മിനി.പി.സി
ഒന്നുമില്ലാത്ത
പെണ്ണ്
“
ഏതോംതോയിലെ മണ്ണ്
തൃക്കരങ്ങളിലെടുത്ത്
എന്നെ ഉരുവപ്പെടുത്തും മുമ്പ്
“ ദൈവം ” എന്നോടൊരു ചോദ്യം
നിനക്കാരാവണം ?
ഒറ്റക്കോശം മുതല്‍
ബഹുകോശം വരെയുള്ള
സങ്കീര്‍ണ്ണ ജീവികള്‍
വിശ്വവിജ്ഞാനകോശത്തിലെന്ന വിധം
മുന്നിലൂടെ കടന്നുപോകെ
ഒന്നുമില്ലായ്മയില്‍നിന്നും
ഞാന്‍ മൊഴിഞ്ഞു ,
എനിക്കൊരു പെണ്ണാവണം
ആണിന്‍റെ വാരിയെല്ലില്‍നിന്നല്ലാത്ത
മറ്റൊരു വാരിയെല്ലിന്‍റെയും
താങ്ങുവേണ്ടാത്ത
സ്വതന്ത്രയായൊരു പെണ്ണ് !
അതുകേട്ട് “അവിടുന്ന്” ചിരിച്ചു
ഒരു ഒന്നൊന്നര ചിരി
ആ ചിരിയോടെ എന്നെ
മെനഞ്ഞത് കൊണ്ടാവണം
ഞാനൊരു പെണ്ണായി
ചങ്കും കരളുമില്ലാത്ത
ഹൃദയം പോലുമില്ലാത്തൊരു പെണ്ണ് ! ”
മനസ് തുറന്നുള്ള എഴുത്ത് .
ReplyDeleteആഗ്രഹിച്ചതുപോലെ ഒരു വാരിയെല്ലിന്റെയും താങ്ങില്ലാത്ത സ്വാതന്ത്ര്യം കിട്ടിയോ?
ചങ്കും കരളും ഹൃദയം പോലുമില്ലാതെ ................സ്വാതന്ത്ര്യം കിട്ടിയിട്ട് എന്ത് കാര്യം സര്‍ ?
Deleteഅപ്പൊ പെണ്ണായി ചങ്കും കരളുമില്ലാത്ത, ഹൃദയം പോലുമില്ലാത്തൊരു പെണ്ണ്. ആണിന്‍റെ വാരിയെല്ലില്‍ നിന്നല്ലാത്ത മറ്റൊരു വാരിയെല്ലിന്‍റെയും താങ്ങുവേണ്ടാത്ത പെണ്ണ്.
ReplyDeleteഓ ..ഇതെന്തു പെണ്ണ് ? വാരിയെല്ല് വേണ്ടാന്നു പറഞ്ഞതോടെ തീര്‍ന്നില്ലേ ..............എല്ലാം !
Deleteനന്നായിട്ടുണ്ട്..
ReplyDeleteആശംസകള്‍
നന്ദി സര്‍ .
Deleteഉദ്ദേശം മനസ്സിലായ പോലെ
ReplyDeleteഉവ്വല്ലേ..................
Deleteആണിന്റേതല്ലെങ്കിൽ വേണ്ട- മറ്റേതെങ്കിലുമൊരു വാരിയെല്ല് ആവാമായിരുന്നു. ഇതിപ്പം മറ്റൊരു വാരിയെല്ലിന്‍റെയും
ReplyDeleteതാങ്ങുവേണ്ടാത്ത സ്വതന്ത്രയായൊരു...... എന്നക്കെ പറയുമ്പോൾ ഒരു മാതിരി നട്ടെല്ലില്ലാത്ത ജീവിയെപ്പോലെ ആയിപ്പോയി.....
- അവളെ നട്ടെല്ലില്ലാത്തവളായി സൃഷ്ടിക്കുന്നതിനു പകരം, പ്രകൃതിയുടെ നിയമങ്ങളൊക്കെ പാലിച്ചുകൊണ്ട് അവളെ അവളായി സൃഷ്ടിച്ചിരുന്നെങ്കിൽ എത്ര നന്നായേനെ ........
സര്‍ ,ആണിന്‍റെ വാരിയെല്ലില്‍ നിന്നല്ലാത്ത പെണ്ണിന്‍റെ അവസ്ഥ കണ്ടില്ലേ ചങ്കും കരളും ഹൃദയവുമോന്നുമില്ലാത്ത ഒരു സാധനം ! ഇതൊക്കെയുള്ള പൂര്‍ണ്ണതയുള്ള സ്ത്രീയെ പുരുഷന്‍റെ വാരിയെല്ലില്‍ നിന്നല്ലാതെ സൃഷ്ടിക്കാനാവില്ലെന്നാ മൂപ്പര്‍ ഇതിലൂടെ തെളിയിച്ചത്
Deleteനല്ല പെണ്ണ്
ReplyDeleteഅല്ല കൊള്ളൂല്ലാത്ത പെണ്ണ് !
Deleteചിലപ്പോള്‍ അങ്ങിനെ തോന്നിപ്പോകുന്നുണ്ട്.
ReplyDeleteവേണ്ടതും വേണ്ടാതും എല്ലാം സ്വീകരിക്കുന്ന രീതി.
