Tuesday, June 11, 2013

മൈക്രോ കഥകള്‍



മൈക്രോകഥകള്‍
            മിനി.പി.സി      
          


ടാപ്പിംഗ്
തിരുവനന്തപുരത്ത് ടാപ്പിങ്ങിന് ആളെ കിട്ടുമെന്നറിഞ്ഞ് അങ്ങോട്ട്‌ തിരിച്ച   പ്ലാന്‍റ്റര്‍  ഔതക്കുട്ടിച്ചായന്‍ അവിടെ റബ്ബര്‍ ടാപ്പിങ്ങല്ല , ഫോണ്‍ ടാപ്പിങ്ങാ നടക്കുന്നതെന്നറിഞ്ഞ് ഇളിഭ്യനായി തിരിച്ചു പോന്നു .


അംബാനീടെ  മോന്‍
പച്ചക്കറിക്കടയില്‍ നിന്നും അരക്കിലോ ചുവന്നുള്ളിയും ,അരക്കിലോ തക്കാളിയും വാങ്ങിപോകുന്ന അയാളെ ആരാധനയോടെ നോക്കി  നിന്നവര്‍  പറഞ്ഞു “ ദേടാ.....പോണൂ അംബാനീടെ  മോന്‍ ! ”


പോളിട്രിക്ക് സയന്‍സ്
പ്ലസ്‌ടു  ക്ലാസ്സുകളില്‍ പൊളിറ്റിക്കല്‍ സയന്‍സ്‌ പുസ്തകങ്ങള്‍ കിട്ടാതെ വലയുന്ന കുട്ടികളെ അധ്യാപകര്‍ ആശ്വസിപ്പിച്ചു “ വരും വരാതിരിക്കില്ല വന്നാലും തിരുത്താനല്ലാതെ വേറൊന്നും ഉണ്ടായിരിക്കില്ല ,അതാ ഈ പൊളിട്രിക് സയന്‍സ് ! ”  


സിക്സ് പായ്ക്ക്
പട്ടിണിമരണം  അന്വേഷിക്കാന്‍ ആദിവാസിമേഖല സന്ദര്‍ശിച്ച പ്രത്യേക സംഘം മെലിഞ്ഞുണങ്ങിയ പട്ടിണിക്കോലങ്ങളെ കണ്ട് അത്ഭുതപ്പെട്ടു ,
wow……………….! സിക്സ് പായ്ക്ക് കാണണെ...ഇവിടെ വരണം ”

57 comments:

  1. കൊള്ളാം..... നല്ല നർമം.....

    ReplyDelete
    Replies
    1. മിനിപിസിJune 12, 2013 at 1:30 PM

      നന്ദി ജിബിന്‍ .

      Delete
  2. W0W.....

    സിക്സ് പായ്ക്ക് കഥകള്‍

    ചെറുകഥ...
    മിനിക്കഥ...
    മൈക്രോകഥ...

    അടുത്ത സ്റ്റോപ് “നാനോക്കഥ” ആണല്ലേ......!!!

    ReplyDelete
    Replies
    1. മിനിപിസിJune 12, 2013 at 1:31 PM

      അജിത്തേട്ടാ....നന്ദി പുതിയ ആശയം തന്നതിന് .

      Delete
  3. കൊള്ളാം കേട്ടൊ ഈ മിനി കഥകള്. ആകെ കൂടി ഒരു മിനിമയം

    ReplyDelete
    Replies
    1. മിനി.പി.സിJune 12, 2013 at 1:32 PM

      വളരെ നന്ദി .

      Delete
  4. ബൂലോഗത്തിൽ ഇത്രയും മിനിമൈസ് ചെയ്ത മിനി
    പായ്ക്കായ മികവുറ്റ മിനിക്കഥകൾ ഇനി മിനിക്ക് മാത്രം സ്വന്തം ..!

    ReplyDelete
    Replies
    1. മിനിപിസിJune 12, 2013 at 1:33 PM

      മുരളിയേട്ടാ ....നന്ദി !....ഈ വാക്കുകള്‍ വളരെ ഊര്‍ജം പകരുന്നു .

      Delete
  5. നര്‍മ്മം മര്‍മ്മത്തില്‍ തറയ്ക്കുന്ന ചാട്ടുളികളായി മാറുന്നു!
    ആശംസകള്‍

    ReplyDelete
    Replies
    1. മിനി പി സിJune 12, 2013 at 1:34 PM

      വളരെ നന്ദി സര്‍ .

