Monday, April 7, 2014

കവിത

                                                     മിനി.പി.സി

                                                

                                  നോമ്പുകാലം 
                  


" ഇത് നോമ്പുകാലം !

എണ്ണമില്ലാ വിശപ്പുകള്‍ക്ക് 

പുറകെ പാഞ്ഞവര്‍ 

ഓട്ടം നിര്‍ത്തി 

പച്ചക്കറിയിലൊതുങ്ങി !

ബിവറേജസിനു മുന്നില്‍ 

ക്യൂ നിന്ന് ദാഹം തീര്‍ത്തവരും

അടിമുടി പച്ചയാണിപ്പോള്‍ !

എന്തൊരു വിനയം !

എന്തൊരു ഭക്തി !

കുമ്പസാരക്കൂട്ടിനിപ്പുറം

വൈദികന്‍റെ നെഞ്ചിടിപ്പുകള്‍ 

ചോദിക്കുന്നു.....,

 " ഇക്കണക്കിനു പോയാല്‍ 

എത്ര  രൂപക്കൂടുകള്‍

പണിയേണ്ടി വരും ? "

അപ്പോള്‍ ,

കുമ്പസാരക്കൂടിനപ്പുറം 

നില്‍ക്കുവോര്‍ 

ഉള്ളില്‍  പിറുപിറുക്കുന്നു 

ഈ നശിച്ച നോമ്പൊന്നു 

തീര്‍ന്നിട്ടു വേണം ...............?



30 comments:

  1. 'നോമ്പുകാലം ' സമകാലിക സമൂഹത്തിന്റെ നെര് ചിത്രം.. അഭിനന്ദനം !

    ReplyDelete
  2. എല്ലാം നാട്ടുനടപ്പായി പോയില്ലേ, കൊള്ളാല്ലേ നമ്മള്‍ കല്ലെറിയും, നമ്മള്‍ കുരിശില്‍ തറക്കും, നമ്മള്‍ നോമ്പേടുക്കും ....

    ReplyDelete
    Replies
    1. മൂന്നാം നാള്‍ ഉയിര്‍ക്കുമെന്നുറപ്പിച്ച് ക്രൂശിക്കണം എന്നിട്ടിങ്ങനെ നോമ്പേടുത്തു .........

      Delete
  3. നോമ്പു കാലം കൊമെഡി കാലം ആണ് കൊള്ളാം

    ReplyDelete
  4. നോമ്പുകാലമൊക്കെ ഉണ്ടാക്കിയ ബുദ്ധിരാക്ഷസന്മാർക്ക് സ്തുതി.
    അത്രയും കാലം കുറേപ്പേരെയൊക്കെ അടക്കി നിർത്താമെന്നത് പിന്നാമ്പുറ രഹസ്യം

    ReplyDelete
    Replies
    1. അത് ശരിയാ...താല്‍കാലികമായ വിടുതല്‍ .

      Delete
  5. നോമ്പുനാടകങ്ങള്‍

    ReplyDelete
  6. എന്തിനാണു കുമ്പസാരിക്കുന്നത് എന്ന ചോദ്യത്തിനു 'വീണ്ടും തെറ്റുകൾ ചെയ്യാൻ' എന്നു മറുപടി പറഞ്ഞ വിരുതനെ ഓർമ്മ വരുന്നു. നോമ്പുകളും ഇതിനൊക്കെ തന്നെ. പൂർവ്വാധികം ശക്തിയായി നോമ്പ് മുറിക്കലുകൾ തുടരട്ടെ..

    ശക്തമായ ആക്ഷേപഹാസ്യം.

    ReplyDelete
  7. This comment has been removed by a blog administrator.

    ReplyDelete
  8. ഇന്ന് ഭക്തി ഇങ്ങിനെയൊക്കെയാണ്... കവിത നന്നായിട്ടുണ്ട്

    ReplyDelete
  9. നല്ല കവിത. പുതുമയുള്ള പ്രമേയം.

    ReplyDelete
    Replies
    1. എല്ലാ നോമ്പുകാലത്തും തോന്നുന്നതാണ് ഇത്തവണയാണ് കവിതയായത് .

      Delete
  10. ഈ മനുഷ്യന്‍ ചെയ്യുന്ന എല്ലാ കാര്യവും വ്രധാവ് ആണ് എന്നൊന്ന് മനസിലാക്കിയിരുന്നു എങ്കില്‍' റോമര്‍-
    മുന്ന്‍ ഇരുപത്തിനാലു പ്രസക്തം.God bless you.

    ReplyDelete
    Replies
    1. വായിച്ചു ....വളരെ പ്രസക്തം ! നന്ദി , സന്തോഷം !

      Delete
  11. ഉള്ളൊന്നു തുറന്നുനോക്കിയാല്‍........................!!!
    കവിത നന്നായിരിക്കുന്നു
    ആശംസകള്‍

    ReplyDelete
    Replies
    1. അതെ ...ആത്മപരിശോധന മാത്രം മതി !

      Delete
  12. നോമ്പുകാലത്ത് ഏത് വമ്പനും
    വമ്പത്തിയും കൊമ്പുകുത്തി പോകില്ലേ...
    പിന്നെ എങ്ങിനെ ശപിക്കാതിരിക്കും അല്ലേ

    ReplyDelete
  13. Grandmayum Grandpayum kelkkanda.............nombu inganeyaanennu paranjaal ...hahaha............

    ReplyDelete
  14. മോഹൻലാലിന്റെ ഒരു ഡയലോഗാ ഓർമ്മ വരുന്നത്.

    "ഒരു നോമ്പിന്റെ നീണ്ട ഇടവേളയ്ക്കു ശേഷം ഈ പരിശുദ്ധൻ തിരിച്ചു വന്നിരിക്കുന്നു. പഴയ പാപങ്ങൾ ആവർത്തിക്കാനും, പുതിയതു ചിലത് തുടങ്ങാനും" ഹ...ഹ..

    നന്നായി എഴുതി.


    ശുഭാശംസകൾ....

    ReplyDelete
  15. ചിരിപ്പിക്കുകയും ചിന്തിപ്പികയും ചെയ്തു മിനിയുടെ കവിത. ഒന്നുമില്ലേലും നമ്മൾ അത്രയും നാൾ നല്ല കുട്ടി ആവാൻ ശ്രമിക്കുമല്ലോ :)

    ReplyDelete