മൈക്രോ കഥകള്‍ മിനി പി.സി
മര്യാദയ്ക്ക് പഠിക്കാഞ്ഞാല്‍ തേരാപാരാ നടക്കേണ്ടി വരുമെന്ന
അധ്യാപകന്‍റെ ഉപദേശത്തിന്‍റെ മുനയൊടിച്ചു കൊണ്ട് അവന്‍
പറഞ്ഞു " ന്‍റെ സാറേ നോക്കിക്കോ അന്നെന്നെ മന്ത്രീടെ
പേര്‍സണല്‍ സ്റ്റാഫില് കാണാം , അവിടെ പത്താം ക്ലാസില്
തോറ്റോര്‍ക്കാ പ്രിഫെരന്‍സ് ! സാറ് ഇപ്പൊ പത്രോന്നും
വായിക്കാറില്ലെ ?"
അണ്‍ പാര്‍ലമെന്‍റ്റി ആക്ഷന്‍ത്രില്ലെര്‍
കാലവര്‍ഷക്കെടുതിയില്‍ പാടെ തകര്‍ന്നു പനിച്ചു വിറയ്ക്കുന്ന
പാവം ജനങ്ങളെ മറന്ന് ഭരണപ്രതിപക്ഷങ്ങള്‍ നിയമസഭയില്‍
അണ്‍ പാര്‍ലമെന്‍റ്റി ആക്ഷന്‍ത്രില്ലെര്‍ കളിച്ചു.
ചങ്ങലയ്ക്കും ഭ്രാന്ത്
മരിച്ചോരൊക്കെ തിരിച്ചു വരൂന്നിരിക്കട്ടെ നമ്മടെ സ്വാമി
വിവേകാനന്ദന്‍ വീണ്ടും ഇവിടെ വന്നാ എന്ത് പറയും ?ടീച്ചര്‍
കുട്ടിയോട് ചോദിച്ചു
" ഇവടെ ചങ്ങലകള്‍ക്കും കൂടി ഭ്രാന്ത് പിടിച്ചിരിക്കുന്നൂ" ന്നും
പറഞ്ഞ് ഓടി രക്ഷപ്പെടും .കുട്ടി നിസംശയം പറഞ്ഞു .
ഇമ്പോസിഷന്‍
ബസ്സില്‍ കയറുന്ന വിദ്യാര്‍ത്ഥികളെ ചീത്ത വിളിച്ചും ഉന്തിയും
തള്ളിയും നിര്‍വൃതിയടയുന്ന കണ്ടക്ടര്‍മാരെ നോക്കി
കേരളത്തിലെ വിദ്യാര്‍ത്ഥിസമൂഹം ഒന്നടങ്കം വിളിച്ചു പറഞ്ഞു
" ഞങ്ങളോട് കളിക്കല്ലേ കളിച്ചാ ഞങ്ങള്‍ ഇമ്പോസിഷന്‍
എഴുതിയ്ക്കും. "
പേര്‍സണല്‍ സ്റ്റാഫ്
അധ്യാപകന്‍റെ ഉപദേശത്തിന്‍റെ മുനയൊടിച്ചു കൊണ്ട് അവന്‍
പറഞ്ഞു " ന്‍റെ സാറേ നോക്കിക്കോ അന്നെന്നെ മന്ത്രീടെ
പേര്‍സണല്‍ സ്റ്റാഫില് കാണാം , അവിടെ പത്താം ക്ലാസില്
തോറ്റോര്‍ക്കാ പ്രിഫെരന്‍സ് ! സാറ് ഇപ്പൊ പത്രോന്നും
വായിക്കാറില്ലെ ?"
അണ്‍ പാര്‍ലമെന്‍റ്റി ആക്ഷന്‍ത്രില്ലെര്‍
കാലവര്‍ഷക്കെടുതിയില്‍ പാടെ തകര്‍ന്നു പനിച്ചു വിറയ്ക്കുന്ന
പാവം ജനങ്ങളെ മറന്ന് ഭരണപ്രതിപക്ഷങ്ങള്‍ നിയമസഭയില്‍
അണ്‍ പാര്‍ലമെന്‍റ്റി ആക്ഷന്‍ത്രില്ലെര്‍ കളിച്ചു.
ചങ്ങലയ്ക്കും ഭ്രാന്ത്
മരിച്ചോരൊക്കെ തിരിച്ചു വരൂന്നിരിക്കട്ടെ നമ്മടെ സ്വാമി
വിവേകാനന്ദന്‍ വീണ്ടും ഇവിടെ വന്നാ എന്ത് പറയും ?ടീച്ചര്‍
കുട്ടിയോട് ചോദിച്ചു
" ഇവടെ ചങ്ങലകള്‍ക്കും കൂടി ഭ്രാന്ത് പിടിച്ചിരിക്കുന്നൂ" ന്നും
പറഞ്ഞ് ഓടി രക്ഷപ്പെടും .കുട്ടി നിസംശയം പറഞ്ഞു .
