കവിത
മിനി.പി.സി
പ്രിസം
"നിറങ്ങളുണ്ടാവുന്നത് എങ്ങിനെയാണ്?
തന്നിലൂടെ കടന്നുപോകുന്ന വിളര്‍ത്ത _
പ്രകാശനൂലുകള്‍ഭിത്തിയില്‍സപ്തവര്‍ണ്ണങ്ങള്‍
രചിയ്ക്കവേ ഹൃത്തടങ്ങളിലെങ്ങോ പൊടിയുന്ന
ആശ്ച്ച്ചര്യമവളോട് ഇങ്ങിനെയാണ് ചോദിക്കുക !
അവളിലൂടെ കടന്നുപോകേണ്ടി വന്നവര്‍
തങ്ങള്‍ഒളിച്ചുപിടിച്ച പലതും
ഘടകവര്‍ണ്ണങ്ങളായ് പിരിയുന്നതു കണ്ട്
വിസ്മയിച്ചു !
ആ വര്‍ണ്ണങ്ങളിലോരോന്നിലും നന്മയും ,
സ്നേഹവും ,ദീനാനുകമ്പയുമുണ്ടെന്നറിയവെ
ഒരു തിരിച്ചറിയലിനു പാകപ്പെടുത്തിയ
അവളെന്ന മാധ്യമത്തെ നന്ദിയോടെ അവരോര്‍ത്തു!
വിളര്‍ത്ത പ്രകാശകിരണങ്ങളെ
മഴവില്ലാക്കി മാറ്റുന്ന അവളെ
ഭൌതികശാസ്ത്രാധ്യാപകന്‍"പ്രിസ"മെന്നാണ് വിളിച്ചത്
!
പ്രപഞ്ചം മുഴുവനും മഴവില്ലുകള്‍സൃഷ്ട്ടിക്കുവാന്‍
വെമ്പുന്ന അവളിലൂടെ ................
ഒരു വിളര്‍ത്ത പ്രകാശനൂലായ് കടന്ന് ...
ഒരു "മഴവില്ലായ്" പരിണമിക്കാന്‍
വെറുമൊരു പ്രകാശനൂലിനെ വര്‍ണ്ണരാജിയാക്കുന്ന പ്രിസം
ReplyDeleteഅതെ !
Deleteആശംസകൾ
ReplyDeleteതുടരുക
നന്ദി ,തുടര്‍ന്നും വായിക്കുമല്ലോ !
Deleteഅവളിലൂടെ കടന്നു പോകുന്നതെല്ലാം,
ReplyDeleteമഴവില്ലുകളായി രൂപാന്തരം പ്രാപിക്കുമെന്ന മോഹം,
എന്നെ അവളിലൂടെ കടന്നു പോകാൻ പ്രേരിപ്പിച്ചു.
പക്ഷെ ഞാൻ മഴവില്ല് പോയിട്ട് മഴ പോലുമായില്ല.
ആകെ 'വില്ലായി'
ആശംസകൾ.
ഓണവില്ലായോ ? ഹാ............ഹാ.....ഹാ.... ............ ......
Deleteപ്രകാശനൂലുകള്‍ഭിത്തിയില്‍സപ്തവര്‍ണ്ണങ്ങള്‍ .. അപവര്‍ത്തനം ല്ലേ. നന്നായിട്ടുണ്ട് വര്‍ണന,എഴുത്തു തുടരുക ആശംസകള്‍.
ReplyDeleteനന്ദി ,ഇത് വഴി ആദ്യമാണല്ലേ ?
Deleteഅവള്‍ - പ്രിസമെന്ന പ്രതിഭാസം...
ReplyDeleteഅതെ !
Delete