മിനി.പി.സി
ഹെര്‍ക്കുലീസ്
" കുഞ്ഞേ ...
ഈ നാട് നന്നാക്കാന്‍ ആരു വരണം ?
ഹെര്‍ക്കുലീസ് !
ഹെര്‍ക്കുലീസോ ?
ഓജിയന്‍ തൊഴുത്തുകള്‍ വെടിപ്പാക്കാന്‍
ഹെര്‍ക്കുലീസല്ലാതെ
ആരുവന്നിട്ടെന്താ മുത്തശ്ശാ...? "
കുരുത്തംകെട്ടവള്‍
" പെണ്ണെ നീ എഴുത്ത് നിര്‍ത്ത്
നിന്‍റെയെഴുത്തുകള്‍
കാടുകേറുന്നു...കടലുതാണ്ടുന്നു
മാനം മുട്ടാത്തിവ
മനസ്സുമുട്ടിയ്ക്കുന്നു
മനസ്സു മുട്ടിയവര്‍വന്നു
കഴുത്തിനു പിടിയ്ക്കും മുന്‍പ്
കുരുത്തംകെട്ടവളെ
നീ എഴുത്ത് നിര്‍ത്ത്......."
കുരുത്തം കെട്ടവള്‍ :( .. പണ്ട് അങ്ങിനെയൊരു കാലം ഉണ്ടായിരുന്നു ,ഇന്നത്തെ കാലം അങ്ങിനെയുണ്ട് എന്ന് ഞാന്‍ വിശ്വസിക്കുന്നില്ല .
ReplyDeleteഫൈസല്‍ ബാബു -പെണ്ണെഴുത്ത് ...എന്നല്ലാട്ടോ ഞാന്‍ ഉദേശിച്ചത് .വളരെ നന്ദി ഈ വരവിന്
Deleteകുരുത്തംകെട്ടവളെ
ReplyDeleteനീ എഴുത്ത് നിര്‍ത്ത്......."
നിര്ത്തൂലാ.................
Deleteകാടു കയറി എഴുത്ത് പെണ്ണെ ...ചങ്കുകള്‍ കോറാനുള്ള തുലിക ഉള്ളപ്പോള്‍..
ReplyDeleteപിന്നല്ലാതെ ................അല്ലെ !
DeleteNobody can give you freedom. Nobody can give you equality or justice or anything. If you're a man, you take it.
ReplyDeleteഅങനെയാണു :)
കുരുത്തംകെട്ടവള്‍
ReplyDeleteഉവ്വുവ്വേ ...........
Deleteകുരുത്തം കെട്ടവളേ തുടരൂ........
ReplyDeleteതുമ്പീ .............സന്തോഷം
Deleteമാനം മുട്ടുന്ന മാന്ത്രികച്ചൂലുമായി ഹെര്‍ക്കുലീസ് വരട്ടെ !
ReplyDeleteമനസ്സ് മുട്ടിക്കുന്ന 'എഴുത്താലയങ്ങള്‍ ' മാത്രം വൃത്തിയാകാതെപോട്ടെ !!!
എല്ലാം വൃത്തിയാക്കട്ടെ .............
Deleteകുരുത്തംകെട്ടവള്‍
ReplyDeleteആണോ ?
Deleteകുരുത്തംകെട്ടവളുടെ കുരുത്തക്കേട് തുടരട്ടെ... :)
ReplyDeleteതാങ്ക്യൂ മുബി.......................
Deleteആപ്പുകാരോട് ചെറിയൊരു ചായ് വ് ഉണ്ടോ ഈ കുരുത്തംകെട്ട ആൾക്ക് .....
ReplyDeleteആപ്പ്കാരെന്നു വെച്ചാല്‍ ആരാ സര്‍ ? സത്യായും മനസ്സിലായില്ല ..പറയൂ .
Deleteഎഴുത്ത് ചങ്കിൽ കൊള്ളുന്നു...
ReplyDeleteഅപ്പോൾ കൊള്ളുന്നവർ ചങ്കിൽ പിടിക്കും ന്നല്ലേ ....
ഹാഹാ ഹാ ..............
Deleteപ്രിയ കുരുത്തം കെട്ടവളേ...കഥ മാറ്റി കവിതയിലേക്ക് ചാടി.അല്ലെ..?
ReplyDeleteകഥ ഒരുപാടെഴുതുന്നുണ്ട് റോസാപ്പൂവേ............
