Saturday, June 28, 2014

കവിത

                                                                               മിനി.പി.സി

                             ഗ്രീന്‍ ബോര്‍ഡ്‌

 


“ അച്ഛാ ഞങ്ങടെ ബ്ലാക്ക്‌ ബോര്‍ഡ്‌ ‌ പച്ചയാക്ക്വോ ?
കുട്ടി ചോദ്യം തുടങ്ങി .....
കുട്ടിയിങ്ങനെയാണ് എപ്പോഴും
സംശയങ്ങള്‍ ,ചോദ്യങ്ങള്‍. !
ഉത്തരം മുട്ടുമ്പോള്‍ അച്ഛന്‍
കൊഞ്ഞനം കുത്താറാണ് പതിവ് .
പച്ചയോ, ചോപ്പോ ,കാവിയോ
എന്താക്കിയാലും
നീ എങ്ങനേലും പഠിച്ചു രക്ഷപ്പെട്
അച്ഛനന്നും കൊഞ്ഞനംകുത്തി !
എന്നിട്ടും കുട്ടി ചോദിച്ചു
ആരാ അച്ഛാ
പണ്ടീ ബോര്‍ഡ്‌ ബ്ലാക്കാക്കീത് ?”

Monday, June 23, 2014

കഥ


                                                          

                                                   


കഥ                             മിനി.പി.സി

             വിവാദം

ഉമ്മുകുല്‍സൂന്‍റെ ബിരിയാണി "സുവര്‍ണ്ണ സ്പൂണിന്"

യോഗ്യമോ ?പുതിയ പാചകമാസികയുടെ  പുറന്താളില്‍ 

എഴുതിയ തലക്കെട്ട്‌ കണ്ട് സൂസന്നയുടെ ചങ്കിടിച്ചു ....അവള്‍ 

ബസ്സ്‌സ്റാന്‍ഡിലെ പുസ്തകഷോപ്പില്‍ നിന്നും അതുവാങ്ങി 

കയ്യില്‍പിടിച്ചിട്ടെ വീട്ടിലേയ്ക്കുള്ള ബസ്‌ തിരഞ്ഞുള്ളു. തന്‍റെ 

സ്ഥിരം ബസ്സു പോയാലും, വീട്ടില്‍ നന്നേ ഇരുട്ടിയെ 

എത്തുള്ളുവെങ്കിലും അവള്‍ക്ക് പതിവുപോലെ പേടി 

തോന്നിയില്ല ! അല്ല ഇനിയെന്ത് പേടിക്കാനാണ് താന്‍ ഏറെ 

ഇഷ്ടപ്പെടുന്ന പാചകറാണിയാണ് ഉമ്മുകുല്‍സു !അവരുടെ 

ബിരിയാണിയെക്കുറിച്ച് താന്‍ മാത്രമല്ല അതുകഴിച്ചവരും 

,സകല പത്രക്കാരും, ചാനലുകാരും വാനോളം പുകഴ്ത്തിയതു 

മാണ് ...ഹാവൂ എന്തൊരു രുചി ...എന്തൊരു മണം...എത്ര 

കഴിച്ചാലും പിന്നേം പിന്നേം കഴിക്കാന്‍ തോന്നും അതോര്‍ത്ത 

പ്പോള്‍ തന്നെ അവളുടെ വായില്‍ കപ്പലോടിക്കാന്‍ വെള്ളം 

നിറഞ്ഞു ...ആ ബിരിയാണി എന്തുകൊണ്ടാണാവോ സുവര്‍ണ്ണ 

സ്പൂണിന് യോഗ്യമല്ലാത്തത് ?അവള്‍ വെപ്രാളത്തോടെ 

ബസ്സ് തിരഞ്ഞു , കഷ്ടപ്പെടെണ്ടിവന്നില്ല

“ ഒന്ന് വേഗം വന്ന് കേറിയെ, വേഗം വേഗം ..”
  
സ്ഥിരം ബസ്സിലെ കണ്ടെക്ടറാണ്...സൂസന്ന തിടുക്കത്തില്‍ 

ബസ്സില്‍ ചാടിക്കയറി ഒഴിഞ്ഞ ഒരു സീറ്റില്‍ ഇരുന്നു . 

