Monday, October 29, 2012

ആരാണ് ക്രിസ്ത്യാനി ?





കവിത                        മിനി പി സി



ആരാണ് ക്രിസ്ത്യാനി ?

" വസന്തം വന്നൂ .......പള്ളിയങ്കണത്തിലെ
ആരാമ ലതകള്‍ മോടിയോടണിഞ്ഞൊരുങ്ങി .
ഒരു ശാബതില്‍ കുര്‍ബ്ബാനയ്ക്കായാളുകള്‍
പള്ളിയകത്തേയ്ക്കൊഴുകിത്തുടങ്ങവേ ..
ഇലചാര്‍ത്തുകള്‍ക്കിടയിലൂടെ തന്നെ നോക്കി
നിഷ്കളങ്കമായ് ചിരിക്കുമൊരു കാക്കപ്പൂവോട്
ബന്തിപ്പൂ ചോദിച്ചു " ആരാണ് ക്രിസ്ത്യാനി ? "
മഷിക്കറുപ്പാര്‍ന്ന കണ്‍കള്‍ വിടര്‍ത്തി
കാക്കപ്പൂ മൊഴിഞ്ഞു ............
" ക്രിസ്തു ഉള്ളിലുള്ളവനാരോ അവനാണ് ക്രിസ്ത്യാനി ! "
"ക്രിസ്തു ഉള്ളിലുള്ളവനെന്നാല്‍ ? "
ബന്തിപ്പൂവിനു വീണ്ടും സംശയം.      
       നാലുനാള്‍ മുന്‍പൊരാശ്രമ വാടിയില്‍ നിന്നിവിടേയ്ക്ക്
       പറിച്ചു നട്ടതാണവളെ !
       തന്നെ പൊതിഞ്ഞ ഹിമകണങ്ങളിലര്‍ക്കന്‍
       മഴവില്ലു തീര്‍ക്കെ...കാക്കപ്പൂ മൊഴിഞ്ഞു
       "ശത്രുവേ സ്നേഹിയ്ക്കാന്‍..... ദീര്‍ഘമായ് ക്ഷമിച്ചിടാന്‍
      
       സ്വയം ബലിയാവാന്‍.......സര്‍വ്വവും ത്യജിച്ചിടാന്‍
       ഈ ലോക ശാപവും പാപവും വഹിച്ചീടാന്‍
       ആര്‍ക്കു മനസ്സാകും ? അവനാണ് ക്രിസ്ത്യാനി 
'" എങ്കില്‍ ഇവരോ ? "വെളുത്ത കുപ്പായവും കറുത്ത മനസ്സുമായ്
പള്ളിയകത്തേക്കൊഴുകും ചിലരെ നോക്കി
ഒരു കൊങ്ങിണിപ്പൂ ചോദിച്ചു .

30 comments:

  1. ക്രിസ്തീയത ഒരു ജീവിതമാണ്‌ ..
    പള്ളിയില്‍ പോകുന്നവനും ബൈബിള്‍ വയിക്കുന്നവനുമല്ല ക്രിസ്തുവിനെ പോലെ ജീവിക്കുന്നവനാണ് ക്രിസ്ത്യാനി
    വളരെ നന്നായി എഴുതി ആശംസകള്‍ ...

    ReplyDelete
    Replies
    1. മിനി.പിസിOctober 30, 2012 at 10:02 AM

      ആശംസകള്‍ക്ക് ഹൃദയംഗമമായ നന്ദി കൂട്ടുകാരാ !

      Delete
  2. അന്ത്യോക്യയില്‍ വച്ച് ആദ്യമായി ശിഷ്യന്മാര്‍ക്ക് ക്രിസ്ത്യാനി എന്ന് പേര്‍ വിളിക്കപ്പെട്ടു
    ക്രിസ്തുവിന്റെ ജീവിതം പഠിക്കുകയും പകര്‍ത്തുകയും ചെയ്യുന്നവന്‍ ക്രിസ്ത്യാനി

    (വംശനാശം വന്നുകൊണ്ടിരിക്കുന്ന ഒരു ജനുസ്സ്)

    ReplyDelete
    Replies
    1. മിനിപിസിOctober 30, 2012 at 10:06 AM

      അജിത്തേട്ടാ , മുഴുവനായും റെഡ്‌ ബുക്കില്‍ ഇടം പിടിച്ചിട്ടില്ലെങ്കില്‍ ഇത് വായിച്ച് ഒരു മാനാസാന്തരം വരട്ടെ അല്ലെ. അറ്റ്‌ ലീസ്റ്റ് ഒരു ആത്മ പരിശോധനയെങ്കിലും !