Deleteകുരുത്തംകെട്ടവരെ പുകഴ്ത്തിയാല്‍ ഗുരുത്വമുള്ളവളാകും അല്ലേ!
ReplyDeleteഅതുവേണ്ട.
അനീതികളുടെയും,അതിക്രമങ്ങളുടെയും നേരെ വിരല്‍ചൂണ്ടുമ്പോള്‍ എതിര്‍പ്പുണ്ടാവുക സ്വാഭാവികമാണ്.ധീരതയോടെ മുന്നേറി തൂലിക പടവാളാക്കുക......
ആശംസകള്‍
സര്‍ ഒരുപാട് സന്തോഷം
Delete!
താളിയോലകളിൽ ഏഴുത്താണി വരയുമ്പോൾ
ReplyDeleteതാളിയോലകൾക്കും നോവുന്നുവോ..
ആഴത്തിൽ ഊന്നി കെട്ടിപ്പടുക്കുന്ന
അക്ഷരക്കോട്ടകൾ മുറിക്കുന്നു എൻ മേനി...
ആർക്കോ വേണ്ടി നീ കീറുന്നതെന്നൊന്നും
ആരാഞ്ഞതില്ല ഞാൻ അന്നുമിന്നും..
എന്നിരുന്നാലും അറിഞ്ഞീടുന്നു ഞാൻ
ഒരു നല്ല നാളേയ്ക്കായ് നിൻ തുടിപ്പ്..
-റഷിദ് പടിക്കൽ
റാഷിദ്..............ഒരുപാട് സന്തോഷം !
Deleteകുരുത്തം കെട്ടവരുടെ എഴുത്തുകള്‍
ReplyDeleteകുരുത്തം ഉള്ളതായി മാറിക്കൊണ്ടിരിക്കുന്നു.
കാലത്തിന് മാറ്റം വരുത്താന്‍ കഴിയാത്തതായി ഒന്നുമില്ല.
നന്നായി.
വളരെ നന്ദി സര്‍ .
Deleteരണ്ടാമത്തെ കവിതയാണ് കൂടുതൽ ശക്തമായി തോന്നിയത്.
ReplyDeleteഉപദേശരൂപേണ അടുക്കുകയും, വിധേയത്വം നഷ്ടപ്പെടുന്നുവെന്ന് തോന്നുമ്പോൾ 'വിശ്വരൂപം' പുറത്തെടുക്കുകയും ചെയ്യുന്ന പുരുഷന്റെ അധികാരപ്രമത്തതയെ കൃത്യമായി വരച്ചു കാണിക്കുന്നു.
അങ്ങനെതോന്നിയല്ലേ ..............
Deleteഓജിയന്‍ തൊഴുത്തുകള്‍ വെടിപ്പാകാന്‍ ഹെര്‍ക്കുലീസിനല്ലാതെ ആര്‍ക്കാണ് ആവുക.....
ReplyDeleteഈ വരിയാണ് ബാക്കി വരികളിലേക്ക് കൂടി നോക്കുവാന്‍ ഉല്പ്രേരകം ആയത് ...
ഈ വഴി വന്നതില്‍ വളരെ സന്തോഷം .
Deleteനന്നായി എഴുതുന്നു...നന്മകള്‍...
ReplyDeleteവളരെ സന്തോഷം ...!
Deleteനന്നായി എഴുതുന്നു...നന്മകള്‍...
ReplyDeleteവാക്കിന്‍റെ മൂര്‍ച്ച
ReplyDeleteനാക്കിനെക്കാള്‍
കടുപ്പം!...rr
risharasheed-ആ വഴി വരുന്നുണ്ട് .
Deleteശക്തം ..ചിന്തനീയം !
ReplyDeleteആശംസകളോടെ
@srus..
അസ്രൂസ് ഒത്തിരി സന്തോഷം !
DeleteKURUTHTHAMKETTAVALE ........ORUPAADEZHUTHOO.................
ReplyDeleteതാങ്ക്യൂ ........കെവിന്‍ !
Delete!
This comment has been removed by the author.
