കവിത മിനി .പി .സി
സാന്ത്വനം
"പുറമെ പൊള്ളുന്ന മേടച്ചൂട്
ഉള്ളിലെ നെരിപ്പോടും കനലണയാതെ കത്തുന്നു
ആരോ പറഞ്ഞു"പോകൂ ,ആ കാടിനപ്പുറം
നിനക്ക് സാന്ത്വനമുണ്ട് . "
അതൊരു കളവായിരുന്നു
ആ കാട്ടിനപ്പുറം ഇരുണ്ടു ശൂന്യമായിരുന്നു
ആ ഇരുണ്ട ശൂന്യതയില്‍
എനിക്കെവിടെ നിന്ന് കിട്ടും സാന്ത്വനം ?
എന്‍റെ ഉഷ്ണം ഇരട്ടിച്ചു
മുറ്റത്തെ മഞ്ഞ മന്ദാരങ്ങളില്‍ ...
മാവിന്‍റെ തളിര്‍ത്ത ചില്ലയിലെ
പേരറിയാക്കിളികളില്‍ .....
പരിചിത മുഖങ്ങളില്‍ ....
എവിടെ എവിടെയാണ് സാന്ത്വനം ?
സാന്ത്വനം തേടി ഒടുവിലെന്നോ ഞാനീ ,
ക്രൂശിത രൂപത്തിന്‍ മുന്‍പില്‍
നമ്രശീര്‍ഷയാകവേ ...
എന്‍റെ ഉടലിലാകെ
സാന്ത്വനത്തിന്‍റെ ഇളം മഞ്ഞിഴയുന്നു
എന്‍റെ മിഴികളിലൂടെ
സ്നേഹത്തിന്‍ തെളിനീരൊഴുകുന്നു
എന്‍റെയുള്ളിലെ കത്തുന്ന വേനല്‍
ഒരു വസന്തത്തിനായ് വഴിമാറുന്നു
എന്‍റെയോരോ അണുവിലും
എന്‍റെ നാഥന്‍റെ സ്നേഹം നിറയുന്നു
ഈ കുന്തിരിക്കത്തിന്‍ പുകമറയ്ക്കുള്ളില്‍
എന്‍റെ നാഥന്‍റെ കരവലയങ്ങളില്‍
ഇന്ന് ഞാനറിയുന്നു യഥാര്‍ത്ഥ സാന്ത്വനം . "
ഇന്ന് ഞാനറിയുന്നു യഥാര്‍ത്ഥ സാന്ത്വനം ..അതെ നല്ല സാന്ത്വനം കിട്ടുന്ന വരികള്‍ .നന്നായിട്ടുണ്ട് . ആദ്യത്തെ കമെന്റ്സ് ഇടാന്‍ ഭാഗ്യം കിട്ടി.തിരയുടെ ആശംസകള്‍
ReplyDeleteതിരയ്ക്ക് എന്‍റെ സ്നേഹത്തില്‍ പൊതിഞ്ഞ നന്ദി !
Deleteസംരക്ഷണം വേലി കെട്ടിനുള്ളില്‍ അല്ല സ്നേഹമുള്ള കരങ്ങളില്‍ ആണ്
ReplyDeleteനല്ല വരികള്‍
വേലിക്കെട്ടുകള്‍ നമ്മെ എപ്പോഴും ശ്വാസം മുട്ടിയ്ക്കും ,സ്നേഹമുള്ള കരങ്ങള്‍ നമുക്ക് ആശ്വാസവും കരുതലും പകരും .
Deleteഅതെ, നാഥന്റെ സ്‌നേഹസാന്നിദ്ധ്യത്തിലാണ് യഥാര്‍ത്ഥ സാന്ത്വനം അനുഭവിക്കാനാവുന്നത്. നല്ല കവിത. ആശംസകള്‍...
ReplyDeleteവളരെ നന്ദി സര്‍ .
Deleteഈശ്വരനേ തേടീ ഞാന്‍ നടന്നൂ
ReplyDeleteകടലുകള്‍ കടന്ന് ഞാന്‍ തിരഞ്ഞൂ
അവിടെയുമില്ല ഇവിടെയുമില്ല ഈശ്വരന്‍
വിജനമായ ഭൂവിലുമില്ലീശ്വരന്‍ .......
അവസാനം എന്നിലേക്ക് ഞാന്‍ തിരിഞ്ഞൂ
ഹൃദയത്തിലേക്ക് ഞാന്‍ കടന്നൂ
അവിടെയാണ് ഈശ്വരന്റെ വാസം
സ്നേഹമാണീശ്വരന്റെ രൂപം.........!
"""ആ കരുണയുടെ കരവലയത്തില്‍
ആ നല്ലയിടയന്റെ ഹൃത്തില്‍ ..
സ്വാന്തനത്തിന്റെ തെളിനീരില്‍ .. നിറയട്ടെ മനസ്സും ലോകവും ...! """
നന്ദി ശബരി ഇതിലെ വന്നതിന് .
Deleteഅറിയില്ല നീ എന്നെയെങ്കിലും ....
ReplyDeleteഅറിയുന്നു ഞാനെന്നും സ്വന്തമായി ....
