കഥ മിനി പിസി
ഹാപ്പി ന്യൂ ഇയര്‍
ഇത്തവണയും ന്യൂ ഇയര്‍ആഘോഷങ്ങള്‍ക്കായി
ഞാന്‍തിരഞ്ഞെടുത്തത് പോപ്ലാര്‍മരങ്ങള്‍ഇടതിങ്ങി നില്‍ക്കുന്ന കുന്നിന്‍ചെരുവിലുള്ള
എല്ക്കാനയുടെ ആ കൊച്ചുവീടുതന്നെയാണ് .നഗരത്തിന്‍റെ കലമ്പലുകളില്‍നിന്നകന്ന് എല്ക്കാനയും
അപ്പച്ചനും അമ്മയും തിമോത്തിയും ബേസിലുമൊക്കെയുള്ള കഴിഞ്ഞ വര്‍ഷത്തെ മറക്കാനാവാത്ത
ആ ന്യൂ ഇയര്‍സെലിബ്രേഷനാണ് ഇത്തവണയും അവിടെയ്ക്ക്
തന്നെ എന്നെ കൈപിടിച്ചു നടത്തിയത്.ഇന്ന് എന്‍റെ കൂടെ രണ്ടുപേര്‍കൂടിയുണ്ട് എന്‍റെ ഡിയര്‍മോസ്റ്റ്‌ഫ്രണ്ട്സ്‌ഡോ.ദീപക്കും,ഡോ.നികിതയും .നശിച്ചു പോകുന്ന ആത്മാക്കളെ ചൊല്ലിയുള്ള
എന്‍റെ കരുതലാവാം(ഇത് എല്ക്കാനയെന്ന നല്ല കൂട്ടുകാരിയില്‍നിന്നും ഞാന്‍സ്വായത്തമാക്കിയ
ഒരു ചെറിയ ഗുണവിശേഷമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു) ,ഡിസ്ക്കോത്തകളിലെ പുലരുവോളം നീളുന്ന ഷാംമ്പെയിന്‍ പാര്‍ട്ടികളില്‍ആടിത്തിമര്‍ത്ത് പുതുവര്‍ഷത്തെ വരവേല്‍ക്കുന്ന
അവരെ എന്നോടൊപ്പം കൂട്ടാന്‍പ്രേരിപ്പിച്ചത് എല്ക്കാനയുടെ വീടെത്തുവോളം, നുരഞ്ഞുപൊങ്ങുന്ന മധുചഷകങ്ങളും ,ഡിസ്കോത്തയിലെ ഗോവന്‍സുന്ദരിമാരും
ദീപക്കിനെ വല്ലാതെ അലോസരപ്പെടുത്തികൊണ്ടിരുന്നു . ,യാതൊരു ആരവങ്ങളുമില്ലാത്ത ഒരു ആഘോഷം എങ്ങനെയുണ്ടാകുമെന്ന
ആശങ്ക നികിതയ്ക്കുണ്ടെന്ന് മുഖം വ്യക്തമാക്കുന്നുണ്ടായിരുന്നു ..അതൊന്നും കാര്യമാക്കാതെ
വഴിയ്ക്ക് ഇരുവശത്തും ഞങ്ങളെനോക്കി തലയാട്ടി ചിരിക്കുന്ന മരിഗോള്‍ഡ്‌പൂക്കളോട് കുശലം
ചോദിച്ച് ഞാന്‍ നടന്നു.
ഞങ്ങളെത്തുമ്പോള്‍ വീട്ടില്‍എല്ലാവരും
ഉണ്ടായിരുന്നു. സുഹൃത്തുക്കളും സ്നേഹിതരും ...അങ്ങനെ എല്ലാവരും .
