മിനി .പി.സി
" യുവീ............വേദനിക്കരുത്
ഇതാണ് ലോകമെന്നെറിയുക
വിജയത്തില്‍ ആരവം തീര്‍ത്തും
ആലോലമാട്ടിയും
വാനോളമുയര്‍ത്തിയും
ഇവര്‍ നിങ്ങളെ ഭ്രമിപ്പിയ്ക്കും,
തോല്‍വികളില്‍
നിങ്ങള്‍ പൊഴിച്ച വിയര്‍പ്പും
പിന്നിട്ട കൊടും വ്യാധിയുടെ
മുള്‍പ്പാതകളും മറന്ന്
കൂര്‍ത്ത കല്ലുകളാല്‍
മൂര്‍ച്ചയുള്ള വാക്കുകളാല്‍
നിങ്ങള്‍ വേട്ടയാടപ്പെടും
പൊറുക്കുക ഇവര്‍ക്ക്
കളിയെന്നാല്‍ ജയം മാത്രം
പരാജയം കളിയുടെ
മറുവശമെന്നറിയാനുള്ള
മനസ്സൊരുക്കം വരും വരെ
ഇവര്‍ കല്ലെടുക്കും
ക്രൂശിക്കും വേദനിക്കരുത്
ഇതാണ് ലോകമെന്നെറിയുക . "
" യുവീ............വേദനിക്കരുത്
ഇതാണ് ലോകമെന്നെറിയുക
വിജയത്തില്‍ ആരവം തീര്‍ത്തും
ആലോലമാട്ടിയും
വാനോളമുയര്‍ത്തിയും
ഇവര്‍ നിങ്ങളെ ഭ്രമിപ്പിയ്ക്കും,
തോല്‍വികളില്‍
നിങ്ങള്‍ പൊഴിച്ച വിയര്‍പ്പും
പിന്നിട്ട കൊടും വ്യാധിയുടെ
മുള്‍പ്പാതകളും മറന്ന്
കൂര്‍ത്ത കല്ലുകളാല്‍
മൂര്‍ച്ചയുള്ള വാക്കുകളാല്‍
നിങ്ങള്‍ വേട്ടയാടപ്പെടും
പൊറുക്കുക ഇവര്‍ക്ക്
കളിയെന്നാല്‍ ജയം മാത്രം
പരാജയം കളിയുടെ
മറുവശമെന്നറിയാനുള്ള
മനസ്സൊരുക്കം വരും വരെ
ഇവര്‍ കല്ലെടുക്കും
ക്രൂശിക്കും വേദനിക്കരുത്
ഇതാണ് ലോകമെന്നെറിയുക . "
Athe, ithaanu lokam. Inganeyaanu lokar!
ReplyDeleteനന്ദി ഡോക്ടര്‍ .
Deleteഒരു സല്യൂട്ട് തരുന്നുണ്ട് കവിക്ക് :)
ReplyDeleteസല്യൂട്ട് സ്വീകരിച്ചിരിക്കുന്നു .
Deleteകാണികളുടെ കളികൾ
ReplyDeleteകളിക്കാരന്റെ വിധികൾ
അതെ മുരളിയേട്ടാ .
Deleteരണ്ടു ലോകകപ്പ് വാങ്ങി തന്നപ്പോള്‍ മാന്‍ ഓഫ് ദി സീരിസ് ആയ യുവിയെക്കള്‍ ധോണി മാജിക് ആയിരുന്നു മാധ്യമങ്ങള്‍ക്കും ജനങ്ങള്‍ക്കും പ്രിയം...ഇപ്പോള്‍ ഒരു തവണ പരാജയപെട്ടപ്പോള്‍ .......ഇതാണ് ലോകം .കവിക്ക് ആശംസകള്‍
ReplyDeleteനന്ദി പ്രമോദ് !
