Sunday, April 20, 2014

അനുഭവങ്ങള്‍........................



                           മിനി.പി.സി.
                     




ഇത്തവണത്തെ സംസ്ഥാന അവാര്‍ഡ്‌പ്രഖ്യാപനത്തിനു ശേഷം 

അതെക്കുറിച്ചുള്ള നടന്‍ ശ്രി.ജയറാമേട്ടന്‍റെ പ്രതികരണം  മീഡിയാസില്‍ 

കണ്ടപ്പോള്‍ അദേഹത്തിന് പത്മശ്രീ കിട്ടിയപ്പോള്‍ ഇവിടെ നടന്ന 

രസകരമായ ചില കാര്യങ്ങള്‍ ഓര്‍ത്തുപോയി ..അദേഹത്തിന് പത്മശ്രീ 

കിട്ടിയതിനു പിറ്റേന്ന് കാലത്ത് ഞങ്ങളുടെ ഓഫിസില്‍, അയല്‍വാസിയും 

ജയറാമേട്ടന്‍റെ പഴയ ഡ്രൈവറുമായ ജോണിചേട്ടന്‍എത്തി ഒരു കാര്യം 

ആവശ്യപ്പെട്ടു . ജയറാമേട്ടനെ അഭിനന്ദിച്ചുകൊണ്ടുള്ള ( 

പുകഴ്ത്തിക്കൊണ്ടുള്ള ) ഒരു കവിത ഒരാഴ്ചയ്ക്കുള്ളില്‍ 

എഴുതിക്കൊടുക്കണമെന്നതായിരുന്നു ആവശ്യം.ആ കവിത 

പെരുമ്പാവൂരില്‍ ജയറാമേട്ടന്‍ വരുമ്പോള്‍ ജോണിച്ചേട്ടന് ഒരു 

സ്നേഹോപഹാരമായി അദേഹത്തിന് സമര്‍പ്പിക്കാനാണ് ! എന്നെ 

സംബന്ധിച്ചിടത്തോളം അതൊരു വല്ലാത്ത ആവശ്യമായിരുന്നു , കാരണം 

ജയറാമേട്ടനെകുറിച്ചെന്നല്ല ഒരു അഭിനേതാവിനെക്കുറിച്ചും കവിത 

എഴുതണമെന്ന് ഞാന്‍ ചിന്തിച്ചിട്ടുപോലുമില്ല ..അതുകൊണ്ടുതന്നെ വളരെ 

വിനയത്തോടെ എനിക്ക് പറ്റില്ലെന്ന കാര്യം ജോണിച്ചേട്ടനെ അറിയിച്ചു 

.പക്ഷെ അദ്ദേഹത്തിന് എന്തുപറഞ്ഞിട്ടും  മനസ്സിലാവുന്നില്ല,  പിന്നെ 

ബിജുചേട്ടനോടായി ( എന്‍റെ നല്ലപാതി ) ആവശ്യം ,

“ബിജു എങ്ങിനെയെങ്കിലും ,മിനിയെക്കൊണ്ട് കവിത എഴുതിപ്പിക്കണം ”

അദ്ദേഹം ആവുന്നത്ര പറഞ്ഞുനോക്കിയെങ്കിലും രണ്ടുമൂന്നു ദിവസം 

വിടാതെ പിന്തുടര്‍ന്നപ്പോള്‍ എങ്ങിനെയെങ്കിലും ശല്യം ഒഴിവാക്കാന്‍ 

വേണ്ടി ബിജുചേട്ടന്‍ എന്നെ നിര്‍ബന്ധിച്ചു തുടങ്ങി ,

“ മിനി എന്തെങ്കിലും എഴുതിക്കൊടുക്കൂ .”

പിന്നെ ജോലിക്കിടയില്‍,യാത്രയില്‍,വീട്ടില്‍....ഒരേ ചോദ്യം

“ കവിത എഴുതിയോ ? ”

എനിക്കാണെങ്കില്‍ ഭ്രാന്ത് പിടിച്ചു ...ഞാന്‍കുറെ ആലോചിച്ചു എന്നിട്ടും ,

ഒരുവരിപോലും വരുന്നില്ല ...എന്തെങ്കിലും ബ്ലണ്ടെര്‍ 

എഴുതിക്കൊടുത്താല്‍ അതിന്‍റെ മോശം എനിക്കുതന്നെയല്ലെ ! 