പതിവുപോലെ എല്ലാവരിലും
പോസിറ്റീവ് എനെര്‍ജി നിറച്ചുകൊണ്ട് എല്ക്കാനയും തിമോത്തിയും
ക്ഷേമാന്വേഷണങ്ങളുമായി ഓടിനടന്നു .ഇളം ചൂടുവെള്ളത്തിലെ സുഖകരമായ കുളിയ്ക്കും അമ്മച്ചിയൊരുക്കിയ
രുചികരമായ അത്താഴത്തിനും ശേഷം മുറ്റത്തെ പോപ്ലാര്‍മരച്ചുവട്ടിലെ കസേരകളില്‍ഞങ്ങള്‍ഇരിപ്പുറപ്പിച്ചു
.മുന്‍വശത്തെ ഫെന്‍സിനരുകിലുള്ള നിയോണ്‍ലാംബുകള്‍ക്ക്
ചുറ്റും ഈയാംപാറ്റകള്‍പാറിപറക്കുന്നതും നോക്കി നികിത ഇരുന്നു .താഴ്വരകളിലെ വീടുകളിലെ
വെളിച്ചം കുഞ്ഞു നക്ഷത്രപ്പൊട്ടുകള്‍പോലെ തിളങ്ങുന്ന
കാഴ്ച എത്ര കണ്ടാലും എനിക്ക് മതിവരില്ല.
" ഇപ്പോള്‍സമയം
ഷാര്‍പ്പ് ടെന്‍ഒ ക്ലോക്ക്‌നമ്മള്‍സെലിബ്രേഷന്‍ആരംഭിക്കുന്നു. ആദ്യം നമുക്ക് നമ്മളിലേക്ക്
തന്നെ തിരിയാം .ഈ പേപ്പറില്‍നമ്മള്‍നാളിതുവരെ ചെയ്ത എല്ലാ പാപങ്ങളും ഒന്നൊഴിയാതെ ഓര്‍ത്തെടുത്ത് നമുക്ക് എഴുതാം!ഇഷ്ടമുള്ള സ്ഥലം തിരഞ്ഞെടുക്കാം
ഇവിടെയിങ്ങനെ കൂട്ടം കൂടിയിരിക്കണമെന്നില്ല. "
ഏല്‍ക്കാന പറഞ്ഞു തീരും
മുന്‍പേ ഓരോരുത്തരും പേപ്പറും,പേനയുമായി ഓരോരിടങ്ങളിലേക്ക് മാറിയിരുന്നു .നികിതയും ,ദീപക്കും എന്നെ സംശയത്തോടെ
നോക്കി .
" എന്തിനാ ഇതൊക്കെ
എഴുതുന്നെ ? എല്ലാവര്‍ക്കും
വായിച്ചു രസിക്കാനാണോ ?വേറെ പണിയില്ല ."
" ആര്‍ക്കും വായിക്കാനല്ല,എല്ലാം എഴുതിക്കഴിഞ്ഞാല്‍അവിടെ തീ കൂട്ടിയിരിക്കുന്നത്
കണ്ടോ ? ആ
തീയില്‍നമുക്ക് തന്നെ ഈ പേപ്പറുകള്‍ദഹിപ്പിക്കാം. സ്വന്തം പാപങ്ങള്‍ചിക്കിചികഞ്ഞെടുത്ത്
ചുട്ടു ചാമ്പലാക്കാന്‍ഒരു സുവര്‍ണ്ണാവസരം !"
അത്രയും പറഞ്ഞു പേപ്പറുമായി
ഒരുവിളക്കുകാലിനരുകിലേയ്ക്ക് ഞാന്‍നടന്നു . ക്ലോക്കില്‍പതിനൊന്നു മണിയടിച്ചപ്പോള്‍എല്ലാവരും
എഴുതിതീര്‍ത്ത പേപ്പറുമായി തീയ്ക്കരുകിലെത്തി
.അഗ്നിനാവുകള്‍പാപങ്ങളെ വിഴുങ്ങുന്നതും നോക്കി നിന്ന ഞങ്ങള്‍ക്കിടയില്‍നിന്നും ഉയര്‍ന്നു
കേട്ട ദീര്‍ഘനിശ്വാസം ദീപുവിന്‍റെതാണെന്ന് ഞാന്‍തിരിച്ചറിയവേ എന്‍റെ കയ്യില്‍നികിത
ഇറുക്കെ പിടിച്ചു,അപ്പോള്‍ അവള്‍വല്ലാതെ വിയര്‍ത്തിരുന്നു .
