കവിത
മിനി.പി.സി
വിളക്ക്
“ നിങ്ങള്‍ കണ്ടോ എന്‍റെ വിളക്ക് ?
ഞാനത് തുടച്ചു വെച്ചിരുന്നു
നിറയെ എണ്ണയൊഴിച്ചിരുന്നു
ലക്ഷണമൊത്ത തിരികള്‍ തെറുത്ത്
ചന്തമായതില്‍ കത്തിച്ചുവെച്ചിരുന്നു !
സന്ധ്യയില്‍ അതിന്‍റെ പ്രഭ
എന്നില്‍ വിശുദ്ധിയുടെ
ജ്വാലകള്‍ തീര്‍ത്തിരുന്നു !
ചെറുകാറ്റില്‍ അതണയാതിരിക്കാന്‍
എന്‍റെ ഹൃദയം കാറ്റിനെ
പ്രതിരോധിച്ചിരുന്നു
ഇടെയ്ക്കെപ്പോഴോ
എവിടെയോ???
ഞാനത് മറന്നുവെച്ചു ,,,
എവിടെയാവും ?
പറയ്ക്ക് കീഴില്‍ ....
കുടത്തിനുള്ളില്‍ ....?
ഇന്ന് ഞാനത് തിരയുകയാണ്
കിട്ടുമെങ്കില്‍ .............
വീണ്ടും എണ്ണ പകര്‍ന്ന്
മരിച്ച തിരികള്‍ക്ക്
ജീവന്‍
കൊടുത്ത്
എടുത്തുവെയ്ക്കാന്‍
പറയ്ക്കുകീഴിലല്ല
തണ്ടിനു മുകളില്‍ !
കുടത്തിനുള്ളിലെ വിളക്കും,കുണ്ടിലാണ്ടു കിടക്കുന്ന വെട്ടവും പ്രകാശം പരത്തുന്നില്ല!
ReplyDeleteഎങ്ങും പ്രകാശം പരത്താന്‍ കഴിയട്ടെ!
ആശംസകള്‍
thank u sr .
Deleteഇന്ന് ഞാനത് തിരയുകയാണ്
ReplyDeleteകിട്ടുമെങ്കില്‍ നമുക്കത് തെളിയിച്ചു വെയ്ക്കാം .
Deleteഎല്ലാ മനസ്സുകളിലും വെളിച്ചം തെളിയട്ടെ. അണഞ്ഞു പോയ നന്മതിരികൾ വീണ്ടും ജ്വലിക്കട്ടെ.
ReplyDeleteവിളക്ക് 'പറ'യ്ക്കു കീഴെ മറന്നു വെക്കുക അസ്വാഭാവികമായി തോന്നി. കീഴെ വിളക്ക് ഉള്ളപ്പോൾ പറ ഒരിടത്ത് വെക്കുക സാധ്യമാണോ ?
ചിലയവസരങ്ങളില്‍ ,കനമുള്ള പറകള്‍ കയ്യൊഴിക്കാനുള്ള തിടുക്കത്തില്‍ വെളിച്ചമൊന്നും ആരും ശ്രദ്ധിയ്ക്കുമെന്ന് തോന്നുന്നില്ല...
Deleteകരി പിടിച്ച് അത് തട്ടിൻ പുറത്ത് കിടക്കുന്നു.
ReplyDeleteകഴുകി തേച്ചു മിനുക്കി എടുക്കൂ
പഴയ ശോഭ വരുമോ ഇനി?
നിറയെ എണ്ണയും ലക്ഷണമൊത്ത തിരികളും ഒക്കെയുണ്ടെങ്കില്‍ തെളിയിച്ചുകഴിഞ്ഞാല്‍ പഴയ ശോഭ വരും.
Deleteകവിത ആണല്ലേ ? എനിക്ക് വലിയ ധാരണയില്ല
ReplyDeleteഎങ്കിലും ഇതുവഴി വന്നല്ലോ , വായിച്ചല്ലോ സന്തോഷം.
Deleteമടി.. മറവി.. മനുഷ്യ സഹജം..
