Sunday, December 23, 2012

കാപാലികരുടെ ലോകം



മിനിക്കഥ                                         മിനി പി സി
 
           കാപാലികരുടെ ലോകം
ടെലിവിഷനിലെ  ന്യൂസ്‌ചാനലുകളില്‍ കൊടിഭേദമില്ലാതെ ഉയര്‍ന്നു കേട്ട പ്രതിക്ഷേധ പ്രകടനങ്ങള്‍ക്ക്‌ ഐക്യധാര്‍ട്യം പ്രകടിപ്പിച്ചുകൊണ്ട് അവളും  ആവേശത്തോടെ മുഷ്ടിചുരുട്ടി .
"കുറ്റം തെളിഞ്ഞാല്‍ ഇവനെയൊക്കെ പൊതുജനമധ്യത്തില്‍ നിരത്തി നിര്‍ത്തി വെടിവെച്ചുകൊല്ലുകയാണ് വേണ്ടത് !അല്ലെങ്കി വേണ്ട വെടിവെച്ചാ വേഗം ചാവും...കല്ലെറിഞ്ഞു കൊല്ലണം ,ചതഞ്ഞു ചതഞ്ഞു ,വേദനിച്ചു വേദനിച്ചു ഇവനൊക്കെ ഒടുങ്ങണം .അതെങ്ങനാ ഇവിടുത്തെ ദുര്‍ബലമായ നിയമവ്യവസ്ഥിതിയാണ് ഇത്തരം നരാധമാന്മാരെ തുണയ്‌ക്കുന്നത്.ഇവനൊക്കെ അറിയാം എന്ത് ക്രൂരത ചെയ്താലും ,ഇത്രയൊക്കെയേ സംഭവിക്കൂ എന്ന് ...."അവളുടെ വാക്കുകള്‍ വലിയൊരു കിതപ്പില്‍ അമര്‍ന്നുപോയി .
"ഈശ്വരാ,എന്താ കുട്ടീ ഇത് ? നിറവയറോടെ ഇരിക്കുമ്പോ ഇങ്ങനെ ടെന്‍ഷന്‍ അടിയ്ക്കാന്‍ പാടില്യാന്നറിയില്ലേ ?ആദ്യം ആ ടി .വി ഓഫ് ചെയ്യ് ,എന്നിട്ട് നല്ല,വല്ല പുസ്തകങ്ങളും എടുത്തു വായിക്ക്."
മുത്തശ്ശി അവളെ ശാസിച്ചു .
"എന്‍റെ മുത്തശ്ശി...,ഗര്‍ഭിണികള്‍ക്ക് പ്രതിക്ഷേധം പാടില്യാന്നുണ്ടോ?പ്രായഭേദമില്ലാതെ ,സ്ഥലകാലഭേതമില്ലാതെ ഇതിങ്ങനെ തുടര്‍ക്കഥയായാല്‍ എങ്ങിനെയാ ഈ രാജ്യത്ത് ജീവിക്ക്യാ ?"
അവള്‍ പുകയുന്ന നെറ്റിയില്‍ അല്‍പ്പം ടൈഗര്‍ ബാം എടുത്തു തടവി .
"എന്‍റെ അഭിപ്രായം എന്താച്ചാല്‍ എട്ടു വയസ്സ് തുടങ്ങി ,മുകളിലേയ്ക്കുള്ള എല്ലാ സ്ത്രീകള്‍ക്കും ഓരോ തോക്ക് നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാവണം ,അങ്ങനെയാവുമ്പോ കേസിനും ,വിചാരണയ്ക്കും ,തടവിനുമൊന്നും ഇവനെയൊന്നും വിട്ടുകൊടുക്കണ്ടല്ലോ !shoot at sight  അതാ വേണ്ടത് ."
അച്ഛന്‍ ആത്മരോക്ഷത്തോടെ പിറുപിറുത്തു.
"പീഡനം.....പീഡനം ഈ പീഡനവും പ്രതിക്ഷേധവുമൊക്കെ ഒരു വാര്‍ത്തയുമല്ലാതാവുന്ന കാലം വരണു.  മക്കളില്ലാത്തവര്‍ ഭാഗ്യവാന്മാര്‍ എന്ന് പറയുന്ന ഒരു കാലമാവും അത് , അവര്‍ക്ക് ആരെയോര്‍ത്തും വേവലാതിപ്പെടെണ്ടല്ലോ ."
അമ്മ വേദനയോടെ നെടുവീര്‍പ്പിട്ടു .മനസ്സിനെ മഥിയ്ക്കുന്ന അസ്വാരസ്യങ്ങളകറ്റാനായി പതിവുപോലെ അവള്‍ മുത്തശ്ശിയുടെ മടിയില്‍ തലവെച്ചു കിടന്നിട്ടും  പേടികൂടാതെ ഒന്ന് കണ്ണടയ്ക്കാന്‍ പോലും ഇന്നവള്‍ക്ക് കഴിഞ്ഞില്ല ...കണ്ണടയ്ക്കുമ്പോഴൊക്കെ ഒരു കുഞ്ഞിന്‍റെ അലറിക്കരച്ചില്‍ അവള്‍ കേട്ടു ..
"എനിക്ക് പേടിയാവുന്നമ്മേ..., കാപാലികരുടെ ആ ലോകത്തേയ്ക്ക് വരാന്‍ എനിക്ക് പേടിയാവുന്നമ്മേ ."
ആ കരച്ചില്‍ തന്‍റെ ഉദരത്തില്‍ നിന്നും ആത്മാവിലേക്ക് പടരവെ അവള്‍ നിസ്സഹായതയോടെ കൈമലര്‍ത്തി "എനിക്കെന്തു ചെയ്യാനാവും കുഞ്ഞേ ?"