അങ്ങനെ എനിക്കുപുറകെ ബിജുചേട്ടന്‍,ബിജുചേട്ടനുപുറകെ 

ജോണിച്ചേട്ടന്‍...സംഘര്‍ഷഭരിതമായ  മൂന്നു ദിവസങ്ങള്‍...ഒടുവില്‍ ഒരു 

ദിവസംകൂടി ബാക്കിനില്‍ക്കെ  ജോണിച്ചേട്ടന്‍ പരിഭവിച്ചു, 

അയല്‍ക്കാരനെ പിണക്കുന്ന കാര്യമോര്‍ത്ത് ബിജുചേട്ടനും 

ധര്‍മ്മസങ്കടത്തിലായി അന്നുരാത്രി ഇരുന്ന് അങ്ങനെ ഞാനൊരു 

കവിതയെഴുതി .കവിത 

എഴുതി പിറ്റേന്ന് ജോണിച്ചേട്ടനെ ഏല്‍പ്പിച്ചപ്പോള്‍ പുള്ളിക്ക് പെരുത്ത് 

സന്തോഷം .

" ഇന്നുതന്നെ ഞാന്‍ ഇത് കൊണ്ടുപോയി ജയറാമിന് കൊടുക്കും 

,ഇപ്പോള്‍ അദേഹം സച്ചി –സേതുവിന്‍റെ സിനിമ ചെയ്യുകയാണ് ,ഇത് 

വായിച്ചാല്‍ ജയറാം മിനിയെ വിളിക്കും...ഫോണ്‍അറ്റന്‍ഡ് ചെയ്യണേ ."....

ഞാന്‍പറഞ്ഞു 

" വിളിച്ചില്ലെങ്കിലും കുഴപ്പമില്ല ."

അപ്പോള്‍ ജോണിച്ചേട്ടന് ഒരേ നിര്‍ബന്ധം അങ്ങനെയല്ല ഒരു 

പെരുമ്പാവൂര്‍കാരി എഴുതിയതാണെന്ന് അറിയുമ്പോള്‍ ജയറാമിന് 

വളരെ സന്തോഷമാകും ,യാതൊരു ജാടയുമില്ലാത്ത,മനുഷ്യനാണ്.അങ്ങനെ 

ആ ദിവസംകഴിഞ്ഞു.പിറ്റേന്ന് പെരുമ്പാവൂര്‍ എസ്.എന്‍.ഹോസ്പിറ്റലില്‍ 

ജോലിക്കിടെ ബിജുചേട്ടന് ഒരു കാള്‍

“ മിനിയ്ക്കൊന്നു കൊടുക്കാമോ ,ഞാന്‍ ജയറാമാണ്.”

എന്നോട് സംസാരിച്ചയാള്‍ പറഞ്ഞു 

" ഞാന്‍ ജയറാമാണ് ,കവിത വായിച്ചു ,വളരെ സന്തോഷമായി 

.എന്തുചെയ്യുന്നു ...എന്നുതുടങ്ങി ഒന്ന് രണ്ടു മിനിട്ട് സംസാരിച്ചു .രണ്ടു 

ദിവസം കഴിഞ്ഞപ്പോള്‍ വീണ്ടും വന്നു വിളി വേറെ നമ്പരില്‍നിന്ന് 

വേറൊരാള്‍

“ ഹലോ മിനിയല്ലേ ജയറാമാണ് ,കവിതകിട്ടി ”

അപ്പോള്‍ ഞാന്‍ പറഞ്ഞു രണ്ടുദിവസം മുന്‍പ് വിളിച്ചല്ലോ ,

അതുകേട്ട് അങ്ങേത്തലക്കല്‍ അത്ഭുതം 

“ ഇല്ല ആദ്യമായാണ് വിളിക്കുന്നത്‌!”