      Delete
  3. അന്വേഷിപ്പിന്‍ കണ്ടെത്തും എന്നാണല്ലോ ...!!

    ആഹഹഹ അജിത്‌ ഏട്ടന്‍ കമന്റ് കലക്കി ട്ടോ )

    ReplyDelete
    Replies
    1. മിനി.പിസിOctober 30, 2012 at 10:10 AM

      നിങ്ങള്‍ ഏറെ തിരഞ്ഞു ....പക്ഷെ എന്നെ .കണ്ടെത്തിയില്ല ! ഞാന്‍ നിങ്ങളുട ഹൃദയ വാതിലില്‍ ഏറെ മുട്ടി പക്ഷെ നിങ്ങള്‍ തുറന്നു തന്നില്ല ഇതാവും ദൈവത്തിനു പറയാനുള്ളത് .

      Delete
  4. ഈശ്വരാ. മറ്റുള്ളവര്‍ കാണണ്ട...!

    ReplyDelete
    Replies
    1. മിനിപിസിOctober 30, 2012 at 10:14 AM

      മിക്കവാറും എന്നെ വെളുത്ത കുപ്പായക്കാര്‍ (കറുത്ത മനസ്സുള്ളവര്‍ മാത്രം) പള്ളിക്ക് ചുറ്റുമിട്ട് ഓടിക്കുമോ
      ആവോ ?

      Delete
  5. ഇന്ത്യയില്‍ നമ്മള്‍ പണ്ട് കണ്ടു മറന്ന ഒരു ക്രിസ്ത്യാനി മ്മടെ ഗാന്ധിജി ആയിരുന്നു..
    പിന്നെ മദര്‍ തേരസ വന്നു പോയി.. ഇന്നിപ്പോ ഹിന്ദു ക്കളിലും ഇസ്ലാമിലും ..വല്ല ക്രിസ്ത്യാനിയും ഉണ്ടോ എന്ന് നോക്കാം അല്ലെ ?

    ReplyDelete
    Replies
    1. മിനിപിസിOctober 30, 2012 at 10:16 AM

      തീര്‍ച്ചയായും ...അങ്ങനെയാവാനാണ് സാധ്യത .

      Delete
  6. ക്രിസ്ത്യാനി മാത്രമല്ല, എല്ലാരും ഇങ്ങനെ തന്നെയാ!
    വെളുത്ത കുപ്പായവും കറുത്ത മനസും, മനസ്സില്‍ ആര്‍ത്തിയും നിറഞ്ഞവര്‍ ... അവനു പേര്‍ "മനുഷ്യന്‍ " എന്ന്...

    (അതാണല്ലോ മൃഗങ്ങള്‍ക്ക് ജാതിയും മതവും ഒന്നും ഇല്ലാത്തത്!)

    ReplyDelete
    Replies
    1. മിനിപിസിOctober 30, 2012 at 10:19 AM

      എന്‍റെ സുഹൃത്തേ എല്ലാരും അങ്ങിനെയൊന്നുമല്ല ,ഉദാഹരണത്തിന് ഈ ഞാന്‍ തന്നെ എന്ത് പാവമാണെന്നോ!

      Delete
  7. ഇതു വായിച്ചപ്പോള്‍ എന്റെ ഒരു ആല്‍മ സുഹൃത്ത്‌ ഒരു ക്രിസ്ത്യന്‍ പുരോഹിതന്‍ ഉണ്ട് അവന്‍ പറഞ്ഞത് ഓര്മ വന്നുപോയി ,അവനെ അമേരിക്കയില്‍ അയക്കുന്ന സമയം ,.ഞാന്‍ ചോദിച്ചു എടാ നിനക്ക് ഇവിടം വിട്ടുപോകാന്‍ വിഷമം ഇല്ലെ .,ഇവിടത്തെ പള്ളിയും കൂട്ടുകാരും ,എടാ അവന്‍ എന്നൊക്കെ പറയുന്നതില്‍ ആരും തെറ്റിദ്ധരിക്കണ്ട കാരണം ഞങ്ങള്‍ അങ്ങനെയെ അവനെ വിളിക്കരുല്ലോ അത്രയും അടുത്ത കൂട്ടുകാര്‍ ആണ് .,.ഇവിടെ കിടന്നു തോള്ളയിട്ടടിച്ചിട്ടു ഒരു കാര്യവുമില്ല ഈ ശോച്ചായന്‍ അങ്ങ് അമേരിക്കയിലാ ഇപ്പോള്‍ ഞാന്‍ അങ്ങോട്ട്‌ ചെല്ലട്ടെ എന്ന് ,.,കാരണം ഇന്നു വിശ്വാസം ഒരു മൂട് പടം മാത്രമാണ് ഹിന്ദുവും മുസ്ലിമും ക്രിസ്ത്യനിയും ഇന്നു വളരെ അധപതിചിരിക്കുന്നു ,.ഏശു ക്രിസ്തു പടിപ്പിച്ചതോന്നു മല്ല ഇന്നു ഒരാളുടെയും മനസ്സില്‍ ഉള്ളത് വെറും കറുപ്പ് മനസ്സും വെളുത്ത ശരീരവും മാത്രം .,.,.അര്‍ത്ഥ സമ്പുഷ്ടമായ വാക്കുകള്‍ ,.,അഭിനന്ദനങ്ങള്‍ മിനി .,.,.