31 comments:

  1. എന്‍റെ അഭിപ്രായം എന്താച്ചാല്‍ എട്ടു വയസ്സ് തുടങ്ങി ,മുകളിലേയ്ക്കുള്ള എല്ലാ സ്ത്രീകള്‍ക്കും ഓരോ തോക്ക് നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാവണം

    MPC , ഒരു സ്ത്രീകൾ തന്നെ ഈ തോക്കിനാൽ മരിക്കും ഹിഹിഹ്

    സമരം കൊള്ളാം

    ReplyDelete
    Replies
    1. മിനിപിസിDecember 24, 2012 at 2:44 PM

      എന്തിനാ ഈ പാവം പിടിച്ച ഞങ്ങളെക്കൊണ്ട് തോക്കെടുപ്പിക്കുന്നത് ?

      Delete
  2. ആനുകാലികം ..സാമൂഹിക പ്രസക്തം...വളരെ നന്നായി തന്നെ എഴുതിയിരിക്കുന്നു...സാധാരണ,, മിനിയുടെ ആശയങ്ങള്‍ വാക്യ രൂപത്തില്‍ ബ്ലോഗില്‍ എത്തുമ്പോള്‍ അല്‍പ്പം കനം കൂടാറുണ്ട്..ഇതെന്തോ വളരെ ലളിതമായി തന്നെ പറയാനുള്ള ആശയം വൃത്തിയായി പറഞ്ഞതായാണ് എനിക്ക് തോന്നിയത് ..എഴുത്ത് ശക്തമാകട്ടെ...അക്ഷര സ്ഫുടതയെക്കാള്‍ക്കാള്‍ കൂടുതല്‍ ഈ കാലത്ത് എഴുത്തുകാര്‍ക്ക് വേണ്ടത് ഇത്തരം സാമൂഹിക വിഷയങ്ങള്‍ ഉള്‍ക്കൊള്ളുന്ന ആശയ സ്ഫുടതയാണ്..

    അഭിനന്ദനങ്ങള്‍ ...ആശംസകളോടെ ..

    ReplyDelete
    Replies
    1. മിനിപിസിDecember 24, 2012 at 2:47 PM

      നന്ദി പ്രവീണ്‍ ,ഈ ആത്മാര്‍ത്ഥമായ പ്രോല്‍സാഹനങ്ങള്‍ക്ക് !

