Monday, January 7, 2013

പാത്രം നഷ്ട്ടപ്പെട്ട കുട്ടി


 
ചെറുകഥ        മിനി പി സി

  

പാത്രം നഷ്ടപ്പെട്ട കുട്ടി



പുതിയ ക്ലാസ്സ്‌റൂമിന്‍റെ ജാലകങ്ങള്‍ ഒരുപാട് ദൂരക്കാഴ്ച്ചകള്‍ തരുന്നു

.ദൂരെ...നീലമലനിരകളും, അവയ്ക്കിടയിലൂടെ കുതിച്ചൊഴുകുന്ന

പാല്‍നുര ചിതറുന്ന വെള്ളച്ചാട്ടവും ,മലകളെ ആശ്ലേഷിച്ച് നില്‍ക്കുന്ന

വെളുത്ത മേഘമാലകളും ,അങ്ങനെയങ്ങനെ ...!ഒരു മഴ പെയ്തമര്‍ന്നതെ

ഉള്ളൂ ,വീണ്ടും അങ്ങിങ്ങായി കറുത്ത് തുടങ്ങുന്ന

മഴമേഘക്കെട്ടുകള്‍!ഇവിടെ മഴ പോലും എത്ര ഹൃദ്യമായാണ്

പെയ്തിറങ്ങുന്നത് .പരിഭവത്തിന്‍റെ ഉള്‍വിങ്ങലോടെ വന്നെത്തുന്ന

കാര്‍മേഘങ്ങള്‍ പള്ളിക്കുരിശിന്‍റെ സാന്ത്വനം തേടി സംതൃപ്തിയോടെ

പെയ്തിറങ്ങുന്നു .    വീശിയടിക്കുന്ന കാറ്റിന് കാപ്പിപ്പൂക്കളുടെ  

സുഗന്ധം ! പള്ളിയുടെ തൊട്ടു താഴെ പണിതത്  കൊണ്ടാവാം ഈ

അന്തരീക്ഷം  പ്രാര്‍ഥനാനിര്‍ഭരവും,പ്രതീക്ഷാഭരിതവുമായി തോന്നുന്നത് .

വര്‍ഷാന്ത്യ  പരീക്ഷകള്‍അടുത്ത് വരുന്നു.പോര്‍ഷന്‍സ്‌  മിക്കവാറും

തീര്‍ന്നു തുടങ്ങി.വരുന്ന  ആഴ്ചയില്‍  തന്നെ  റിവിഷന്‍  സ്റ്റാര്‍ട്ട്‌  

ചെയ്യണം.ഇംഗ്ലീഷ്മീഡിയം ആയത് കൊണ്ട് ജോലിഭാരം വളരെ 

കൂടുതലാണ് .മഴ പയ്യെ പൊടിഞ്ഞു തുടങ്ങി ,ആന്‍മിസ്സും ,സെക്കന്‍ഡ്‌ 

സ്റ്റാന്‍ഡേര്‍ഡിലെ കുട്ടികളും ഗ്രൗണ്ടില്‍നിന്നുംവരിവരിയായി,

ക്ലാസിലേക്ക് നീങ്ങുന്നു. ഒരു ഡ്രില്‍നഷ്ട്ടമായ നിരാശ എല്ലാ         

മുഖങ്ങളിലും ഒളിഞ്ഞിരിപ്പുണ്ട് !

“ ഇന്നും പവര്‍സപ്ലൈ ഇല്ല ,ഓ ,ഈ മഴക്കാലമായാല്‍ ഇതാ കുഴപ്പം ! ”

കമ്പ്യൂട്ടര്‍ ലാബില്‍നിന്നും സ്റ്റാഫ്‌റൂമിലേക്ക്‌വന്ന

ഷില്‍നാമിസ്സ്‌പിറുപിറുത്തു.

“ മായാമിസ്സ് ,ഇത്തവണ എക്സാമിന് ഇവിടെ ചിലതൊക്കെ നടക്കും ”

തന്‍റെ  പുസ്തകങ്ങള്‍ ടേബിളില്‍ അടുക്കിയൊതുക്കി വെയ്ക്കുന്നതിനിടെ 

ഷില്നാമിസ്സ് അടക്കം പറഞ്ഞു .

“ എന്ത് ? ”

“ കഴിഞ്ഞ എക്സാമിന്  എച്ച് .എം  സൈമണ്‍സര്‍  നമ്മുടെ

ജിലാമിസ്സു വഴി അദ്ദേഹത്തിന്‍റെ കൊച്ചുമോള്‍ക്ക് അറിയാത്ത എല്ലാ

ചോദ്യങ്ങളുടെയും ,ഉത്തരം പറഞ്ഞു കൊടുത്തു .എന്ത് വൃത്തികേടാ

ഇതെന്നു നോക്കിയെ .സ്വന്തം പദവി ദുര്‍വിനിയോഗം   ചെയ്യാന്‍ ഒരു

മടിയുമില്ലാത്ത  മനുഷ്യന്‍ ,ഈ ജിനി മിസ്സ് പ്രതികരിച്ചാല്‍ 

തീര്‍ച്ചയായും നമുക്കും ഇടപെടണം .”

ഞാന്‍ അല്‍പ്പനേരം നിശബ്ദയായിരുന്നു .ഫോര്‍ത്ത്‌  സ്ടാന്‍ടെര്‍ഡില്‍

പഠിക്കുന്ന കൊച്ചുമോള്‍ക്ക് വേണ്ടി എച്ച് .എം കാണിച്ചു കൂട്ടുന്ന പല

കാര്യങ്ങളും സ്റ്റാഫിന്‍റെ ഇടയില്‍ ചര്‍ച്ചാവിഷയമാണ്.പക്ഷെ പലരും

പ്രതികരിക്കാന്‍ മടിക്കുന്നു  മറ്റുചിലര്‍ അതിന് പറ്റുംവിധം

പ്രോല്‍സാഹനം കൊടുക്കുന്നു .ആ ക്ലാസ്സില്‍ തന്നെയാണ് ജിനിമിസ്സിന്‍റെ

മോളും പഠിക്കുന്നത് .എത്രയൊക്കെ കഷ്ട്പെട്ട് മറ്റുകുട്ടികള്‍ പഠിച്ചാലും

ഇതുപോലെ പല അട്ടിമറികളും നടത്തി ഒടുവില്‍ ഒന്നാം സ്ഥാനം

എചെമ്മിന്‍റെ കൊച്ചുമോള്‍ നേഹയ്ക്ക് തന്നെയായിരിക്കും .