"ഇപ്പോള്‍സമയം
12മണി ,നമുക്ക് അല്‍പ്പനേരം
പ്രാര്‍ത്ഥിക്കാം" എല്ക്കാനയുടെ അപ്പച്ചന്‍തൊഴുകൈകളോടെ നിന്നു .ബേസില്‍ ബള്‍ബുകളോരോന്നും
അണയ്ക്കവേ ഞങ്ങള്‍മേഴുതിരികള്‍കത്തിച്ചു പിടിച്ച്
പ്രാര്‍ഥനയ്ക്കായി ഒരുങ്ങി . കട്ടപിടിച്ച ഇരുട്ടില്‍മിന്നാമിനുങ്ങുകളെ പോലെ തിരികള്‍നൃത്തം
വെയ്ക്കവേ അപ്പച്ചന്‍പ്രാര്‍ത്ഥന തുടങ്ങി .
"രക്ഷകനായ ദൈവമേ ,ഞങ്ങള്‍ഞങ്ങളുടെ അമ്മയുടെ
ഉദരത്തില്‍രൂപം കൊണ്ട നിമിഷം മുതല്‍ഇന്നുവരെ ഞങ്ങളുടെ മനസ്സിനേറ്റ എല്ലാ മുറിവുകളെയും
സ്പര്‍ശിച്ചു സുഖപ്പെടുത്തി മാനസികമായ എല്ലാ അസ്വസ്ഥതകളില്‍നിന്നും ,പ്രശനങ്ങളില്‍നിന്നും
ഞങ്ങളെ മോചിപ്പിക്കേണമേ ഞങ്ങളുടെ നിരാശയിലേക്ക് ,ലക്ഷ്യബോധമില്ലായ്മയിലേക്ക് ,എന്നെ
ആര്‍ക്കും വേണ്ട എന്ന തോന്നലിലേക്ക് ,മറ്റുള്ളവരോട് ക്ഷമിക്കാനും, ക്ഷമചോധിക്കാനും
സാധിക്കാത്ത അവസ്ഥയിലേക്ക് ,മുന്‍കോപത്തിലേക്ക്
,പിടിവാശിയിലേക്ക് ,കലഹസ്വഭാവത്തിലേക്ക്,ജഡികാസക്തികളിലേക്ക്,പരാജയങ്ങളിലേക്ക് ,അപകര്‍ഷതാബോധത്തിലേക്ക്,മറ്റുള്ളവരുടെ
സന്തോഷത്തില്‍ പങ്കുചേരാന്‍സാധിക്കാത്ത അവസ്ഥയിലേക്ക് ,സംതൃപ്തിയില്ലായ്മയിലേക്ക്...ദൈവമേ
അങ്ങ് കടന്നു വന്ന് എല്ലാ കുറവുകളും ബലഹീനതകളും പോക്കി ഞങ്ങളെ പുതുതാക്കേണമേ ”.
എല്ലാ മനസ്സുകളിലും പ്രത്യാശയും സ്നേഹവും പ്രതീക്ഷകളും നിറയവേ, കുറ്റങ്ങളും
,കുറവുകളും കണ്ണുനീരായി ധാരധാരയായി ഓരോ കവിള്‍ത്തടത്തിത്തിലൂടെയും ഒലിച്ചിറങ്ങുകയായിരുന്നു.
“ദയ ,സ്ന്ഹം കരുണ
..പുതിയസൃഷ്ടി ........”
