മിനിക്കഥ മിനി പി .സി
പ്രണയദിനം
ഒരു മിന്നല്‍ക്കൊടിയെന്നോണം
ആ പുല്‍മേട്ടിലേയ്ക്ക്
പൊട്ടിവീഴപ്പെട്ടതായിരുന്നു
അവര്‍ ! സാന്ധ്യമേഘത്തിന്റെ
സ്നിഗ്ധതയും , മഴത്തുള്ളികളുടെ ആര്‍ദ്രതയും , മിന്നലിന്റെ
ആകര്‍ഷകമായ പ്രഭാപൂരവും
അവരില്‍ ഇഴചേര്‍ന്നിരുന്നു .
മലമടക്കുകളുടെ ഔന്ന്യത്യവും ,താഴ്വരകളുടെ അഗാധതയും
പോലെ വൈവിധ്യമാര്‍ന്ന
നിമ്ന്നോന്നതങ്ങള്‍ കൊണ്ട് അവര്‍
തങ്ങളുടെ പ്രണയത്തെ
എന്നും ഉല്‍കൃഷ്ടമായി പൊതിഞ്ഞു
സൂക്ഷിച്ചിരുന്നു !
അവളുടെ കണ്ണുകളിലെ ഒരിയ്ക്കലും വറ്റാത്ത
പ്രണയത്തിന്റെ നീര്‍ച്ചാലുകള്‍
തന്റെ ഹൃദയഭിത്തിയിലൂടെ
പടര്‍ന്നൊഴുകുന്ന നിര്‍വൃതി
ആസ്വദിച്ചുകൊണ്ട് അയാള്‍ അവളുടെ
കണ്ണുകളിലേയ്ക്ക് നോക്കിയങ്ങനെ
ഇരുന്നു . അയാളുടെ കണ്ണുകളില്‍
വിശുദ്ധ പ്രണയത്തിന്റെ
മീവല്‍പ്പക്ഷികള്‍ കൂടൊരുക്കുന്നതും
നോക്കിയിരിയ്ക്കെ അഭൌമമായ ഏതോ അനുഭൂതിയുടെ
ചിറകില്‍ അനന്തതയിലേയ്ക്ക്
പറന്നുയരുകയായിരുന്നു
അവളപ്പോള്‍ ! അവരുടെ
ആ ഇരുപ്പ് കണ്ട്.... അവരെ തഴുകി കടന്നു
പോയ ഇളംകാറ്റ് മലമടക്കുകളില്‍
തട്ടി തിരിച്ചു വന്ന് തന്റെ
പ്രണയിനിയായ പൊന്‍വെയിലിന്റെ
കാതില്‍ പ്രണയദിനാശംസകള്‍
അറിയിച്ചു , പച്ചപ്പുല്‍മെത്തയില്‍
മൂക്കുരസി രസിച്ചുനടന്ന
മുയല്‍ക്കുട്ടന്മാര്‍
തങ്ങളുടെ ഹൃദയേശ്വരിമാര്‍ക്ക് തേനില്‍ചാലിച്ച
പ്രണയദിന സ്പെഷ്യല്‍
എസ്.എം എസ്സുകള്‍ അയച്ചു ,നാളിതുവരെ
ഒരേ സമയം പലരെയും പ്രണയിച്ച
പൂവാലനണ്ണാന്
പീച്ചുതോട്ടത്തിനരുകിലെ
യൂക്കാലിമരത്തില്‍ കൂടുകൂട്ടിയ ഒരു
സുന്ദരിയ്ക്ക് മാത്രമായി
തന്റെ ഹൃദയം പതിച്ചു നല്കി ,
പൂവാലനെന്ന കളിപ്പേരില്‍
നിന്നും എന്നേയ്ക്കുമായി മോചിതനായി
!അങ്ങനെയങ്ങനെ പൂക്കളും
പുഴുക്കളും പുല്‍നാമ്പുകളും തുടങ്ങി
അവരെ ചുറ്റിനില്ക്കുന്ന
സര്‍വ്വവും അവരില്‍ നിന്നും പ്രസരിക്കുന്ന
ഉദാത്ത പ്രണയത്തിന്റെ
മാസ്മരികതയില്‍ മുങ്ങി നില്‍ക്കെ അവര്‍
പറയാതെ പറയുന്ന വിശേഷങ്ങളിലും , പാടാതെ പാടുന്ന
പാട്ടുകളിലും ,കാണാതെ കാണുന്ന സ്വപ്നങ്ങളിലും
പെട്ട് ആ
പ്രണയദിനം സാഫ്രോണ്‍
പൂക്കള്‍ പോലെ ചുവന്നു തുടുത്തു .
