  8. ഓരോ മഴത്തുള്ളിയും അവരുടെ ഇണക്കത്തിനായി കാര്‍മേഘങ്ങള്‍ക്കിടയില്‍പതുങ്ങി നിന്നു.
    മനോഹരം
    ഇഷ്ടായി

    ReplyDelete
    Replies
    1. മിനി.പി.സിSeptember 13, 2012 at 10:48 AM

      നന്ദി ഷാജു !

      Delete
  9. ഒരു നിമിഷം ഞാനും ഒരു കുട്ടിയായി മാറി ..
    ഫോണ്ടിന്റെ വലുപ്പം അല്‍പ്പം കുറയ്ക്കാം ട്ടോ !!

    ReplyDelete
    Replies
    1. മിനി.പി.സിSeptember 13, 2012 at 10:49 AM

      നന്ദി വേണുവേട്ടാ !ഫോണ്ട് ശ്രദ്ധിയ്ക്കാം .

      Delete
  10. നിഷ്കളങ്കമായ കഥ.. മുകളില്‍ എഴുതിയവരുടെ നിര്‍ദേശങ്ങള്‍ ശ്രദ്ധിക്കൂ.. ആ മാറ്റങ്ങള്‍ വരുത്തൂ

    ReplyDelete
    Replies
    1. മിനി.പി.സിSeptember 13, 2012 at 10:51 AM

      തീര്‍ച്ചയായും ശ്രദ്ധിയ്ക്കാം ...മാറ്റങ്ങള്‍ വരുത്താം .

      Delete
  11. നഷ്ടമായ കുട്ടിത്തങ്ങള്‍ കുറച്ചു നേരത്തേക്ക് മടക്കി തന്നതിന് നന്ദി കുട്ട്യേ...

    ReplyDelete
    Replies
    1. മിനി.പി.സിSeptember 15, 2012 at 1:01 PM

      നന്ദി വരവ് വെച്ചിരിക്കണുട്ടോ ..................

      Delete