      Delete
  3. കൊല്ലുക എന്ന് പറഞ്ഞാല്‍ കുറ്റവാളിയെ രക്ഷപ്പെടുത്തുക എന്നാവില്ലേ? അര്‍ഹിക്കുന്ന ശിക്ഷയാണ് വേണ്ടത്. സത്യത്തില്‍ ശിക്ഷയുടെ കുഴപ്പം ആണെന്നും ഞാന്‍ കരുതുന്നില്ല. കുറ്റവാളികളെ പിടി കൂടാനും ശിക്ഷ നടപ്പാക്കാനും ചങ്കൂറ്റമുള്ള ഭരണ സംവിധാനമോ ഭരണാധികാരികളോ ഉണ്ടായിട്ടില്ല എന്നതാണ്. കുറ്റവാളികള്‍ ആരായാലും അതുടനെ പിടിക്കപ്പെടുകയും ശിക്ഷിക്കപ്പെടുകയും (തക്കതായ ശിക്ഷ)ചെയ്യുമ്പോള്‍ എല്ലാം ശമിക്കും എന്ന് ഞാന്‍ വിശ്വസിക്കുന്നു. വല്ലപ്പോഴും ഒരുവനെ പിടിച്ച് തൂക്കി കൊല്ലുകയോ വെടിവെച്ചു കൊല്ലുകയോ ചെയ്താലും മറ്റൊരു നൂറുപേര്‍ അപ്പുറത്ത് ഉയര്‍ന്നു വരും. ചില രാജ്യങ്ങളില്‍ ഷാഡോ പോലീസ് ഇത്തരം മുഴുവന്‍ സംഭവങ്ങളും അപ്പപ്പോള്‍ പിടിക്കുന്നതുകൊണ്ട് ആ രാജ്യത്ത് ഇത്തരം സംഭവങ്ങള്‍ ഇല്ല എന്നാണ് കേട്ടിട്ടുള്ളത്. അത്തരം ആര്‍ജ്ജവമുള്ള ഒരു സംവിധാനമാണ് ആവശ്യം. ശിക്ഷ ക്രൂരമാക്കിയിട്ട്‌ അങ്ങിങ്ങ് അഞ്ചാറു പേരെ പിടിച്ച് അവരെ അവസാനിപ്പിച്ചാല്‍ അതൊന്നും ഒരു ശാശ്വത പരിഹാരം ആകില്ലെന്നാണ് തോന്നുന്നത്.

    ReplyDelete
    Replies
    1. മിനിപിസിDecember 24, 2012 at 2:51 PM

      സര്‍, വെട്ടാന്‍ വരുന്ന പോത്തിനോട് വേദം ഓതിയിട്ടൊന്നും ഒരു കാര്യവുമില്ല !കര്‍ശനമായ ശിക്ഷകള്‍ മാത്രമേ ഇതിനു പ്രതിവിധിയായുള്ളു...സൌദിയിലെ പോലെയെങ്കിലും വേണം .

      Delete
  4. ശിക്ഷ, ഒട്ടും ദാക്ഷിണ്യമില്ലാതെ
    വേറെ വഴിയൊന്നുമില്ല

    ReplyDelete
    Replies
    1. മിനിപിസിDecember 24, 2012 at 2:53 PM

      അജിത്തേട്ടാ നമ്മുടെ നാട് എന്താ ഇങ്ങനെ ആയെ ?

      Delete
  5. ഞാനും ചേച്ചിയുടെ അഭിപ്രായത്തോട് യോജിക്കുന്നു ...എട്ടു വയസിനു മുകളില്‍ തോക്ക് കൊടുത്തില്ലെങ്കിലും ഒരു പതിനഞ്ചു വയസിനു മുകളില്‍ ഉള്ള പെണ്‍കുട്ടികള്‍ക്കെങ്കിലും തോക്കുകൊണ്ട് പ്രതികരിക്കാന്‍ സര്‍ക്കാര്‍ അനുവദിക്കണം..എങ്കിലേ ജീവിക്കാന്‍ പറ്റു ഈ വന്ന കാലത്തില്‍..!!
    നന്നായി എഴുതിയിരിക്കുന്നു....ആശംസകള്‍

    ReplyDelete
    Replies
    1. മിനിപിസിDecember 24, 2012 at 2:58 PM

      ജിന്‍സ്‌ ,ആത്മാഭിമാനം കാത്തുസൂക്ഷിക്കാനുള്ള ട്രെയിനിംഗ് എട്ടു വയസ്സ് മുതലെ ആരംഭിക്കേണ്ട കാലമാ ഇത് !

      Delete
  6. കുറഞ്ഞ വരികളില്‍ അതിമനോഹരമായി ചങ്കില്‍ കൊള്ളുന്ന ഒരു കഥ....

    അഭിനന്ദനങ്ങള്

    ReplyDelete
    Replies
    1. മിനി.പി.സിDecember 24, 2012 at 2:59 PM

      ഈ അരക്ഷിതാവസ്ഥ എന്ന് മാറും മാഷേ ?

      Delete
  7. ആൺ കുട്ടികളെ പ്രസവിക്കാൻ സ്ത്രീകൾ തയ്യാറില്ലാത്ത ഒരു കാലം വരുമെന്ന് തോന്നുന്നു! 

