Sunday, July 29, 2012

മിന്നാമിനുങ്ങുകള്‍


 

ചെറുകഥ                                                                                                      മിനി.പി.സി


                                മിന്നാമിനുങ്ങുകള്‍


രാത്രി കനം  വെച്ചു വരുന്നതേയുള്ളൂ!  ദൂരെ ...സില്‍വറോക്കുകളെ പൊതിഞ്ഞ് മിന്നാമിനുങ്ങുകള്‍ ,നൃത്തം വെയ്ക്കുന്നതും , പൈന്‍മരത്തലപ്പു കള്‍, കാറ്റിനൊത്ത്  ആടിയുലയുന്നതും നോക്കി അയാളിരുന്നു , ജീവിതത്തിന്‍റെ  സകലഭാരങ്ങളും ബോധപൂര്‍വം മറന്ന്,   തന്‍റെ ക്യാന്‍വാസ്‌, അവളിലേക്ക് മാത്രം ഒതുക്കി കുറച്ചു ദിവസങ്ങള്‍!
ഇപ്പോള്‍ ,അയാളാഗ്രഹിച്ചത്,അവളുടെ മടിയില്‍ തല വെച്ചു കിടന്ന് മതിയാവോളം, സ്നേഹത്തെക്കുറിച്ച് സംസാരിക്കുവാനായിരുന്നു !  ഒരിക്കലും അവസാനിക്കാത്ത സ്നേഹത്തിന്‍റെ  പ്രകാശ വര്‍ഷങ്ങളിലൂടെ .യുഗയുഗാന്തരങ്ങള്‍ പിന്നിട്ട് അനന്തതയിലേക്ക് .......ഒരു യാത്ര !
അയാള്‍ "സോംദേവ്" ഒരു കവിയായിരുന്നു ! അവള്‍ “എല്‍ദീന ഫ്രെഡറിക്‌ “ ഒരു മനശാസ്ത്രജ്ഞയും! ആത്മഹത്യയും ,ഡിവോഴ്സും ഫാഷനാക്കിയ ദാമ്പത്യങ്ങളെക്കുറിച്ച്   റിസര്‍ച്ച് ,നടത്തുകയായിരുന്നു ,അവള്‍ ! തന്‍റെ ,കണ്ടെത്തലുകള്‍ , സബ്മിറ്റ് ചെയ്യുന്നതിനുള്ള അവസാനഘട്ട   മിനുക്കുപണികളിലായിരുന്നു  അവളുടെ മനസ്സ്‌ ! 
      
      പരസ്പരധാരണ    ,സ്നേഹം   ,സഹാനുഭൂതി  ,ഇണയെ
മനസിലാക്കുന്നതിനുള്ള  മാനസിക പക്വതയില്ലായ്മ , ഇവയൊക്കെയാണ് ഡിവോഴ്സിലെക്കും , ആത്മഹത്യയിലേക്കുമൊക്കെ  നയിക്കുന്ന കാരണങ്ങള്‍...! എങ്ങനെ  ഇവയെ അതിജീവിക്കാം ?  പരിഹാരം
നിസ്സാരം ! മനസ്സില്‍  സ്വപ്നങ്ങള്‍ നിറയ്ക്കുക ..സ്നേഹവും ,പ്രേമവും നിറയ്ക്കുക ,സന്തോഷവും ,പ്രാര്‍ത്ഥനയും നിറയ്ക്കുക ......ഭര്‍ത്താവിന്‍റ   സങ്കല്‍പ്പങ്ങളുടെ ചിറകാവണം ഭാര്യ !!.......അവള്‍  എഴുത്തുനിര്‍ത്തി.  പിന്നെ സിമന്റു ബെഞ്ചില്‍ ചാരിയിരുന്ന്  കോട്ടുവായിട്ടു...   അയാള്‍ അവളെ തന്‍റെ അടുക്കലേക്ക് ക്ഷണിച്ചു .

ഇവിടെ  വന്നിരിക്കൂ ...നമുക്ക്‌  നക്ഷത്രങ്ങളുടെ  പാട്ട് കേട്ട് കണ്ണില്‍
കണ്ണില്‍  നോക്കിയിരിക്കാം ! ‘’’  
അവള്‍,  വിരസതയോടെ ചിരിച്ചു.ആ  ചിരിയിലും   ഇമ്മാനുവല്‍
കാന്റിന്‍റെ existentialism  ഉം  ഫ്രോയിഡിന്റെ  മനശാസ്ത്ര വിശകലനങ്ങളും   നിഴലിച്ചിരുന്നു അവള്‍, അടുത്തിരുന്നിട്ടും  ഒരുപാടകലം,  അയാള്‍ക്ക്‌,
ഫീല്‍ചെയ്തു.വിമുഖതയോടെ,ശൂന്യതയിലേക്ക്,മിഴികളയച്ചിരുന്ന,
അവള്‍ക്ക്,  അയാള്‍    നീലമലനിരകളും  അവയ്ക്കിടയിലൂടെ കുതിച്ചൊഴുകുന്ന കാട്ടരുവികളും കാണിച്ചുകൊടുത്തു....പുല്‍മേടുകളില്‍
തങ്ങള്‍ക്കരികിലൂടെ കുതിച്ചു പായുന്ന കാട്ടാടുകള്‍ക്കും ,കലമാനുകള്‍ക്കും ഇടയിലൂടെ  ബീഥോവന്‍റെ   സിംഫണി  കേട്ടുകൊണ്ട്  അവളെ  ചേര്‍ത്തുപിടിച്ച് അയാള്‍നടന്നു. 