ReplyDeleteനല്ല വരികള്‍
നന്ദി സര് .
Deleteവെളിച്ചത്തിലേക്ക് വഴി കാണട്ടെ ...
ReplyDeleteവെളിച്ചമേ ......നയിച്ചാലും.
Deleteമിനി..... വയ്ക്കേണ്ടിടത്തു സൂക്ഷിച്ചു വച്ചിരുന്നെങ്കില്‍ നഷ്ടപെടില്ലായിരുന്നു കഷ്ടം.......
ReplyDeleteപ്രാര്‍ഥിക്കാം."എന്‍റെ ദൈവമേ മിനിക്കു വിളക്ക് കിട്ടണേ .(MATHEW5:15)
ഹഹഹഹ ....................... ഓക്കെ
Deleteമറന്നു വച്ചു എന്ന തിരിച്ചറിവ് നല്ലത്, പലർക്കു൦ അതുണ്ടാകാറില്ല.
ReplyDeleteതിരിച്ചറിവ് നഷ്ടപ്പെട്ടതാണല്ലോ നമ്മുടെ പ്രശ്നം
Deleteആശംസകൾ
ReplyDeleteനന്ദി സര് .
DeleteOrthu nokkuka, kaanum. Pinne, kaividaruthu.
ReplyDeleteAshamsakal.
നന്ദി ഡോക്ടര്‍ .
Deleteവെളിച്ചമില്ലത്ത വിളക്ക് കരിന്തിരി കത്തുന്നു....
ReplyDeleteഅതെ ..സര്
Deleteമനോഹരവും വിശുദ്ധവുമായ പലതുമുണ്ട് ഈ ലോകത്തിൽ. എന്നാൽ പൊതിഞ്ഞു സംരക്ഷിക്കാൻ ശ്രമിക്കുന്നതോടെ അതിന്റെ ചൈതന്യം നഷ്ടപ്പെടുന്നു.
ReplyDeleteമിന്നാമിനുങ്ങിനെ കുപ്പിയിലടച്ചാൽ അതിനു മിന്നാനാവില്ല.
വിളക്കിനെ കുടത്തിലടച്ചാൽ അതിന് പ്രകാശിക്കാനാവില്ല.
ഒഴുക്കോ ഉറവയോ ഇല്ലാതെ കെട്ടിക്കിടക്കുന്ന ജലത്തിൽ മത്സ്യങ്ങൾക്ക് ജീവിക്കാനാവില്ല.
മനുഷ്യരുടെ കാര്യവും ഇങ്ങനെതന്നെയാണ്. മനോഹരവും വിശുദ്ധവുമായവ കുടത്തിലടയ്ക്കപ്പെടാതിരിക്കട്ടെ... നന്മയെ സ്വീകരിച്ച് നന്മയെ പ്രസരിപ്പിക്കട്ടെ...
വളരെ നല്ല അവലോകനം ഹരി ..നന്ദി !
Deleteഎവിടേയും മറന്നു വെച്ചതല്ല
ReplyDeleteചുറ്റുമ്മുള്ള നിയോൺ ലൈറ്റുകളുടെ
പ്രകാശവലയത്തിൽ പെട്ട് ആ പൊൻ വിളക്കിൻ
പ്രഭ നഷ്ട്ടപ്പെട്ടിരിക്കുകയാണ്...!
ആയിരിക്കും അല്ലെ ..മുരളിയേട്ടാ .
Deleteപലതും ഞാന്‍ മറന്നു വെക്കുന്നുണ്ട് അറിഞ്ഞും അറിയാതയും
ReplyDeleteനന്മകളെ തിരിച്ചെടുക്കാന്‍ കഴിയട്ടെ ...
കവിതയ്ക്ക് ആശംസകള്‍
നന്മകളെ മാത്രം തിരിച്ചെടുക്കാന്‍ മനസ്സിന് തോന്നട്ടെ അല്ലെ .
Deleteമറന്നു പോകുന്ന നന്മകൾ.
ReplyDeleteആശംസകൾ..
നന്ദി ജെഫൂ .
Delete