      Delete
  6. മൈക്രോ കഥകള്‍ - ആസ്വദിച്ചു.

    ReplyDelete
    Replies
    1. മിനി പസിJune 12, 2013 at 1:35 PM

      സര്‍ വളരെ സന്തോഷം തോന്നുന്നു .

      Delete
  7. Replies
    1. മിനി.പി.സിJune 12, 2013 at 1:36 PM

      നന്ദി രൂപേഷ്‌ .

      Delete
  8. കൊള്ളാം ഇത് കലക്കി

    ReplyDelete
    Replies
    1. മിനി പി സിJune 12, 2013 at 1:37 PM

      വളരെ നന്ദി ഈ അജ്ഞാതന് !

      Delete
  9. കലക്കി മിനി... ചെറു..മിനി...മൈക്രോ... ഇനി???

    ReplyDelete
    Replies
    1. മിനിപിസിJune 12, 2013 at 1:39 PM

      ഇനി നമ്മുടെ അജിത്തേട്ടന്‍ പറഞ്ഞത് പോലെ നാനോയുമായി വരാമോന്നു നോക്കട്ടെട്ടോ ...വളരെ നന്ദി നിധീഷ് !

      Delete
  10. നാല് മൈക്രോയും പൊളപ്പന്‍

    ReplyDelete
    Replies
    1. മിനി.പിസിJune 12, 2013 at 1:40 PM

      വളരെ നന്ദി ജോസ്‌ലെറ്റ്‌ !

      Delete
  11. മൂര്ച്ചയുള്ളവ ... അഭിനന്ദനം !! അത്രമാത്രം !!

    ReplyDelete
    Replies
    1. മിനിപിസിJune 12, 2013 at 1:41 PM

      ശിഹാബ് വളരെ സന്തോഷം . നന്ദി !

      Delete
  12. കഥകള്‍ അസ്സലായി മിനി ...

    ReplyDelete
    Replies
    1. മിനി പിസിJune 12, 2013 at 1:43 PM

      വളരെ സന്തോഷം, നന്ദി ഈ വഴി വന്നതിനും ഈ അഭിപ്രായങ്ങള്‍ക്കും .

      Delete
  13. ഇത് നാലും തകര്‍ത്ത് കളഞ്ഞല്ലോ....ഇങ്ങനെയാണെങ്കില്‍ ഇനി മിനികള്‍ മതി.തുടര്‍ന്നും മിന്നിതിളങ്ങട്ടെ.

    ReplyDelete
    Replies
    1. മിനി.പി.സിJune 12, 2013 at 1:44 PM

      അനീഷ്‌ .നന്ദി !...വീണ്ടും മിനികളും നനോയുമായോക്കെ വരാട്ടോ

      Delete
  14. ഇത്തിരി കഥകളില്‍ ഒത്തിരിക്കാര്യം

    ReplyDelete
    Replies
    1. മിനിപിസിJune 13, 2013 at 7:50 PM

      നന്ദി സരിതാ .

      Delete
  15. ആഹാ! ഉശിരന്‍ മിനിക്കഥകള്‍... അപ്പോ അജിത്തേട്ടന്‍ പറഞ്ഞ മാതിരി
    അടുത്ത നാനോ കഥകള്‍ വരട്ടെ... വരട്ടെ.

    ReplyDelete
    Replies
    1. മിനി.പി.സിJune 13, 2013 at 7:53 PM

      നന്ദി എച്മു .

      Delete
  16. അയ്യോ! മിനിക്കഥ അല്ല... മൈക്രോ കഥ.. തെറ്റിച്ചെഴുതിയത് ക്ഷമിക്കണം..

    ReplyDelete
    Replies
    1. മിനി.പിസിJune 13, 2013 at 7:55 PM

      ഹാ.ഹാ.....ഹാ............ക്ഷമിക്കൂലാ ..........

      Delete
  17. സിക്സ് പായ്ക് പട്ടിണി! ഇഷ്ടപ്പെട്ട്

    ReplyDelete
    Replies
    1. മിനിപിസിJune 13, 2013 at 7:58 PM

      നന്ദി നിധീഷ്‌ .

