Thursday, January 24, 2013

മിനിക്കഥ                                                                    മിനി  പി സി

                                      നല്ല  ശമരിയാക്കാര്‍


                                                                                                                                                 
നരകം        നാണിക്കുന്ന            ക്രൂരപീഡനങ്ങള്‍ക്കൊടുവില്‍    ആ പൊതുനിരത്തിലേയ്ക്ക് അവര്‍ എന്നെ നിര്‍ദാക്ഷിണ്യം  വലിച്ചെറിഞ്ഞു .ആ മരം കോച്ചുന്ന തണുപ്പില്‍  പരിപൂര്‍ണ്ണ നഗ്നയായി  മരണം മണത്തു  കിടന്ന എന്നെ  കടന്ന്  നിങ്ങളോരോരുത്തര്‍   പോയപ്പോഴും  ഞാന്‍ എന്തൊക്കെയോ പ്രതീക്ഷിച്ചു , പക്ഷെ .....ഒരു   തുണിക്കീറു കൊണ്ട്  എന്‍റെ നഗ്നത    മറയ്ക്കാന്‍   പോലും മിനക്കെടാതെ നിങ്ങള്‍  കടന്നുപോയി . ഒടുവില്‍  രക്തം വാര്‍ന്ന് , തണുത്തുറഞ്ഞു  ഞാന്‍ മരിച്ചതിനു പുറകെ  നിങ്ങള്‍  എനിക്ക് വേണ്ടി  സംഘടിച്ചു .....അലറിവിളിച്ചു ,പ്രതിഷേധിച്ചു .   അതുകണ്ട്  എന്‍റെ  ആത്മാവ്  വേദനയോടെ  മന്ത്രിച്ചു   " നല്ല   ശമരിയക്കാര്‍  !  ".

44 comments:

  1. വാക്കില്‍ മാത്രമല്ലാതെ പ്രവര്‍ത്തിയിലും നല്ല ശമരിയ്യക്കാരന്‍ ആകാന്‍ കഴിയുന്നവര്‍ ഭാഗ്യവാന്മാര്‍ !

    ReplyDelete
  2. നല്ല ശമരിയക്കാരനാകണമെങ്കില്‍ നല്ല ഹൃദയം വേണം

    വെരി റെയര്‍ സ്പിഷീസ്

    ReplyDelete
    Replies
    1. അതില്ലാതെ എന്ത് ചെയ്യാന്‍ അല്ലെ അജിത്തേട്ടാ .

      Delete
  3. യാഥാര്‍ത്ഥ്യങ്ങള്‍ പലപ്പോഴുംസത്യങ്ങളില്‍ നിന്നും വിഭിന്നം ആയിരിക്കും..ആള്‍ കൂട്ടങ്ങളും ആരവങ്ങളും എപ്പോഴും അങ്ങനെ ആണ് ...

    ReplyDelete
  4. ഇന്നത്തെ സമൂഹം ഇങ്ങനെയൊക്കെ ആണ്..

    പെണ്ണിനെ വേട്ടയാടി,പിന്നെ
    വിശുദ്ധയാക്കുന്നവന്‍`.. ഞാന്‍.`..
    http://drmanojvellanad.blogspot.in/2013/01/blog-post_19.html

    ReplyDelete
    Replies
    1. ഈ സമൂഹം മാറാന്‍ ഇനിയും എത്ര വിശുദ്ധകള്‍ .....

      Delete
  5. എല്ലാ കാലത്തും നമ്മൾ ഇതൊക്കെത്തന്നെ ആയിരുന്നു...പക്ഷെ ഇതു കഥയാണൊ....

    ReplyDelete
    Replies
    1. ഇനിയെന്നാണ് ഇതിനൊരു മാറ്റം വരിക ..

      Delete
  6. ചുരുങ്ങിയ വാക്കുകൾകൊണ്ട് സമകാലികസംഭവങ്ങളിലേക്ക് കൂട്ടിക്കൊണ്ടുപോയി.....

    ReplyDelete
    Replies
    1. എല്ലാം കഴിഞ്ഞു മാത്രം പ്രതികരിക്കുന്നവരായി നമ്മള്‍ ഇനിയും അധപതിക്കാതിരുന്നെങ്കില്‍ !