അതുകേട്ട് ഞാന്‍ ഞെട്ടി എന്നിട്ട് മനസ്സില്‍ ഓര്‍ത്തു “ ആദ്യം വിളിച്ചത് 

ജയറാമല്ലായിരിക്കും ഇതായിരിക്കും ജയറാം !”.

രണ്ടുദിവസം കഴിഞ്ഞു വീണ്ടും വിളി വന്നപ്പോള്‍ ആരോ 

പറ്റിക്കുകയാണെന്ന് മനസ്സിലായി .അങ്ങനെ കുറെ ദിവസം ...കുറെ 

വിളികള്‍ ഒടുവില്‍ മിനിയല്ലേ ...ജയറാ....മെന്നു കേള്‍ക്കുംമുന്‍പേ കാള്‍ 

കട്ട് ചെയ്യേണ്ട അവസ്ഥയായി.....മനുഷ്യന്‍ കഷ്ടപ്പെട്ടിരുന്നു 

കവിതയെഴുതികൊടുത്തതും പോരാ ഇപ്പോള്‍ ഇതായല്ലോ അവസ്ഥ 

എന്നോര്‍ത്ത് ദേഷ്യവും ചിരിയും ഒക്കെ വന്നു ....കാര്യമെന്തന്നറിയാന്‍ 

ജോണിച്ചേട്ടനെ തിരഞ്ഞെങ്കിലും കവിതകൊടുക്കാന്‍പോയ ആള്‍ 

തിരിച്ചെത്തിയിരുന്നില്ലാത്തതുകൊണ്ട് അതെക്കുറിച്ച് കൂടുതലൊന്നും 

അറിയാനുമായില്ല   .....എന്തായാലും ആ സംഭവത്തിനു ശേഷം 

ജോണിച്ചേട്ടന്‍ ഇന്നുവരെ എന്‍റെ കണ്മുന്‍പില്‍ വന്നുപെട്ടിട്ടില്ല ....ആ 

കവിത ജയറാമേട്ടന് കൊടുത്തുവെന്നും അദ്ദേഹം എന്നെ 

വിളിച്ചുവെന്നുമാണ്  ബിജുചേട്ടനോട്‌ പുള്ളി ഇപ്പോഴും പറയുന്നത് 

പക്ഷെ അങ്ങനെയെങ്കില്‍ വിളിച്ച ആ മൂന്നാല്പേരില്‍ ഏതായിരുന്നു 

യഥാര്‍ത്ഥ ജയറാമേട്ടന്‍? മറ്റുള്ളവര്‍ ആരായിരുന്നു? .എന്നതൊക്കെ

ഇപ്പോഴും അജ്ഞാതമാണ്,,,,എന്തായാലും ,ആ കവിത കൂട്ടുകാരെല്ലാരും

ഒന്ന് വായിച്ചുനോക്കൂ ,,,,,,,,,,,,,,,,,,,,മികച്ച അഭിനേതാവായ അദേഹത്തേ

 ഒട്ടും പുകഴ്ത്തേണ്ടി വന്നില്ല എന്നതാണ് സത്യം !




  പെരുമ്പാവൂരിന്നഭിമാനതാരം

പത്മശ്രീ ജയറാമിനഭിനന്ദനങ്ങള്‍!

പത്മരാജന്‍കണ്ടെടുത്ത പൊന്‍മുത്തിനു

പത്മശ്രീ ചാര്‍ത്തുന്നു ഔന്ന്യത്യമുദ്രകള്‍!
    
              എത്രയോ വൈവിധ്യ വേഷങ്ങള്‍ഭാവങ്ങള്‍
           
              എത്രമേലുജ്ജ്വല നടനമുഹൂര്‍ത്തങ്ങള്‍

               ദേശവും ഭാഷയും താണ്ടിയീ ശ്രീത്വം

               തുളുമ്പി നിന്നീടുന്നു ലോകമെമ്പാടുമെ...
 