“ഒന്നും പ്രതികരിക്കാതിരിക്കുകയാണ് ഉത്തമം ,കാരണം നമ്മള്‍

എന്തൊക്കെ പറഞ്ഞാലും വീണ്ടും ഇതുപോലൊക്കെ ചെയ്തു

കൊടുക്കാന്‍ നമുക്കിടയില്‍ തന്നെ ഇഷ്ടം പോലെ ആള്‍ക്കാരുണ്ട് ,പിന്നെ

ഈ കള്ളത്തരം ചെയ്ത് എന്ത് ഭൌതിക നേട്ടമുണ്ടാക്കിയാലും

ആത്യന്തികമായി അദ്ദേഹം ആ കുട്ടിയെ നശിപ്പിക്കുകയാണ് .സ്വന്തം കുഴി

താന്‍ തന്നെ തോണ്ടുന്നു എന്ന്  കരുതിയാല്‍ മതി .മറ്റു കുട്ടികള്‍

നന്നായി പഠിച്ചു മിടുക്കരായി വരുമ്പോള്‍ സൂത്രപ്പണികളിലൂടെ മാത്രം

മുന്‍പന്തിയില്‍  നില്‍ക്കാന്‍ എപ്പോഴും കഴിഞ്ഞൂന്നു വരില്ലല്ലോ ,പിന്നെ 

ജിനിമിസ്സ് മോളെ  ഈ അനീതിയൊന്നും കണ്ടു വിഷമിക്കരുതെന്നു 

പഠിപ്പിച്ചിട്ടുമുണ്ട് ”

ഞാന്‍ എന്‍റെ അഭിപ്രായം പറഞ്ഞു .എന്നെ ഒരു മാത്ര തുറിച്ചു നോക്കി

ഷില്നാമിസ്സ്‌ പിറുപിറുത്തു .

“ഓ ഈ ഫിലോസഫിയൊന്നും എനിക്ക് ദഹിക്കില്ല “

“അനീതി ചെയ്യുന്നവന്‍ ഇനിയും അനീതി ചെയ്യട്ടെ ,അഴുക്കുള്ളവന്‍

ഇനിയും അഴുക്കാടട്ടെ .നീതിമാന്‍ ഇനിയും നീതി ചെയ്യട്ടെ ,വിശുദ്ധന്‍

ഇനിയും തന്നെ വിശുദ്ധികരിക്കട്ടെ ...”

ജിനി മിസ്സ്‌ വെളിപ്പാടുപുസ്തകം നിവര്‍ത്തി വായന തുടരവേ 

ഷില്നാമിസ്സ്‌ പുസ്തകങ്ങളും പെറുക്കിയെടുത്ത്  കമ്പ്യൂട്ടര്‍ 

റൂമിലേയ്ക്ക് ഓടി .

പാത്രം നഷ്ട്ടപ്പെട്ട കുട്ടി

ബെല്ലടിച്ചു ! ഈ പീരീഡ്‌ ഫസ്റ്റ്.ബി യില്‍ ഇ. വി .എസ് ആണ് 

.തിളങ്ങുന്ന കണ്ണുകളും നിറഞ്ഞ പുഞ്ചിരിയുമായി പൂത്തുമ്പികളെ 

പോലെ പാറിപ്പറക്കേണ്ടുന്ന ബാല്യം ..ക്ലാസ്സ്‌ മുറികളില്‍ ഭാരിച്ച 

ചുമതലാ ബോധത്തോടെ നിവര്‍ന്നിരിക്കുകയാണ്!മത്സരങ്ങളുടെ ഈ 

ലോകത്ത് ഞങ്ങളും പിന്നോട്ടല്ലഎന്ന,ഉറച്ചതിരുമാനത്തോടെ!മഴയുടെ

ശക്തി കൂടിക്കൂടി വരികയാണ് ,മഴയുടെ ഈ പെരുമ്പറയൊച്ചയെ   

അതിജീവിയ്ക്കാന്‍,ഇന്നിനിവയ്യ.അല്‍പ്പം നോട്ട്സ്കൊടുക്കാം.ബെല്ലടിയ്ക്കാന്‍ 

അഞ്ചു മിനിട്ട് മാത്രം ബാക്കി നില്‍ക്കെ ഫസ്റ്റ് ബെഞ്ചിലിരിക്കുന്ന ആര്‍ദ്രാ 

തോമസ്‌ തിടുക്കത്തില്‍ നോട്ട്സ് എഴുതിത്തീര്‍ത്ത് അരികിലെത്തി .

“മായാമിസ് ,ഞാനൊരു കാര്യം പറഞ്ഞോട്ടെ .”

മറ്റുള്ളവര്‍ കേള്‍ക്കാതെ വളരെ രഹസ്യമായാണ് അവളുടെ സംസാരം !

നല്ല മഴയുള്ള പകലുകളില്‍ വെളുത്തു പഞ്ഞിക്കെട്ടുപോലുള്ള ഒരു

പൂച്ചക്കുഞ്ഞ് ഉരുമ്മി ചേര്‍ന്നു നില്‍ക്കുന്നത് പോലെ അവളെന്നെ

തൊട്ടുരുമ്മി നില്‍ക്കുന്നു .
.
”അതേയ് ,മിസ്സേ, ഒരു പാത്രം കാണാതായി “

“ ലഞ്ചു ബോക്സ്‌ ആണോ ആര്‍ദ്രെ ?”

കുട്ടി ശിരസ്സിളക്കി ,

“അതല്ല മിസ്സേ ,ഇതിച്ചിരി വല്യ പാത്രാ ,മമ്മീടെ കയ്യിലിണ്ടായതാ . “


“ എന്നിട്ട് പോലീസൊക്കെ വന്നോ ? “

അവള്‍ ഒന്ന് കൂടി എന്നെ ചേര്‍ന്ന് നിന്നു .അവളുടെ ചുടു 

നിശ്വാസത്തിന് മില്‍ക്ക് ബിസ്ക്കറ്റിന്‍റെ ഗന്ധം .അതെന്‍റെ 

ചെവിയിലേയ്ക്കൂതി  അവള്‍ പറഞ്ഞു  ,

“ അയ്യേ ,പോലീസൊന്നും വന്നില്ല ,മിസ്സേ അതേയ് ,ആ പാത്രോണ്ടല്ലോ

,അത് ഞാന്‍ കിടന്ന പാത്രാ !മമ്മേടെ വയറ്റിലെ ,എനിക്കിനി വാവേം

ഉണ്ടാവില്ല “

ഒരു ഞെട്ടലോടെ ഞാന്‍ കുട്ടിയോട് ചോദിച്ചു

“ആരാ ഇത് മോളോട് പറഞ്ഞെ ? “

കുട്ടി എന്‍റെ കണ്ണുകളിലേയ്ക്ക് സൂക്ഷിച്ചു നോക്കി

“എന്നോടിതു വല്യമ്മച്ചിയാ പറഞ്ഞെ “

അവളോടെനിക്ക് സഹതാപം തോന്നി .നീണ്ടു സമൃദ്ധമായ തലമുടി

പിന്നിക്കെട്ടി ,ലളിതമായ വേഷം ധരിച്ചു വരുന്ന തേനിന്‍റെ നിറമുള്ള ഒരു

യുവതി പുതുനാമ്പുകള്‍ മുളപൊട്ടാത്ത ഊഷരഭൂമി പോലെ !