അപ്പച്ന്‍റെ വാക്കുകള്‍താഴ്‌വരയില്‍നിന്നെത്തിയ തണുത്ത കാറ്റിനൊപ്പം
മനസ്സിനെ തണുപ്പിക്കവേ പുതുവര്‍ഷത്തെ വരവേറ്റുകൊണ്ട് എവിടെ നിന്നൊക്കെയോ വെടിയൊച്ച
മുഴങ്ങി ,അതുകേട്ട് ഏല്‍ക്കാന തെളിച്ച നിയോണ്‍ലാമ്പുകളുടെ വെള്ളിവെളിച്ചത്തില്‍. മെഴുതിരികള്‍ഊതിക്കെടുത്തി.പരസ്പരം ‘‘ഹാപ്പി ന്യൂ
ഇയര്‍‘’ആശംസിച്ചുകൊണ്ട് ആഹ്ലാദത്തോടെ കുഞ്ഞുങ്ങളെപ്പോലെ ഞങ്ങള്‍തുള്ളിച്ചാടി ..ദീപക്കും ,നികിതയും തിരക്കുകള്‍ക്കിടയില്‍നിന്ന് ഓടി വന്ന് എന്‍റെ കൈപ്പത്തിയില്‍മാറിമാറി
ചുംബിച്ചു ,ആ ചുംബനങ്ങള്‍ക്ക് കണ്ണീരിന്‍റെ നനവും പുതുസൃഷ്ടിയുടെ പരിശുദ്ധിയുമുണ്ടായിരുന്നു
.
പുതുവത്സരാശംസകള്‍ .
ReplyDeleteകാത്തിക്കും എന്‍റെ നവവത്സരാശംസകള്‍ .
Deleteനല്ല വ്യത്യസ്തത തോന്നിച്ചു . നിഗൂഡമായി പറഞ്ഞു ... ഒളിഞ്ഞു കിടക്കുന്ന ഒരു മെസേജും ഈ കഥയിലുണ്ട് .. ഈ എഴുതിയത് ഒന്ന് കൂടി ഖണ്ഡിക തിരിച്ചു അടുക്കി പെറുക്കി എഴുതിയാല്‍ വായനക്കാര്‍ക്ക് ഒന്ന് കൂടി കഥ ആസ്വദിക്കാന്‍ പറ്റും എന്നാണു എന്റെ പക്ഷം ..
ReplyDeleteആശംസകളോടെ
പ്രവീണ്‍ ,അങ്ങനെ തിരിച്ചു എഴുതാട്ടോ ,നല്ല തിരക്കായിരുന്നു അതാണ് .ആശംസകള്‍ക്ക് നന്ദി .ഹാപ്പി ന്യൂ ഇയര്‍ !
Deleteഅതെ. അതാണ് മാറേണ്ടത്.....
ReplyDeleteആരെങ്കിലും ചെയ്തു തരുമ്പോള്‍ സുഖം....
പുതുവത്സരാശംസകള്‍
സാറിനും എന്‍റെ സ്നേഹം നിറഞ്ഞ നവവത്സരാശംസകള്‍!
Deleteഹാപ്പി ന്യൂ ഇയര്‍
ReplyDeleteആശംസകള്‍
അജിത്തേട്ടാ ,ഹാപ്പി ന്യൂ ഇയര്‍ .
Deleteവ്യത്യസ്തമായ ഒരു എഴുത്ത് .......
ReplyDeleteഎന്താണ് എന്നറിയില്ല ഫോണ്ട് വായനയ്ക്കൊരു അസൌകര്യം ആയി തോന്നി ,ഒന്ന് മാറി ചിന്തിക്കാം
സ്നേഹാശംസകളോടെ സ്വന്തം @ punyavaalan
ഈ ഫോണ്ടോക്കെ ആരാ കണ്ടുപിടിച്ചേ ?എന്നും എനിക്കീ ഫോണ്ട് പ്രശനമാണല്ലോ മാഷേ ...ഹാ ..ഹാ ..ഹാ .