എത്ര സൌഭാഗ്യങ്ങളോന്നിച്ചു വന്നാലും

മായാത്ത വിനയത്തിന്‍ പുഞ്ചിരിയുംതൂവി

ആനയെ പാലിച്ചും വാദ്യങ്ങള്‍വായിച്ചും,

കുശലങ്ങള്‍ ചോദിച്ചും ഉത്സവം കൂടിയും,

നാട്ടിന്‍പുറത്തിന്‍റെ നന്മകള്‍കാക്കുന്ന

"പത്മശ്രീ ജയറാം" ഞങ്ങള്‍തന്‍ പ്രിയതാരം 
         
         എത്രയോ താരങ്ങള്‍വാനിലുണ്ടെന്നാലും

         എന്നെന്നും പ്രഭതൂകി പരിലസിച്ചീടുവാന്‍

         കരുതട്ടെ ഈശ്വരനെന്ന പ്രാര്‍ഥനയോടെ

          നേരുന്നു ആയിരം ആശംസാപുഷ്പ്പങ്ങള്‍ ! ”

36 comments:

  1. ഹമ്മേ .,,,,,,,,,,,,,,,,,,,,,,,,,,,,,,,
    ഇത് വല്ലാത്ത ഒരു സംഭവം തന്നെ....... ആ നംബര്‍ എല്ലാം തിരിച്ചു വിളിച്ചു നോക്കരുന്നില്ലെ.......

    ReplyDelete
    Replies
    1. ഏയ് ...എന്തിനാ വെറുതെ ? അതോണ്ട് വിളിച്ചില്ല ....

      Delete
  2. Hi, kavitha nannaayirikkunnu.
    Vilichavar aaraayirikkum. Ambada kallanmaare... :)

    ReplyDelete
    Replies
    1. കള്ളന്മാരെ ഇതുവരെ പിടികിട്ടീട്ടില്ല .

      Delete
  3. നേരുന്നു ആയിരം ആശംസാപുഷ്പ്പങ്ങള്‍ .....
    ഒരു മഹാനടന് ഇത്തരമൊരു കാവ്യസമർപ്പണം ചെയ്യാൻ കഴിഞ്ഞത് വലിയ സൗഭാഗ്യം തന്നെ....
    ആദ്യം ഫോൺ ചെയ്തത് യഥാർത്ഥ ജയറാമും , പിന്നെ ഫോൺ ചെയതത് മിനിയുടെ കൂട്ടുകരിൽ ആരുടേയോ തമാശയും !!!!

    ReplyDelete
    Replies
    1. സര്‍ ,പക്ഷെ എല്ലാവര്ക്കും ജയറാമിന്‍റെ അതെ ശബ്ദമായിരുന്നു .

      Delete
  4. അനുഭവങ്ങൾ പാച്ചാളികൾ

    ReplyDelete
    Replies
    1. ഹാഹഹ..ആരാണോ ആ പെരുച്ചാഴികള്‍ ?

      Delete
  5. പണ്ടത്തെ വിവാഹങ്ങള്‍ക്ക് വിവാഹമംഗളപത്രങ്ങള്‍ സര്‍വ്വസാധാരണമായിരുന്നു.
    അന്നൊക്കെ കുറെ എഴുതികൊടുക്കേണ്ടിവന്നിട്ടുണ്ട്.പത്തുനൂറു കോപ്പിയെങ്കിലും അച്ചടിക്കുകയും വേണം.
    ചടങ്ങില്‍ എത്തിയവര്‍ക്കിടയില്‍ വിതരണം ചെയ്യാന്‍........
    പത്മശ്രീ ജയറാമിനുള്ള ആശംസാപത്രം നന്നായിരിക്കുന്നു.
    ഇനി ഇത്തരം ആവശ്യങ്ങള്‍ക്കായി ടീച്ചറെതേടി ആരാധകര്‍ വരാനിടയുണ്ട്.........
    ആശംസകള്‍

    ReplyDelete
    Replies
    1. ഇനിയാരും വരല്ലേ .....ദൈവമേ .............

