Saturday, June 1, 2013

മിനിക്കഥകള്‍



മിനിക്കഥകള്‍        മിനി പി സി



ആനയും ഉറുമ്പും

കാറ്റിക്കിസം ക്ലാസ്സില്‍ ഒരു സദാചാരകഥ വീതം  ഓരോരുത്തരും 

പറയണമെന്ന് ടീച്ചര്‍ നിര്‍ബന്ധം പിടിച്ചു .പലരും പറഞ്ഞു ! ഒടുവില്‍ 

അവന്‍റെ ഊഴമായി ,അവനും പറഞ്ഞു ഒരു കഥ ...ഒരു ആനയുടെയും   

ഉറുമ്പിന്‍റെയും ഒടുക്കത്തെ പ്രണയകഥ ! 

"കാണാമറയത്തിരുന്ന് ആന കാതരയായ്‌പാടി ,

"ഗൂഗിള്‍...ഗൂഗിള്‍...ഇവനെ പോലെയൊരു.....പിറന്തതില്ലെ ! "

ഇത് കേട്ട് ഉറുമ്പുകാമുകനും പാടി

 " യാഹൂ...യാഹൂ ....ഇവളെ പോലെ   ഇന്തഗ്രഹത്തിലും ഒരുത്തിയും 

പിറന്തതില്ലേ......! "

" ഇതെന്തു കഥ ?"
  
കഥ ഇത്രത്തോളമായപ്പോഴെയ്ക്കും,ടീച്ചര്‍,അന്തംവിട്ടു!മറ്റു,കുട്ടികള്‍പറഞ്ഞു

" ടീച്ചറെ..ഇത് സിനിമാപാട്ടാ ! ”

 " ഇതൊക്കെയാണോഡോ കാറ്റിക്കിസം ക്ലാസ്സില്‍പറയുന്ന കഥ ?"

 മൊത്തത്തില്‍ ഒരു തല്ലുകൊള്ളിയായ അവനെ നോക്കി ടീച്ചര്‍,കണ്ണുരുട്ടി 

.എങ്കിലും അവന്‍കഥ മുഴുമിപ്പിച്ചു .

"ഒരുപാട് ഇന്റര്‍നെറ്റ്‌ , സെല്‍ഫോണ്‍ ചതിക്കുഴികള്‍ വായിച്ചും 

കേട്ടുമറിഞ്ഞിട്ടും ഒടുവില്‍ പ്രണയം ആല്‍മരം പോലെ വളര്‍ന്ന ഒരു 

പകല്‍  തന്‍റെ പ്രാണപ്രിയനെ തിരഞ്ഞു പോയ ആനസുന്ദരിയെ 

ഉറുമ്പുസുന്ദരനും അവന്‍റെ കൂട്ടുകാരും ചേര്‍ന്ന് ക്രൂരമായി പീഡിപ്പിച്ചു! 

ഈ കഥ എന്‍റെ സഹപാഠികളായ പെണ്‍കുട്ടികള്‍ക്കും ഒരു 

പാഠമായിരിക്കട്ടെ ! ”

അവന്‍റെ മോസ്റ്റ്‌മോഡേണ്‍ഗുണപാഠംകഥ കേട്ട് ക്ലാസ്സ്‌ നിശബ്ദമായി .


പാവം പൌരന്‍

രാപ്പകല്‍ ഭേദമെന്യെ ലോഡ്‌ഷെഡിങ്ങിന്‍റെ പേരിലും അല്ലാതെയും 

ജീവിതത്തിന്‍റെ ഏറിയപങ്കും അന്ധകാരത്തിലാണ്ടുപോയ പാവം 

പൌരന്‍ വൈദ്യുതിയുടെ അധികബില്ലടയക്കാന്‍ ഞെങ്ങിഞെരുങ്ങി 

പോകുന്ന കാഴ്ച കണ്ട് സര്‍ക്കാര്‍മന്ദിരങ്ങളിലെ 

ഞായറാഴ്ചകളില്‍പോലും മിന്നിത്തിളങ്ങുന്ന വൈദ്യുത 

വിളക്കുകള്‍കളിയാക്കിച്ചിരിച്ചു !.









46 comments:

  1. കഥയുടെ അന്വേഷണപരീക്ഷണങ്ങള്‍

    ReplyDelete
    Replies
    1. അജിത്തേട്ടന് ഇഷ്ടാവുന്നുണ്ടോ ഈ പരീക്ഷണങ്ങള്‍ ?