    ReplyDelete
    Replies
    1. മിനിപിസിDecember 26, 2012 at 11:47 AM

      മാതാപിതാക്കള്‍ വളരെ പ്രാര്‍ത്ഥനയോടും ,ഈശ്വര വിശ്വാസത്തോടും കൂടി സല്‍സ്വഭാവികളായ സന്താനങ്ങള്‍ക്കായി
      പ്രാര്‍ഥിക്കുമെങ്കില്‍ ഇത്തരം കാട്ടാളന്മാര്‍ (ആണിലും,പെണ്ണിലും ഈ വര്‍ഗം ഉണ്ട്.) പിറന്നുവീഴില്ല എന്ന് ഞാന്‍ വിശ്വസിക്കുന്നു ചീരാമുളകെ .

      Delete
  8. പ്രതിഷേധ പ്രകടനങ്ങളല്ല....ഇതെല്ലാം വൈകാരിക പ്രകടനങ്ങളാണെന്നു മാത്രമേ പറയാന് കഴിയൂ....നാളെ ഈ പ്രതികളെയാരെയെങ്കിലും തൂക്കികൊല്ലാന് വിധിച്ചാല് വധശിക്ഷയ്ക്കെതിരെയുളള പ്രതിഷേധവുമായി ഇവരില് പലരേയും അവിടെയും കാണാന് കഴിയും

    ReplyDelete
    Replies
    1. @Anu Raj : താങ്കളുടെ അഭിപ്രായത്തോട് ഞാനും യോജിക്കുന്നു. വധ ശിക്ഷ എന്നൊക്കെ പറയുന്നത് വെറും പ്രഹസനം മാത്രമാണ്. ഈ ശിക്ഷകള്‍ ബാധകമാവുന്നത് താഴെ കിടയില്‍ ഉള്ളവര്‍ക്ക് മാത്രമാണ്

      Delete
    2. മിനിപിസിDecember 26, 2012 at 11:52 AM

      നിര്‍ദയമായ ശിക്ഷാവിധികള്‍ കൊടുത്തെ മതിയാകൂ ,അതുകണ്ട് മറ്റുള്ളവര്‍ പേടിക്കണം അങ്ങനെയല്ലാത്തത്
      കൊണ്ടാണ് ഇത് തുടര്‍ക്കഥയാവുന്നത് .

      Delete
  9. നിയമ വ്യവസ്ഥയില്‍ ശി ക്ഷ കൊണ്ട് ഉദ്ദേശിക്കുന്നത്
    രണ്ടു കാര്യങ്ങള്‍ ആണ്
    ഒന്ന് - ആ കുറ്റത്തിന് നല്‍കുന്ന ശിക്ഷ
    രണ്ട് - സമൂഹത്തിന് നിയമ വിധേയമായി ജീവിച്ചില്ലെങ്കില്‍ അനുഭവിക്കേണ്ട ഭവിഷ്യത്ത് - ഒരു മുന്നറിയിപ്പ്
    'മള്ളൂരും പതിനായിരം ര്രൂപയും ഉണ്ടെങ്കില്‍' എന്ന് ഒരു ചൊല്ല് ഉണ്ടല്ലോ -
    മാതൃകാപരമായ ശിക്ഷാ നടപടികള്‍ ആണ് വേണ്ടത് -
    സംശയമില്ല !!!

    ReplyDelete
  10. there has to be change in our concept of democracy-
    the guilty should be punished instead of taking the benifit of the ideology that'no innocent should be punished'- that loop hole is to be amended according to the circumstantial evidences

    ReplyDelete
  11. Mini
    One Justuce Verma committe is constituted to
    investigate this case. Committee has invited
    opinions from NGOs and individuals for suggestions
    and the punitive measures to be taken against
    such crimes. The id is justice.verma@nic.in
    You calso voice your opinion

    ReplyDelete
    Replies
    1. മിനി.പിസിDecember 26, 2012 at 11:56 AM

      Thank you sir ,sure i will inform my opinion .

      Delete
  12. സമകാലിക പ്രസക്തിയുള്ള രചന, ജനിച്ച്‌ വീഴാന്‍ പോകുന്ന കുഞ്ഞ്‌ പോലും ഈ ലോകത്തെ ഭയപ്പാടോടെ കാണുന്നത്‌ എന്തിനാനോ എന്ന് രചയിതാവ്‌ ഉദ്ദേശിക്കുന്നത്‌ വായനക്കാരിലേക്കെത്തിക്കാന്‍ കഴിഞ്ഞിരിക്കുന്നു, സ്വയ രക്ഷക്ക്‌ ഒരു തോക്ക്‌ കൊടുക്കണം അല്ലെങ്കില്‍ എന്‌റെ അവസാന പോസ്റ്റായി തലവെട്ട്‌ പോലെയുള്ള ശിക്ഷ കൊടുക്കണം.... ആശംസകള്‍

    ReplyDelete
    Replies
    1. മിനിപിസിDecember 26, 2012 at 11:59 AM

      എന്തിനാ ഇവരെയൊക്കെ നമ്മുടെ ഭരണകൂടം സംരക്ഷിക്കുന്നത് ?ഒടുവില്‍ കള്ളന്മാരെയും ആഭാസന്മാരെയും കൊണ്ട് നമ്മുടെ നാട് നിറയും തീര്‍ച്ച ..അല്ലെ എം എം പി ?