      Delete
  6. അങ്ങിനെ ഒന്നിന് കഴിഞ്ഞല്ലോ.
    അത് തന്നെ സന്തോഷം.

    ReplyDelete
    Replies
    1. സര്‍ ,സന്തോഷമോക്കെയാണ് പക്ഷേ ഇതുപോലുള്ള റിയാക്ഷന്‍ ..........
      !

      Delete
  7. മറ്റുള്ളവരുടെ നിർബന്ധത്തിനു വഴങ്ങി എഴുതാനിരിക്കുമ്പോൾ വല്ലാത്ത അസ്വസ്ഥത തോന്നാറുണ്ട്. അത് എല്ലാവർക്കും അനുഭവപ്പെടുന്നതാണ് എന്ന് ഇപ്പോഴാണ് മനസ്സിലാവുന്നത്. കവിതയ്ക്ക് വലിയ നിലവാരമൊന്നും തോന്നിയില്ല.

    എത്ര സൌഭാഗ്യങ്ങളോന്നിച്ചു വന്നാലും
    മായാത്ത വിനയത്തിന്‍പുഞ്ചിരിയും തൂവി
    ആനയെ പാലിച്ചും വാദ്യങ്ങള്‍വായിച്ചും
    കുശലങ്ങള്‍ചോദിച്ചും ഉത്സവം കൂടിയും
    നാട്ടിന്പുറത്തിന്‍റെ നന്മകള്‍കാക്കുന്ന
    ഞങ്ങള് തന്‍പ്രിയതാരം പത്മശ്രീ ജയറാം ! >> ഇവിടെ ആനയെ പാലിച്ചും വാദ്യങ്ങൾ വായിച്ചും കുശലങ്ങൾ ചോദിച്ചും ഉത്സവം കൂടിയും നാട്ടിൻപുറത്തിന്റെ നന്മകൾ കാക്കുന്നത് 'ഞങ്ങൾ' , ആ ഞങ്ങളുടെ പ്രിയതാരം പത്മശ്രീ ജയറാം എന്നു വായിക്കപ്പെടാൻ സാധ്യതയില്ലേ ? ( ജയറാമിനെ അറിയാത്ത ഒരാളെ സംബന്ധിച്ച് )

    ReplyDelete
    Replies
    1. തിരുത്തിയിട്ടുണ്ട് ..വളരെ നന്ദി .

      Delete
  8. ജോണിച്ചേട്ടന്‍ ആള് കൊള്ളാല്ലോ മിനി... ന്നാലും വിളിച്ചവര്‍ ആരായിരിക്കും??

    ReplyDelete
    Replies
    1. ഞാന്‍ അതെക്കുറിച്ച് ഇങ്ങനെ ഓര്‍ക്കാറുണ്ട് മുബീ .........ആരായിരിക്കും?

      Delete
  9. Ath biju chettanum jonichettanum koodi oru pani thannathavum, biju chettane onnu eduthit perumari nok satyam ariyam...

    ReplyDelete
    Replies
    1. ആഹാ .....കൊള്ളാലോ ...കുടുംബകലഹമാണോ ലക്ഷ്യം ? ഹഹഹ.....എന്‍റെ ബിജുചേട്ടന്‍ പാവമാ അങ്ങനൊന്നും ചെയ്യില്ല.

      Delete
  10. ആശംസകള്‍ minichecheeeee

    ReplyDelete
  11. Replies
    1. വളരെ നന്ദി ഈ വരവിനും അഭിപ്രായങ്ങള്‍ക്കും !

      Delete
  12. "ഹലോ, മിനിയല്ലേ? ആഹ്, കവിത കൊള്ളാം.. ഞാൻ ജയ....."

    ReplyDelete
    Replies
    1. ഉം ...പറ്റിക്കുകയാണല്ലെ....മനസ്സിലായി !

      Delete
  13. കവിത നന്നായി. എങ്കിലും ആരായിരിക്കും വിളിച്ചത്?!.....

    ReplyDelete
    Replies
    1. ആരായിരിക്കും തുമ്പീ ......?