      Delete
  2. രണ്ടു കഥയും ഗംബീരമായി, ഏതിനാ കൂടുതല്‍ മാര്‍ക്കിടേണ്ടതെന്ന് ആലോചിച്ചപ്പോള്‍ ,രണ്ടും, രണ്ടു രീതിയില്‍ മികച്ചത്..... കൂടുതല്‍ എഴുതുക ,ഈ കഴിവ് ഇനിയും തിളങ്ങട്ടെ...

    ReplyDelete
    Replies
    1. സര്‍ ഈ പ്രോല്‍സാഹനങ്ങള്‍ക്ക് മനസ്സ് നിറഞ്ഞ നന്ദി .

      Delete
  3. മേല്പരഞ്ഞതെ എനിക്കും പറയാനുള്ളൂ ... നന്നായി

    ReplyDelete
  4. മിനിക്കഥകള്‍ നന്നായിരിക്കുന്നു ചേച്ചി.. പക്ഷെ ഇതുവായിക്കുന്നതിനിടയ്ക്ക് മൌസ് Pointer കാണിക്കുന്ന വികൃതികള്‍ എന്തോ എനിക്കത്ര പിടിച്ചില്ലാ... :(

    ReplyDelete
    Replies
    1. ഇതിലെ വരുന്ന എല്ലാ കുട്ടികള്‍ക്കും ഈ വികൃതി ഒത്തിരി ഇഷ്ടപ്പെട്ടു ,സംഗീത് വരുമ്പോള്‍ കുറുമ്പ് കാണിക്കരുതെന്ന് ഞാന്‍ പറഞ്ഞേക്കാം .നന്ദി ഈ വരവിന് !

      Delete
  5. മിനിക്കഥകൾ രണ്ടും ഇഷ്ടായി.
    മോഡേണ്‍ യുഗത്തിലെ മോഡേണ്‍ കഥ :-)

    ReplyDelete
  6. രണ്ടു കഥകളും പീഡനങ്ങളുടെ ഭിന്നമുഖങ്ങൾതന്നെ. ആശംസകൾ മിനി.

    ReplyDelete
    Replies
    1. തീര്‍ച്ചയായും ! നമ്മള്‍ ഏതൊക്കെ രീതിയിലാണ് പീഡിപ്പിക്കപ്പെടുന്നത് അല്ലെ ! വളരെ നന്ദി .

      Delete
  7. ആനയും ഉറുമ്പും കൂടുതൽ ഇഷ്ടപ്പെട്ടു, അതിലെ വ്യത്യസ്ഥമായ അവതരണരീതിയും ക്ലൈമാക്സും എല്ലാം നന്നായിരിക്കുന്നു ..

    ReplyDelete
    Replies
    1. ശരത് വളരെ നന്ദി ഈ വരവിന് ,അഭിപ്രായപ്പെടലിന് .

      Delete
  8. കഥാ പരീക്ഷണങ്ങൾ തുടരട്ടെ

    ReplyDelete
  9. ചെറുകഥ എന്ന നിലക്ക് രണ്ടു കഥയും നന്നായി ആശംസകള്‍

    ReplyDelete
  10. These ''mini'' attempts are great!

    ReplyDelete
  11. ആനയേയും ഉറുമ്പിനേയും, പൌരനേയും ഇഷ്ടപ്പെട്ടു.....

    ReplyDelete
    Replies
    1. വളരെ നന്ദി .............സന്തോഷം മുകേഷ്‌ !

      Delete
  12. കൊള്ളാം, നല്ല പരീക്ഷണം.

    ReplyDelete
  13. ഇഷ്ടായിട്ടോ.... :)

    ReplyDelete
    Replies
    1. മുബി ഡിയര്‍ ............എന്‍റെ ഒത്തിരി സ്നേഹം ഉണ്ട്ട്ടോ !