മനസ്സില്‍ പ്രണയം സൂക്ഷിക്കുന്ന എല്ലാവര്ക്കും എന്റെ പ്രണയദിനാശംസകള്‍ ,
ReplyDeleteപ്രണയാര്‍ദ്രം....
ReplyDeleteനന്ദി റിയാസ് .
Deleteഅനുരാഗത്തിൻ വേളയിൽ
ReplyDeleteനന്ദി ഷാജു .
Deleteപ്രണയ സരോവര തീരം.............ഫോണ്ട് വലുതാക്കുക വായിക്കാൻ പറ്റുന്നില്ലാ.ആശംസകൾ.
ReplyDeleteപണ്ടൊരു പ്രദോഷ സന്ധ്യാ നേരം ..................ഫോണ്ട് വലുതാക്കാം സര് ,ആശംസകള്‍ക്ക് നന്ദി .
DeleteJOY-Parappuram
ReplyDeleteYes! Poovalan Annanmar should understand, actual love is not
transferable.
ജോയ് സര് നന്ദി .
Deleteപേരറിയാത്തൊരു നൊമ്പരത്തെ പ്രേമമെന്നാരോ വിളിച്ചു...
ReplyDeleteഇതിഹാസങ്ങള്‍ ജനിക്കും മുന്‍പെ .....പ്രകൃതിയും കാലവും ഒരുമിച്ചു പാടി ............
Deleteകൊല്ലത്തില്‍ ഒരു ദിവസം മാത്രം പോര ഈ
ReplyDeleteതോന്നലൊക്കെ !
തീര്‍ച്ചയായും ! മരണം വരെ ഉള്ളിലുണ്ടാവേണ്ട അനുഭൂതി .
Deleteകണ്ണ് തുറക്കൂ , നീയിപ്പോള്‍ എവിടെയാണ് ..
ReplyDeleteമലകളെ പുല്കുന്ന മേഘങ്ങളേ കണ്ടുവോ .. ?
താഴത്ത് നിറയുന്ന വന്യസുഗന്ധമുള്ള പൂക്കളുടെ
ഗന്ധവും പേറി വരുന്ന " ശലഭങ്ങളേ " കണ്ടുവോ ..?
ഒന്നെത്തി നോക്കൂ , ആഴത്തില്‍ നിന്നും കാറ്റേറി വരുന്നത് ..
വലിച്ചടുപ്പിക്കുന്ന എന്തോ ഒന്ന് , ഒരൊ അടിവാരങ്ങള്‍ക്കുമില്ലേ ..?
വരൂ ..... രാവ് പൂത്ത് തുടങ്ങീ , മലയിറങ്ങീ പോകേണ്ടവര്‍ നാം ..
കൈകള്‍ കോര്‍ക്കുമ്പോള്‍ മനസ്സ് ചേര്‍ത്ത് വയ്ക്കുന്നു എന്നു കരുതേണം ...
കൈകുമ്പിളില്‍ ഒതുക്കി വയ്ക്കണം നമ്മുക്ക് കിട്ടിയ ശലഭത്തെ
പ്രണയച്ചൂട് കൊടുത്ത് , ആയിരങ്ങളെ പുനര്‍ ജീവിപ്പിക്കണം ..
