Friday, June 7, 2013

മിനിക്കഥകള്‍

മിനിക്കഥകള്‍                    മിനി പി സി
                     
        


        കോടീശ്വരന്‍

" കോടീശ്വരനായാല്‍ താങ്കളെന്തു ചെയ്യും ? "
അവതാരകന്‍റെ ചോദ്യം കേട്ട് ദാരിദ്രനാരായണനായ അയാള്‍
ഗദ്ഗദത്തോടെ പറഞ്ഞു,
"   വല്യ മോഹങ്ങളൊന്നും ഇല്ല സാറെ...ഒരു ചെറിയ വീട്
വെക്കണം..ഒരു കാറ് വാങ്ങണം ,അത് ടാക്സിയായി
ഓടിക്കാനാ !  പിന്നെ ബാക്കി തുകകൊണ്ട്..  പാവങ്ങള്‍...രോഗികള്‍...
നിര്‍ദ്ധനയുവതികളുടെ വിവാഹം........." 
ആ ലിസ്റ്റ് അങ്ങനെ നീളവേ ആ വിശാല മനസ്സോര്‍ത്ത്
അവതാരകന്‍റെ കണ്ണ് നനഞ്ഞു....ഹൃദയം ആര്‍ദ്രമായി !
കോടീശ്വരനായതിനു ശേഷം വീണ്ടുമൊരിക്കല്‍ അവതാരകനെ
കണ്ടുമുട്ടിയ അയാള്‍ പറഞ്ഞു ,
 " ഓ ഇന്നത്തെക്കാലത്തു കോടീശ്വരനായീന്നൊക്കെ പറഞ്ഞിട്ടെന്താ
സാറെ കാര്യം ?ടാക്സും കഴിഞ്ഞ് കിട്ട്യ കാശ് കൊണ്ട് മുപ്പതു
ലക്ഷത്തിന്‍റെ ഒരു ചെറിയ വീടും ഒരു ബെന്‍സ്‌ കാറും
വാങ്ങിയതോടെ അത് തീര്‍ന്നു ,ഇനി ഒരു ലോണ്‍ എടുത്തുവേണം
ഹൌസ് വാമിംഗ് നടത്താന്‍ !"
അയാള്‍ പറഞ്ഞത് കേട്ട് ചിരിക്കാനോ കരയണോ എന്നറിയാതെ
അവതാരകന്‍ കുഴങ്ങി .


നാഥനില്ലാ വഹുപ്പുകള്‍

പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് നടത്തിയ ക്വിസ്

മല്‍സരത്തില്‍ " ഇപ്പോഴത്തെ വനം വകുപ്പു മന്ത്രിയാരെന്ന " ചോദ്യം

ചോദിച്ചു വെട്ടിലായ അദ്ധ്യാപകന്‍ ഉത്തരമറിയാതെ പകച്ചിരുന്ന

വിദ്യാര്‍ത്ഥികള്‍ക്കുള്ള ഉത്തരം തേടി ഭരണസിരാകേന്ദ്രത്തിലെത്തി 

ദല്‍ഹിയിലെയ്ക്കും തിരിച്ചും പറക്കുന്ന വിമാനങ്ങളും നോക്കി

വാ തുറന്നു നില്‍ക്കുന്ന കാഴ്ച കണ്ട് ജനം വിളിച്ചു " ഇങ്ങു

പോരെ മാഷേ അവിടെയിങ്ങനെ നിന്നാ വേര് പിടിച്ചു 

പോകത്തെയുള്ളു, വേറെ പ്രയോജനമൊന്നും ഉണ്ടാവുമെന്ന്,തോന്നുന്നില്ല !









46 comments:

  1. ഓരോ കുറുങ്കഥയും ഓരോ ഏറുപടക്കത്തിന്‍ റെ ശക്തിയുണ്ടാകണമെന്ന് പണ്ട് കഥാ- കവിതാ സംഗമത്തില്‍ പങ്കെടുത്തപ്പോള്‍ ഇ പി രാജഗോപാലന്‍ മാഷ് പറയുമായിരുന്നു. അത് പലപ്പോഴും കൈവശം വച്ചാണ് കുറുങ്കഥകള്‍ വായിക്കാനിരിക്കുക. മിനി പി സിയുടെ കഥകളിലെ പൊളിറ്റിക്കല്‍ സറ്റയര്‍ തീര്‍ച്ചയായും ഏറുപടക്കത്തിലധികം ഒച്ചയോടെ അധികാര സ്ഥനങ്ങളിലെ കസേരകളിരുന്ന് പൊട്ടുന്നത് കഥകളിലോരൊന്നും വായിക്കുമ്പോള്‍ വായനക്കാരന് അനുഭവപ്പെടുന്നു.
    അഭിനന്ദനങ്ങള്‍
    സ്നേഹപൂര്‍വ്വം
    രാജു ഇരിങ്ങല്‍

    ReplyDelete
    Replies
    1. സര്‍ ,വളരെ നന്ദി ! ഇതുപോലുള്ള പ്രോല്‍സാഹനങ്ങളാണ് മുന്നോട്ടേയ്ക്കുള്ള എന്‍റെ ശക്തി .