യാള്‍വളരെ “റൊമാന്റിക് :’’ ആയിരുന്നു, എക്സ്പ്രസീവും !
നമുക്ക് നാളെത്തന്നെ  മടങ്ങാം!.ആ തീസിസിനെ പറ്റിയാണ്  എന്‍റെ

ചിന്ത മുഴുവനും . ദേവ്‌ വളരെ  ഇമാജിനേറ്റീവ് ആണ്.നോക്കൂ ,ഈ 

ഇമാജിനേഷന്‍  കൊണ്ടൊന്നും  ഒരു  കാര്യവുമില്ല USELESS………….you, should 

be practical! 

 നീണ്ട കോട്ടുവായുടെ  അകമ്പടിയോടെ അവള്‍  നടത്തം  നിര്‍ത്തി.പിന്നെ,തന്നെ ചുറ്റിയിരുന്ന  അയാളുടെ    കയ്യെടുത്ത് മാറ്റി .പൈന്‍മരത്തലപ്പുകളെ, തഴുകി വന്ന കാറ്റ് അവളുടെ കാതില്‍ പരിഭവത്തോടെ മന്ത്രിച്ചു 

  കഷ്‌ടം , you are useless !  നീയും നിന്‍റെ ഒരു തീസിസും ... ഭര്‍ത്താവിന്‍റെ സങ്കല്‍പ്പങ്ങളുടെ   എന്താവണം  ഭാര്യയെന്നാണ്  നീ എഴുതിവെച്ചിരിക്കുന്നത്? 

കടുത്ത മിഥ്യാ- ബോധങ്ങളുടെ ആവരണത്താല്‍     മൂടപെട്ടിരുന്നതിനാലാവണം അവളതൊന്നും  കേട്ടില്ല .അയാള്‍ക്ക്‌ ഉറക്കെ കരയണമെന്നു തോന്നി ,

സ്വപ്നങ്ങളും സങ്കല്‍പങ്ങളും നിര്‍ദ്ദാക്ഷിണ്യം കൊഴിഞ്ഞുവീഴപ്പെടുന്നു !
ഇനി എന്നിലെ കാമുകന്‍റെ അസ്ഥിത്വമോ ? അയാള്‍ അവളെ
തന്നോടടുപ്പിച്ചു , എന്നിട്ടാ കണ്ണുകളിലേക്ക് നോക്കി മന്ത്രിച്ചു .

“ ഇപ്പോള്‍ഈ,നിമിഷം  ,നീ എന്നെ ഹിപ്നോട്ടൈസ് ചെയ്തു-
നോക്കൂ ,അപ്പോള്‍ നിനക്ക് മനസിലാകും എന്‍റെ സ്നേഹത്തിന്‍റെ
ആഴവും ,ഞാന്‍ , നിന്നില്‍  നിന്നും പ്രതീക്ഷിക്കുന്ന ചങ്ങാത്തത്തിന്‍റെ
തീക്ഷ്ണതയും !.”  
അയാളുടെ കണ്ണുകളിലേക്ക് നോക്കാതെ അവള്‍ പിറുപിറുത്തു 

you,  sensible ,silly man !………എനിക്ക് ഉറക്കം വരുന്നു ,O.K   Good night!”


ഫാം ഹൗസിന്‍റെ നീളന്‍ഗോവണിപ്പടി കയറി ബെഡ് റൂമിലേക്ക്‌
നടക്കുമ്പോള്‍ , സങ്കല്പ്പ ജീവിയല്ലാത്ത ,ഫാക്ട്സിലും, റിയാലിടീസിലും
വിശ്വസിക്കുന്ന.....കാന്റും ,ദെക്കാര്‍ത്തെയും ,കൂടിച്ചേര്‍ന്ന ഒരു
റഫ് ആന്‍ഡ്‌ടഫ് ജെന്റില്‍മാന്‍ അവളുടെ ഉള്ളില്‍തെളിഞ്ഞു വന്നു !
അവള്‍ക്കു വല്ലാത്ത ദാഹം തോന്നി , ഒരു ഗ്ലാസ്‌  ബ്ലാക്ക്‌കോഫി നുണഞ്ഞുകൊണ്ട് റെഫെറെന്‍സിനായി കൊണ്ടുവന്ന എവിഡെന്‍സെസ്  അടുക്കിപ്പെറുക്കി വെച്ചു .പൊടുന്നനെ അവളുടെ സെല്‍ഫോണ്‍ ചിലച്ചു .അയനാമേരിയാണ് ! ക്ഷമാപണത്തോടെ അവള്‍ സംസാരിച്ചു തുടങ്ങി , 

" സ്വര്‍ഗത്തിലെ കട്ടുറുമ്പായോ....ഞാന്‍ ? വിളിക്കണോ വേണ്ടയോ ,എന്ന് പലവട്ടം ആലോചിച്ചു. നിന്നോടല്ലാതെ വേറാരോട് ഞാന്‍ പറയും ? നീ
ആ തീസിസ്‌ സബ്മിറ്റു ചെയ്യും  മുന്‍പ് ഒരു ദുരന്തവാര്‍ത്ത കൂടി
കേട്ടോളൂ, ഞാന്‍ ഡോക്ടര്‍.അയനാമേരിയും ,എന്‍റെ ഹസ്ബന്‍ഡ്
പ്രൊഫസര്‍.ഡോ.അലക്സ്‌ചാണ്ടിയും ,ഡിവോഴ്സിനുള്ള ജോയിന്‍റ്
പെറ്റിഷന്‍  കൊടുത്തു കഴിഞ്ഞു.” അയനയുടെ സ്വരം ,നേര്‍ത്തു
നേര്‍ത്തു വന്നു..
.” AYANA………….I CAN’T BELIEVE  !  എന്താ നീ പറഞ്ഞെ ? ”
എല്‍ദീനയ്ക്ക് സ്ഥലകാലബോധം നഷ്ട്പെടുന്നതായി തോന്നി . ആരും ഇഷ്ട്ടപെട്ടു പോകുന്ന പ്രഭാഷണചാതുര്യവും ,ഡോക്ടരേറ്റുകളുമുള്ള ,വേഴ്സറ്റൈല്‍ ജീനിയസായ അയനയുടെ ഹസ്ബന്‍ഡിനെ ,ആരാധനയോടെയെ താന്‍ നോക്കി നിന്നിട്ടുള്ളൂ ! അയന തുടര്‍ന്നു 