കുഞ്ഞുങ്ങള്‍ എല്ലാം അറിയുന്നുണ്ട് ,ഉള്ളിലെ ഇത്തിരി പോന്ന

കാന്‍വാസില്‍ വരയ്ക്കാവുന്നതിലുമധികം ചിത്രങ്ങളുമായാണ് ഓരോ

കുഞ്ഞും നടക്കുന്നത് .ബെല്ലടിച്ചു..എന്‍റെ ഉള്ളില്‍ കനം തൂങ്ങുന്ന

വിഷാദത്തിന്‍റെ  ചരടുകള്‍ യാന്ത്രികമായി എന്നെ സ്റ്റാഫ്‌റൂമിലേക്ക് 

നയിച്ചു.

കുസൃതികളുടെ രാജാവ്

ലഞ്ച് ബ്രേക്ക് ആണ് .കലപില കൂട്ടി പാരി നടന്ന കുഞ്ഞിക്കിളികള്‍

അല്‍പ്പനേരത്തേയ്ക്ക് നിശബ്ദരായി .സ്റ്റാഫ്‌ റൂമില്‍ വല്ലാത്തൊരു നിശബ്ദത

തളം കെട്ടിനിന്നിരുന്നു ..ആരും ലഞ്ച് കഴിക്കാനുള്ള പുറപ്പാടും

കാണുന്നില്ല .ഞാന്‍ ,സാനി മിസ്സിനോട് കാര്യമാരാഞ്ഞു .സാനിമിസ്

മുഖമുയര്‍ത്തി കണ്ണുകളില്‍ നനവ്‌ ,

“മായ അറിഞ്ഞില്ലെ ?നമ്മുടെ  വിന്നിപോള്‍ ഇവിടെ നിന്നും

പോവുകയാണ്.”

തേര്‍ഡ് സ്റ്റാന്‍ഡേര്‍ഡില്‍ പഠിക്കുന്ന വിന്നി കുസൃതികളുടെ രാജാവാണ്

.എന്നും ഒരു അടിയ്ക്കുള്ള വക അവന്‍ ഉണ്ടാക്കുമായിരുന്നു ..പക്ഷെ

അവനോടുള്ള അകല്‍ച്ച മാറ്റി അടുപ്പമാകാന്‍ എല്ലാവരും പിന്നീട്

മത്സരിക്കുകയായിരുന്നു .വിദേശത്തു ജോലി ചെയ്യുന്ന പേരെന്റ്സ്

,നാട്ടില്‍ പപ്പയുടെ വീട്ടില്‍ നിന്നു പഠിക്കുന്ന കുട്ടി ,നിയന്ത്രിക്കാനും

ശാസിക്കാനും ആരുമില്ല ,ഇനിയവന്‍ കുറച്ചു നാള്‍ മമ്മിയുടെ വീട്ടില്‍

നിന്നാണത്രെ പഠിക്കുന്നത് .എല്ലാവരുമുണ്ടായിട്ടും ആരുമില്ലാത്തവനെ

പോലെ ശൂന്യമായ ബാല്യം ! ഹെഡ്‌ മാസ്റ്റെരുടെ റൂമില്‍ നിന്നും ഇറങ്ങി

വന്ന വിന്നിയോടൊപ്പം അവന്‍റെ ഡാഡിയുമുണ്ടായിരുന്നു

.കുഞ്ഞിക്കൈകളിലെ ചോക്ലേറ്റ് എനിക്ക് നീട്ടി അവന്‍ പറഞ്ഞു ,

“ മായാമിസ്സ് ഞാന്‍ പോവാ...എന്നെ മറക്കല്ലേട്ടോ . “

അവന്‍ തന്ന ചോക്ലേറ്റിന്‍ കണ്ണീരിന്‍റെ നനവുണ്ടായിരുന്നു .ഒത്തിരി 

കുഞ്ഞുങ്ങളുടെ സന്തോഷവും ,കുസൃതികളും ആത്മ നൊമ്പരങ്ങളും പങ്കു

വെയ്ക്കാന്‍ കഴിയുന്ന ഈ അധ്യാപകവൃത്തി ഒരു ഭാഗ്യം തന്നെയല്ലെ !

മനസ്സിലെ ആഴമേറിയ മുറിവുണക്കാനുള്ള അത്ഭുതകരമായ കഴിവ്

കുഞ്ഞുങ്ങള്‍ക്കുണ്ട് .ചിരിക്കുന്ന കുരുന്നു മുഖങ്ങള്‍ കാണുമ്പോള്‍

ദുഖങ്ങള്‍ മറക്കാത്തവരായി ആരുണ്ട്‌ ?

ഫെയറി ടെയില്‍സ്‌  

ലഞ്ച് ബ്രെയ്ക്കിനു ശേഷമുള്ള ആദ്യ പിരീഡ് ഫ്രീ ആണ് പക്ഷെ നിതാ 

മിസ്സ്‌ ലീവായത് കൊണ്ട് കെ .ജി  ക്ലാസ്സില്‍ എക്സ്ട്രാ ഡ്യൂട്ടി ഇട്ടിട്ടുണ്ട് 

.അപ്രതീക്ഷിതമായി ഒരിടി വെട്ടി .വീശിയടിയ്ക്കുന്ന ശീതക്കാറ്റില്‍ 

ഒഴുകി മാറുന്ന സാരി ഒതുക്കിപ്പിടിച്ച് ക്ലാസ്സിലേക്ക് കയറി .