      Delete
  2. രണ്ടാമത്തെ മിനിക്കഥക്ക് ഒരു വലിയ കഥയെക്കാളും ശക്തിയുണ്ട് ട്ടോ. ആദ്യ കഥയും നന്നായിട്ടുണ്ട്

    ReplyDelete
    Replies
    1. വളരെ നന്ദി കൂട്ടുകാരാ....ആത്മാര്‍ത്ഥമായ ഈ വായനയ്ക്കും അഭിപ്രായപ്പെടലിനും !

      Delete
  3. കഥകൾ രണ്ടും മികച്ചത്............കാലികം.............ആശംസകൾ.....

    ReplyDelete
    Replies
    1. സര്‍ വളരെ സന്തോഷമുണ്ടുട്ടോ .

      Delete
  4. ദൈവേ.........
    ഇനി സൈബര്‍ പൊലീസ് വന്ന് മിനിയെ അറസ്റ്റ് ചെയ്യുമോ?
    സിരാകേന്ദ്രങ്ങളെയാണല്ലോ കളിയാക്കുന്നത്

    സൂപ്പര്‍ സറ്റയര്‍ ആണ് കേട്ടോ

    ReplyDelete
    Replies
    1. അജിത്തേട്ടാ എന്നെ അറസ്റ്റ് ചെയ്താ ഇവിടെ എനിക്ക് ചോദിക്കാനും പറയാനും എല്ലാരുമുണ്ടല്ലോ അജിത്തേട്ടന്‍ ആദ്യം വരില്ലേ ?അതല്ലെ എന്‍റെ സന്തോഷം എന്‍റെ ധൈര്യം !

      Delete
  5. മിനി-കഥകൾ കൊള്ളാം മിനി ; വനംവകുപ്പിൽ ഒരു മന്ത്രി ഉണ്ടായിരുന്നു മിനി; ഇതുവരെ ഒരു വനം മന്ത്രിയും ചെയ്യാത്ത നല്ല ചില കാര്യങ്ങൾ ചെയ്ത മന്ത്രി; കാട്ടുമൃഗങ്ങൾക്ക് കുളം കുഴിച്ചും, ചെറിയ തടയണകൾ കെട്ടിയും ഉപകാരം ചെയ്ത മന്ത്രി, മുളം കാടുകൾ വെച്ചുപിടിപ്പിച്ച മന്ത്രി......; കുടുംബപ്രശനം , സ്ത്രീവിഷയം....ഹി ഹി ഒരു മന്ത്രി പോയി നല്ല മന്ത്രി

    ReplyDelete
    Replies
    1. നല്ലോരുടെ കാര്യമൊക്കെ ഇത്രേയുള്ളൂ നിധീഷ്‌ !നല്ലോരെ ആര്‍ക്കും വേണ്ട !ഒരു മന്ത്രി എന്ന നിലയില്‍ അദേഹം എങ്ങനെ കാര്യങ്ങള്‍ ചെയ്യുന്നു എന്ന് നോക്കിയാല്‍ മതിയായിരുന്നു .അല്ലെങ്കിലും വ്യക്തിപരമായ തേജോവധങ്ങള്‍ക്കാണ് ഇവിടെ പ്രാധാന്യം .

      Delete
  6. രണ്ടു കഥകളും ഉഗ്രൻ. അത്‌ എത്തേണ്ടിടത്ത്‌ എത്തട്ടെ. ആശംസകൾ

    ReplyDelete
    Replies
    1. എത്തിയാല്‍ മതിയായിരുന്നു അല്ലെ സര്‍ ! എവിടെ എത്താന്‍ . വളരെ നന്ദി സര്‍ ഈ ആശംസകള്‍ക്ക്.

      Delete
  7. കുറിക്ക് കൊള്ളുന്ന പരിഹാസം !

    ReplyDelete
  8. നാഥനില്ലാ വഹുപ്പുകള്‍.....
    എല്ലാം മറന്നുകൊണ്ടുള്ള പണാര്‍ത്തിയും,അധികാരാതിര്‍ത്തിയും കുറിക്കുകൊള്ളുന്ന തരത്തില്‍ അവതരിപ്പിച്ചിട്ടുണ്ട്.
    ആശംസകള്‍

    ReplyDelete
    Replies
    1. സര്‍ വളരെ നന്ദി ഈ ആശംസകള്‍ക്ക് .

      Delete
  9. മിനി..... കണ്ടാല്‍ ഓടി വന്നു വായിക്കുന്നത് ഈ മിനി കഥയില്‍ ഒരു വലിയ കാര്യം ഉണ്ടാവും എന്നറിയാവുന്നതു കൊണ്ടാ. ഇത്തവണയും ഉന്നംവച്ച് തന്നെയാണ്. കലക്കി!!!

    ReplyDelete
    Replies
    1. മുബി ഡിയര്‍ ഈ ഓടി വരവും അഭിപ്രായപ്പെടലും എനിക്ക് ഒത്തിരിയൊത്തിരി പ്രചോദനം തരുന്നുണ്ടുട്ടോ .നന്ദി ..നന്ദി ..നന്ദി !