,”എല്ദീനാ..,നിനക്കറിയില്ല ,ആരോടും പങ്കുവയ്ക്കാനാകാതെ മൂന്നു വര്‍ഷങ്ങളായി  ഞാന്‍കൊണ്ട് നടക്കുന്ന ടെന്‍ഷന്‍സ്! ഒരിക്കലും ഒരു    PSYCHIATRIST ആണെന്ന മിഥ്യാബോധത്തോടുകൂടി ,ഞാന്‍ അദേഹത്തിനു മുന്‍പില്‍ നിന്നിട്ടില്ല .ഒരു സാധാരണ സ്ത്രീയെ പോലെ സ്നേഹം കൊതിച്ചു കൊണ്ട് ഒരു പൂച്ചകുഞ്ഞെന്നോണം ഞാനിരുന്നിട്ടുണ്ട്....
പക്ഷെ എന്നെ സ്നേഹിക്കാനോ , മനസിലാക്കാനോ അദേഹത്തിനു സമയമുണ്ടായിരുന്നില്ല.......പുറമെയുള്ള ആ   റഫ്‌ആന്‍ഡ്‌ട്ടഫ്‌,
പരിവേഷത്തിനകത്തും,  കുറെ പരുക്കന്‍ ചിന്തകളും  തിയറികളും!
സ്നേഹിക്കാനും സ്നേഹിക്കപെടാനും കൊതിക്കാത്തവരായി ആരെങ്കിലുമുണ്ടോ ? ഞങ്ങള്‍പരസ്പരം   കംഫെര്‍ട്ടബിള്‍ അല്ല  ..അതാ ഒത്തു പോവണ്ടാന്നു വെച്ചത് .”  
അയന വിങ്ങി വിങ്ങി കരഞ്ഞു . 

" പക്ഷെ അയനാ ,നീ തിരക്കിട്ട് തീരുമാനമെടുക്കല്ലേ ,നിന്‍റെ ലൈഫിന്‍റെ 
 കാര്യല്ലേ ! ആലോചിച്ച്...” 

അവളെന്നെ തുടരാന്‍ അനുവദിച്ചില്ല .

" ആര്‍ക്കും എന്‍റെ പ്രോബ്ലെംസ് മനസിലാവില്ല ,എസ്പെഷ്യലി  നിനക്ക് കാരണം സോംദേവ് നിന്നെയൊരു ജൂവല്‍, പോലെയാ കൊണ്ട് നടക്കുന്നത് !കഴിഞ്ഞ കാലങ്ങളിലേക്ക് ഒന്ന് തിരിഞ്ഞു നോക്ക് നിന്‍റെ കണ്ണ് നനയാന്‍  സോം   ,ഒരു കാരണമായിട്ടുണ്ടോ ?അനുഭവിച്ചവര്‍ക്കെ അതിന്‍റെ വിഷമം അറിയൂ "
.
മറുപടിക്ക് കാത്തു നില്‍ക്കാതെ അയന കോള്‍ മുറിച്ചു. എല്ദീന  കിടക്കയില്‍ നിന്നെഴുന്നേറ്റു.പിന്നെ കഴിഞ്ഞ കാലങ്ങളിലൂടെ  ഓര്‍മകളെ തലങ്ങും വിലങ്ങും നടത്തി . “ ഇല്ല  എന്നെ  വേദനിപ്പിച്ചിട്ടില്ല ,  പക്ഷെ ഞാനോ  ?അവള്‍   ജനാലയിലൂടെ   പുറത്തെയ്ക്ക് നോക്കി   താഴെ   ലോണില്‍.
.കൈകള്‍    തലയ്ക്കു കീഴെ പിണച്ചു വെച്ച്  സോം കിടക്കുന്നു .അവള്‍ അയാള്‍ക്കരികിലേക്ക്    ഓടിചെന്നു .    അപ്പോള്‍    അത്    വഴി    വീണ്ടും 
വന്ന കാറ്റ് അവളെ   ആവരണം ചെയ്തിരുന്ന മിഥ്യാബോധത്തിന്‍റെ    മുഖം മൂടി വലിച്ചു മാറ്റി.......അപ്പോള്‍   അവള്‍   ആദ്യമായി   നക്ഷത്രങ്ങളുടെ പാട്ട് കേട്ടു  !  മിന്നാമിനുങ്ങുകളുടെ നൃത്തം കണ്ടു ! നിലാവ്......പൊഴിഞ്ഞു വീഴുന്ന പുല്‍ത്തകിടിയില്‍ അയാളുടെ മടിയില്‍തല വെച്ച് കിടന്ന് ആ  കണ്ണുകളിലേക്ക് ഉറ്റു നോക്കി  അവള്‍    മന്ത്രിച്ചു 

 “      നോക്കൂ ,നിന്‍റെ സങ്കല്‍പ്പങ്ങളുടെ ചിറക് ഞാനാവാം ...എന്നിട്ട് നമുക്ക് 

പറക്കാം ...ഒരിക്കലും അവസാനിക്കാത്ത സ്നേഹത്തിന്‍റെ

പ്രകാശവര്‍ഷങ്ങളിലൂടെ .....യുഗയുഗാന്തരങ്ങള്‍ പിന്നിട്ട്...അനന്തതയിലേക്ക് ."

