കാപ്സ്യൂള്‍ കഥകള്‍
മിനി പിസി
എമേര്‍ജിംഗ് പാറുകുട്ടി
ഇത് പാറുകുട്ടി !ഈ രാജ്യത്തെ കോടിക്കണക്കിനു സാധാരണ
വീട്ടമ്മമാരുടെ പ്രതിനിധി !അവരിന്നു കടുത്ത പ്രതിക്ഷേധത്തിലാണ്.
സ്വര്‍ണ്ണത്തിനും ,പെട്രോളിനുമൊക്കെ വിലകൂട്ടിയപ്പോള്‍
അന്യായമാണെങ്കില്‍ കൂടി അവരതങ്ങു സഹിച്ചു..അന്താരാഷ്ട്ര
വിപണി ,ക്രൂഡോയില്‍ വില ,രൂപയുടെ മൂല്യം...ഓ....ഒക്കെ പോയി
തുലയട്ടെ !അന്ന് അവര്‍ തന്‍റെ അടുക്കളയിലിരുന്ന് സ്വസ്ഥമായി
നിശ്വസിച്ചു.
പക്ഷെ ഇപ്പോള്‍ ഭരിച്ചു ഭരിച്ച് ഭരണം അടുക്കള
വരെയെത്തിയപ്പോള്‍ അവര്‍ക്ക് പ്രതിക്ഷേധിക്കാതെ വയ്യ ! ടു-ജി
ത്രീ-ജി പ്രേതം സന്നിവേശിച്ച , അന്തവും കുന്തവുമില്ലാത്ത
തീരുമാനങ്ങളെടുക്കുന്ന കൂട്ടൂസനെയും,ഡാകിനിയമ്മൂമ്മയെയും
ഇനിയൊരിക്കലും പച്ച തൊടാന്‍ അനുവദിക്കാത്ത വിധം തങ്ങളുടെ
സമ്മതിദാനാവകാശം വിനിയോഗിക്കുമെന്ന് ഉറക്കെ
പ്രഖ്യാപിച്ചുകൊണ്ട് കത്തിക്കാളുന്ന വിശപ്പോടെ അടുക്കള
അടച്ചുപൂട്ടിയ ആ പട്ടിണിക്കോലത്തെ നോക്കി കേരളത്തിലെ
എമേര്‍ജിംഗ് നേതാക്കള്‍ പൊട്ടിച്ചിരിച്ചു .പിന്നെ വരാന്‍ പോകുന്ന
ഗോള്‍ഫ് ക്ലബുകളുടെയും ,നിശാനൃത്തശാലകളുടെയും
,വ്യാപാരവ്യവസായ സമുച്ചയങ്ങളുടെയും കണക്ക് നിരത്തി
ഇങ്ങനെ പറഞ്ഞു " ഗ്യാസില്ലേലെന്ത് ,വിറകില്ലേലെന്ത്
പട്ടിണിയാണേലെന്ത് ,ഇനി മരിക്കുകയാണെങ്കില്‍ തന്നെ ചേച്ചിയ്ക്ക്
സമാധാനമായിട്ട് മരിക്കാം വെറും പാറുക്കുട്ടിയായിട്ടല്ല
എമേര്‍ജിംഗ്പാറുകുട്ടിയായിട്ട്.
പാഠം . ഒന്ന് പാല്‍
അന്ന്
അമ്മ എനിക്ക് പാല്‍ തരും .ഞാന്‍ പാല്‍ കുടിക്കാഞ്ഞാല്‍ അമ്മ
കരയും .പാല്‍ കുടിച്ചു ഞാന്‍ അച്ഛനെ പോലെ
വലുതാകണമെന്നാണ് അമ്മയുടെ ആഗ്രഹം .
ഇന്ന്
അമ്മ എനിക്ക് കട്ടന്‍ തരും . ഞാന്‍ പാല്‍ ചോദിച്ചാല്‍ അമ്മ
കരയും .പാല്‍ വാങ്ങിപ്പിച്ച് ഞാന്‍ അച്ഛനെ
കുത്തുപാളയെടുപ്പിക്കരുതെന്നാണ് അമ്മയുടെ ആഗ്രഹം .
തകര്‍ത്തു കഥ...മിനി വല്ലാതെ ഇഷ്ടമായി രണ്ടും...ആക്ഷേപഹാസ്യം ...
ReplyDeleteഇതൊക്കെയല്ലേ നമ്മളെകൊണ്ട് പറ്റൂ .....അല്ലെ !
Deleteഇന്നിനെ പറഞ്ഞ വരികള്‍ ഒത്തിരി ഇഷ്ട്ടമായി...
ReplyDeleteനല്ല കഥ ആശംസകള്‍ :)
നന്ദി ഷലീര്‍ !
Deleteമിനി
ReplyDeleteപലപ്പോഴും ബ്ലോഗില്‍ ഇത്തരം ആക്ഷേപ ഹാസ്യം സ്ത്രീ എഴുത്തുകാരില്‍ നിന്ന് കണ്ടിട്ടില്ല. വളരെ നന്നായിട്ടുണ്ട്. പ്രശ്നങ്ങള്‍ അടുക്കളയിലെത്തിയപ്പോള്‍ പ്രതികരിച്ചു പോയത്. എമേര്‍ജിംഗ് ആയത് . രണ്ടാമത്തെ കഥയുടെ ആശയം ഏറെ മികച്ചതാണ്. എഴുത്തില്‍ കൂടുതല്‍ മുന്നേറുന്നു. അഭിനന്ദനങ്ങള്‍
ദാ..........പോയി ,ദേ.വന്നൂലോ വളരെ സന്തോഷം .എന്നും ഇവിടെയൊക്കെ തന്നെ കാണണോട്ടോ.
