ചെറുകഥ മിനി.പി.സി.
ക്രോമോസോമുകള്‍
ആപ്രിക്കോട്ടില്‍ ,ലൈലാക്കും ,പിങ്കും പൂക്കള്‍ .തുന്നിയ ചുരിദാറും ഞാന്നു കിടക്കുന്ന നീളന്‍ കമ്മലുകളും ,മാലയുമണിഞ്ഞ് ,നിലക്കണ്ണാടിയ്ക്കു ,മുന്‍പില്‍ നിത ഏറെ നേരം ,
നോക്കിനിന്നു .,
തന്‍റെ "ലേഡിബേര്‍ഡില്‍ അഡ്വക്കേറ്റ് ഗെയ്‌ക്വാദി ന്‍റെ ഉദ്യാനം കടന്നു പോകവേ ;അവളുടെ ,കണ്ണുകള്‍ തോട്ടക്കാരന്‍ " ഋഷികേശിനെ "
' തിരയുകയായിരുന്നു കാക്കി ,ഷര്‍ട്ടും പാന്‍റ്സും ,ധരിച്ച് ,മഞ്ഞറോസാപൂക്കള്‍ ,ഇടതിങ്ങിയ ഭാഗത്തെ ഇളംപുല്ലു
പറിച്ചു കളയുകയായിരുന്നു
അവന്‍ .ഒരു തോട്ടക്കാരന്‍ പയ്യനു വേണ്ടാത്ത സൌകുമാര്യം അവനുണ്ടായിരുന്നു ......അത് കൊണ്ടാണ് "ടീനേജ്
ഗേള്‍സ് " ആ വഴി ചുറ്റുന്നതെന്ന് അവനറിയാം
.
സ്വപ്നങ്ങളിലല്ലാതെ നിത അവനോട് സംസാരിച്ചിരുന്നില്ല .രണ്ടും കല്‍പ്പിച്ച് അവള്‍ ,
ചോദിച്ചു
" ഒരു പൂ തരാമോ ?"
"ഏതു വേണം ?"
"ആ ജെറിബ്ര
! "
" പൂ തന്നാല്‍ എനിക്കെന്തു
തരും ?"
"എനിക്കറിയില്ല !"..........അവള്‍ നാണത്തില്‍ കുതിര്‍ന്ന
ഒരു മൂളിപാട്ടോടെ
ജെറിബ്രയുമായ് പോകുന്നത്
തന്‍റെ മുറിയുടെ ജാലകത്തിലൂടെ
കണ്ട
അഡ്വ: ഗ്യ്ക്വാദ്
ഋഷികേശിനെ വിസ്തരിച്ചു .
"ദിവസവും
ഇങ്ങനെ എത്ര പൂക്കള്‍ കൊടുക്കാറുണ്ട് ?"
"എണ്ണിയിട്ടില്ല ."
"ആര്‍ക്കെല്ലാം ?"
"എല്ലാം
പെണ്‍കുട്ടികള്‍ക്കാണ് !"
"അവരുടെ പേര് ?"
"കൊടുത്ത പൂക്കളെയാണ് ഞാനോര്‍ക്കാര് !"
" എന്താ
നിന്റെ പ്രോബ്ലം ?"
"സാബ് , പ്രോബ്ലം എന്‍റെതല്ല ,എന്‍റെ ക്രോമോസോമിന്റെതാണ്
!"..............................
അവനിലെ "
Y ''ക്രോമോസോമും
പെണ്‍കുട്ടികളിലെ " X "ക്രോമോസോമുകളും
തമ്മിലുള്ള ആകര്‍ഷണത്തില്‍ പെട്ട്
തന്‍റെ ഉദ്യാനത്തിലെ ചെടികളെല്ലാം പുഷ്പിക്കുന്നതോര്ത്ത് അഡ്വ:ഗൈക്വാദ്
അപ്പോള്‍ ഉള്ളില്‍ ചിരിക്കുകയായിരുന്നു
ഹ.. ഹ.. ഹാ...
ReplyDeleteആണുങ്ങള്‍ക്കും പെണ്ണുങ്ങള്‍ക്കും തമ്മിലുള്ള ആകര്‍ഷണം ഉദ്യാനത്തിലെ ചെടികളെ പുഷ്പിപ്പിക്കുമെന്ന പുതിയ കണ്ടുപിടുത്തം. ഈ ക്രോമോസോമിന്റെ ഓരോ കളികള്‍ ..
ഫോണ്ട് മാറ്റി വെള്ള ബാക്ക്ഗ്രൗണ്ടില്‍ കറുത്ത അക്ഷരങ്ങള്‍ ഉപയോഗിച്ചാല്‍ കുറച്ചു കൂടി വായനാ സുഖം കിട്ടും.
എല്ലാം ദൈവത്തിന്റെ ഓരോ കളികള്‍ !
Deleteനിര്‍ദേശം ഉള്‍കൊള്ളുന്നു .
വളരെ പുതുമയോട് കൂടി, വ്യത്യസ്തമായ ചിന്താരീതിയില്‍ കൂടി ആശയം അവതരിപ്പിച്ചതിന് ആശംസകള്‍. അഭിനന്ദനങ്ങള്‍..ഇതിനു പിന്നിലെ തത്വ ശാസ്ത്രം ആണ് ഇനി അടുത്തതായി വിശദീകരിക്കേണ്ടത് ട്ടോ.
ReplyDeleteചെടികളും മരങ്ങളും പണ്ട് മുതലേ മനുഷ്യ വികാരങ്ങളില്‍ ആകൃഷ്ടരായിരുന്നെക്കാം...സംഗീതത്തോടും കവിതയോടും കഥകളോടും ചെടികളും മരങ്ങളും പ്രേമം പുലര്‍ത്തിയിരുന്നെക്കാം .
ആശംസകള്‍.
പ്രവീണ്‍ ,ശാകുന്തളത്തിലെ വനജ്യോല്‍സ്നയെ ഓര്‍ക്കുന്നില്ലേ?
Deleteനന്നായിരിക്കുന്നു. ഈ ഉള്പ്രേരേകം :)
ReplyDeleteനന്ദി ജോസെലെറ്റ്
Deleteഓഹോ...ഇങ്ങനെയൊക്കെയുണ്ടല്ലെ!!
ReplyDeleteപിന്നില്ലാതെ!
Deleteഅപ്പോള്‍ ഇതൊക്കെ ക്രോമസോമിന്റെ പ്രശ്നമാണല്ലേ....
ReplyDeleteഎന്തുമാത്രം കുറ്റബോധം തിന്നുതീര്‍ത്തു ഇതൊന്നുമറിയാതെ.
............വേറൊന്നും തിന്നാന്‍ കിട്ടീല്ലേ ?.......ഈ കുററബോധമല്ലാതെ..!ഹാ ...ഹാ .....ഹാ
Deleteമിനിയെ വായിച്ചപ്പോള്‍ വല്ലതോരടുപ്പം തോന്നി, ഇനിയിപ്പോ,എനിക്കും ക്രോമ......??, ഏയ് അതാവില്ല അല്ലെ?
ReplyDeleteഅപ്പോ ക്രോമോസോമുകളൊക്കെ ശരിക്കും പ്രവര്ത്തിക്കുന്നുണ്ടെന്നു മനസ്സിലായല്ലോ , സന്തോഷായോ !
Delete