Sunday, July 22, 2012

പ്രവാസി


 

കവിത                                   മിനി.പി.സി      

ലോകത്തിന്‍റെ  എല്ലാ കോണുകളിലുമുള്ള പ്രവാസി മലയാളി സുഹൃത്തുക്കള്‍ക്കായി ഈ കവിത സമര്‍പ്പിക്കുന്നു                 

                       പ്രവാസി
"
ആര്‍ത്തിരമ്പുന്ന  ജീവിതക്കടലില്‍    
ആടിയുലയുന്ന  കൊതുമ്പുവള്ളത്തില്‍
തിരമുറിച്ചു മറുതീരം തേടും
തോണിക്കാരനെ  നോക്കി തീരം വിളിച്ചു ,
" പ്രവാസീ ........................................."

പ്രക്ഷുബ്ധമാം കടലലകളിലുലഞ്ഞ് 
തോണി തകരാതെ മുന്നേറുമ്പോഴും
കടിച്ചുകീറാനായ്‌കടല്‍സ്രാവുകളായുമ്പോഴും
താഴെ കറുത്ത ഗര്‍ത്തങ്ങളിലേക്ക്....... 
വലിച്ചു താഴ്ത്താന്‍കടല്‍ഭൂതങ്ങളാഞ്ഞടുക്കുമ്പോഴും
വിട്ടുപോന്ന തീരത്തെയോരത്തവന്‍വിതുമ്പി !


മുകളില്‍ ആല്‍ബട്രോസുകള്‍ വട്ടമിട്ടു പറക്കവേ ,
ദൂരെ.....നാട്ടുമാവിലെ ,കാക്കകളെ അവനോര്‍ത്തു !
മനസ്സ് മണലാരണ്യം പോലെ ഊഷരമാവും ,രാത്രികളില്‍
ഉള്ളില്‍നാടിന്‍റെ പച്ചപ്പു നിറയ്ക്കാന്‍
അവന്‍കണ്‍പൂട്ടിക്കിടന്നു

രാജമല്ലികള്‍പൂത്തുനില്‍ക്കുന്ന നാട്ടുവഴികളും
അരിപ്രാവുകള്‍മേയുന്ന പാടങ്ങളും
നീര്‍ക്കാക്കകള്‍സല്ലപിക്കും കുളിക്കടവുകളും
ഉള്ളില്‍സ്വപ്നമായ് തെളിയവേ
സ്വപ്നങ്ങള്‍ക്കുമേല്‍പ്രവാസലോകത്തിന്‍റെ
കാതടപ്പിക്കുന്ന സൈറണ്‍മുഴങ്ങുകയായ്!

ഒരു ഞെട്ടലോടെ .....സ്വപ്നങ്ങളില്‍നിന്നും
യാഥാര്‍ത്യങ്ങളിലേക്കുണരവെ.................
അവന്‍റെയുള്ളം മന്ത്രിക്കും ....
“ഒരിക്കലെന്‍റെ തോണിയാ തീരമണയും
എന്നെ ഞാനാക്കിയ നാട്ടില്‍
ഞാന്‍പ്രവസിയല്ലാത്ത  നാട്ടില്‍’’   ’’
                  

Sunday, July 15, 2012

എന്‍റെ മൈന

കവിത                                                                                  മിനി.പി.സി

എന്‍റെ മൈന         


"
ഞാനെന്‍റെ മൈനയെ തുറന്നു വിട്ടു ,"
അവള്‍ ചിറകുകള്‍ കുടഞ്ഞ്,
തത്തിത്തത്തി  ദൂരേക്ക്........           പറന്നകന്നു !
മാര്‍ഗഴിയില്‍ പൂക്കുന്ന മല്ലികത്തോട്ടത്തിനപ്പുറം,
മാതളം പൂക്കുന്ന കാടുകളില്‍,
പ്രിയനെ തിരഞ്ഞവള്‍ പോയതാകാം !
.............................................................................
ഒരു പ്രണയാര്‍ദ്ര സന്ധ്യയില്‍
കൂടണയാന്‍ പറന്ന കിളിയെ
എനിക്ക് പിടിച്ചു തന്നത് അവനായിരുന്നു
എന്‍റെ ഒഴിഞ്ഞ കൂട്ടില്‍,പാട്ടും പരിഭവങ്ങളും
എന്‍റെ ഏകാന്തതയില്‍ ഒരിത്തിരി അലോസരം....
അതാണവന്‍ ആശിച്ചത് !
അവന്‍ വരും വരെ ,എനിക്കൊരു കൂട്ട് !
...................................................................................
മൈനയ്ക്കെന്നെ പേടിയായിരുന്നു
അവളുടെ കലമ്പലുകള്‍ എനിക്കരോചകങ്ങളും
ഒരിക്കല്‍ പോലും പാടത്ത മൈനയെ
ഞാനിഷ്ടപ്പെടുന്നതെങ്ങിനെ ?
ഋതുക്കള്‍ കൊഴിഞ്ഞു വീഴവെ
ഞങ്ങളിലെ വെറുപ്പലിഞ്ഞലിഞ്ഞു സ്നേഹമായ്
അവളെനിക്കായ്  പാടിത്തുടങ്ങി !
ആ പാട്ടുകളിലൂടെ ആരും ആര്‍ക്കും പകരമാവില്ലെന്ന
സത്യം അവളെന്നെ ഓര്‍മിപ്പിച്ചു .
അപ്പോള്‍ ഞാനവനെഴുതി ,
മൈനയെ തുറന്നു വിടുന്നു
ആരും എനിക്ക് പകരമായിട്ടില്ലെങ്കില്‍
നീ വരിക ..........ഞാന്‍ കാത്തിരിയ്ക്കും "