ഗുഡ്  ആഫ്ടര്‍ നൂണ്‍ മിസ്സ്‌ ! ““ മിസ്സേ ഒരു കഥ പറയാമോ ? “


എല്ലാ മുഖങ്ങളിലും സന്തോഷത്തിന്‍റെ നിറവ് .ഇത് പോലെ വല്ലപ്പോഴും

വീണുകിട്ടുന്ന അവസരങ്ങളില്‍ കെ .ജി യില്‍ പോകാനും അവര്‍ക്ക് കഥ

പറഞ്ഞു കൊടുക്കാനും ,അവരോടൊപ്പം കളിയ്ക്കാനും ഞാന്‍ മാത്രമേ

ഉണ്ടായിരുന്നുള്ളൂ .മറ്റുള്ളവര്‍ക്ക് അവിടെ പോകുന്നത് തന്നെ

ദേഷ്യമായിരുന്നു .കഥകളെ സ്നേഹിക്കുന്ന ,പൂക്കളും ,പൂത്തുംബികളും

,പൂമ്പാറ്റകളും നിറഞ്ഞ അത്ഭുത ലോകത്തേയ്ക്ക് പറന്നു പോകാന്‍

കൊതിയ്ക്കുന്ന പ്രായമാണിത് !മൂന്നു മുതല്‍ പത്തു വയസ്സു വരെയുള്ള

ഈ കാലഘട്ടം  നേരും ,നന്മയും ,ഭാവനയും  ഉത്ക്കര്‍ഷേച്ചയും

,സ്നേഹവും വിനയവും തളിര്‍ക്കുന്ന  കാലയളവാണ് ആ

കാലത്തിലേയ്ക്ക് അവരോടൊപ്പം   സഞ്ചരിക്കാന്‍ സമയം

കണ്ടെത്തുന്നവര്‍  ഭാഗ്യവാന്മാര്‍ ! ഇടിയുടെ കാഠിന്യം കൂടി വരുന്നു .

ശക്തമാകുന്ന കാറ്റ് !എന്‍റെ കഥ കേള്‍ക്കാന്‍ കാത്തിരിക്കുന്ന ഇവരുടെ 

കണ്ണുകളില്‍ സ്വര്‍ഗത്തോളം നിഷ്ക്കളങ്കത നിറയുന്നു ...അതെന്നോട്

പറയുന്നു

we want to hear fairy tales

we want to hear fairy tales….!"
 




81 comments:

  1. കോള്ളാം,
    ഒരു ടീച്ചർ എത്രത്തോളം അടുക്കുന്നുണ്ട് അവരുടെ കുട്ടികളായി അല്ലേ
    എനിക്കും ഒരു ടീച്ചറുണ്ടായിരുന്നു , നല്ല അടി കിട്ടുമായിരുന്നു എന്നും എനിക്ക്, പക്ഷെ ഒന്നും ആ ടീച്ചർ എന്നെ ദൂരേന്ന് കണ്ടാൽ പോലും എന്റെ പേര് വിളിക്കും,,,,,,,,,,,,,,,,,,,,,,,,,,,,

    ReplyDelete
    Replies
    1. മിനി പിസിJanuary 8, 2013 at 7:55 PM

      ഇന്നും അങ്ങിനെ ചിലരെ മാത്രേ കാണാനൊക്കൂ.ഏരിയ പങ്കും കുട്ടികളില്‍ നിന്നും ഒരുപാട് ദൂരത്താണ് ,ഷാജു .

      Delete
  2. പാത്രം നഷ്ടപ്പെട്ട കുട്ടി നന്നായി, മറ്റുള്ളവയേക്കാൾ!

    ReplyDelete
    Replies
    1. മിനിപിസിJanuary 8, 2013 at 7:53 PM

      ഇഷ്ടമായി എന്നറിഞ്ഞതില്‍ വളരെ സന്തോഷം .

      Delete
  3. കുഞ്ഞുലോകത്തുനിന്ന് വലിയ കഥകളുമായി മിനി വന്നു
    എല്ലാം ഇഷ്ടത്തോടെ വായിച്ചു

    ReplyDelete
    Replies
    1. മിനിപിസിJanuary 9, 2013 at 12:37 PM

      ഈ കുഞ്ഞു ലോകത്തെ കുഞ്ഞു കഥകള്‍ അജിത്തേട്ടനെ പോലെ മനസ്സില്‍ കുട്ടിത്തം നിറയെ കാത്തു സൂക്ഷിക്കുന്നവര്‍ക്ക് വേണ്ടിയാണ് .

      Delete
  4. കഥകള്‍ നന്നായി രണ്ടു ബ്ലോഗ്‌ ആക്കാമായിരുന്നു. അരുമ ബാല്യങ്ങളെ താലോലിക്കാന്‍ അധികം പ്രവാസികള്‍ക്കും കഴിയാറില്ല. വീണുകിട്ടുന്ന വേളകള്‍ കഥ പറഞ്ഞുകേള്‍പ്പിക്കാന്‍ എല്ലാ ടീചറന്മാരും മനസ്സുവെക്കട്ടെ . ആശംസകള്‍

    ReplyDelete
    Replies
    1. മിനിപിസിJanuary 9, 2013 at 12:38 PM

      നന്ദി സര്‍ .

      Delete
  5. അനുഭവസമ്പത്ത്,,,,,,,,,,,,,,

    ReplyDelete
    Replies
    1. മിനിപിസിJanuary 9, 2013 at 12:39 PM

      കഥയായ് വന്നപ്പോള്‍ ഒരു ആശ്വാസം .

      Delete
  6. ഒരു എല്‍.പി സ്കൂള്‍ അധ്യാപികയുടെ അനുഭവങ്ങള്‍...,.. അവര്‍ കാണുന്ന നിഷ്കളങ്ക ബാല്യങ്ങള്‍...,.. വളരെ നന്നായി.. എല്ലാം...

    പക്ഷെ ഇന്നത്തെ കാലത്ത് സൈമണ്‍ മാഷിനെ പോലെ ഉള്ളവരും ജോലിതീര്‍ത്ത് വേഗം വീടെത്താന്‍ പാടുപെടുന്ന അധ്യാപകരും അല്ലെ കൂടുതല്‍...,.. അവര്‍ക്കിടയില്‍ വ്യത്യസ്തയായ ഈ മിസ്സിന് എന്റെ ആയിരം സ്നേഹാശംസകള്‍...,..

    ReplyDelete
    Replies
    1. മിനി.പി.സിJanuary 11, 2013 at 1:51 PM

      നന്ദി മനോജ്‌ .വേനലിലെ മഴ പോലെ ഇനിയും കൂടുതല്‍ കൂടുതല്‍ മിസ്സുമാര്‍ ഉണ്ടാവട്ടെ !