    ReplyDelete
    Replies
    1. മിനിപിസിOctober 30, 2012 at 10:24 AM

      ഭൌതികമായ നേട്ടങ്ങള്‍ക്ക് വേണ്ടി എന്തും ചെയ്യാന്‍ മടിയില്ലാത്തവരായി തരം താഴുന്ന മനുഷ്യനെ നോക്കി ദൈവം ഇന്നു കരയുന്നു .നമുക്ക് ഇടയ്ക്കിടെ ഇത് പോലെ ഓരോ ഓര്‍മ്മപെടുത്തലുകള്‍ ആവാം അല്ലെ ?
      അഭിനന്ദനങ്ങള്‍ക്ക് നന്ദി ആസിഫ്‌ .

      Delete
  8. നിഘണ്ടുവില്‍ ക്രിസ്ത്യാനി എന്ന വാക്കിന്‌ "യേശുവിനെ ക്രിസ്തു എന്ന് വിശ്വസിക്കുന്ന ആള്‍ അഥവാ യേശുവിന്റെ ഉപദേശം അനുസരിച്ചുള്ള മതവിശ്വാസി" എന്നാണ്‌ അര്‍ത്ഥം കൊടുത്തിരിക്കുന്നത്‌.
    യേശുവിന്റെ ഉപദേശങ്ങളുടെ സാരാംശം നന്മയുള്ളവനായി ജീവിക്കുക എന്നത്. അതിനാല്‍ ഭൂമിയില്‍ ഇന്നും ഏറെ ക്രിസ്ത്യാനികള്‍ ഉണ്ട് എന്ന് ഉറച്ചു വിശ്വസിക്കാം..നന്മ നില നില്‍ക്കുന്നുണ്ടല്ലോ

    ReplyDelete
    Replies
    1. മിനിപിസിOctober 30, 2012 at 10:27 AM

      തീര്‍ച്ചയായും ....പേരില്‍ മാത്രം വിശ്വാസിയായി നടിക്കുന്നവരെയാണ് കൊങ്ങിണിപ്പൂ പരിഹസിച്ചത്‌ട്ടോ !

      Delete
  9. ക്രിസ്തു എന്നാ വാക്ക് കൃഷ്ണ എന്നാ വാക്കില്‍ നിന്നും ഉള്ബവിച്ചതാണ്..ഭാഗവറ്റ് ഗീതാ ഇയില്‍ പറഞ്ച്ചത് തന്നെ ആണ് ബൈബിള്‍ -ഇലില്‍ എഴുതിയത്...കാരണം 5000 വര്‍ഷങ്കള്‍ക്ക് മുമ്പ് ബഗവറ്റ് ഗീതാ ഉണ്ടായി ....ഏകദേശം 1500 കൊല്ലം മുനമ്പ് ബൈബിള്‍ വന്നു...ശരിക്കും ക്രിസ്തു ഭഗവാന്‍ കൃഷ്ണന്റെ ജീവിത രീതി ആണ് ഫോളോ ചെയ്തത്...

    ReplyDelete
    Replies
    1. മിനിപിസിOctober 30, 2012 at 10:32 AM

      ഹ.... .ഹാ..ഹാ .................സന്ദീപ്‌ ,ഇത് വായിച്ചപ്പോ എനിക്കോര്‍മ്മ വന്നത് ചാന്തുപൊട്ട് എന്ന സിനിമയില്‍ നമ്മുടെ ദിലീപേട്ടന്റെ ഡയലോഗ് ആണ് .അമ്മാമ്മയോട് (വല്‍സല മേനോന്‍ )പറയുന്നത് .ക്രി ..................യുടെ കാര്യം .