Wednesday, July 11, 2012

ഹാല്ലേല്ലുയ്യാ




ചെറുകഥ                                    മിനി.പി.സി


        ഹാല്ലേല്ലുയ്യാ

       അനിവാര്യമായ ചില നിയോഗങ്ങളുടെ കുത്തൊഴുക്കില്‍പെട്ട് തീരം കാണാനാകാതെ അലയാനാണ് തന്‍റെ വിധിയെന്ന് അയാള്‍ക്ക്‌തീര്ച്ചയുണ്ടായിരുന്നു.............!
ഓര്‍മ വെച്ച നാള്‍മുതല്‍നെഞ്ചില്‍സൂക്ഷിച്ച വിപ്ലവത്തിന്‍റെ ചെങ്കനലുകള്‍ക്ക് മീതെയാണ് അവര്‍നിര്‍ദ്ദാക്ഷിണ്യം വെള്ളം കോരി ചൊരിഞ്ഞിരിക്കുന്നത് !സമത്വവും സാഹോദര്യവും കൈകോര്‍ത്തു പിടിച്ച വീഥിയിലൂടെ വിപ്ലവാത്മകമായ ഒരു മുന്നേറ്റ്ത്തിനൊടുവില്‍ഒരു "പുതു ലോകം".......അത് മാത്രമായിരുന്നു അയാള്‍സ്വപ്നം കണ്ടത് ! 
സമൂഹത്തിലെ സകല തിന്മകളെയും തീണ്ടാപ്പാടകലെ നിര്‍ത്തി യാഥാര്‍ത്ഥ്യമാക്കേണ്ടുന്ന സ്വപ്നങ്ങളും നെഞ്ചിലേന്തി ഒരു "കറ കളഞ്ഞ കമ്മ്യൂണിസ്റ്റ്കാരനായി" ചങ്കും വിരിച്ചു നില്‍ക്കാനാണ് അയാളെന്നും ആഗ്രഹിച്ചത്‌!താന്‍വിശ്വസിക്കുന്ന പ്രത്യയശാസ്ത്രം ശരികളുടെ, 'മാത്രമാണെന്നും ,നന്മയ്ക്കായി മാത്രമേ തങ്ങളത് ഉപയോഗിക്കുകയുള്ളൂ എന്നുമുള്ള അന്ധമായ ആ വിശ്വാസങ്ങളാണ് ഇപ്പോള്‍ചീട്ടുകൊട്ടാരം പോലെ വീണു ചിതറിയിരിക്കുന്നത്........
എത്ര ദിവസങ്ങളായി താന്‍ഈ അലച്ചില്‍തുടങ്ങിയിട്ടെന്നോ എവിടെയായിരുന്നു താന്‍ഇതുവരെയെന്നോ ഓര്‍ക്കാന്‍ഇഷ്ട്പെട്ടില്ലെങ്കിലും  തന്‍റെ കുപ്പായ കീശയില്‍ ഉറക്കി കിടത്തിയ സെല്‍ഫോണിനെ തട്ടിയുണര്‍ത്തി അത്രയും നാള്‍മൌനമായ്‌ അതു പേറിയ അത്മക്ഷതങ്ങള്‍നോക്കി നെടു വീര്‍പ്പിട്ടു!. ആ നെടുവീര്‍പ്പിന്‍റെ ചൂടില്‍അയാള്‍അടിമുടി വിയര്‍ത്തു !

     ദിനരാത്രങ്ങള്‍കടന്നുപോകെ വെറുതെ അല്‍പ്പനേരം കണ്ണടച്ചിരിക്കാനെങ്കിലും ,കഴിഞ്ഞിരുന്നെങ്കില്‍ എന്നയാള്‍  കൊതിക്കുകയായിരുന്നു. കണ്ണടയ്ക്കുമ്പോള്‍ വെട്ടിയും, കുത്തിയും ,തല്ലിയുമൊക്കെ പ്രതിയോഗികളെ ഒടുക്കിക്കളയുന്ന അക്രമരാഷ്ട്രീയത്തിന്‍റെ വക്താക്കളായി ഉച്ചഭാഷിണിക്കു മുന്‍പില്‍{ ആദര്‍ശ ധീരരെന്നു  താന്‍വിശ്വസിച്ച } ചിലര്‍നടത്തുന്ന വൈതാളികനൃത്തമാണ് കണ്മുന്‍പില്‍വരിക !അതു കേട്ട് പകച്ചു നില്‍ക്കുന്ന സമകാലീന കേരളീയര്‍ക്കിടയില്‍തന്‍റെ ജനുസില്‍പെട്ട ആയിരകണക്കിന് ധീര സഖാക്കള്‍ക്ക് തല കുനിക്കേണ്ടി വന്ന വൈക്ലബ്യം അയാളെ തെല്ലൊന്നുമല്ല നൊമ്പരപെടുത്തിയത്!        റഷ്യയിലും ചൈനയിലും  പട്ടടയിലാണ്ടുപോയ കമ്മ്യൂണിസത്തെനോക്കി നെടുവീര്‍പ്പിടുന്നവര്‍ക്ക് ഓരോ അണുവിലും ജീവന്‍റെ സ്പന്ദനമുള്ള കമ്യൂണിസം വാഗ്ദാനം ചെയ്യാന്‍കൊതിക്കുന്ന ധീര സഖാക്കളെപോലും ലജ്ജിപ്പിച്ചു കൊണ്ട് സകല അനീതികളെയും ന്യായീകരിക്കാന്‍ശ്രമിക്കുകയാണ്,നേതൃനിരയിലെ ചില വല്ല്യേട്ടന്മാര്‍
              
ചീഞ്ഞഴുകിയ ആ അന്തരീക്ഷത്തില്‍നിന്നും അല്‍പ്പം ജീവവായു വലിച്ചെടുക്കാന്‍തത്രപ്പെട്ടു കൊണ്ട് തന്‍റെ മുറിയുടെ കനത്ത ജാലകങ്ങള്‍അയാള്‍മലര്‍ക്കെ തുറന്നിട്ടു......
 ജീര്‍ണ്ണതയില്‍നിന്നും,അന്ധകാരത്തില്‍നിന്നും,നിസ്സഹായതയില്‍നിന്നും ,പുറമേയ്ക്കു,തുറന്നിട്ട ആ വാതായനത്തിലൂടെ ,അകത്തേയ്ക്കെത്തിയ കാറ്റിനും,വെളിച്ചത്തിനുമൊപ്പം ,ചില പ്രഭാക്ഷണ ശകലങ്ങളും ഉണ്ടായിരുന്നു.............