      Delete
  7. കഥകള്‍ നന്നായിട്ടുണ്ട് .
    ഫോണ്ട് വായിക്കാന്‍ ബുദ്ധിമുട്ട് ഉണ്ടാക്കുന്നു
    kadhayude idakku alpam akalam kodukkuka

    ReplyDelete
    Replies
    1. മിനി പിസിJanuary 11, 2013 at 1:58 PM

      തീര്‍ച്ചയായും ശ്രദ്ധിയ്ക്കാം .ഇതിലെ വന്നതിന് നന്ദി .

      Delete

  8. മിനിയുടെ കഥകള്‍ കൊള്ളാം\
    വീണ്ടും വരാം ഈ വഴിക്ക്

    ReplyDelete
    Replies
    1. മിനിപിസിJanuary 11, 2013 at 2:11 PM

      നന്ദി സര്‍ .വീണ്ടും പ്രതീക്ഷിക്കുന്നു .

      Delete
  9. നന്നായി.

    എങ്കിലും പാരഗ്രാഫുകള്‍ തിരിച്ച് കുറച്ചു കൂടെ നന്നാക്കി എഴുതിയാല്‍ (മിനുക്കിയാല്‍) കുറേക്കൂടി നന്നാക്കാമായിരുന്നു എന്ന് ഒരു എളിയ അഭിപ്രായമുണ്ട്.

    ReplyDelete
    Replies
    1. മിനി പിസിJanuary 11, 2013 at 2:12 PM

      എളിയ അഭിപ്രായം വരവ് വെച്ചിരിക്കുന്നു ശ്രീ . നന്ദി ഇതിലെ വന്നതിന് !

      Delete
  10. എല്ലാ കഥകളും ഇഷ്ടായി ,എന്നാല്‍ മനസ്സിനെ ഉലച്ചത് "പാത്രം നഷടപെടുന്ന കുട്ടി തന്നെ " നല്ല കഥകള്‍ ടീച്ചര്‍

    ReplyDelete
    Replies
    1. മിനിപിസിJanuary 12, 2013 at 11:29 AM

      നന്ദി ഫൈസല്‍ .

      Delete
  11. She was my LP school teacher @ Mar Kauma L P School,Vengoor
    I still remember those days,
    she had also written dramas for us...

    ReplyDelete
  12. മിനിടീച്ചര്‍, നല്ല കഥകള്‍. മിനി പറഞ്ഞതുപോലെ കൊച്ചു കുഞ്ഞുങ്ങളുടെ കൂടെ കഴിയാന്‍ വേണ്ടി മാത്രം ഒരു ഡേ കെയര്‍ /പ്രീ സ്കൂള്‍ തുടങ്ങിയ ആളാണ്‌ ഞാനും(ഏഴു വര്‍ഷമായി).ഒരു കുട്ടിയെ വച്ച് തുടങ്ങി ഇന്നത്‌ 50-60 ആയി.
    മൂന്നു മുതല്‍ പത്ത് വയസ്സുവരെ എന്ന നിഷ്കളങ്ക പ്രായം ഇപ്പോള്‍ കുറഞ്ഞുവരുന്നു.6-7 ആകുമ്പോഴേയ്ക്കും കുട്ടികള്‍ കുട്ടികള്‍ കുട്ടിത്തം ഉപേക്ഷിച്ചു തുടങ്ങിയിരിക്കുന്നു , അവരറിയാതെ!!!!!!
    ആശംസകള്‍

    ReplyDelete
    Replies
    1. മിനി പിസിJanuary 12, 2013 at 11:36 AM

      അനിത ടീച്ചറുടെ സ്കൂള്‍ നന്നായി നടക്കാന്‍ പ്രാര്‍ത്ഥിക്കുന്നു ..കൂടാതെ നിഷ്ക്കളങ്കത ചോര്‍ന്നു പോകാത്ത കുട്ടികളായി അവരെ വളര്‍ത്തിയെടുക്കാനും ടീച്ചര്‍ക്ക്‌ കഴിയട്ടെ എന്ന് ആശംസിക്കുന്നു .

      Delete
  13. http://vallavanad.blogspot.in/2012/12/blog-post_30.html
    Mini..u can write a lot..
    മിനി ..കഥയ്ക്ക് വേണ്ടി കഥ എഴുതണോ ..അനുഭവം ഗുരു ..ഞാനും എന്തെങ്കിലും എഴുതാറുണ്ട് ..കഴിയുമെങ്കില്‍ വായിക്കുക ...

    ReplyDelete
    Replies
    1. കഥയ്ക്ക് വേണ്ടി കഥയെഴുതരുത് എന്നാണ് എന്‍റെ എളിയ അഭിപ്രായം ,I THINK ,IT IS THE SPONTANEOUS OVERFLOW OF THE STRONG IMOTIONS OF MIND .തനിയെ വന്നോളും ആ വഴി വരുന്നുണ്ട് .

      Delete
  14. പാത്രം നഷ്ട്ടപ്പെട്ട കുട്ടി ഇഷ്ട്ടമായി.വര്‍ഷാന്ത്യ പരീക്ഷ അടുത്ത സമയത്ത് (ഫെബ്രുവരി,മാര്‍ച്ച്) മേഘങ്ങളും, മഴയും, ഇടിവെട്ടുമെല്ലാം കാലചക്രത്തെ വെല്ലുവിളിച്ചത് പോലെ തോന്നി. പിന്നെ മഴക്കാലത്ത് കാപ്പി പൂക്കുമോ? .

    ReplyDelete
    Replies
    1. മിനി.പിസിJanuary 14, 2013 at 11:53 AM

      പ്രിയപ്പെട്ട തുമ്പി ,ഇപ്പോള്‍ അടിയ്ക്കടിയുണ്ടാവുന്ന ന്യൂന മര്‍ദം നമുക്ക് കാലഭേദമില്ലാതെ ശക്തമായ കാറ്റോടും ഇടിയോടും കൂടിയ മഴ സമ്മാനിക്കാറുണ്ടല്ലോ ,കൂടാതെ ഇവിടങ്ങളില്‍ ഫെബ്രുവരി,മാര്‍ച്ച് മാസങ്ങളിലും ജാതി പൂക്കാറുണ്ട് ! ഇതിലെ വന്നതിന്,അഭിപ്രായപ്പെട്ടതിന് എല്ലാം നന്ദിയുണ്ട്ട്ടോ !