നമ്മുടെ മുറ്റത്ത് നിലക്കാത്ത " ശലഭ മഴ " തീര്‍ക്കാന്‍ ......!
ആര്‍ദ്രമാം വരികള്‍ , ഒരുദിനത്തിലല്ലാ എന്നുമെന്നും
അനസ്യൂതമൊഴുകട്ടെ ഈ പ്രണയാദ്രഭാവങ്ങളും , ചിന്തകളും ..
" പ്രണയ വിസ്ഫോടനം ! " നന്ദി റിനി !
Deleteമധുരോദാരം
ReplyDeleteഅജിത്തേട്ടാ................നന്ദി !
Deleteപ്രണയം...
ReplyDeleteപറുദീസയുടെ പേരും പനിനീരിന്റെ മണവും
പരസ്യം പറഞ്ഞു വഴി വാണിഭത്തില്‍
വിലപ്പനക്ക് വെച്ചിരിക്കുന്ന ..
നിറം പിടിപ്പിച്ച പുരാവസ്തു...!
ശലീര്‍ ,അത്തരം നിറം പിടിപ്പിച്ച പുരാവസ്തുക്കളോട് തീരെയില്ല എനിക്കും കമ്പം ! " പ്രണയം" അന്തരാത്മാവിലെ ഇന്ദ്രിയാതീതമാം അനുഭൂതിയായാണ് എനിക്ക് തോന്നിയിട്ടുള്ളത് !
Deleteകാലാതീതമായ,വര്‍ഗ്ഗാതീതമായ,ജാത്യാതീതമായ പ്രണയത്തിന്റെ പൊരുളിന്റെ ആഴം അളക്കാനേ കഴിയുന്നില്ല.
ReplyDeleteപ്രണയം അങ്ങനെയാണ് അതിന്റെ അറ്റം അനന്തത വരെ നീളും !
Deleteപ്രണയത്തിൽ വിരിഞ്ഞ കൈകുഞ്ഞിനെ ഉറക്കിക്കിടത്തി അവർ രാത്രിയേറെ നീളുന്ന വാലന്റൈൻ പാർട്ടിയിലേക്ക് ഊളിയിട്ടു :)
ReplyDeleteപോസ്റ്റിന് ആശംസകൾ മിനി..
( പ്രണയത്തില്‍ പിറന്ന കുഞ്ഞിനെ നെഞ്ചോടു ചേര്‍ത്ത് ആ രാത്രി മുഴുവനും അവര്‍ കണ്ണില്‍ കണ്ണില്‍ നോക്കിയിരുന്നു .)
Deleteജെഫു , നന്ദി ഈ സ്നേഹം നിറഞ്ഞ ആശംസകള്‍ക്ക് .
നന്ദി സര് .
ReplyDeleteനിറയെ സുന്ദരമായ വരികളാണ്.
ReplyDeleteപ്രണയം സുന്ദരമായത് കൊണ്ടാവും നമ്മള് പ്രണയത്തെ കുറിചെഴുതുമ്പോള്‍ സുന്ദരമാകുന്നത് അല്ലെ ജോസൂട്ടി !
Deleteമനോഹരം..!!
ReplyDeleteവളരെ നന്ദി രാജീവ് .
Deleteആശംസകള്‍
ReplyDeleteകാത്തി , എന്നത്തെയും പോലെ ഇന്നും എന്റെ സ്നേഹത്തില്‍ ചാലിച്ച നന്ദിയും സന്തോഷവും അറിയിക്കുന്നു !
Deleteമനോഹരമായ കവിത തുളുമ്പുന്ന വരികൾ. ഭാവുകങ്ങൾ
ReplyDeleteവളരെ നന്ദി സര് !
ReplyDeleteഹൃദയത്തില്‍ നിന്നുതിരുന്ന മധുര പ്രണയങ്ങള്‍ക്ക് പ്രണയാശംസകളോടെ.. വീണ്ടും വരാം..
