Monday, February 3, 2014

കവിത



കവിത            

        മിനി പി.സി

  പന്തയം 



“ ഇന്നലെയൊരു പന്തയം നടന്നു

 മണ്ണിലല്ല ..മാനത്തല്ല...ഒരു മനസ്സില്‍ !

അവിടൊരു സീറ്റൊഴിവുണ്ടെന്നു

മണത്തറിഞ്ഞ ഒരുപിടിയാമകളും

മുയലുകളും  കൂടി പന്തയം വെച്ചു

തകര്‍പ്പനൊരോട്ടപ്പന്തയം !
                     
              പണ്ടത്തെ അബദ്ധമാചാരമാക്കിയ 

             ചില മുയലുകള്‍ മടിയന്മാര്‍ 

               ഉറക്കമാഘോഷിയ്ക്കെ......
                
              ഒരു  വിരുതന്‍ മുയല്‍ ഉറങ്ങാതെ  

               ഓടിവന്നാ മനസ്സിന്‍റെ 

               ഒത്തനടുക്കത്തെ  കയ്യില്ലാക്കസേരയില്‍ 
      
               ഒറ്റയിരുപ്പ് !

മുയലുകളുറങ്ങുമെന്നു നിനച്ച 

ആമകള്‍ ഇത് വിശ്വാസവഞ്ചനയെന്നോതി 

സമരമായി...പൊരിഞ്ഞസമരം !

ഇരുന്നവനും  ഇരിക്കാന്‍ കൊതിച്ചവരും 

പിന്നെ  വാക്കേറ്റം ...അടിപിടി ........

ആ  കയ്യാങ്കളിയില്‍ പണ്ടേ കൈപോയ 

പാവം  കസേരയുടെ കാലുകള്‍ രണ്ടും ?

               ദേഷ്യം മൂത്ത വിജയി കാലില്ലാ 

               കസേരയെടുത്തൊറ്റയേറ്............
               
               ആ കസേരയേറില്‍............

               ഞെട്ടിയുണര്‍ന്ന മുയലുകളും 

               പേടിച്ചരണ്ട ആമകളും 

               നെട്ടോട്ടമായി...ചര്‍ച്ചകളായി 

               ഒടുവില്‍ തീരുമാനമായി 
               
               പിരിവിട്ടൊരു കസേര വാങ്ങാന്‍ 

               അതില്‍ "അവനെ"ത്തന്നെയിരുത്താന്‍ ."

48 comments:

  1. Replies
    1. മിനി.പി.സിFebruary 5, 2014 at 7:19 PM

      ഉം .............

      Delete
  2. ആരാ “അവന്‍”?

    ReplyDelete
    Replies
    1. മിനി.പി.സിFebruary 5, 2014 at 7:20 PM

      അത് പറയൂലാ ..................

      Delete
  3. Replies
    1. മിനി പിസിFebruary 5, 2014 at 7:21 PM

      ഒരു മിടുക്കന്‍ മുയലാ നിധീഷെ .

      Delete
  4. ഹഹഹ കൊള്ളാമല്ലോ

    ആമയും മുയലും ന്യൂ വേര്‍ഷന്‍

    ReplyDelete
    Replies
    1. മിനി.പി.സിFebruary 5, 2014 at 7:22 PM

      ആമകള്‍ക്കിനി മുയലുകളെ തോല്‍പ്പിക്കാന്‍ പറ്റില്ല .

      Delete
  5. അവൻ കൊള്ളാമല്ലോ....................

    ReplyDelete
    Replies
    1. മിനി.പി.സിFebruary 5, 2014 at 7:23 PM

      അവന്‍ പുലിയാ പുലി !

      Delete
  6. പാവം കസേരയുടെ കാലുകൾ രണ്ടും ?

    .....അപ്പോൾ കസേരയ്ക്ക് നാലുകാല്‌ ഇല്ലായിരുന്നോ ? ! ഇടതും വലതും പിന്നെ മൂന്നാമനും പിന്നെയൊരു നാലാമനും ?

    ReplyDelete
    Replies
    1. മിനി പിസിFebruary 5, 2014 at 7:25 PM

      ഉവ്വ് ...നാലുകാലുകളില്‍ ഒന്ന് പോയാലെ കാര്യം തീര്‍ന്നില്ലേ .അപ്പോള്‍ രണ്ടെണ്ണം പോയാലോ ?

      Delete
  7. സ്ഥാനമുറപ്പിക്കാന്‍ കസേരയും പൊക്കി തേരാപ്പാരെ നടപ്പാണ്....
    ആശംസകള്‍

    ReplyDelete
    Replies
    1. മിനി.പി സിFebruary 5, 2014 at 7:28 PM

      ഹാ.....ഹാ .....ഹാ ............

      Delete
  8. പഴയ കഥയിൽനിന്ന് പുതിയ ബിംബകൽപ്പനകൾ .....
    നല്ല കവിത ......

    ReplyDelete
    Replies
    1. മിനി പിസിFebruary 5, 2014 at 7:31 PM

      ചുരുക്കം മുയലുകള്‍ക്കെങ്കിലും വിവരം വെച്ചൂന്ന് ആമകള്‍ അറിയണ്ടേ അല്ലെ !