      Delete
  15. രണ്ടു ഭാഗങ്ങളായി അവതരിപ്പിക്കാമായിരുന്നു..... പാത്രം നഷ്ടപെട്ട കുട്ടി ഗംഭീരമായി....
    ആശംസകള്‍
    വാവ

    ReplyDelete
    Replies
    1. മിനി പിസിJanuary 14, 2013 at 11:55 AM

      ഒരേ കഥാ പശ്ചാത്തലം ആയത് കൊണ്ടാണ് ,ഒന്നാക്കിയത് ,രണ്ട് ഭാഗങ്ങള്‍ ആക്കാമായിരുന്നു അല്ലെ !

      Delete
  16. നല്ല അവതരണം...നല്ല സുഖം ഉണ്ടായിരുന്നു വായിക്കാന്‍. ഇതു വായിക്കുമ്പോള്‍ എന്റെ സ്കൂള്‍ കാലഘട്ടവും പിന്നെ ആര്‍ദ്ര മോള്‍ സ്വകാര്യം പറയുന്ന രീതി വായിച്ചപ്പോള്‍ എന്റെ ഹംന മോളെ ഓര്മ വന്നു. അവള്‍ ഇതുപോലെ തന്നെയാണ് എന്നോട് സ്വകാര്യം പറയുക. ആ ഭാഗം വായിക്കുമ്പോള് അവള്‍ അരികില്‍ ഉള്ള പോലെ തോന്നി.
    അദ്ധ്യാപനം. കുലീനമായ ഒരു തൊഴില്‍ ആണത്. അതിനെക്കാള്‍ ഉപരി മാലാഖമാര്‍ പോലെ നിഷ്കളങ്കമായ കുഞ്ഞുങ്ങളെ നന്മയും സ്നേഹവും സഹിഷ്ണുതയും നല്‍കുവാന്‍ നിയോഗിക്കപ്പെട്ടവര്‍ അധ്യാപകര്‍. പക്ഷെ ഇപ്പോള്‍ ആ പദം കയ്യാളുന്നവര്‍ നന്മയെക്കാള്‍ ഉപരി തിന്മ നിറഞ്ഞവര്‍ ആയി മാറിയിരിക്കുന്നു. കുട്ടികളെ നല്ല തലമുറകള്‍ ആകി വാര്തെടുക്കേണ്ട ഉത്തരാദിത്വം തങ്ങള്‍ക്കല്ല എന്നാ മട്ടിലാണ് ഇപ്പോഴത്തെ അവരുടെ നിലപാടുകള്‍. നന്മ ചോര്‍ന്നു പോകാത്ത ഒരു അധ്യാപികയെ ഇവിടെ കണ്ടു... അഭിനന്ദനങ്ങള്‍

    കുഞ്ഞുങ്ങളെ നല്ല പോലെ മനസിലാക്കുന്ന ഈ ടീച്ചര്‍ക്ക് അഭിനന്ദനങ്ങള്‍


    ആശംസകള്‍..ഭാവുകങ്ങള്‍ നേരുന്നു....

    www.ettavattam.blogspot.com


    ReplyDelete
    Replies
    1. മിനിപിസിJanuary 14, 2013 at 11:58 AM

      കഥ വായിച്ച് ഇത്ര ആഴത്തില്‍ അഭിപ്രായപ്പെട്ടതിന് വളരെ നന്ദി ഷൈജു .ഹംനമോളെ എന്‍റെ സ്നേഹാന്വേഷണങ്ങള്‍ അറിയിക്കണേ .

      Delete
  17. കഥകള്‍ ഇഷ്ട്ടായി ....മിനി

    ReplyDelete
    Replies
    1. മിനി പിസിJanuary 14, 2013 at 11:59 AM

      നന്ദി വേണുവേട്ടാ .

      Delete
  18. കഥകളെല്ലാം ഇഷ്ടപ്പെട്ടു. ആശംസകൾ..

    ReplyDelete
    Replies
    1. മിനിപിസിJanuary 14, 2013 at 12:01 PM

      നന്ദി ജെഫു .

      Delete
    2. കഥയിലെ കുട്ടികളെല്ലാം നമ്മള്‍ ഏതൊക്കെയോ സ്കൂളുകളില്‍ കണ്ടു മുട്ടിയത്‌ പോലെ..
      തെളിഞ്ഞ ഭാഷയും ശൈലിയും.
      അഭിനന്ദനങ്ങള്‍..

      Delete
    3. ഈ വഴി വന്നതിന്,അഭിപ്രായപ്പെട്ടതിന് എല്ലാം എന്‍റെ നന്ദിയും .സ്നേഹവും അറിയിക്കുന്നു .

      Delete
  19. കഥകള്‍ എല്ലാം ഇഷ്ടായി പാത്രം നഷ്ടപ്പെട്ട കുട്ടി കൂടുതല്‍ നന്നായിട്ടുണ്ട് ട്ടോ ..!

    ReplyDelete
  20. ഭാവുകങ്ങള്‍ നേരുന്നു

    ReplyDelete
  21. ഒരുപാടു ഓര്‍മ്മകള്‍ ഉണര്‍ത്തി. ആകെയൊരു വിഷാദം. ആശംസകള്‍.

    ReplyDelete
    Replies
    1. ആശംസകള്‍ക്ക് എന്‍റെ സ്നേഹവും നന്ദിയും പകരം തരുന്നു .

      Delete
  22. വളരെ നന്നായിട്ടുണ്ട് മിനി. സാധാരണ പോലെ വലിയ വിലയിരുത്തലുകളിലേക്ക് പോകുന്നില്ല. കാരണം ഞാന്‍ ഒരു അധ്യാപകനല്ലേ.. ഈ അനുഭവങ്ങള്‍ എല്ലാം എന്നെ ഏറെ സ്പര്‍ശിക്കും

    ReplyDelete
  23. നിസാര്‍ ,ഞാനും കുറച്ചു നാള്‍ മാത്രം ഒരു അധ്യാപികയായിരുന്നു , ഇപ്പോഴും കാറ്റിക്കിസം അധ്യാപികയാണ് ,എല്ലായിടത്തു നിന്നും കിട്ടിയ അനുഭവങ്ങള്‍ ,ഓര്‍മ്മകള്‍ അതാണീ കഥ .

    ReplyDelete
  24. ഈ കഥകളും അത്യാവശ്യം ഒരു ഓട്ട
    പ്രദക്ഷിണവും നടത്തി വായനയില്‍..

