എല്ലാ ചങ്ങാതിമാര്‍ക്കും എന്‍റെ സ്നേഹം നിറഞ്ഞ വിഷു ആശംസകള്‍!
കവിത മിനി.പി.സി
വിഷുക്കണി
“ മുരളികയൂതി കള്ളച്ചിരിയാര്‍ന്നു
നില്‍ക്കുമെന്‍ കണ്ണാ കാണുന്നു
ഞാനിന്നു നിന്‍ ശ്യാമമുഖകമലം
മരതകകാന്തിയോലുമീ
കൊന്നപ്പൂങ്കുലകള്‍ക്കിടയില്‍
പുതുസ്വപ്നങ്ങള്‍ പകര്‍ന്നേകും
പ്രഭയാര്‍ന്നു നില്‍ക്കുമീ നിലവിളക്കും
ഓട്ടുരുളിയും പൊന്‍നാണ്യങ്ങളും
കണ്മഷിക്കൂട്ടും,കുങ്കുമചെപ്പും,
കണിവെള്ളരിയും ,വാല്‍ക്കണ്ണാടിയില്‍
തെളിയുമെന്‍ പ്രസന്ന വദനവും
ഇനിയെന്നും പുതുതാര്‍ന്നിരിയ്ക്കാന്‍
വരിക കണ്ണാ വന്നു നീയെന്‍ മനതാരില്‍
പാടുക വിഷുപക്ഷിയായ് ഇനിയെല്ലാ നാളിലും !”
വിഷുപ്പക്ഷികൾ നാടൊഴിഞ്ഞുപോയെങ്കിലും ഇനിയും അവ വന്നണയുമെന്ന പ്രതീക്ഷയോടെ " വിഷു ആശംസകൾ "
ReplyDeleteനന്ദി സര്‍.
Deleteനല്ല പ്രതീക്ഷകള്‍ വിഷു ആശംസകള്‍
ReplyDeleteവളരെ നന്ദി ചങ്ങാതി.
Deleteവിഷു ആശംസകൾ...
ReplyDelete“മുരളികയൂതി കള്ളച്ചിരിയാര്‍ന്നു...”
[എന്തിനാണ് അതിനെ കള്ളനാക്കിയത്... അദ്ദേഹത്തിന് നന്നായി ചിരിക്കാനറിയാമല്ലൊ...!]
കള്ളനാണല്ലോ....കണ്ണന്‍ !
Deleteവിഷു ആശംസകൾ!!!!!!!!
ReplyDeleteനന്ദി ചങ്ങാതീ ....
Deleteഐശ്വര്യം നിറഞ്ഞ വര്‍ഷം ആശംസിക്കുന്നു
ReplyDeleteനന്ദി സര്‍ .
Deleteവിഷു ആശംസകള്‍.
ReplyDeleteവരികള്‍ മിനിയുടെ മറ്റു ചില കവിതകളോളം ഉയര്‍ന്നില്ല
വിഷു സ്പെഷ്യല്‍ ആണ് ജോസ്‌ലെറ്റ് .
Deleteശാന്തിയും,സമാധാനവും,ഐശ്വര്യവും നിറഞ്ഞ വിഷു ആശംസകള്‍
ReplyDeleteസര്‍ ഒത്തിരി സന്തോഷം !
Deleteഒട്ടുരുളിയിൽ ഒരുക്കി വച്ച വിഷുക്കണിയും
ReplyDeleteകണ്ണൻറെ കനക വിഗ്രഹവും
കണി കണ്ടുണരുക
സമൃദ്ധിയുടെ ഒരു നല്ല നാളേയ്ക്കു വേണ്ടി.
സര്‍ സ്നേഹം .
Deleteവിഷുക്കണി നന്നായിരുന്നു
ReplyDeleteസന്തോഷം നീര്‍മാതളം .
Deleteഇനിയെന്നും പുതുതാര്‍ന്നിരിയ്ക്കാന്‍
ReplyDeleteവരിക കണ്ണാ വന്നു നീയെന്‍ മനതാരില്‍. Good.
നന്ദി ഡോക്ടര്‍ .
Deleteവിഷുപ്പക്ഷികള്‍ ഇന്നെവിടെ! ആശംസകള്‍ മിനിക്കുട്ടീ
ReplyDeleteസന്തോഷം ആര്‍ഷൂ..................
Deleteമരതകകാന്തിയോലുമീ
ReplyDeleteകൊന്നപ്പൂങ്കുലകള്‍ക്കിടയില്‍-
ഇവിടെ എന്തോ ഒരിത് പോലെ ,,, ,,, കൊന്നപ്പൂ പീതവർണ്ണമല്ലെ??
അതെ , പക്ഷെ അതിനെ പൊതിഞ്ഞു നില്‍ക്കുന്ന ഇലകള്‍ പകരുന്ന മരതക കാന്തിയില്ലേ ...അതാണ് ഉദേശിച്ചത് .നന്ദി വഴിമരങ്ങള്‍.
Deleteവരിക കണ്ണാ വന്നു നീയെന്‍ മനതാരില്‍
ReplyDeleteപാടുക വിഷുപക്ഷിയായ് ഇനിയെല്ലാ നാളിലും......!
മിനിച്ചേച്ചി എന്തെഴുതിയാലും ഇഷ്ടമാണെനിക്ക്......
നന്ദി കല്ലോലിനി
Deleteഈ വിഷുക്കണി ഇന്നാണ് കണി കണ്ടത്..
ReplyDeleteമുരളിയേട്ടാ .........
Deleteഞാനും വിഷുക്കണി കാണാൻ വൈകി. ഐശ്വര്യപൂർണ്ണമായ ഒരു വർഷം ആശംസിക്കുന്നു.
ReplyDeleteനന്ദി ഡോക്ടര്‍ .
DeleteNice ! Oru vishukani kanda pratheethi
ReplyDeleteനന്ദി ആശ .
DeleteVALARE NANAAYITTUNDADO.
ReplyDeleteനന്ദി സര്‍
Deleteഅജിത്തേട്ടാ ....സന്തോഷം.
ReplyDeleteവിഷുക്കണി കാണാൻ വൈകി.....പല ലിങ്കുകളില്‍ കയറി ഇവിടെയെത്തി...... എങ്കിലും പ്രതീക്ഷയുണ്ട്....
ReplyDeleteപാടുക വിഷുപക്ഷിയായ് ഇനി എല്ലാ നാളിലും.........
പ്രതീക്ഷയുടെ എഴുത്തിന് ഭാവുകങ്ങള്‍.....
ഈ നല്ല എഴുത്തിനു എന്റെ ആശംസകൾ...
ReplyDeleteനന്ദി സ്നേഹിതാ
Deleteകവിതയെഴുതാനുള്ള കഴിവ് ഒരു വലിയ ദൈവാനുഗ്രഹം തന്നെ!
ReplyDeleteഷെബു നന്ദി .
Deleteകവിതയെഴുതാനുള്ള കഴിവ് ഒരു വലിയ ദൈവാനുഗ്രഹം തന്നെ!
ReplyDeleteഅതിമനോഹരമായിരിക്കുന്നു.......
ReplyDeleteധ്രുവകാന്ത് നല്ല പേര് !
DeleteThankyou
Delete