      Delete
  14. പണ്ട് എവിടെയോ കേട്ടു മറന്ന കഥ................ ആനക്കും ഉറുമ്പിനു തമ്മില്‍ പ്രണയിക്കാന്‍ പറ്റുമോന്നു സംശയം , അന്നും ഇതെ സംശയം ഉണ്ടായിരുന്നു,,,,ഹി.................ഹി
    ആശംസകള്‍.......,,,,,,,,,,,,,
    പുതിയ പരീക്ഷണങ്ങള്‍ക്ക്,,

    ReplyDelete
    Replies
    1. ഈ കഥ മുന്‍പ് കേള്‍ക്കാന്‍ വഴിയില്ല കാരണം ഇത് ഈയിടെ ഞാന്‍ എഴുതിയതാണ് ...പിന്നെ ആനയും ഉറുമ്പും പ്രണയിചിരിക്കാം അത് ഇങ്ങനേം ആയിരിക്കില്ല മാഷേ ....ആശംസകള്‍ക്ക് നന്ദി

      Delete
  15. നല്ല അര്‍ത്ഥവത്തായ കഥ.
    പീഡനങ്ങളും...
    പാവം പൌരന്മാരും.....
    ഇഷ്ടപ്പെട്ടു.
    ആശംസകള്‍

    ReplyDelete
  16. കൊള്ളാംട്ടോ ,,,,,,,,,,,, :) !

    ReplyDelete
    Replies
    1. അസ്രുസ് , ഈ വഴി ഇനിയും വരുമല്ലോ ..വന്നതില്‍ അഭിപ്രായം പറഞ്ഞതില്‍ വളരെ സന്തോഷം

      Delete
  17. പീഡന പൌരനും ,ആനയുമുറുമ്പും
    നല്ല രണ്ട് മിനിക്കഥകൾ തന്നെ

    ReplyDelete
    Replies
    1. മുരളിയേട്ടാ , ഈ വരവിനും വിലയേറിയ അഭിപ്രായങ്ങള്‍ക്കും വളരെ നന്ദി .

      Delete
  18. മിനികഥ കുറച്ചുകൂടി ഉയര്‍ന്നോ ?പൌരനോക്കെ ഒന്നാന്തരം ചിന്ത.ആനയും ഉറുമ്പും നല്ലൊരു പരീക്ഷണം. തുടരുക.

    ReplyDelete
    Replies
    1. വളരെ നന്ദി അനീഷ്‌ ,പരീക്ഷണങ്ങള്‍ക്കുള്ള ഈ പ്രചോദനത്തിന് !

      Delete
  19. ആനക്കാമുകിയെ ഉറുമ്പുകാമുകനു വരെ പീഡിപ്പിക്കാമെന്നല്ലേ പറഞ്ഞു വരുന്നത്..........ആനക്കാമുകിയുടെ പാദത്തിനടിയില്‍പ്പെട്ട് ചതഞ്ഞരയാന്‍ വിധിക്കപ്പെട്ട ഉറുമ്പു കാമുകന്മാരുമുണ്ട്....

    ReplyDelete
    Replies
    1. അപവാദങ്ങള്‍ ഇല്ലാതില്ല ...ഞാന്‍ ഒരു സ്ത്രീപക്ഷവാദിയല്ല ,,,ദൈവം മനുഷ്യനെ ആണും പെണ്ണുമായി മനോഹരമായി സൃഷ്ടിച്ചിരിക്കുന്നു ....പരസ്പര ബഹുമാനത്തോടും സ്നേഹത്തോടും സഹവര്‍ത്തിക്കുന്ന ആ നല്ല കാലം വരട്ടെ അനുരാജ് !

      Delete
  20. ഒരിക്കലും ഇത് മിനിക്കഥയല്ല ആനയോളം വലുപ്പമുള്ള കഥയാണ് .... ആശംസകള്‍ മിനി

    ReplyDelete
  21. ആശംസകള്‍ക്ക് വളരെ നന്ദി ...എന്‍റെ എഴുത്തുകള്‍ എങ്ങിനെയെന്ന് ഞാനറിയുന്നത് ഈ കമന്റുകളിലൂടെയാണ് ...നന്നാവുന്നു എന്നറിയുന്നതില്‍ സന്തോഷം .

    ReplyDelete
  22. ന്യൂ ജനറേഷന്‍ ഉറുമ്പും ആനയും :) കൊള്ളാം ട്ടോ

    ReplyDelete
  23. രണ്ടു നല്ല കഥ ആനക്കഥ കൂടുതൽ ഇഷ്ടായി

    ReplyDelete
  24. മിനി ചേച്ചിയുടെ മിനി ക്കഥ നന്നായി കേട്ടോ വായിക്കാൻ വൈകിയതിൽ ക്ഷമിക്കുമല്ലോ ...സമകാലീന മിനിക്കഥ ഇനിയും എഴുതുക ആശംസകൾ

    ReplyDelete
  25. നന്നായിട്ടുണ്ട് ട്ടോ!

    ReplyDelete
  26. നന്നായിട്ടുണ്ട് ട്ടോ!

    ReplyDelete