      Delete
  18. മൈക്രോ കഥകൾ കൊള്ളാമല്ലോ. ഞാൻ വിചാരിച്ചു മിനിയുടെ കാക്ക കഥകൾ (my crow) ആയിരിക്കുമെന്ന്‌.അഭിനന്ദനങ്ങൾ

    ReplyDelete
    Replies
    1. മിനിപിസിJune 13, 2013 at 8:04 PM

      വളരെ നന്ദി സര്‍ .

      Delete
  19. എല്ലാം കഥയുള്ളവ..കാര്യമുള്ളവ..സിക്സ്പായ്ക്കുകള്‍

    ReplyDelete
    Replies
    1. മിനി.പിസിJune 13, 2013 at 8:07 PM

      വളരെ നന്ദി സര്‍ .

      Delete
  20. പ്രിയ മിനി. ഇപ്പോഴാണ് ... ഇപ്പോഴാണ് നിങ്ങള്‍ നിങ്ങളിലെ പ്രതിഭക്ക് പറ്റിയ (പേരിനു പറ്റിയ) മേഖല കണ്ടെത്തിയത്.. നുറുങ്ങു വാക്കുകളിലെ ആക്ഷേപം കുറിക്കു കൊള്ളുന്നു ..! കാത്തിരിക്കുന്നു അടുത്ത "മിനി" അസ്ത്രങ്ങള്‍ക്കായ്‌ ...!

    ReplyDelete
    Replies
    1. മിനി.പി.സിJune 13, 2013 at 8:09 PM

      അംജത്‌ വളരെ സന്തോഷം . ഈ വാക്കുകള്‍ക്ക് വളരെ നന്ദി .

      Delete
  21. മിനി നന്നായിട്ടുണ്ട് ..തുടരുക ഈ ഒളിയമ്പുകള്‍

    ReplyDelete
    Replies
    1. മിനി പിസിJune 13, 2013 at 8:11 PM

      നന്ദി പ്രമോദ്‌ .

      Delete
  22. കര്സരിൽ നിന്ന് താഴേക്ക്‌ വീഴുന്നത് എന്താ മോള്.പക്ഷിയോ വിമാനമോ?
    രസിച്ചൂട്ടോ കുട്ടിക്കഥകൾ.

    ReplyDelete
    Replies
    1. മിനിപിസിJune 13, 2013 at 8:13 PM

      ചേച്ചി നല്ല രസല്ലേ ...ഈ കുഞ്ഞു കാക്കകുറുമ്പന്‍മാരെ കാണാന്‍ ...ഇനീം വരണോട്ടോ .നന്ദിയുണ്ടുട്ടോ ഈ വരവിന്.

      Delete
  23. Blog viewesintea ennam 10000 kadannallo

    ReplyDelete
    Replies
    1. ഇതിലെ വന്ന വരുന്ന എല്ലാവര്ക്കും നന്ദിയും സ്നേഹവും അറിയിക്കുന്നു.

      Delete
  24. :) നന്നായിട്ടുണ്ട്.....ഭാവുകങ്ങള്‍..

    ReplyDelete
    Replies
    1. നന്ദി കണ്ണന്‍ ഈ വരവിനും അഭിപ്രായപ്പെടലിനും .

      Delete
  25. ചുരുങ്ങിയ വരികളിൽ ഇങ്ങിനെ കറുത്ത ഹാസ്യം അതും കുറിക്കു കൊള്ളും വിധം.. വളരെ നന്നായിരിക്കുന്നു. എല്ലാ ആശംസകളും നേരുന്നു

    ReplyDelete
  26. കാര്യ ഗൌരവത്തോടെ കഥകളില്‍ ഇടപെടുന്ന മിനി പി സി യുടെ ഓരോ മിനിക്കഥയും കുറിക്കു കൊള്ളുന്നവ തന്നെ. അഭിനന്ദനങ്ങള്‍. ആശംസകള്‍..

    ReplyDelete
  27. ഹോ...ന്‍റെ മിന്യേ .....അടിപൊളി !
    തമ്മയ്ച്ചു നിന്നെ !! :D




    അസ്രൂസാശംസകള്‍
    http://asrusworld.blogspot.in/

    ReplyDelete
    Replies
    1. ങ്ങള് ഞമ്മളെ തമ്മയിചൂലോ അത് മതി ഞമ്മക്ക് .

      Delete