    നിര്‍മലം ആയ ഒരു മനസ്സും അധ്യാപക വൃത്തിയുടെ
    അല്‍പ കാലത്തെ അനുഭവവും തികഞ്ഞ പക്വതയും
    നിറഞ്ഞ ശൈലി ഇഷ്ട്ടപ്പെടാതെ വയ്യ....എഴുതുമ്പോള്‍ മനസ്സില്‍
    ഉള്ള വികാരങ്ങള്‍ അതെ പടി വായന്കാര്‍ക്ക് പകര്‍ന്നു കൊടുക്കാന്‍
    കഴിവ് ഉള്ള എഴുത്ത് തന്നെ..അത് ആവണം ഒരു എഴുത്തുകാരിയുടെ
    മികവും...അഭിനന്ദനങ്ങള്‍.പോസ്റ്റുകള്‍ നോക്കാന്‍ സമയം കുറവ്
    ആണ്..അടുത്തത് ഒന്ന് മെയില്‍ ചെയ്‌താല്‍ ഉപകാരം...

    ഓ.ടോ.മൌസിന്റെ തുമ്പില്‍ നിന്നും ഉതിര്‍ന്നു വീഴുന്ന "പൂമ്പാറ്റകള്‍"
    കെജി ക്ലാസ്സിലെ കുട്ടികളുടെ മുഖവും മനസ്സും ഓര്‍മ്മിപ്പിക്കുന്നു...

    ReplyDelete
    Replies
    1. പുതിയവ മെയില്‍ ചെയ്യാം .വളരെ നന്ദിയും സ്നേഹവും അറിയിക്കുന്നു .

      Delete
  25. അദ്ധ്യാപകൻ ആയതുകൊണ്ട് സ്കൂളും കുട്ടികളും കഥാപാത്രങ്ങളാവുമ്പോൾ എനിക്കത് തൊട്ടറിയാനാവുന്നു. സ്കൂൾ അനുഭവങ്ങളിൽ നിന്നും വിഷയീഭവിച്ച ഓരോ കഥയും അനാവശ്യമായ വാക്കുകളുടെ ഏറ്റക്കുറച്ചിലില്ലാതെ മനോഹരമാക്കി....

    ReplyDelete
    Replies
    1. സര്‍ വളരെ നന്ദി ഇതിലെ വന്നതിനും അഭിപ്രായങ്ങള്‍ അറിയിച്ചതിനും .

      Delete
  26. എന്തിനാണ് പല കഥകള്‍ ഒന്നാക്കി പോസ്റ്റ് ചെയ്തത്? രചനകള്‍ നന്നായിരിക്കുന്നു.നല്ല ഒഴുക്കുണ്ട്. അഭിനന്ദനങ്ങള്‍ (ഫെബ്രുവരി മാര്‍ച്ച് മാസങ്ങളില്‍ ഇത്ര മഴ വേണോ മിനി?)

    ReplyDelete
    Replies
    1. സര്‍ ,ഒരേ പശ്ചാത്തലം ആയത് കൊണ്ടാണ് ഒന്നാക്കിയത് ,ഇപ്പോള്‍ തോന്നുന്നു വേണ്ടായിരുന്നു എന്ന് ! സര്‍ ,ആ മാര്‍ച്ചില്‍ അത്രയും മഴയുണ്ടായിരുന്നു സത്യം , ന്യൂനമര്‍ദ്ദം !

      Delete

  27. "അയ്യേ, പോലീസ്‌ ഒന്നും വന്നില്ല, മിസ്സേ അതേയ്‌, ആ പാത്രോണ്ടല്ലോ, അത്‌ ഞാൻ കിടന്ന പാത്രാ ! മമ്മേടെ വയറ്റിലെ എനിക്കിനി വാവേം ഉണ്ടാവില്ല"

    കുഞ്ഞിന്റെ ഈ നിഷ്കളങ്കമായ വാചകം എന്നെ വല്ലാതെ സ്പർശിച്ചു. നന്നായി എഴുതി, മിനി. എല്ലാ ഭാവുകങ്ങളും നേരുന്നു.

    ReplyDelete
  28. മിനിയിവിടെ മിനിക്കഥകളുടെ
    ഒരു കൂമ്പാരം കൂട്ടിയിരിക്കുകയാണല്ലോ..
    എന്തായാലും എല്ലാം നന്നായി അവതരിപ്പിച്ചിട്ടുണ്ട് കേട്ടൊ
    അഭിനന്ദനങ്ങൾ...

    ReplyDelete
    Replies
    1. അഭിനന്ദനങ്ങള്‍ക്ക് നന്ദിയും സ്നേഹവും അറിയിക്കുന്നു .

      Delete
  29. പാത്രം നഷ്ട്ടപ്പെട്ട കുട്ടി അതൊരു വല്ലാത്ത കഥ തന്നെ..നന്നായി ഈ കഥകള്‍ ...

    ReplyDelete
    Replies
    1. മിനിപിസിJanuary 21, 2013 at 11:52 AM

      ആചാര്യന് എന്റെ നന്ദിയും സ്നേഹവും അറിയിക്കുന്നു .

      Delete
  30. എല്ലാ കഥകളും നന്നായി .പാത്രം നഷ്ടപ്പെട്ട കുട്ടിയെ കൂടുതല്‍ ഇഷ്ടമായി

    ReplyDelete
    Replies
    1. മിനി.പിസിJanuary 20, 2013 at 1:25 PM

      നന്ദി റോസാപ്പൂവെ.........................

      Delete
  31. കൊള്ളാം..ഇഷ്ടപ്പെട്ടു.

    ReplyDelete
    Replies
    1. മിനി.പിസിJanuary 20, 2013 at 1:24 PM

      വളരെ നന്ദി .

      Delete
  32. മലമുകളില്‍ വീഴിയടിച്ച തണുത്ത കാറ്റുപോലെ എഴുത്തിലെ ലാളിത്യവും നിര്‍മ്മലതയും നിഷ്കളങ്കതയും എല്ലാ കഥകളെയും തഴുകി കടന്നുപോയിട്ടുട്. മിനിയുടെ ഓരോ കഥകളും ഒന്നിനേക്കാള്‍ മെച്ചമായിക്കൊണ്ടിരിക്കുന്നു.
    അല്പം ശ്രദ്ധിച്ചാല്‍ കൃത്യമായ എഡിറ്റിംഗ്, പാരഗ്രാഫ് ലേയൗട്ട് ഒക്കെ വായന കൂടുതല്‍ സുഖകരമാക്കും.