      Delete
  10. സ്വയം ബലിയാവാന്‍.......സര്‍വ്വവും ത്യജിച്ചിടാന്‍
    ഈ ലോക ശാപവും പാപവും വഹിച്ചീടാന്‍
    ആര്‍ക്കു മനസ്സാകും ? അവനാണ് ക്രിസ്ത്യാനി
    '" എങ്കില്‍ ഇവരോ ? "വെളുത്ത കുപ്പായവും കറുത്ത മനസ്സുമായ്
    പള്ളിയകത്തേക്കൊഴുകും ചിലരെ നോക്കി.

    അതെ അവരാണ് കൃസ്ത്യാനി,അല്ലെങ്കിൽ കൃസ്ത്യാനികൾ.
    നല്ല തീവ്രതയും ഊർജ്ജവുമുണ്ട് വാക്കുകളിൽ.
    ഇനിയും തുടരുക. ആശംസകൾ.

    ReplyDelete
    Replies
    1. മിനിപിസിNovember 1, 2012 at 1:31 PM

      ആശംസകള്‍ക്ക് നന്ദി .

      Delete
  11. പൂക്കളും,വഴിപോക്കരും പള്ളിപ്പരിസരത്തൂടെ പോകുന്നവരെ മാത്രമേ കാണുന്നുള്ളൂ. അവിടെയാണ് തെറ്റിയതും!!

    ReplyDelete
    Replies
    1. മിനി പിസിNovember 1, 2012 at 1:33 PM

      ഇവിടെ പൂക്കള്‍ എല്ലാം കാണുന്നു ,അറിയുന്നു .വഴിപോക്കരുടെ നിരീക്ഷണങ്ങള്‍ക്ക് വലിയ പ്രാധാന്യം കൊടുക്കേണ്ട അല്ലെ !

      Delete
  12. ഊറ്റം കൊള്ളാന്‍ മാത്രമുള്ള പദങ്ങള്‍ ആണിന്നിവയെല്ലാം... നന്നായി..

    ReplyDelete
    Replies
    1. മിനിപിസിNovember 2, 2012 at 1:46 PM

      എല്ലാം ,നിരര്‍ത്ഥകമായ പദങ്ങള്‍ .............അല്ലെ !

      Delete
  13. ഉള്ളില്‍ നന്മയള്ളവന്‍ ക്രിസ്ത്യാനി
    നന്മകളിലെ സുഗന്ധം പരതുന്നവന്‍ ക്രിസ്ത്യാനി
    ക്രിസ്തുവിറെ പാത പിന്തുടരുന്നവന്‍ ക്രിസ്ത്യാനി
    പക്ഷെ ഇന്ന് ലോകത്ത് നീ എവിട ഒളിച്ചു ക്രിസ്ത്യാനി..
    നിന്റെ കാരുണ്യത്തിന്റെ കരങ്ങള്‍ എവിടെ...
    എനിക്ക് കാണുവാന്‍ കഴിയുന്നത്‌ ചില നിഴലുകള്‍ മാത്രം !

    ReplyDelete
    Replies
    1. മിനിപിസിNovember 2, 2012 at 1:47 PM

      ആ നിഴലുകളെ താങ്കളുടെ അനുഗ്രഹീതമായ കാന്‍വാസില്‍ പകര്‍ത്തു സുഹൃത്തേ....നമുക്ക് അങ്ങനെ പ്രതികരിക്കാം .

      Delete
  14. ദൈവം ഉള്ളിലുള്ളവരെ മനുഷ്യര്‍ എന്ന് വിളിക്കാം.അവര്‍ ക്രിസ്ത്യാനിയോ മുസ്ലീമോ ഹിന്ദുവോ ആകട്ടെ...

    ReplyDelete
  15. മിനി പിസിNovember 4, 2012 at 8:43 PM

    തീര്‍ച്ചയായും ! പക്ഷെ നമ്മുടെ ചട്ടക്കൂടിലുള്ളവരെ നമ്മള്‍ ഇപ്പോള്‍ എവിടെ നില്‍ക്കുന്നു എന്ന് സ്നേഹത്തോടെ ഓര്‍മപ്പെടുത്താലോ !

    ReplyDelete
  16. നന്നായിരിക്കുന്നു
    അജിത് പര്പറഞ്ഞത്‌ ഇഷ്ടപ്പെട്ടു
    ഭക്തി ഒരു ചേഷ്ടയായി മാറുമ്പോള്‍
    സംഭവിക്കുന്ന പരിണാമം!

    ReplyDelete
    Replies
    1. മിനി പിസിDecember 3, 2012 at 9:39 PM

      തീര്‍ച്ചയായും !

      Delete