      Delete
  10. കൊള്ളാം.... മുനയുള്ള കഥകള്‍, ലക്ഷ്യംതെറ്റാതെ കൊള്ളേണ്ടിടത്ത് കൊള്ളുന്നു.....

    ReplyDelete
    Replies
    1. സര്‍ ,ഒരുപാട് സന്തോഷമുണ്ട് ഒത്തിരി നന്ദിയും !

      Delete
  11. കാമ്പുള്ള കഥകള്‍ ..
    കാലത്തിന് യോജിച്ചത്..
    ആശംസകളോടെ

    ReplyDelete
  12. കൊള്ളാം മുനയുള്ള രണ്ടാം കഥ നന്ന്..!

    ReplyDelete
    Replies
    1. അംജത്‌ വളരെ നന്ദി ,ഈ വരവിനും അഭിപ്രായപ്പെടലിനും.

      Delete
  13. Replies
    1. മന്‍സൂര്‍ വളരെ നന്ദി .

      Delete
  14. ചെറിയ ചെറിയ വലിയ കാര്യങ്ങള്‍. .....'നാഥനില്ലാ വഹുപ്പുകള്‍'

    ReplyDelete
    Replies
    1. പ്രിയ അനീഷ്‌ , വളരെ നന്ദി .

      Delete
  15. ആദ്യത്തേത് ലാല്‍ ജോസും രണ്ടാമത്തേത് ബ്ലെസ്സിയും.....

    മിനിമം ഗാരണ്ടി കാത്തു സൂക്ഷിച്ച രണ്ടു മിന്കഥകള്‍...
    കിടിലം

    ReplyDelete
    Replies
    1. പ്രിയ വിനീത് , വളരെ നന്ദിയും സന്തോഷവുമുണ്ട് ഈ അഭിപ്രായപ്പെടലിന്.

      Delete
  16. നന്നായിരിക്കുന്നു കഥകൾ...

    ReplyDelete
  17. kadhakalude koottukari , ee kadhayum pathyvu pole tanne mikachatanu . wish you all the very best...

    ReplyDelete
  18. ഒരു കോടീശ്വരന്‍റെ വിഷമം ശരിക്കും മനസിലായി......പിന്നെ പാവം കാടുകള്‍, ഇഷ്ടായി രണ്ടും...

    ReplyDelete
  19. മുകേഷ്‌........... .വളരെ നന്ദി !

    ReplyDelete
  20. മിനി, നല്ല കഥകള്‍ .
    ഇനി ലക്ഷാധിപതിയും കോടീശ്വരനും ഒക്കെ മാറ്റി "ഡോളര്‍ ഈശ്വരനോ" മറ്റോ ആക്കിയാല്‍ എന്തെങ്കിലും കിട്ടും. രൂപ ഇപ്പോള്‍ പിച്ചക്കാര്‍ക്കുപോലും വല്ല്യ വിലയില്ലാത്ത സാധനായില്ലേ?
    പിന്നെ ഇപ്പൊ മന്ത്രിമാരാവുന്നത് സ്വയം സേവിക്കാനല്ലാതെ പിന്നെ പണ്ടത്തെ ചില ആളുകള്‍ ചെയ്തപോലെ നാടിനെ കഷ്ടപ്പെട്ട് നാട്ടുകാരെ സേവിക്കാനാണോ?
    നല്ല കൊച്ചു കഥകള്‍ ഇനിയും പ്രതീക്ഷിക്കുന്നു. ആശംസകള്‍

    ReplyDelete
    Replies
    1. ആശംസകള്‍ക്ക് നന്ദി ടീച്ചറെ .

      Delete
  21. മിനിയുടെ മില്ലനേയറും കൊള്ളാം വഹുപ്പും കൊള്ളാം ..കേട്ടോ

    ReplyDelete
    Replies
    1. മിനിപിസിJune 14, 2013 at 10:56 AM

      മുരളിയേട്ടാ ..................ഇത് കേള്‍ക്കുമ്പോള്‍ വല്യ സന്തോഷാ ...വീണ്ടും നന്നായി എഴുതാനുള്ള പ്രചോദനം .

      Delete
  22. എഴുത്തിൽ ഹാസ്യം പുരട്ടുന്ന ഈ വിദ്യ ഒന്ന് എനിക്കും പറഞ്ഞു താ മിനിക്കുട്ടീ
    ക്ഷ രസിച്ചു ട്ടോ

    ReplyDelete
    Replies
    1. ചെവി ഇങ്ങോട്ട് കാണിച്ചേ ..പതുക്കെ പറഞ്ഞു തരാട്ടോ ടീച്ചര്‍ക്ക് !

      Delete
  23. സംഭവം ! മിനി നീയൊരു സംഭവാ ....
    എന്താ കഥ ..കഥയിലെ കഥ !
    അടിപൊളി




    അസ്രൂസാശംസകള്‍
    http://asrusworld.blogspot.in/

    ReplyDelete
  24. അസ്രൂസേ..........ങ്ങളും ഒരു സംഭവാട്ടോ .

    ReplyDelete