      Delete
  9. എന്താ കാലില്ലാത്ത കസേരയുടെ വില

    ReplyDelete
    Replies
    1. മിനി പിസിFebruary 5, 2014 at 7:32 PM

      അതവിടെ കിടപ്പുണ്ട് ...........

      Delete
  10. അധികാരം പിടിക്കാൻ ഓടുന്ന
    ഒരു ന്യൂജനറേഷൻ അമ്മയും മുയലും...!

    ReplyDelete
    Replies
    1. മിനി പിസിFebruary 5, 2014 at 7:34 PM

      ന്യൂ ജെനറേഷന്‍ മുയല്‍ക്കുട്ടനും ഓള്‍ഡ്‌ ജെനറേഷന്‍ ആമകളും !

      Delete
  11. നിയമസഭയെ ഓര്‍മ്മിപ്പിച്ചു.

    ReplyDelete
    Replies
    1. മിനി പിസിFebruary 5, 2014 at 7:35 PM

      അവിടെയും ഇതുതന്നെയല്ലേ ..........

      Delete
  12. എന്നിട്ട് കയ്യാംകളിയില്‍ ആര് ജയിച്ചു? ആമയോ, അതോ മുയലോ. അതോ ഇനി അവ പരിണമിച്ചാണോ മുതലകള്‍ ഉണ്ടായതു?

    ReplyDelete
    Replies
    1. മിനി.പി.സിFebruary 5, 2014 at 7:36 PM

      ഈ ശ്രീയുടെ ഒരു കാര്യം !
      കവിത മുഴുവന്‍ വായിച്ചില്ലേ ..........?

      Delete
  13. who is that lucky rabbit ?

    ReplyDelete
  14. Replies
    1. മിനി.പി സിFebruary 8, 2014 at 12:28 PM

      നന്ദി സര്‍

      Delete
  15. Replies
    1. മിനി പിസിFebruary 8, 2014 at 12:30 PM

      അതെ ............

      Delete
  16. കവിത ഉഷാറായി മിനി.. അഭിനന്ദനങ്ങള്‍.

    ReplyDelete
    Replies
    1. മിനി പി സിFebruary 8, 2014 at 12:46 PM

      നന്ദി എച്മു !

      Delete
  17. പുതുമയുണ്ട് ...നല്ല കവിത .ആശംസകൾ .

    ReplyDelete
  18. മിനി.പി.സിFebruary 9, 2014 at 12:58 PM

    വളരെ നന്ദി .

    ReplyDelete
  19. പാത്തുപതുങ്ങി പമ്മി നടക്കും
    കുഞ്ഞിക്കുഴിമടിയൻ;
    ആമച്ചേട്ടനു,മോട്ടക്കാരൻ മുയലും കൂട്ടുകാർ..!

    ന്യൂ ജനറേഷനായാലും, ഓൾഡ് ജനറേഷനായാലും കസേരയിൽ മര്യാദക്കിരുന്നാൽ മതിയാരുന്നു.


    രസകരമായ കവിതയാരുന്നു.


    ശുഭാശംസകൾ....

    ReplyDelete
  20. വിജയിക്കും, പരാജയപ്പെട്ടെങ്കിലും പിരിവിട്ടു കസേര വാങ്ങിയ നിരാശർക്കും, വായിക്കാൻ രസമുള്ള ഈ കവിതയ്ക്കും കവിയത്രിക്കും... ആശംസകൾ !

    ReplyDelete
  21. നന്ദി പ്രിയ സൗഗന്ധികം............
    പ്രിയ ഷഹീം .

    ReplyDelete
  22. ഈ കസേരകളി രാഷ്ട്രീയക്കാരെ ഓര്‍ത്തുപോയി :)

    കവിത കൊള്ളാം മിനി ..ആശംസകള്‍ !

    ReplyDelete
    Replies
    1. മിനിപിസിFebruary 20, 2014 at 6:28 PM

      നന്ദി കൊച്ചു ................

      Delete
  23. അപ്പോ 'കസേര'യാണ് പ്രശ്നം ! :)

    ReplyDelete
    Replies
    1. മിനി പിസിFebruary 20, 2014 at 6:29 PM

      അതന്നെ ...............

      Delete
  24. ഏതവനാ ആ മുയല്‍ ?? കളി പറയും പോലെ കുറിച്ച നല്ലൊരു കവിത

    ReplyDelete
    Replies
    1. മിനി.പി സിFebruary 20, 2014 at 6:29 PM

      ആ മുയല്‍ ....................!

      Delete
  25. കസേര കളികള്‍ ...
    ചിന്തനീയം !

    ReplyDelete
    Replies
    1. മിനി.പി സിFebruary 20, 2014 at 6:30 PM

      നന്ദി അസ്രൂ ............

      Delete
  26. കവിത വായിച്ചു കാര്യമായിട്ട് ഒന്നും പിടി കിട്ടിയില്ല സമകാലിക രാഷ്ട്രീയത്തെ ആണോ പറഞ്ഞത്

    ReplyDelete
  27. ഹ ഹ :) എനിക്ക് നമ്മുടെ പാർലമെന്റ് ആണ് ഓർമ്മ വന്നത് മിനി :)

    ReplyDelete
  28. ഇതു കൊള്ളാലോ ..ആമയും മുയലും കൂടി കൊട്ടേഷന്‍ തരാതെ നോക്കിക്കോ..

    ReplyDelete