ഇമ്പോസിഷന്‍
ബസ്സില്‍ കയറുന്ന വിദ്യാര്‍ത്ഥികളെ ചീത്ത വിളിച്ചും ഉന്തിയും
തള്ളിയും നിര്‍വൃതിയടയുന്ന കണ്ടക്ടര്‍മാരെ നോക്കി
കേരളത്തിലെ വിദ്യാര്‍ത്ഥിസമൂഹം ഒന്നടങ്കം വിളിച്ചു പറഞ്ഞു
" ഞങ്ങളോട് കളിക്കല്ലേ കളിച്ചാ ഞങ്ങള്‍ ഇമ്പോസിഷന്‍
എഴുതിയ്ക്കും. "
ഈ അടുത്തക്കാലത്ത്.. ന്റെ നല്ലൊരു പ്രതിഫലനം കാണുന്നുണ്ട് .
ReplyDeleteഅനീഷ് , പ്രതിഫലനങ്ങളും പ്രതികരണങ്ങളും ഉണ്ടായാല്‍ നന്നായിരുന്നു .
Deleteചങ്ങലകളെ ചികിത്സിക്കാൻ,ചിന്ത ഉണർത്തുന്ന ചെറുകഥകൾ കൊള്ളാം ......ചികിത്സ തുടരുമല്ലോ അല്ലെ ?
ReplyDeleteഎന്നെ തല്ലെണ്ടമ്മവാ..ഞാനും ഈ നാടും നന്നാവില്ലാ..............
ReplyDeleteശരിയാ ന്നാലും ഇടയ്ക്ക് ഓരോ അടി കൊള്ളുന്നത് നല്ലതല്ലെ .
Deleteമര്യാദയ്ക്ക് പഠിക്കാഞ്ഞാല്‍ തേരാപാരാ നടക്കേണ്ടി വരുമെന്ന അധ്യാപകന്‍റെ ഉപദേശത്തിന്‍റെ മുനയൊടിച്ചു കൊണ്ട് അവന്‍ പറഞ്ഞു " ന്‍റെ സാറേ നോക്കിക്കോ അന്നെന്നെ മന്ത്രീടെ പേര്‍സണല്‍ സ്റ്റാഫില് കാണാം ( ഈ കഥ ഇത്ര മതി എന്നാണു എന്റെ അഭിപ്രായം . ബാക്കി വായനക്കരനിരിക്കട്ടെ )
ReplyDeleteകോമ്പല്ലുകൾ ഒളിഞ്ഞിരിക്കുന്ന കഥകള കൊള്ളാം . :)
ശരിയാ ശിഹാബ് ....അത്ര മതീല്ലേ .
Deleteതട്ടിപ്പുകളുടെ തലസ്ഥാനം
ReplyDeleteഇങ്ങനെ സ്വയം തട്ടാന്‍ നിന്ന് കൊടുക്കുന്ന ഒരു കൂട്ടം ഇവിടെ മാത്രേ ഉള്ളൂ അല്ലെ !എന്ത് ചെയ്താലും മനസ്സിലാകാത്ത ഒരു കൂട്ടം .
Deleteഅതുശരി! ആനുകാലികം അപ്പടി മൈക്രോണില്‍ ആക്കുകയാണല്ലേ...
ReplyDeleteഎഴുതിക്കോളൂന്നു പറഞ്ഞിട്ട് ..............
Deleteസൂര്യവെളിച്ചത്തില്‍ എല്ലാം വ്യക്തം
ReplyDeleteഅജിത്തെട്ടാ.............എല്ലാം വ്യക്തം !
Delete:)
Deleteആനുകാലികസംഭവങ്ങളിലേക്ക് തിരിച്ചുവെച്ച തത്വജ്ഞാനിയുടെ കണ്ണാടിയില്‍ തട്ടി പ്രതിഫലിക്കുന്ന കറുത്ത കുള്ളന്മാര്‍......
ReplyDeleteപ്രദീപ് സര്‍ , വളരെ ഇഷ്ടപ്പെട്ടു ഈ കമന്‍റ് ,,,നന്ദി സര്‍ !
Deleteകൊള്ളാട്ടോ എല്ലാം !
ReplyDeleteകൂടെ പാവം കിളികള്‍ !