    ReplyDelete
    Replies
    1. "വീശിയടിച്ച"
      "കടന്നുപോയിട്ടുണ്ട്‌ "
      എന്നിവ തിരുത്തി വായിക്കാന്‍ അപേക്ഷ

      Delete
    2. മിനി പിസിJanuary 21, 2013 at 11:50 AM

      ജോസ്‌ലെറ്റ്‌ ഈ എഡിറ്റിംഗ് ,പാരഗ്രാഫ് ലേയൌട്ട് ഇതൊന്നുംഞാന്‍ ട്രൈ ചെയ്തിട്ട് ശരിയാവുന്നില്ല ,ആര്‍ക്കെങ്കിലും ഒന്ന് ശിഷ്യപ്പെടണം എന്ന് ആത്മാര്‍ഥമായി വിചാരിക്കുന്നു .അതുവരെ ഇതൊക്കെ ഒന്ന് കണ്ടില്ലെന്നു വെയ്ക്കണെ!എല്ലാ നിര്‍ദേശങ്ങളും സ്നേഹപൂര്‍വം സ്വീകരിച്ചിരിക്കുന്നു .
      തിരുത്തി വായിച്ചൂട്ടോ !

      Delete
  33. കുഞ്ഞു ലോകത്തെ വലിയ വിശേഷങ്ങള്‍ കൌതുകത്തോടെ വായിച്ചു.

    കുഞ്ഞുങ്ങള്‍ എല്ലാം അറിയുന്നുണ്ട് ,ഉള്ളിലെ ഇത്തിരി പോന്ന കാന്‍വാസില്‍ വരയ്ക്കാവുന്നതിലുമധികം ചിത്രങ്ങളുമായാണ് ഓരോ കുഞ്ഞും നടക്കുന്നത് - സത്യം.

    ReplyDelete
    Replies
    1. മിനിപിസിJanuary 21, 2013 at 11:51 AM

      നന്ദി സര്‍ ഇതിലെ വീണ്ടും വന്നതിന് ,ഈ പ്രോല്‍സാഹനങ്ങള്‍ക്ക്....

      Delete
  34. മിനീ ..
    ഞാൻ എത്രയോ വൈകിയിരിക്കുന്നൂ..
    ഈ അക്ഷരക്കൂട്ടങ്ങളിൽ തെളിയുന്നത്‌ ന്റെ..ന്റെയും ലോകമാണു..
    മഴ...കുഞ്ഞുങ്ങൾ..സ്നേഹം..പിന്നേയും എന്തൊക്കെയോ..
    ഞാൻ ശ്വസിക്കുന്ന വായു ഇവിടേയും ഉണ്ടെന്ന് അനുഭവിച്ചറിയുന്നൂ..
    വളരെ സന്തോഷം തോന്നുന്നൂ..നന്ദി..!

    ReplyDelete
    Replies
    1. മിനിപിസിFebruary 11, 2013 at 1:34 PM

      എനിക്കും വളരെ സന്തോഷമുണ്ട് ഈ വഴി വന്നതിന് ,ഇനിയും വരൂ മനസ്സില്‍ സ്നേഹം മാത്രമുള്ള ഒരേ തൂവല്‍ പക്ഷികളായ് നമുക്ക് കുറെ നേരം പറന്നു നടക്കാം !

      Delete
  35. ഞാനിവിടെ എത്താന്‍ വൈകി എല്ലാ കഥകളും നന്നായി പാത്രം നഷ്ടപ്പെട്ട കുട്ടിയെ കൂടുതല്‍ ഇഷ്ടമായി..ആശംസകള്‍ ..

    ReplyDelete
    Replies
    1. മിനിപിസിFebruary 11, 2013 at 1:38 PM

      വളരെ നന്ദി .

      Delete
  36. കഥകള്‍ ഇഷ്ടമായി.. :)
    "പാത്രം നഷടപെടുന്ന കുട്ടി" എന്ന വ്യത്യസ്തമായ ചിന്ത നന്നായിട്ടുണ്ട്...
    ഈ വരികള്‍ക്കിടയിലെ ആവശ്യമില്ലാത്ത സ്പേസ് കുറച്ചാല്‍ കുറച്ചുകൂടെ വായിക്കാന്‍ എളുപ്പമാകും :)

    ReplyDelete
    Replies
    1. മിനിപിസിFebruary 18, 2013 at 11:47 AM

      നന്ദി ഹരിപ്രിയ ഈ സന്ദര്ശനത്തിന് ,നിര്‍ദേശങ്ങള്‍ സന്തോഷപൂര്‍വം സ്വീകരിച്ചിരിക്കുന്നു .

      Delete
  37. നന്മ നിറഞ്ഞ മനസ്സിന്റെ ഉടമയായ മിസ്.അവ്രുടെ ചിന്തകളിലും,ചെയ്തികളിലും നന്മയുടെ പ്രകാശ വർഷം.പാത്രം നഷ്ടപ്പെട്ട കുട്ടിയപ്പോലെ,കഥകേൾക്കാനായി കാത്തിരിക്കുന്ന കുരുന്നുകളുടെ കൂട്ടം പോലെ ഞാനും ജിജ്ഞാസയോടെ ഈ കഥകൾ വായിച്ചൂ.ബാല്ല്യം മനസ്സിൽ തുയിലുണർന്നൂ..ലളിതമായ ആവിഷ്ക്കാരശൈലി വളരെ ആകർഷണീയം."പുറം കണ്ണ് തുറപ്പിക്കാൻ പൂമാൻ പുലർകാലെ എത്തണം.....അകം കണ്ണു തുറപ്പിക്കാൻ ആശാൻ ബാല്യത്തിലെത്തണം"........വരാൻ വൈകി....ക്ഷമ....നല്ല കഥകൾക്കും കഥാകാരിക്കും എന്റെ നല്ല നമസ്കാരം...........

    ReplyDelete
  38. സര്‍ നന്ദി ,ഈ ആത്മാര്‍ത്ഥമായ പ്രോല്സാഹനങ്ങളാണ് മുന്നോട്ടു പോകാനുള്ള പ്രേരണ !

    ReplyDelete
  39. congrats...santhakumarick.blogspot.in from perumbavoor thanks for ur stories and poetry

    ReplyDelete
  40. കഥകൾ നന്നായിട്ടുണ്ട്.. അനുഭവങ്ങളാകുമ്പോൾ അതിനു ഭംഗിയേറുന്നു.. ഓരോ കഥകൾ വ്യത്യസ്ത പോസ്റ്റുകളാക്കിയിട്ടാൽ കൂടുതൽ നന്നായിരിക്കും.. ആശംസകൾ

    www.swapnakoodu123.blogspot.com

    ReplyDelete