Deleteവളരെ ചെറിയ അക്ഷരം ആയത് കൊണ്ട് വായിക്കാന്‍ ഇത്തിരി വിഷമം എന്നാലും എല്‍ക്കാനയിലെ പുതുവര്‍ഷം വായനയില്‍ കൂടി കിട്ടി ,,,ആശംസകള്‍
ReplyDeleteഫൈസല്‍ നന്ദി .ഒരു നല്ല പുതുവര്‍ഷം നേരുന്നു.
Deleteഇരട്ടി ശക്തിയില്‍ തിരിച്ചു വരാന്‍ ഹൃദയം തകര്‍ന്ന വിലാപങ്ങള്‍ എന്നും കരുത്തേകിയിരുന്നു,,
ReplyDeleteനീല വെളിച്ചത്തില്‍ ഇളം കാറ്റില്‍ ആര്‍ത്തി കാട്ടിയ തീ,,
അഹം,,,,,,,,അഹം.............അഹം......
ഇളം കാറ്റില്‍ ആളിക്കത്തുന്ന തീയുടെ നാവുകളിലെ നീല ജ്വാലകളായ് നമ്മളിലെ അഹം കത്തിപ്പടരട്ടെ !പുതുവത്സരാശംസകള്‍ .
Deleteഎല്ക്കാനയുടെ വീട്ടിലെ പുതുവത്സരം വ്യത്യസ്ഥം
ReplyDeleteഅഗ്നിയില്‍ ഹോമിച്ച പാപങ്ങളുടെ ജ്വാലയില്‍ നിന്നും പുതു വര്‍ഷ നന്മയുടെ വെളിച്ചം പരക്കട്ടെ
അഗ്നിയില്‍ ഹോമിച്ച പാപങ്ങളുടെ ജ്വാലയില്‍ നിന്നും .....മനോഹരമായ വരികള്‍ നിസാര്‍ !
Deleteവൈകിയ വായനയിൽ വളരെ വൈകിയ പുതുവത്സരാശംസകൾ നേരുന്നു
ReplyDeleteഈ വര്‍ഷം മുഴുവനും പുതുവര്‍ഷമാകട്ടെ ......ഷാജു !
Deleteപുതുവത്സരം ആശംസിക്കാന്‍ വൈകിപ്പോയി. എന്നും പുതുദിനം അല്ലെ. ഒരു പുതുദിനവും പുതു ആഴ്ചയും മാസവും ആശംസിക്കുന്നു. :)
ReplyDeleteഈ വര്‍ഷം മുഴുവനും പുതു പുതു അനുഭവങ്ങള്‍ ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു .
ReplyDeleteപുതുവത്സരാശംസകള്‍!
ReplyDeleteശ്രീയ്ക്കും എന്‍റെ പുതുവത്സരാശംസകള്‍ !
Deleteനല്ല സാഹിത്യ ഭാവനയോടുകൂടിയ വരികൾ അടങ്ങിയ ഒരു കഥ
ReplyDeleteഎന്റെ രണ്ടു മൂന്നു പോസ്റ്റുകള്‍ വായിക്കാനും കമെന്റ്റ് ചെയ്യാനും കാണിച്ച സ്നേഹത്തിന് നന്ദി .
Deleteവായിക്കാന്‍ വൈകി പോയി -
ReplyDeleteപാപമോചിതരായുള്ള പുതുവര്‍ഷത്തിലേക്കുള്ള
പ്രയാണം ഇഷ്ടപ്പെട്ടു -
ഒരു വര്ഷം മുഴുവനെങ്കിലും പാപം ചെയ്യാതിരിക്കാന്‍ എല്ലാവരും ശ്രദ്ധിച്ചിരുന്നെങ്കില്‍ ,അല്ലെ !
Delete