ReplyDeleteപെണ്ണെഴുത്ത് എന്നൊരു സാഹിതി ഉപഘടകം ഉണ്ടെന്ന് ചിലപ്പോഴെങ്കിലും തോന്നിപ്പോയിട്ടുണ്ട്. പലപ്പോഴും നിരൂപണങ്ങളെ വായിച്ചു പോകുമ്പോഴാണ് ആ ധാരണ ശക്തിപ്പെട്ടിട്ടുള്ളത്... 'കുരുത്തംക്കെട്ടവളി'ല്‍ ആ ചിന്തകളെ സാധൂകരിക്കുന്ന പലതും കണ്ടതു പോലെ തോന്നി.. ഈ വാക്കുകള്‍ ശക്തമാണ്... ആശംസ്സകള്‍ ചേച്ചി...
ReplyDeleteഎന്ന് ചേച്ചിയുടെ മീനുകള്‍ക്ക് തീറ്റ കൊടുക്കാന്‍ വേണ്ടിയെങ്കിലും എന്നും ബ്ലോഗില്‍ വരുന്ന അനിയന്‍ ;)
എന്‍റെ മീനുകള്‍ക്ക് തീറ്റ കൊടുക്കാന്‍ എന്നും ഇവിടെ വരുന്ന പ്രിയ അനിയന്‍കുട്ടീ സന്തോഷം ...വളരെ വളരെ സന്തോഷം .
Deleteപെണ്ണെഴുത്ത്കാരി എന്നറിയപ്പെടാന്‍ ഇഷ്ടപ്പെടാത്ത
സാഹിത്യത്തിലെ വകുപ്പുവിഭജനത്തില്‍ ഉള്‍പ്പെടാന്‍ ഇഷ്ടപ്പെടാത്ത ചെറിയൊരു എഴുത്തുകാരിയാണ് ട്ടോ -ഈ ചേച്ചി .
nannayittudu............
ReplyDeleteസന്തോഷം
Deleteലിജു .
കുരുത്തം ഉള്ള ഒരു ഹെര്‍ക്കുലീസ് വന്നാല്‍ കാര്യങ്ങളെല്ലാം റെഡി ആകുമായിരുന്നു
ReplyDeleteഅത് വളരെ ശരിയാ അജിത്തേട്ടാ .
Deleteഅക്ഷരങ്ങള്‍ക്ക് മൂര്‍ച്ചയേറിവരുന്നു , എഴുത്തുകള്‍ മനസ്സില്‍ കിടന്നു പിടയുന്നുണ്ട്, വിളിച്ചു പറയാന്‍ തോന്നുന്നതെല്ലാം കവിതകളില്‍ പ്രതിഫലിക്കട്ടെ , കൂടുതല്‍ പ്രതീക്ഷിച്ചു കൊണ്ട് സ്നേഹപ്പൂര്‍വ്വം
ReplyDeleteവളരെ നന്ദി വിജിന്.
Deleteമൊത്തം കുരുത്തക്കേടുകളുള്ള മ്ടെ നാട്ടീന്ന്,
ReplyDeleteഈ കുരുത്തം കെട്ടോളെ കെട്ടിയൊതുക്കാൻ ഒരു ഹെർക്കുലീസ്
അവതരിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നൂ അല്ലേ
അത് വേണോ മുരളിയേട്ടാ ..........?
Deleteവായിച്ചു
ReplyDeleteസന്തോഷം .
Deleteരണ്ടോ മൂന്നോ മഴ പെയ്താല്‍ പുഴ ആകാറില്ല .ധാരാളം മഴ പെയ്തലേ പുഴ ആകാരുള്ളൂ.wish you all the best.
ReplyDeleteവളരെ നന്ദി ഈ ആശംസകള്‍ക്ക് !
Deleteഹെർക്കുലീസ് വരുന്നുണ്ട്. നാട് നന്നാവുമോ എന്ന് നോക്കാം അല്ലെ?
ReplyDeleteഇതുവരെ ആരെങ്കിലും കഴുത്തിന് പിടിച്ചിട്ടുണ്ടോ? :) :) :)
ReplyDeleteപ്രിയ മിനീ,
ReplyDeleteപുറത്തു വന്നതിൽ കൂടുതൽ ഇനിയും അകത്തുണ്ടെന്നു തോന്നുന്നു. കുറഞ്ഞ വരികളിൽ കാമ്പുള്ള കാര്യങ്ങൾ പറയാൻ കഴിയുന്നത് ദൈവാനുഗ്രഹം. കുരുത്തം കെട്ടവാളാണെങ്കിലും ദൈവാനുഗ്രഹം ഉണ്ടെന്നു തോന്നുന്നു. അത് കൊണ്ട് കുരുത്തക്കേട് പൊറുക്കാവുന്നതാണ്.