Deleteപരാജയപ്പെട്ടവരെ ,കുറ്റപ്പെടുത്തുന്ന , ഒറ്റപ്പെടുത്തുന്ന ഈ ലോകത്തില്‍ വ്യത്യസ്തയാവുന്നു മിനി ....വേദനിക്കുന്നവരോടോപ്പം നില്‍ക്കുകയെന്നത് എളുപ്പമുള്ള കാര്യമല്ല ആശംസകള്‍ !
ReplyDeleteവ്യത്യസ്തയാവാന്‍ വേണ്ടിയല്ല ...ആയിപ്പോകുന്നതാണ് സുഹൃത്തെ .
Deleteഎനിയ്ക്ക് ഈ രക്തത്തില്‍ പങ്കില്ല
ReplyDeleteഅജിത്തേട്ടനും പീലാത്തോസിനെ പോലെ കൈ കഴുകുവാണോ ?
Deleteയുവി...
ReplyDeleteഈ ലോകം ക്രൂരമാണ്
ലോകമേ നീയെന്താ ഇത്രയ്ക്ക് ക്രൂരനായിപോയത് ?
Deleteഒരു വ്യക്തിയെ ഇടിക്കുക എന്നത് വളരെ എളുപ്പമാണ്. പക്ഷെ പണിയുക ശ്രമകരം. സന്ബല്ലതിനെ പോലെ ലോകം ആകുമ്പോള്‍ നെഹമ്യാവിനെ പൊലെ പണിയാന്‍ വളരെ ശ്രമകരം. മിനിക്ക് അതിന് കഴിയുന്നു.GOD BLESS YOU.
ReplyDeleteസന്ബെല്ലത്തുകള്‍ക്കിടയില്‍ നെഹമ്യാവാകുക ശ്രമകരം ...പക്ഷെ സന്മനസ്സുള്ള ഒരുപാടുപേരുടെ പ്രോല്‍സാഹനങ്ങള്‍ക്ക് ഒരുപാട് നെഹമ്യാവുകളെ സൃഷ്ടിയ്ക്കാനാവും ...വളരെ നന്ദി !
Deleteപരാജിതനെ കൂക്കിവിളിക്കുന്നതാണ് ലോകം....
ReplyDeleteആശംസകള്‍
പരാജിതരുടെ വേദനകള്‍ പരിഹാസമാക്കുന്ന ലോകം !
Deleteഒന്ന് പാളിയാല്‍ അതുവരെ നേടിയത് മറക്കുന്ന സമൂഹം... യുവിയുടെ മാത്രമല്ല പലരുടെയും അനുഭവങ്ങള്‍ ഇങ്ങിനെയാണ് മിനി...
ReplyDeleteവളരെ ശരിയാണ് മുബി .
Deleteലോകം ഇങ്ങിനെയൊക്കെത്തന്നെയാണ്
ReplyDeleteവിഗ്രഹങ്ങളാവട്ടെ തകർന്നു വീഴാനുള്ളവയും ......
സര്‍ , വിഗ്രഹങ്ങളൊക്കെ തകര്‍ന്നു വീഴട്ടെ ....... മനുഷ്യ പ്രയത്നങ്ങള്‍ അംഗീകരിക്കപ്പെടട്ടെ !
Deleteഒരു വീഴ്ച്ചയുണ്ടായാൽ കുറ്റപ്പെടുത്താനും,അതിനെ പർവ്വതീകരിച്ചു കാട്ടാനും ഏറെപ്പേരുണ്ടാവും. അതുവരെ കൈവരിച്ച നേട്ടങ്ങൾ വിസ്മരിക്കപ്പെടും.അതാണ് മനുഷ്യ സ്വഭാവം. കാക്കത്തൊള്ളായിരം കറുത്തമുടികൾക്കിടയിൽ ആൾക്കാർ ശ്രദ്ധയോടെ നിരീക്ഷിച്ച് കണ്ടെത്തുന്നത് ഒന്നോ രണ്ടൊ എണ്ണം നരച്ചവയാവും!!
ReplyDeleteനല്ല കവിതയാരുന്നു. മറ്റുള്ളവരുടെ കുറ്റം മാത്രം ഉച്ചത്തിൽ പറയാനുള്ള മനുഷ്യന്റെ സഹജമായ വാസനയെ നന്നായി നിരീക്ഷിച്ചെഴുതിയിരിക്കുന്നു.