Deleteഅഭിനന്ദനങ്ങള്‍ക്ക് നന്ദി !
ഇന്ന്
ReplyDeleteഅമ്മ എനിക്ക് കട്ടന്‍ തരും . ഞാന്‍ പാല്‍ ചോദിച്ചാല്‍ അമ്മ
കരയും .പാല്‍ വാങ്ങിപ്പിച്ച് ഞാന്‍ അച്ഛനെ
കുത്തുപാളയെടുപ്പിക്കരുതെന്നാണ് അമ്മയുടെ ആഗ്രഹം .
ഇത് കലക്കി
എന്ത് ചെയ്യാം ബഹു ഭൂരിപക്ഷം അമ്മമാരുടേയും സങ്കടം കാണുമ്പോള്‍ ആത്മരോക്ഷം തോന്നുന്നു .
Deleteഎമേര്‍ജിംഗ് പാറുക്കുട്ടിമാര്‍ എനെര്‍ജി കൈവരിക്കുന്നു.....
ReplyDeleteസ്ത്രീ പക്ഷത്തുനിന്നുള്ള ഈ എഴുത്ത് ശ്രദ്ധേയം.
അതിജീവനത്തിനായുള്ള പോരാട്ടം ആത്മവീര്യം പകരുമ്പോള്‍ പാറുക്കുട്ടിമാര്‍ക്ക് പ്രതികരിക്കാതിരിക്കാനാവില്ല ! നന്ദി സര്‍
Deleteആക്ഷേപ ഹാസ്യം ഭംഗിയായി അവതരിപിച്ചിരിക്കുന്നു.. ഭാവുകങ്ങള്‍ ...
ReplyDeleteനന്ദി !സത്യം പറയുന്നവരെ ഉന്മൂലനം ചെയ്യും കാലം വരെ തൂലിക പടവാളാക്കാം അല്ലെ .എന്നും ഈ
Deleteസപ്പോര്‍ട്ട് തരണേ.............
നല്ല കഥ ആക്ഷേപ ഹാസ്യം എനികിഷ്ടമായി മിനീ ..ആശംസകള്‍ ...
ReplyDeleteവളരെ സന്തോഷം !നമ്മള്‍ സ്ത്രീകള്‍ക്ക് ഒത്തുപിടിയ്ക്കാം ,എന്തെങ്കിലും നടക്കുമോ എന്നറിയാല്ലോ അല്ലെ !
Deleteമിനിയാണെങ്കിലും മിൽമ കലക്കി മിനി...:)
ReplyDeleteഹാ.ഹാ.ഹാ.........!അവിടെ ഒട്ടകപ്പാലിനൊക്കെ എന്താ വില ?
Deleteമിനിക്കഥ (മിനിയുടെ എന്നും വായിക്കാം!)ഇഷ്ടമായി, ഇനിയും പോരട്ടെ!
ReplyDeleteഓക്കേ ദീപൂട്ടാ ...
Deleteനല്ല കഥ , ഇഷ്ട്ടായി
ReplyDeleteനന്ദി സലിം !
Deleteഅത് കൊള്ളാം. എമേര്‍ജിംഗ് പാറുക്കുട്ടി. ഇതിനു ഇനി ഒരു അന്തവും ഉണ്ടാകില്ല.
ReplyDeleteപാലിന് മാത്രമല്ല, പച്ചവെള്ളത്തിനും വിദേശ കമ്പനികള്‍ വിലയിടുന്ന കാലം വിദൂരമല്ല.
ഇത്തരമൊരു എഴുത്ത് നന്നായി.
ശരിയാണ് സുഹൃത്തെ ,നമ്മളിനി നമ്മളോട് തന്നെ "ഇവിടെ നിക്കണോ അതോ പോണോ "എന്ന് ചോദിക്കേണ്ട അവസ്ഥ സംജാതമാകും .
Deleteഞാൻ ആദ്യമായാണീ വഴി തോന്നുന്നു അല്ലേ മിനി.. :)
ReplyDeleteമിനിക്കഥകൾ ഇഷ്ടമായി. സമകാലിക സംഭവ വികാസങ്ങളെ കുഞ്ഞ് വരികളിലേക്ക് ആവാഹിച്ചിരിക്കുന്നു. ചിന്തോദ്ദീപകം.
ഫോളോ ചെയ്യുന്നു... വീണ്ടും കാണാം...
നന്ദി എം. എം. പി
Delete'മിനി'ക്കഥ വളരെ നന്നായി
ReplyDeleteകാഴ്ചക്കാരന് നന്ദി .
Deleteആക്ഷേപഹാസ്യം അച്ചടക്കതോടുകൂടി. നന്നായിട്ടുണ്ട്.
ReplyDeleteനന്ദി അംജത് .
Deleteനഞ്ചെന്തിനാ നാനാഴി!
ReplyDeleteഒരു കുഞ്ഞുണ്ണി കവിത വായിച്ച ഫീല്‍
സന്തോഷമുണ്ട് ഇങ്ങനൊക്കെ കേള്‍ക്കുമ്പോ !
Delete