      Delete
  7. മിണ്ടാതിരിക്കുന്നതാണ് നല്ലത്,
    സത്യം അറിയില്ലെല്ലോ......
    നല്ല ശമരിയന്‍ ഒരു കെട്ടുകഥയാണ്,,,,,,
    അന്നും അങ്ങനെ ആരും ഉണ്ടായിരുന്നില്ല,
    ഉണ്ടായിരുന്നവനെ കൊന്നുകളഞ്ഞു,,,,,
    ഇപ്പോള്‍ എല്ലാവരുടെയുള്ളിലും
    അവന്‍ ഒളിഞ്ഞിരിക്കുന്നു,
    ഇന്നിട്ട്‌ വെറുതെ കുത്തിനോവിക്കുന്നു,,,
    ഒന്നും ചെയ്യാതെ ചെയ്യാനാകാതെ, ചുമ്മാ കീ ബോര്‍ഡ്‌ ല്‍ തട്ടി മൗസ് ല്‍ ക്ലിക്കി ക്കൊണ്ടിരിക്കുന്നു,,
    എവിടെ ആരും പെണ്ണിന്‍റെ മാനത്തിനു വില പറഞ്ഞിട്ടില്ല,
    പറഞ്ഞവരൊക്കെ അനുഭവിച്ചിട്ടും ഉണ്ട് ,
    ഇതൊരു പുതിയ സംഭവം എന്ന് കരുതുന്നില്ല,
    പ്രശസ്തമായ ഒരു സംഭവം അത്ര തന്നെ,
    പ്രശസ്തമാക്കാന്‍ ശ്രമിച്ചവര്‍, ക്ക് ആശ്വസിക്കാം
    അവര്‍ കാരണം ഒരു നിയമ നിര്‍മാണം തന്നെ ഉണ്ടാകുന്നു
    പക്ഷെ മാറ്റം ഇല്ലാതെ എന്ത് കാര്യം?????
    ക്ഷമിക്കാന്‍ പഠിക്കട്ടെ എല്ലാവരും,,,,,,,,,,ഞാനും,,,,,,മാപ്പ്

    ReplyDelete
    Replies
    1. എന്ത് ക്ഷമിക്കുന്ന കാര്യാ ഈ പറയുന്നത് ?

      Delete
  8. ചെറിയവരികൾക്കൊണ്ടു പറഞ്ഞതെത്ര സത്യ. ആശംസകൾ..

    ReplyDelete
  9. പറച്ചിലല്ല മനസ്സാണ് പ്രധാനം.
    ആര്‍ത്തിയാണ് പ്രശ്നം!

    ReplyDelete
    Replies
    1. ഈ ഒടുങ്ങാത്ത ആര്‍ത്തി എന്ന് തീരും ?

      Delete
  10. പുരുഷാ ..നിനക്ക് പിറക്കുവാന്‍ ..
    ജനനി ആയിട്ട് ഒരു നാരി തന്നെ വേണം ...
    അവളുടെ മാറിന്റെ ചൂട് വേണം ..മുലപ്പാലായിട്ടവളുടെ ...
    സ്വപ്‌നങ്ങള്‍ സ്വന്തമാക്കണം ..
    പിന്നിട്ട പാതകള്‍ എത്രയോ ...
    പിന്നെ നിന്നെ തനിച്ചാക്കി ..
    അവള്‍ മറഞ്ഞു പോകും .....

    ReplyDelete
    Replies
    1. മറഞ്ഞു പോകുന്നവരെ നോക്കി കണ്ണീര്‍ തൂകുന്നവരെ ,നിങ്ങളെന്തിന് മറ്റുള്ളവരെ ഈ ഭൂമിയില്‍ നിന്നും മാറ്റിക്കളയുന്നു !

      Delete
  11. നമ്മുടെ നിയമത്തിന്റെയും പോലീസിന്റെയും കുഴപ്പമാണ്....നല്ല മനസ്സു തോന്നി സഹായിക്കാൻ നിന്നാൽ പിന്നെ പ്രതി സഹായിച്ചവരാകും..

    ReplyDelete
    Replies
    1. നമുക്ക് ഈ വൃത്തികെട്ട നിയമവ്യവസ്ഥയെ ഒരു വശത്ത് നിര്‍ത്തി നമുക്ക് പറ്റും വിധം സഹായിക്കാം ,ഒരു ജീവന്‍ സംരക്ഷിക്കുന്നതിനേക്കാള്‍ വലുതായി വേറെന്തുണ്ട് ?

      Delete
  12. ഇതൊരു കഥയല്ല.ജീവിത യാഥാര്‍ത്ഥ്യം

    ReplyDelete
    Replies
    1. ദില്ലിയിലെ ആ പെണ്‍കുട്ടിയുടെ ആത്മാവ് ഇതല്ലാതെ വേറെന്തു പറയും ,അല്ലെ ഷാഹിദ്‌ !