      Delete
  14. എന്തായാലും അങ്ങിനെ ഞങ്ങള്‍ ഈ കവിത വായിക്കാന്‍ ഇടയായി !

    ReplyDelete
    Replies
    1. ഇത്തവണത്തെ സംസ്ഥാന അവാര്‍ഡ്‌പ്രഖ്യാപനത്തിനു ശേഷം

      അതെക്കുറിച്ചുള്ള നടന്‍ ശ്രി.ജയറാമേട്ടന്‍റെ പ്രതികരണം മീഡിയാസില്‍

      കണ്ടപ്പോള്‍ ഈ കാര്യം ഓര്‍ത്തു ..അങ്ങനെ എഴുതിയതാണ് ഈ അനുഭവം !

      Delete
  15. മിനി രാജ ഭരണ കാലത്ത് ജനിക്കേണ്ടതായിരുന്നു.പട്ടും വളയും കുറെ വാങ്ങാമായിരുന്നു.

    ജയറാമിന് അവാർഡ് കിട്ടിയിരുന്നുവെങ്കിൽ ഒരു കവിത കൂടി ഞങ്ങൾ വായിക്കേണ്ടി വന്നേനെ.

    ഈ ജോണിച്ചേട്ടൻ ഒരു സാങ്കൽപ്പിക കഥാപാത്രമാണോ എന്നൊരു സംശയം.

    ReplyDelete
    Replies
    1. സര്‍ ,അങ്ങനെ ചിന്തിക്കേണ്ട ...ജോണിച്ചേട്ടന്‍ ഞങ്ങളുടെ നാട്ടുകാരനും ജയറാമിന്‍റെ പഴയ ഡ്രൈവറുമാണ് എന്‍റെ അടുത്തുള്ള സുഹൃത്തുക്കള്‍ ഇതുവായിച്ച് ജോണിച്ചേട്ടനോട് ചോദിക്കില്ലേ...ഇങ്ങനൊരു സംഭവം ഉണ്ടായോ എന്ന് ....! സങ്കല്‍പ്പമാനെങ്കില്‍ അത് ഞാന്‍ അനുഭവം എന്നാ പേരില്‍ ഇവിടെ ഇടില്ലല്ലോ .

      Delete
  16. ആരായിരിക്കും ?ഏതായാലും ജയറാം വിളിച്ചല്ലോ ,,അത് ഒരു വലിയ കാര്യം തന്നെ

    ReplyDelete
    Replies
    1. അതും ജയറാം ആയിരിക്കുമോ ആവോ ! ടോട്ടല്‍ കണ്‍ഫ്യൂഷന്‍ .............

      Delete
  17. This comment has been removed by the author.

    ReplyDelete
  18. ഓറൊ വിളികൾ വരുന്ന വഴികളേ....
    പിന്നെ
    എനിക്ക് ശബ്ദം അനുകരിക്കാനുമൊന്നുമറിയില്ല കേട്ടൊ ..!

    ReplyDelete
  19. ഹലോ ഇത് മിനിയല്ലേ? ഞാൻ ജയറാ......................മല്ല!! ഗിരിജ. ആദ്യമായാണ്‌ ഇവിടെ. മിനിയുടെ കമന്റ്‌ ഫോളോ ചെയ്ത് ഇവിടെ എത്തിയതാണ്. മുൻപെഴുതിയിരുന്ന ചില മിനി ഫലിതങ്ങൾ എല്ലാം വായിച്ചു. ചുണ്ടിൽ ചിരി ബാക്കി നില്ക്കുന്നുണ്ട്. തുടർന്ന് വായിക്കാൻ തോന്നിക്കുന്ന നുറുങ്ങുകൾ ആണ്. രസച്ചരട് പൊട്ടാതെ വായനക്കാരെ മുന്നോട്ടു കൊണ്ടുപോകാനുള്ള കഴിവിന് അഭിനന്ദനങ്ങൾ. ബാക്കി വഴിയെ വായിക്കുന്നുണ്ട്. പരിചയപ്പെട്ടതിൽ സന്തോഷം.

    ReplyDelete