      Delete
    2. സ്ത്രീകളിന്നു സിനിമയിലെ ഐറ്റം ഡാന്‍സ്‌ പോലെയാണ്, പുരുഷന്മാര്‍ക്ക് ഉപയോഗിക്കാനുള്ള ഒരു വസ്തുവായി അവര്‍ സ്വയം ചുരുങ്ങുകയാണ്,ലോക സുന്ദരിയെ കണ്ടെത്താനുള്ള മത്സരത്തില്‍ പോലും പുരുഷനെ ആകര്‍ഷിക്കുന്ന ചുവടുകള്‍ക്കാണ് മാര്‍ക്ക്

      Delete
    3. മിനി.പിസിDecember 29, 2012 at 8:09 PM

      ഇതൊന്നും നിഷേധിക്കുന്നില്ല ചില വിഭാഗം ഇങ്ങനെയും ഉണ്ട് എന്ന് കരുതി സ്ത്രീകള്‍ നിരന്തരം പീഡി പിക്കപെടുന്നതിന് ഇതൊരു കാരണമാവുന്നില്ല .പുരുഷന്മാര്‍ അവരെ ഉപഭോഗവസ്തുവായി മാത്രം കാണുന്നതിന്‍റെ after effect ആകാം ഇത് .

      Delete
  13. നമ്മുടെ പാവം സഹോദരിമാരുടെ ഏറ്റവും വലിയ ശാപം അവരുടെ തന്നെ പ്രതിനിധികളാണ് ..
    മടിശീല നിറക്കാന്‍ എന്ത് കോപ്രായവും കാട്ടുന്ന, വിവസ്ത്രതയില്‍ വിശ്വസൌന്ദര്യം തേടുന്ന തരുണികള്‍.......
    കുറ്റം ചെയ്തവര്‍ കൊലക്കയറില്‍ ആടട്ടെ... അതില്‍ കൂടുതല്‍ ഒന്നും അവരര്‍ഹിക്കുന്നില്ല

    ReplyDelete
    Replies
    1. മിനിപിസിJanuary 1, 2013 at 11:24 AM

      ഷാ...ലീ ,പണ്ടും ഈ കോപ്രായങ്ങളൊക്കെ ഉണ്ടായിരുന്നുവെങ്കിലും ഇത്തരം പീഡനങ്ങള്‍ ഉണ്ടായിരുന്നില്ലെന്നാണ് പ്രായമായവര്‍ അഭിപ്രായപ്പെടുന്നത് ......ഇനി ഈ തെറ്റുകള്‍ ആവര്ത്തിക്കപ്പെടാതിരിക്കട്ടെ എന്ന് നമുക്ക് പ്രാര്‍ഥിക്കാം .

      Delete
  14. മാനസിക വൈകല്യമുള്ള ഒരു സമൂഹം ഉള്ളിടത്തോളം ഇത്തരം അരക്ഷിതാവസ്ഥ ഇല്ലാണ്ടാകുമെന്ന് തോന്നുന്നില്ല..

    ReplyDelete
    Replies
    1. മിനി.പിസിJanuary 1, 2013 at 11:33 AM

      ഈ വൈകൃതം മാറ്റാന്‍ ഒത്തിരി ചികില്‍സകള്‍ വേണ്ടി വരും അല്ലെ .ഫലം കിട്ടുമോ എന്ന് കാത്തിരിക്കാന്‍ ചികില്‍സ തുടങ്ങണ്ടേ ആരെങ്കിലും !

      Delete
  15. നന്നായി എഴുതി.
    മക്കളുള്ളവര്‍ക്കും ഇല്ലാത്തവര്‍ക്കും ദുഃഖം.

    ReplyDelete
  16. മിനിപിസിJanuary 22, 2013 at 11:38 AM

    ഈ ഭൂമിയില്‍ ജനിച്ചു പോയതിനു പശ്ചാത്തപിക്കുന്ന കാലം അല്ലെ !

    ReplyDelete