അസ്രൂസാശംസകള്‍
http://asrusworld.blogspot.in/
എല്ലാം പാവം കിളികളോന്നുമല്ലാട്ടോ അസ്രുസ് !
Deleteഅടിപൊളി അടിപൊളി......
ReplyDeleteന്‍റെ വാവേ ..........ഇഷ്ടായി ....ലെ
Deleteദയവു ചെയ്തു കഥകള്‍ ഇനിയും ചെറുതാക്കരുത് .. ആശംസകള്‍.
ReplyDeleteമുകേഷ് .....എങ്കി ചെറുതാക്കുന്നില്ല .നന്ദിട്ടോ .
Deleteകാലവര്‍ഷത്തില്‍ എല്ലാറ്റിനും ചൂട്!
ReplyDeleteകൊള്ളാം മൈക്രോ കഥകള്‍
ആശംസകള്‍
വളരെ വളരെ നന്ദി സര്‍ !
Deleteനല്ല കണ്ടെത്തലുകള്‍
ReplyDeleteസര്‍ വളരെ സന്തോഷം .
Deleteഒരു മൈക്രോ കഥാകാരിക്ക് ഇത്തവണ മാൻ ബുക്കർ കിട്ടിയെന്ന് കേൾക്കുന്നു .... :)
ReplyDeleteഎനിക്കൊക്കെ നല്ല അടിയും കിട്ടുമായിരിക്കും നിധീഷ് ...ഹാ .ഹാ.............ഹാ
Deleteലക്ഷ്യത്തില്‍ കൊള്ളുന്നു..
ReplyDeleteആശംസകള്‍
രൂപേഷ് ലക്ഷ്യം കാണുന്നുണ്ടെന്ന് അറിയുന്നതില്‍ വളരെ സന്തോഷം .
Deleteകുറിക്ക് കൊള്ളുന്ന കുഞ്ഞു കഥകള്‍ നന്നായിട്ടുണ്ട്...
ReplyDeleteമുബി ,,,,,,,,,,,,,,,,,,,,,,,,,,സന്തോഷം !
Deleteമൈക്രോ കഥകൾ കൊള്ളാം ട്ടോ !
ReplyDeleteവളരെ സന്തോഷം .
Deleteമിനിയുടെ മിനിക്കഥകൾ മിന്നിത്തിളങ്ങൂന്നു.. ആശംസകൾ
ReplyDeleteവളരെ നന്ദി സര്‍ .
Deleteകൊലുസ് പോയതിനുശേഷം മിനിക്കഥകള്‍ കാണുന്നത് ഇപ്പോഴാ.
ReplyDeleteകൊലുസിനെപ്പോലെ തിളങ്ങട്ടെ.
തിളങ്ങട്ടെ .......അല്ലെ .നന്ദി മാഷേ !
Deleteഎവെടെയോ കേട്ട് പരിജയിച്ച വിഷയങ്ങളെ പോലെ തോന്നി .. എന്നാലും ഈ കണ്ടക്ടർമാർ എന്ത് ഇമ്പോസിഷൻ ഏഴുതും എന്ന് ആലോചിച്ചിട്ടു ഒരു പിടിയും കിട്ടണില്ലല്ലോ പടച്ചോനെ !!
ReplyDeleteഇതൊക്കെ നമ്മടെ നാട്ടീ കേക്കണ വിഷയങ്ങള് തന്ന്യാ മാഷേ ...എന്ത് വേണേലും എഴുതിക്കും .കണ്ടക്ടരുമാര്
Deleteമര്യാദയാവട്ടെ ല്ലേ ....
സമകാലികം...സന്തോഷം
ReplyDeleteവളരെ നന്ദി സര്‍ .
DeleteSUPER :)
ReplyDeleteJustin , Thanks !
ReplyDeleteഇക്കൊല്ലത്തെ ഞങ്ങളുടെ മലയാളി അസോസിയേഷൻ ഓഫ് ദി യു.കെ (www.mauk.org )
ReplyDeleteയുടെ വാർഷികപതിപ്പായ ‘ജനനി’യിലേക്ക് മിനിയുടെ മിനിക്കഥകളുടെ ഒരു ഭണ്ഡാരം , ഒരു കുഞ്ഞ്
പ്രൊഫൈൽ സഹിതം എഡിറ്റർ പ്രിയവ്രതന് അയച്ച് കൊടുത്താൽ ഉപകാരമുണ്ട് കേട്ടോ
മുരളിയേട്ടാ , എഡിറ്ററുടെ മെയില്‍ ഐ.ഡി തന്നോളൂ ,അയക്കാലോ .
ReplyDeleteഎല്ലാം ഒന്നിനൊന്ന് ഒന്നാന്തരം :)
ReplyDelete