" ഒരുവന്‍ഈ ലോകം മുഴുവന്‍നേടിയാലും സ്വന്തം ആത്മാവിനെ നേടുന്നില്ല എങ്കില്‍അതുകൊണ്ട് എന്ത് പ്രയോജനം ?...............അപ്പോള്‍ ,പണ്ടെന്നോ.................... പ്രപഞ്ചത്തെകാളേറെ  വിലയുള്ള ഈ ആത്മാവിനെ കുറിച്ച് തന്നോട് പറഞ്ഞ പ്രണയിനിയെ അയാളോര്‍ത്തു ! ആ ഓര്‍മയില്‍സ്വയം കഴുകിയെടുത്ത തന്നെ ഒരു പുതിയ സൃഷ്ടിയാക്കി അവള്‍ക്കു മുന്നിലെത്തിച്ച് അവളുടെ കൈകളില്‍    നോം ചോംസ്കിയുടെയും ,ചെഗുവേരയുടെയും ,പുസ്തകങ്ങള്‍ക്ക് പകരം അവള്‍ഏറെ വായിക്കാന്‍കൊതിച്ച  മൊസാര്‍ട്ടിന്‍റെ"ഹാല്ലേലൂയ്യ "സമ്മാനിച്ച്‌അയാള്‍പറഞ്ഞു "ഇതു നിനക്ക് പ്രിയങ്കരവും.,. നമുക്കൊരുമിച്ച് വായിക്കേണ്ടതുമായ ഒരു പുസ്തകമാണ്,ഒരിക്കലല്ല .........ഒരായിരം തവണ !     

Saturday, July 7, 2012

രൂപാന്തരം



കവിത                                  മിനി.പി.സി.       
  രൂപാന്തരം

" കടുന്തൂക്കുകള്‍ക്കിടയിലിരിക്കുന്ന,
 പ്രാവുകളുടെ  കുറുകല്‍ പോലെ !
 പതിയെ കണ്‍ചിമ്മുന്ന
 നക്ഷത്രങ്ങളുടെ സംഗീതം പോലെ  !    
 പുതുമഴയുടെ നിര്‍വൃതിയിലലിഞ്ഞ
 മുളങ്കാടുകളുടെ മര്‍മ്മരം പോലെ !
 ഞങ്ങള്‍ക്കിടയിലെ മൌനം
 രൂപാന്തരപെട്ടുകൊണ്ടിരുന്നു .

വിരസതയുടെ  നോട്ടിക്കല്‍ മൈലുകള്‍ താണ്ടി .............
ശൂന്യതയുടെ വിളറിയ മുഖപടം കീറി .......
കിനാവിന്‍റെ നൂല്‍പ്പാലത്തിലൂടെ..........
എവിടെനിന്നോ വഴിതെറ്റി
വന്നവരായിരുന്നു ഞങ്ങള്‍ !!

ഞങ്ങള്‍ക്ക് ഒരേ മനസ്സായിരുന്നു ,
ഒരേ സ്വപ്നങ്ങളും !
അവന്‍റെ   ആര്‍ദ്രസ്വപ്നങ്ങളില്‍.................
എന്‍റെ കാല്‍പ്പനികത ചേര്‍ത്തുവെച്ച്...................
കുമുലോനിമ്പസുകളായ് ഞങ്ങള്‍ പറന്നു ....................

 താഴെ.......നഷ്ട്ടബോധം പേറുന്ന താഴ്വരകള്‍
 ദൂരെയായ് മോഹഭംഗങ്ങളുടെ ശ്മശാനങ്ങള്‍
 അതിനെല്ലാമെത്രയോ കാതമുയരങ്ങളില്‍
 പറക്കുമ്പോഴും ഞങ്ങള്‍ക്കിടയിലെ മൗനം
 മധുരമായ്‌ രൂപാന്തരപ്പെട്ടുകൊണ്ടിരുന്നു ! "

Wednesday, July 4, 2012

ഉല്‍പ്രേരകങ്ങള്‍


             ഉല്‍പ്രേരകങ്ങള്‍
കവിത                     മിനി.പി സി


ഉല്‍പ്രേരകങ്ങളാവാന്‍ ആര്‍ക്കു കഴിയും ?
സങ്കീര്‍ണതകളിലേക്ക് കൂപ്പുകുത്തുന്ന ജീവിതവും
നേരിപ്പോടെരിയുന്ന മനസ്സുമായി തകര്‍ന്നിരിക്കുന്നവരിലേക്ക് 
ചെറു ചാറ്റല്‍മഴയായ്  പെയ്തിറങ്ങാന്‍ 
നിനക്കാവുമോ ?


ശുഷ്ക്കിച്ച സ്വപ്നങ്ങളും
അവ്യക്ത ചിന്തകളുമായ്..നട്ടംതിരിയുന്നവരില്‍
പാറപോലുറപ്പുള്ള  ബോധ്യങ്ങള്‍ നല്കാന്‍
നിനക്കാവുമോ ?