കണ്ടക്റ്റര്‍ വന്ന് പൈസ കൊടുക്കും വരെ അവള്‍ കടിച്ചു 

പിടിച്ചിരുന്നു ,അതിനിടയില്‍ വെള്ളമടിച്ച് തൊട്ടടുത്ത് സീറ്റി 

നോടു ചേര്‍ന്ന് നില്‍ക്കുന്ന താമരകളെ അവള്‍ ഗൌനിച്ചില്ല 

അല്ലെങ്കില്‍ വണ്ടിയില്‍ കയറി ഇറങ്ങും വരെ സൂസന്നയും 

അവരും തമ്മിലുള്ള വാഗ്വാദം കൊണ്ട് ബസ്സിലെ അന്തരീക്ഷം 

സ്ഫോടനാത്മകമാകുമായിരുന്നു ,അവളുടെ ഭാവം കണ്ട് 

കണ്ടക്റ്റരും , സ്ഥിരം യാത്രക്കാരും ,കുടിയന്മാരും ആലോച 

നയിലാണ്ടു ....എന്തായിരിക്ക്വോ കാര്യം ? സൂസന്ന ആരെയും 

ശ്രദ്ധിച്ചില്ല അവള്‍ ബാഗുതുറന്ന് മാസികയെടുത്ത് നിവര്‍ത്തി,

വിവാദവാര്‍ത്തയിലൂടെ മനസ്സോടിച്ചു....ജോസഫ്‌ അരിഞ്ഞു 

ഫ്രൈ ചെയ്തുവെച്ച സവാള, മായ കരിയാതെ സ്വര്‍ണ്ണ 

നിറത്തില്‍ മൂപ്പിച്ചെടുത്ത കാഷ്യുനട്ടും, കിസ്മിസും , 

സുമതിക്കുട്ടിയമ്മ  പാകംപോലെ കുതിര്‍ത്ത് വറുത്ത 

ബസുമതിയരി ഇതൊക്കെ ഉപയോഗിച്ചാണ് ഉമ്മുകുല്‍സു 

ബിരിയാണി ഉണ്ടാക്കിയതത്രേ...കൂടെയുള്ളവരോക്കെ അ 

മുതല്‍ അം വരെയുള്ള കാര്യങ്ങള്‍ തനിയെ ചെയ്തപ്പോള്‍ 

പലരും ചെയ്തു വെച്ച സാധനങ്ങള്‍ ഉപയോഗിച്ച ഉമ്മുകുല്‍ 

സുവിന്‍റെ ബിരിയാണിയ്ക്ക്  സുവര്‍ണ്ണ സ്പൂണിന് എന്ത് 

യോഗ്യതയാണുള്ളത്? ഇതാണ് വിമര്‍ശകന്‍റെ വാദം ! 

അവള്‍ക്ക് കാര്യമായി ഒന്നും പിടികിട്ടിയില്ല ,

“എന്തൊക്കെയാ ഇയാള്‍ പറയുന്നത്? അങ്ങനെയൊക്കെ 

ആണെങ്കില്‍ വിവരമുള്ള ജഡ്ജെസിന് അറിയില്ലെ ?അവരല്ലേ 

ഇത്രവല്യ സമ്മാനമൊക്കെ കൊടുക്കുന്നത് ! ”

ഇതേ അവള്‍ക്കറിയൂ...അവള്‍ മാസിക അടച്ചുവെച്ച് 

വിവാദം കത്തിപ്പുകയുന്ന ആ ബിരിയാണിയുടെ രുചിയും 

മണവും മനസ്സിലേക്ക് ആവാഹിക്കാനെന്നോണം കണ്ണുകളടച്ച് 

സീറ്റില്‍ ചാരിക്കിടക്കെ കുടിച്ചതുമുഴുവനും,ആവിയായിപ്പോയ 

സങ്കടത്തില്‍ കുടിയന്മാര്‍ ഒഴിഞ്ഞുകിടക്കുന്ന..നീണ്ടബാക്ക്സീറ്റി 

ലേയ്ക്ക് നഷ്ടബോധത്തോടെ നീങ്ങി.

Wednesday, June 11, 2014

ബ്രസീല്‍ കുട്ടപ്പന്‍

മിനിക്കഥ             
                                   മിനി.പി.സി  
          


ലോക്സഭാ തിരഞ്ഞെടുപ്പിന്ശേഷം  "ചൂലോഫോബിയ" ബാധിച്ച്

“ ഒരു താമരപ്പൂ കിട്ടിയിരുന്നെങ്കില്‍............ ”

എന്നും പറഞ്ഞ് എവിടേയ്ക്കോ അപ്രത്യക്ഷനായ സ്വീപ്പെര്‍ 

കുട്ടപ്പന്‍ചേട്ടന്‍ ഇന്ന് കോളനിയില്‍ തിരിച്ചെത്തിയത് തലനിറ-

  യെ ബ്രസീലിന്‍റെ കൊടി നിറമുള്ള ചുട്ടിയും, പുള്ളിയും  

കുത്തി " സാംബാ"നൃത്തച്ചുവടുകളുമായിട്ടായിരുന്നു.വളരെ

നാളുകള്‍ക്കുശേഷം അദേഹത്തെ കണ്ട സന്തോഷത്തില്‍ ഞാന്‍ 

എല്ലാവരോടും ഉറക്കെ വിളിച്ചു പറഞ്ഞു ,

“ഹായ് ദേ...നമ്മുടെ സ്വീപ്പെര്‍ കുട്ടപ്പന്‍ചേട്ടന്‍ തിരിച്ചെത്തി .”

അതുകേട്ട് പെട്ടെന്നദ്ദേഹം പ്രതികരിച്ചു ,

“ സ്വീപ്പര്‍ കുട്ടപ്പനോ ? അല്ലല്ല .  ഇപ്പൊ ഞാന്‍   

ബ്രസീല്‍കുട്ടപ്പനാ .ബ്രസീല്‍ കുട്ടപ്പന്‍ !”