ശുഭാശംസകൾ.....
വളരെ സന്തോഷം .
Deleteഇത് ഒരിക്കലും യുവിയോടുള്ള ദേഷ്യമല്ല സുഹൃത്തേ മറിച്ചു തോറ്റപ്പോള്‍ ഉള്ള അമര്‍ഷമാണ്
ReplyDeleteഅതിനു കുറച്ചു നാളത്തെ ആയുസ്സ് മാത്രമേ ഒള്ളൂ ...അതാണു സത്യം
ഹഹഹ ...അമര്‍ഷ പ്രകടനങ്ങള്‍...........!
Deleteഇവിടെ ജയവും പരാജയവും അല്ല പ്രശ്നം. കളിക്കാൻ കഴിയാതെ വരുമ്പോൾ, കളി മോശമാകുമ്പോൾ ഒഴിഞ്ഞു നിൽക്കാനുള്ള മനസ്സ്, "സ്പോർട്സ് മാൻ സ്പിരിറ്റ്" അത് കാണിക്കാതിരുന്നതാണ് കാര്യങ്ങൾ വഷളായത്. പണത്തിനും പ്രശസ്തിക്കും വേണ്ടി കടിച്ചു തൂങ്ങി നിൽക്കുന്ന ആധുനിക കാല പ്രവണത. അവിഹിത മാർഗങ്ങളിലൂടെ അകത്തു കടക്കുന്ന തരം താണ വിദ്യ.
ReplyDeleteഇതൊരു ടീമിന്റെ കളിയാണ്. ഓരോരുത്തരുടെയും മോശം കളി ടീമിനെ മോത്തമാണ് ബാധിക്കുന്നത് എന്നും അയാൾ ഓർത്തില്ല. സ്വന്തം കഴിവ് കേടു കൊണ്ട് ഒരു രാജ്യത്തെ ആണ് അയാൾ തോൽപ്പിച്ചത്. മനപൂർവം. അയാൾക്ക് ഒഴിവാകാമായിരുന്നു. അല്ലെങ്കിൽ കുറെ കൂടി താഴെ ഇറങ്ങാമായിരുന്നു. (further down)
ഇവിടെ കളി കാണാൻ കാശ് മുടക്കിയാണ് ജനം വന്നത്. മാന്യമായ കളിയാണ് അവർ പ്രതീക്ഷിക്കുന്നത്. അവിടെയാണ് കഴിവില്ലാതെ തട്ടിയും മുട്ടിയും നിന്നത്. അവർ അയാളെ കുറ്റപ്പെടുത്തിയതിൽ എന്താണ് തെറ്റ്?
മിനി വെറുതെ കരയേണ്ട.
സര്‍ ,, ജയിക്കും , ജയിക്കണം എന്ന ശുഭപ്രതീക്ഷയോടെയല്ലേ എല്ലാരും മല്‍സരത്തില്‍ പങ്കെടുക്കുന്നത് .....ആരും മനപ്പൂര്‍വം തോല്‍ക്കാന്‍ നിന്നുകൊടുക്കില്ലല്ലോ .ഏപ്രില്‍ പതിനെട്ടിന് ഐ .പി എല്ലില്‍ ഡല്‍ഹി ക്കെതിരെ നടന്ന മല്‍സരത്തില്‍ 29 ബോളില്‍ നിന്നും 51 റണ്‍സെടുത്തതും ഈ യുവിതന്നെയാണ് ...........മനുഷ്യനല്ലേ യന്ത്രമല്ലല്ലോ ..........................
Deleteഈ ലോകം വിജയിയുടേത് മാത്രമാണ്...
ReplyDeleteവിജയിയുടെ കാലിടറിയാൽ വീണ്ടും കല്ലേറും ശകാരവും മിച്ചം
അതെ കല്ലെറിഞ്ഞു കല്ലെറിഞ്ഞു കൈ വേദനിക്കട്ടെ ............
Delete