ഉറക്കം നഷ്ട്മായവര്‍ക്ക് ഉറക്കുപാട്ടായും
ഉറങ്ങുന്നവര്‍ക്ക് ഉണര്ത്തുപാട്ടായും മാറാന്‍
നിനക്കാവുമോ ?


അരങ്ങിലെത്താതെ അണിയറയില്‍മറഞ്ഞുനിന്ന്
മന്ദതകള്‍ ത്വരിതപ്പെടുത്തി
വേഗതകള്‍ക്ക് കടിഞ്ഞാണിട്ട്
പലതും ക്രമപ്പെടുത്താന്‍
നിനക്കാവുമോ ?


ഇടയ്ക്കിടെ നിന്നിലേക്ക് തിരിയുക
നിന്നില്‍  പ്രവര്‍ത്തിച്ച ഉല്‍പ്രേരകങ്ങളെ കണ്ടെത്തുക
പ്രചോദനമുള്‍ക്കൊണ്ട് നീയും മാറുക
ഒരു . ഉല്‍പ്രേരകമായ്‌!


*ഉല്‍പ്രേരകങ്ങള്‍=catalyst

Monday, July 2, 2012

എക്സ്പ്ലോയിട്ടേഷന്‍



ചെറുകഥ                          മിനി.പി.സി
എക്സ്പ്ലോയിട്ടേന്‍

എനിക്ക് ചുറ്റിലുമുള്ള കാഴ്ചകളെ ,അവ്യക്തമാക്കുന്ന ഈ മൂടല്‍മഞ്ഞിലൂടെ ദിക്കറിയാതെ ,ദിശാബോധമില്ലാതെ ,ഇങ്ങനെ നടക്കുമ്പോള്‍എന്‍റെ പ്രകമ്പിതമായ ഞരമ്പുകള്‍, റിലാക്സ്ഡ്, ആവുന്നത് ഞാനറിയുന്നു......ഈ കോടമഞ്ഞലകള്‍നല്‍കുന്ന കുളിരിന്‍റെ പുതപ്പിനുള്ളില്‍, അസുഖകരമായ  ഒന്നും കടന്നുവരല്ലെ ,എന്ന് പ്രാര്‍ഥിക്കുമ്പോഴും  ഇടയ്ക്കിടെ  കാലില്‍തട്ടുന്ന കൂര്‍ത്ത  കല്ലുകള്‍സുഖകരമായ പലതും വീണ്ടും എന്നെ ഓര്‍മിപ്പിക്കുന്നു...!

                സൗഹൃദത്തിന്‍റെ രസച്ചരടുകള്‍ ,പൊട്ടിപോവുന്നത് എത്ര ലാഘവത്തോടെയാണ് !"why  do  you  exploit  our  friendship ?" എന്‍റെ സുഹൃത്ത്‌എന്‍റെ ചിന്താമണ്ഡലത്തിലേക്ക് വിക്ഷേപിച്ച ഈ ചോദ്യം എന്‍റെ രാത്രികളെ നിദ്രാവിഹീനങ്ങളാക്കുകയും ,സ്വപ്നങ്ങളെ
പോസ്റ്റ്മോര്‍ട്ടം നടത്തുകയും ചെയ്യവെ....ഈ വിജനതയും മൂടല്‍മഞ്ഞുമാണ് എനിക്ക് സേഫ് !  രാത്രികളില്‍എന്‍റെ എഴുത്തുമേശയ്ക്കരികെ, എന്‍റെ കാല്‍ച്ചുവട്ടില്‍ചൂടുപറ്റിക്കിടന്ന് എന്നെ നിര്‍നിമേഷം നോക്കി ഇരിക്കുന്ന എന്‍റെ പൂച്ചക്കുഞ്ഞിനോട് ഞാന്‍ചോദിച്ചു .,"എന്താ കുടൂ, ഞാന്‍എക്സ്പ്ലോയിറ്റ് ചെയ്തത്?കടലാഴങ്ങളും,ആകാശ വിസ്തൃതിയുമുണ്ടെന്നു ഞാന്‍അഭിമാനിച്ച ആ സൗഹൃദത്തില്‍ഞാനെന്ത് ചൂഷണമാണ് നടത്തിയത് ?
മറുപടി ഇല്ലാത്തതുകൊണ്ടോ, മറുപടി അര്‍ഹിക്കാത്തത് കൊണ്ടോ...... അവള്‍തന്‍റെ  സാല്‍വയ്ക്കുള്ളില്‍ ,പതുങ്ങികിടന്ന് കൂര്‍ക്കംവലി തുടങ്ങി.....പ്രഭാതങ്ങളില്‍എന്‍റെ ലാബര്‍ണത്തിന്‍റെ ചില്ലകളില്‍വന്നിരിക്കാറുള്ള മഞ്ഞുമൈനകളോടും ഞാന്‍ചോദിച്ചു "ഇന്നുവരെ ഞാനെന്തെങ്കിലും എക്സ്പ്ലോയിട്ട് ചെയ്തതായി നിങ്ങള്‍ക്കറിയ്വോ ?അതും സൗഹൃദത്തില് !" എന്നെ ദയനീയമായി നോക്കി അവരും പറന്നുപോയി.....എന്‍റെ എഴുത്തുമുറിയുടെ ചുവരുകളില്‍ത്തട്ടി ആ വാക്ക് പ്രധിധ്വനിക്കവേ ഒന്നും പൂര്‍ത്തിയാക്കാനാവാത്ത നിഷ്ക്രിയത്വത്തിന്‍റെ പ്രഭവപഥത്തില്‍ഞാന്‍മിഴിച്ചു നിന്നു!