      Delete
  13. എല്ലാവര്‍ക്കും സ്വന്തം കാര്യം ,പുര കത്തുമ്പോള്‍ വാഴ വെട്ടുക എന്നത് പോലെ അല്ലെ സര്‍ ?

    ReplyDelete
  14. ചില സത്യങ്ങള്‍ മനസ്സില്‍ കൊറിയിടാന്‍ കുറച്ചു വാക്കുകള്‍ മതി

    ReplyDelete
    Replies
    1. നിസാര്‍ ,ഇതുപോലുള്ള ദുരവസ്ഥയില്‍ നമ്മുടെ റോള്‍ എന്താണെന്ന സത്യം !

      Delete
  15. ശക്തമായ ശിക്ഷണ നടപടികള്‍ ഉള്‍ക്കൊണ്ട
    പുതിയ നിയമനിര്‍മാണങ്ങള്‍ ഉണ്ടാകും എന്ന് പ്രതീക്ഷിക്കാം -

    ReplyDelete
    Replies
    1. വെറും തടവെന്ന സുഖ ചികില്‍സ നല്‍കി വിടാതിരുന്നാല്‍ മതിയായിരുന്നു .

      Delete
  16. നമ്മളൊക്കെ നല്ല ശമരിയാക്കാരന്‍ ആണോ. ചിന്തിക്കേണ്ടിയിരിക്കുന്നു @PRAVAAHINY

    ReplyDelete
    Replies
    1. വാക്കില്‍ മാത്രം ,നോക്കില്‍ പോലും അതില്ല ....നമുക്ക് ചിന്തിക്കാം !

      Delete
  17. രക്തസാക്ഷികള്‍ ജനിക്കുന്നത് മരണശേഷം മാത്രമാണ്,
    ചിലപ്പോഴൊക്കെ വിശുദ്ധരും

    ReplyDelete
    Replies
    1. മരണം കൊണ്ട് മാത്രം നേടിയെടുക്കാവുന്ന പദവികള്‍ അല്ലെ !

      Delete
  18. മാപ്പ് സോദരീ...മാപ്പ്!

    "എന്‍റെ നഗ്നത പോലും മറയ്ക്കാന്‍ മിനക്കെടാതെ" എന്നത് "എന്‍റെ നഗ്നത മറയ്ക്കാന്‍ പോലും മിനക്കെടാതെ" എന്നാക്കിയാൽ ശരിയായി.

    ReplyDelete
    Replies
    1. നല്ല നിര്‍ദ്ദേശം സന്തോഷത്തോടെ സ്വീകരിച്ചിരിക്കുന്നു .

      Delete
  19. ഒടുവിലൊരുപോലെ മണതരിയായിടും,നമ്മളിൽ നീയാണ് ലോകത്തിനാധാരാം...സ്ത്രീയേ...നീയില്ലെങ്കിൽ ജന്മമുണ്ടോ, മനുഷ്യരുണ്ടോ...എങ്കിലും? എങ്കിലും.... നീയ്യിന്നും പുരുഷന്റെ കളിപ്പാട്ടം...........

    ReplyDelete
    Replies
    1. ഈ മനോഭാവം എന്ന് മാറും സര്‍ ?നമുക്ക് കാത്തിരിക്കാം .

      Delete
  20. അലറിവിളിക്കലും,പ്രതിഷേധിക്കലും നമുക്ക് സ്വന്തം ..............നഗ്നതയില്‍ ഒരു കീറ്തുണി അണിയിക്കുന്നത് നമുക്കന്യം.

    ReplyDelete
  21. Jeevitha kazchakal..!

    Manoharam, Ashamsakal...!!!

    ReplyDelete
  22. ശമരിയാക്കാർക്കങ്ങിനേയെങ്കിലും ഒരു ശമനം കിട്ടട്ടേ..!

    ReplyDelete
    Replies
    1. മിനി.പി.സിMarch 4, 2013 at 10:39 AM

      അതുതന്നെ !

      Delete
  23. കൊച്ചു കഥ.. ഇന്നത്തെ കാലത്തെ മനുഷ്യരുടെ അവസ്ഥകളേയും വൈകിയുണരുന്ന ചിന്തകളേയും കുറിച്ചു… ആശംസകൾ

    ReplyDelete
    Replies
    1. മിനി പി സിMarch 4, 2013 at 10:40 AM

      വളരെ നന്ദി ഈ വഴി വന്നതിന് .

      Delete