ReplyDeleteഹൃദയത്തില്‍ നിന്നുതിരുന്ന മധുര പ്രണയങ്ങള്‍ക്ക് പ്രണയാശംസകളോടെ.. വീണ്ടും വരാം..
ReplyDeleteസുഹൃത്തെ , നന്ദി വീണ്ടും വരിക .
Deleteകൊള്ളാം, ആശംസകള്‍ .
ReplyDeleteസ്നേഹിതാ ,ആശംസകള്‍ക്ക് സ്നേഹവും നന്ദിയും അറിയിക്കുന്നു .
Delete‘പൂവാലനെന്ന കളിപ്പേരില്‍ നിന്നും എന്നേയ്ക്കുമായി മോചിതനായി..!
ReplyDeleteഅങ്ങനെയങ്ങനെ പൂക്കളും പുഴുക്കളും പുല്‍നാമ്പുകളും തുടങ്ങി
അവരെ ചുറ്റിനില്ക്കുന്ന സര്‍വ്വവും അവരില്‍ നിന്നും പ്രസരിക്കുന്ന
ഉദാത്ത പ്രണയത്തിന്റെ മാസ്മരികതയില്‍ മുങ്ങി നില്‍ക്കെ അവര്‍
പറയാതെ പറയുന്ന വിശേഷങ്ങളിലും , പാടാതെ പാടുന്ന
പാട്ടുകളിലും ,കാണാതെ കാണുന്ന സ്വപ്നങ്ങളിലും പെട്ട് ആ
പ്രണയദിനം സാഫ്രോണ്‍ പൂക്കള്‍ പോലെ ചുവന്നു തുടുത്തു ...”
വാക്കുകൾ എടുത്ത് അമ്മാനമാടിയാണല്ലോ
മിനി പ്രണയദിനത്തിനെ വരവേടിരിക്കുന്നത്...
നന്നായിട്ടുണ്ട് ..കേട്ടൊ
വളരെ സന്തോഷം ഈ വിലയേറിയ അഭിപ്രായങ്ങള്‍ക്കും പ്രോല്സാഹനങ്ങള്ക്കും .
DeleteThis comment has been removed by the author.
ReplyDeleteThis comment has been removed by the author.
ReplyDeleteThis comment has been removed by the author.
ReplyDeleteഅല്പം കടുത്ത സാഹിത്യമാണല്ലോ. എം.എ മലയാളമാണോ? ഈ ബ്ലോഗിന്റെ പേര് എനിക്കിഷ്ടമായി. ഉൾപ്രേരകങ്ങൾ! ഇനിയും കൂടുതൽ എഴുതാനുള്ള ഉൾപ്രേരകങ്ങൾ ഉണ്ടാകട്ടെ!
ReplyDeleteസര് വളരെ നന്ദി ഈ സന്ദര്‍ശനത്തിന് .ഞാന്‍ എം.എ ഫിലോസോഫിയാണ് .നിങ്ങളുടെ എല്ലാവരുടെയും പ്രോത്സാഹനങ്ങളാണ് ഈ ഉള്പ്രേരകത്തെ പ്രചോദിപ്പിക്കുനത് .
Deleteകൊള്ളാം, നന്നായിട്ടുണ്ട്.. അഭിനന്ദനങ്ങള്‍..
ReplyDeleteഭാഷ ഒന്നുകൂടി ശ്രദ്ധിക്കുമല്ലോ..
വളരെ നന്ദി ഈ സന്ദര്‍ശനത്തിന് .
ReplyDeleteആശംസകള്‍ ...കാണാന്‍ ഇത്തിരി വൈകി...
ReplyDeleteആശംസകള്‍ക്ക് നന്ദി ,വീണ്ടും ഇതുവഴി വരുമല്ലോ !
ReplyDeleteനല്ല പ്രമേയം. മിനിയുടെ വർണ്ണനയും, ഭാഷാപ്രയോഗങ്ങളും നന്നായിരിക്കുന്നു.
ReplyDeleteഭാവുകങ്ങൾ.
വളരെ നന്ദി സര്.
ReplyDelete