          ഒടുവില്‍ഞാന്‍നടത്തിയ ചൂഷണമെന്തെന്ന് എന്‍റെ സുഹൃത്ത് വെളിപെടുത്തവെ....ആ ഹെയില്‍സ്റ്റോമില്‍_പെട്ട് ഞാന്‍ശബ്ദമില്ലാതെ കരയുകയായിരുന്നു.........."എപ്പോഴും എന്തിനാണ് നിന്‍റെ രചനകള്‍ക്ക് എന്നിലൊരു അനുവാചകനെ കണ്ടെത്താന്‍ശ്രമിയ്ക്കുന്നത് ? എനിക്ക് തീരെ ഇഷ്ട്മാവുന്നില്ല എന്നെയിതൊക്കെ നിര്‍ബന്ധിച്ച് വായിപ്പിക്കുന്നത് !ഇതൊരു എക്സ്പ്ലോയിട്ടേഷനായിട്ടാണ് എനിക്ക് ഫീല്‍ചെയ്യുന്നത് !"അസാധാരണമായ ഈ കണ്ടെത്തലില്‍എന്‍റെ മുറിയുടെ മച്ചില്‍പതുങ്ങിയിരുന്ന ,വയസ്സനെലി അതിന്‍റെ പല്ലുകള്‍പുറത്തുകാട്ടി ഇളകിചിരിച്ചു!കണ്ണുതെറ്റിയാല്‍അത് കാര്‍ന്നു തിന്നാറുള്ള എന്‍റെ, രചനകളുടെ നിലവാരവും മൂല്യവുമാണ് എന്‍റെ സുഹൃത്ത്‌
ഇടിച്ചു കളഞ്ഞിരിക്കുന്നത്....അതിനുനേരെ പായാനാഞ്ഞ,കുടുവിനെ ഞാന്‍തടഞ്ഞു,"   വേണ്ട !" 

       ഓരോ സൃഷ്ടിക്കു ശേഷവുമുള്ള ആത്മനിര്‍വൃതി മാത്രമാണോ ഒരു എഴുത്തുകാരിയ്‌ക്ക് സംതൃപ്തി തരുന്നത് ?അത് നമുക്കേറ്റവും പ്രിയപ്പെട്ടവരിലേയ്ക്ക് എത്തിക്കുമ്പോള്‍അവരില്‍നിന്നും കിട്ടുന്ന ആത്മാര്‍ഥമായ ഔട്ട്പുട്ട്..!മരുപ്പച്ചകള്‍പോലെ വെറുതെ മോഹിപ്പിയ്ക്കുകയാണോ സൗഹൃദങ്ങളും ?

       എത്രനാള്‍ഞാനെന്‍റെ എഴുത്തുമുറിയ്ക്കുള്ളില്‍ ശിശിര നിദ്രയിലാണ്ടു? ഞാനോര്‍ക്കാന്‍ഇഷ്ട്പെട്ടില്ല ........ആ മുറിയ്ക്കുള്ളില്‍നിന്നും ഇന്നാണ് ഞാനീ പുകമഞ്ഞിലേക്കിറങ്ങിയത്!ആത്മാവിലൂടെ
മേഞ്ഞു നടക്കുന്ന പുകമഞ്ഞു പടലങ്ങള്‍പലപ്പോഴും എന്നെ ഇറുക്കെ
പുണര്‍ന്ന് ആശ്വസിപ്പിക്കവേ...എപ്പോഴാണ് സൂര്യനുദിച്ചുയര്‍ന്നത്‌?
എപ്പോഴാണ് എന്നെ മൂടിനിന്ന മൂടല്‍മഞ്ഞുരുകിയത്?

 ദിക്കറിയാതെയുള്ള നീണ്ട നടത്തത്തിനൊടുവില്‍ഞാനെത്തി നില്‍ക്കുന്നത് എന്‍റെ എഴുത്തുമുറിയ്ക്കരികിലെ മാപ്പിള്‍ട്രീയ്ക്കരികില്‍തന്നെയാണ് !എനിക്ക് ചുറ്റിലുമുള്ള പൊടിമഞ്ഞു കണിക കളില്‍ഒരായിരം  മഴവില്ലുകള്‍ഉതിര്‍ത്ത്  സൂര്യരശ്മികള്‍ഉയര്‍ന്നു
യര്‍ന്നു പോകെ എന്‍റെ എഴുത്തുമുറിയുടെ തുറന്നിട്ട ജാലകപ്പടിയിലിരുന്ന് ആ വയസ്സനെലി വിളിച്ചു പറഞ്ഞു.”ഒന്നും കരണ്ട് തിന്നാന്‍കിട്ടിയില്ല...
ഒരുമാന്യന്‍അതൊക്കെയെടുത്ത്,കൂലംകക്ഷമായ വായനയിലാണ് !ഉദ്വേഗത്തോടെ 

മുറിക്കുള്ളിലെത്തിയ ഞാനത് വിശ്വസിക്കാനാവാതെ നിന്നു!എന്‍റെ
സുഹൃത്ത്‌!!!പരസ്പരം നേരിടാനാകാതെ ഒരുമാത്ര  ഞങ്ങള്‍നിന്നു ,
പിന്നെ ഒരുപാട് നാളുകള്‍ക്കിപ്പുറം പരസ്പരം കണ്ടുപിടിച്ചവരെ
പോലെ  ഞങ്ങള്‍ചിരിച്ചു......ആ ചിരിയില്‍കുതിര്‍ന്നലിഞ്ഞ് കാണാതായ ആ വാക്കിന് പുറകെ ഓടാനാഞ്ഞ എന്നെ തടഞ്ഞ് അവന്‍പറഞ്ഞു “ വേണ്ട....അത് പോട്ടെ....ഇനി നമുക്കിടയില്‍ആ വാക്കില്ല !
ഞാനല്ലാതെ പിന്നാരാ വേറെ ഇതൊക്കെ  വായിക്കാന്‍!