കുഴഞ്ഞുമറിഞ്ഞ ഒരു തരം ചിന്തകള്‍ പിടിതരാതെ....
ഒട്ടും പിടി തരണില്ല .
Deleteഒരു ഒന്നൊന്നരയുടെ ചിരിയുടെ കാര്യം.....
ReplyDeleteആശംസകള്‍
ആ ചിരീടെ കാര്യം പിടികിട്ടീലെ .......എന്താ ഈ ആണുങ്ങളുടെ ഒരു വെയിറ്റ് ?
Deleteമുന്‍പ് എവിടെയോ വായിച്ചിട്ടുണ്ട് ,' ഒരിക്കല്‍ ചില ബുദ്ധിജീവികള്‍ ചര്‍ച്ചകള്‍ക്കായി ഒത്തുകൂടി. അന്നത്തെ അവരുടെ ചര്‍ച്ച സ്തീക്ക് ഒരു മനസ്സുണ്ടോ? എന്നതായിരുന്നു . അന്ന് സ്ത്രീക്കൊരു മനസ്സുണ്ടോ എന്ന കാലത്തില്‍ നിന്ന് ഇന്ന് അവള്‍ എത്രമാത്രം ഉയര്‍ന്നു എന്നൊക്കെയായിരുന്നു അതിന്റെ തുടക്കം.' ആ പറഞ്ഞത് സത്യമാണോ എന്നൊന്നും എനിക്കറിയില്ല. എങ്കിലും ഇങ്ങിനേയും ഒരു ചര്‍ച്ച നടക്കുമോ എന്ന ചിന്ത എന്റെ മനസ്സില്‍ അങ്ങിനെ മായാതെ കിടക്കുന്നുണ്ട്. ഈ കവിത വായിച്ചപ്പോള്‍ ആ കാര്യം ഓര്‍ത്തുപോയി.
ReplyDeleteഒരു ചര്‍ച്ചയ്ക്ക് ഇപ്പോള്‍ വഴിയായി അല്ലെ ............
Deleteനന്നായിട്ടുണ്ട്.
ReplyDeleteവളരെ നന്ദി .
Deleteചിലർ അങ്ങനെയാണ്.
ReplyDeleteശരിയാ ഹരി .
Deleteദൈവം ചിരിച്ചുകാണും. തീര്‍ച്ച
ReplyDeleteചിരിച്ചോന്നോ....ഒരു ഒന്നൊന്നര ചിരിയായിപ്പോയില്ലേ അജിത്തേട്ടാ .
Deleteആഗ്രഹങ്ങള്‍ അവസാനിക്കാതിരിക്കട്ടെ :) നട്ടെല്ല് വളക്കാതെ എഴുതാനും ജീവിക്കാനും ,
ReplyDeleteനന്ദി ഫൈസല്‍ .
Deleteഎനിക്ക് ഞാന്‍ ആവണം, ഞാന്‍ മാത്രം.. :-)
ReplyDeleteഅതുമതി അതാട്ടോ നല്ലത് .
Delete..എന്തു ചെയ്യാം.... ചില പെണ്ണുങ്ങള്‍ ഇങ്ങിനെയാണ്..
ReplyDeleteഅങ്ങനെയുള്ള പെണ്ണുങ്ങളും വേണമല്ലോ... :-)
ReplyDeleteമിനി ,ഞാനാണ് ഈ പേജിലെ 20,000 മത്തെ വിസിറ്റര്‍ .വളരെ സന്തോഷം ! എഴുതുക
ReplyDeleteഒരുപാടൊരുപാട് .....എല്ലാ ഭാവുകങ്ങളും എന്‍റെയും ഫാമിലിയുടെയും................
ആരെന്ന് അറിഞ്ഞിരുന്നുവെങ്കില്‍ എനിക്ക് വളരെ സന്തോഷം ആകുമായിരുന്നു സുഹൃത്തെ !
DeleteThis comment has been removed by a blog administrator.
ReplyDeleteM INI........................AL DH BST .MAY GOD BLS U ..........eagerly waitng 4 ur 100th post...........
ReplyDeleteTNK U FRND..........!
Deleteആശംസകള്‍ മിനി..
ReplyDeleteനന്ദി എച്ച്മു .
Deleteദൈവം വച്ചതാണല്ലോ മാറ്റാനാകില്ല , സഹിക്കുക. ഉല്പത്തി;മൂന്ന്‍ ;പതിനാറ് പ്രസക്തം.GOD BLESS YOU.
ReplyDeleteദൈവം തന്നതെല്ലാം നന്മയ്ക്കായി മാത്രം .....!
ReplyDeleteആ ഒന്നൊന്നര ചിരിയാൽ മെനെഞ്ഞെടുത്തവരാൽ
ReplyDeleteപൊറുതിമുട്ടി കൊണ്ടിരിക്കുന്നവരുടെ സ്ഥിതിയാണല്ലോ ഇന്നെവിടേയും...!
ദൈവത്തിന്റെ ചിരി...
ReplyDeleteനല്ല കവിതയാ. വായിച്ചു വന്നപ്പൊ,പതിനാലാമത്തെ വരിക്കു ശേഷം ഒരു കോമ ഇട്ടിരുന്നേൽ നന്നാവുമായിരുന്നെന്നു തോന്നി.
ശുഭാശംസകൾ.....