Wednesday, January 30, 2013

മിനിക്കവിത

  മിനിക്കവിത                                   മിനി .പി.സി 



                                 കുറുമ്പി




                                


" എപ്പോഴാണ്   നിന്‍റെ   സ്വപ്നങ്ങളില്‍ വേലിയേറ്റമുണ്ടാകുന്നത്  ,

അപ്പോഴാണ്  നീ  കടലിന്‍റെ   ശാന്തതയ്ക്ക്  അപരാധമാകുന്നത്  !

അപ്പോള്‍  കാണാദൂരങ്ങള്‍  നിനക്ക് കാണാനാവുന്നു ,

നിന്‍റെ  ചിന്തകള്‍  ഫീനിക്സ് പക്ഷികളായ്  പറന്നുപൊങ്ങുന്നു  ,

നിന്‍റെ  വാക്കുകള്‍    മൂര്‍ച്ചവെച്ച്  ചക്രവാളത്തിനപ്പുറമെത്തുന്നു ,

നിന്‍റെ  ചിരി  സുനാമിത്തിരകളായ്‌  തീരം  വിഴുങ്ങുന്നു ....

അങ്ങനെ  നിന്‍റെ  ചിരിയും ,സ്വപ്നങ്ങളും കവര്‍ന്ന

തീരം നോക്കി ഞാന്‍  നെടുവീര്‍പ്പിടവെ  ,

വാക്കും , നോക്കും  മിനുക്കിയ  നിന്‍റെ  കാതില്‍

അരുമയോടെ  കടല്‍ വിളിക്കും     " കുറുമ്പി "     "

41 comments:

  1. Something wrong with my google translator ! so in english-
    'I don't wish to have similar dreams' !!

    ReplyDelete
  2. കുറുമ്പി എന്ന കവിത വായിച്ചു .
    അല്പം കൂടി നന്നാക്കാമായിരുന്നു എന്ന് തോന്നി.
    മിനികഥ നല്ലതായി .
    ഈ ബ്ലോഗില്‍ വന്നപ്പോള്‍ മുതല്‍ എന്റെ മൗസ് പോയിന്റെര്‍ മഴ പൊഴിക്കുന്നു
    അതെന്താണാവോ ???

    ReplyDelete
    Replies
    1. സ്നേഹ മഴയാണിത് ! നന്ദി സര്‍ ഇതിലെ വന്നതിനും ,അഭിപ്രായപ്പെട്ടതിനും .

      Delete
  3. കുറുമ്പി.......................

    ReplyDelete
  4. കുറച്ചുകൂടി എഴുതാമായിരുന്നു ട്ടോ.

    ReplyDelete
    Replies
    1. എന്താ ചെയ്ക ,ഇത്രേം എഴുതിയപ്പോഴെയ്ക്കും നിന്ന് പോയി ഭാവന !നന്ദി കാത്തി .

      Delete
  5. കവിത വായിച്ചു...
    ഉള്‍പ്രേരകങ്ങളില്‍ ഇനിയും നല്ലചിന്തകള്‍ ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു..:)

    ReplyDelete
  6. കടല്‍ വിളിക്കുമെന്നോ കടലിനെ വിളിക്കുമെന്നാണോ... ഒരു സംശയം..

    ReplyDelete
    Replies
    1. കടല്‍ വിളിക്കുമെന്നാണ് ജെഫൂ .

      Delete
  7. കുറുമ്പി അത്രയക്കങ്ങട് കുറുമ്പ് കാണിയ്ക്കേണ്ടെന്ന് കടല്‍ പറഞ്ഞു പിന്നെ..

    ReplyDelete
    Replies
    1. പിന്നെ ..............അജിത്തേട്ടന്‍ പറയൂ .

      Delete
  8. സ്വപ്‌നങ്ങള്‍ ചിന്തയുടെ വേലിയേറ്റങ്ങള്‍ തീര്‍ക്കട്ടെ ഇത് മിനി കവിത, മൈക്രോ അല്ല

    ReplyDelete
    Replies
    1. നന്ദി സര്‍ ,ഇപ്പോള്‍ തന്നെ തിരുത്താം .

      Delete
    2. This comment has been removed by the author.

      Delete
  9. കുറുംബീ ,
    കാക്ക കാറുന്നോ ,കാറുപെയ്യുന്നോ ?

    ReplyDelete
    Replies
    1. ഉം .........................മാനത്തുകണ്ണികള്‍ മയങ്ങും കയങ്ങള്‍ ....(മാനത്തുകണ്ണി ഈ പാട്ട് കേട്ടിട്ടുണ്ടോ? )

      Delete
  10. അക്ഷരങ്ങള്‍ അടുക്കും ചിട്ടയുമായി ഒതുക്കി വെച്ചിരിക്കുന്നു ,അത് തന്നെയാണ് വീണ്ടും വീണ്ടും വായിക്കാന്‍ തോന്നുന്നു.

    ReplyDelete
    Replies
    1. നന്ദി ഫൈസല്‍ ശരിയ്ക്കും വീണ്ടും വീണ്ടും വായിക്കാന്‍ തോന്നുന്നുണ്ടോ ?

      Delete
  11. വാക്കും നോക്കും മിനുക്കി.
    ആശംസകൾ

    ReplyDelete
    Replies
    1. നന്ദിയും സ്നേഹവും അറിയിക്കുന്നു ഇതിലെ വന്നതിന്,അഭിപ്രായപെട്ടതിന് എല്ലാം .

      Delete
  12. "കടലേ ...നീല കടലേ ..."എന്നാണു പാട്ടില്‍ !ഭാവന നന്നായി !

    ReplyDelete
  13. Replies
    1. മിനി പിസിFebruary 11, 2013 at 1:37 PM

      നന്ദി മന്‍സൂര്‍ .

      Delete
  14. ശരിക്കും ഒരു മിനിയേച്ചർ തന്നെ..!

    ReplyDelete
  15. നന്നായിരിക്കുന്നു വരികൾ..
    ആശംസകൾ

    ReplyDelete
    Replies
    1. വളരെ നന്ദി , വീണ്ടും വരുമല്ലോ .

      Delete