അന്ന് നീ കുരിശുമായി ..വീഴുമ്പോള്‍ ...
അന്ന് , ഈ ഞാനും വഴി വക്കില്‍ നിന്നിരുന്നു ..
നിന്റെ ദുഃഖങ്ങള്‍ മാത്രമല്ലെന്റെ തൂവാലയില്‍ ..
നിന്റെ ദുഖങ്ങളും ഞാന്‍ പിടിച്ചുവാങ്ങി ..
എന്റെയീ ജന്മവും നിനക്കുവേണ്ടി...
എന്റെ ശിരസ്സില്‍ ഓരോ കല്ലുകള്‍ വീഴുമ്പോഴും ..
ഈ മേരി നിന്നെ തിരിച്ചറിഞ്ഞു ..
തുറക്കാത്ത വാതിലുകള്‍ക്കായി ......
നിന്റെ ദുഃഖങ്ങള്‍ മാത്രമല്ലെന്റെ തൂവാലയില്‍ ..(എന്‍റെ ദുഖങ്ങള്‍ ) എന്നല്ലേ ......
Deleteമേരിയെ മനസിലാക്കിയ സ്നേഹം ! നന്ദി സര്‍ .
നന്മകൾ നേരുന്നു
ReplyDeleteഷാജു ഈ ആശംസകള്‍ക്ക് എന്‍റെ സ്നേഹത്തില്‍ ചാലിച്ച നന്ദി .
Deleteഏവര്‍ക്കും ദൈവം തുണയായിരിക്കട്ടെ.
ReplyDeleteതുണയും സ്നേഹവും സാന്ത്വനവും സന്തോഷവും പകരുന്ന ദൈവം അല്ലെ ജോസ്‌ലെറ്റ് .
Deleteഇല്ലാതായ്ക്കൊണ്ടിരിക്കുന്നത് സ്നേഹമാണ്.
ReplyDeleteമനസ്സിലെ ആര്‍ത്തി കുറയുന്നതിനനുസരിച്ച് സ്നേഹം പെരുകും.
സ്വാന്തനം തേടി നന്നായി.
സ്നേഹം വഴിഞൊഴുകുന്ന മനസുള്ള മനുഷ്യരുടെ ലോകം അതെത്ര മനോഹരമായിരിക്കും അല്ലെ സര്‍ !
Deleteസന്മനസ്സുള്ളവര്‍ക്ക് സമാധാനം
ReplyDeleteഈ സന്മനസ്സ് അതാണ് പലര്‍ക്കും പ്രശ്നം അജിത്തേട്ടാ .
Deleteവിശ്വാസം - അതല്ലേ എല്ലാം!
ReplyDeleteവിശ്വാസം , പ്രത്യാശ പിന്നെ സ്നേഹം !~
Deleteമനസ്സിലെ നന്മയും സ്നേഹവും ആണ് നമ്മള്‍ തിരഞ്ഞു കൊണ്ടിരിക്കുന്നത്...
ReplyDeleteകസ്തൂരിമാനിനെ പോലെ അല്ലെ മുബി ?
ReplyDeleteആ കാട്ടിനപ്പുറം ഇരുണ്ടു ശൂന്യമായിരുന്നു ആ ഇരുണ്ട ശൂന്യതയില്‍
ReplyDeleteഎനിക്കെവിടെ നിന്ന് കിട്ടും സാന്ത്വനം ? ആ ചോദ്യത്തിനുള്ള ഉത്തരം ഇനിയും തേടേണ്ടിയിരിക്കുന്നു.
കാത്തീ , ഉത്തരംകിട്ടാത്ത ഒരു ചോദ്യമായി അത് അവശേഷിക്കുമോ , ആവോ ?
Deleteസാന്ത്വനമാണ് എല്ലാവർക്കും വേണ്ടത്;
ReplyDeleteപ്രത്യേകിച്ചും ഈ കരൾ പിളരും കാലത്ത്.
അതു കിട്ടിയവർ ഭാഗ്യവാന്മാർ/വതികൾ!
(നമ്രശീഷ്ക എന്നത് നമ്രശിരസ്ക എന്നോ നമ്രശീർഷ എന്നോ മാറ്റിയാൽ കൊള്ളാം.)
ജയന്‍ വളരെ നന്ദി ,ഇപ്പോള്‍ത്തന്നെ തെറ്റു തിരുത്താം .
ReplyDeleteസാന്ത്വനം തേടിയാണ് ആളുകൾ ഇന്ന് പരക്കം പായുന്നത്. അത് ലഭിച്ച കവയിത്രി എത്ര ഭാഗ്യവതി !
ReplyDeleteനന്ദി സര്‍ ഈ പ്രോത്സാഹനങ്ങള്‍ക്ക് !
Deleteഈ കാലഘട്ടത്തിൽ വലരെ റെയറായി
ReplyDeleteകിട്ടുന്ന ഒരു സാധനമാണല്ലോ സാന്ത്വനം..അല്ലേ മിനി
തീര്‍ച്ചയായും ...അതും മനുഷ്യരില്‍ നിന്നും കിട്ടുന്നത് ക്ഷണികവും അല്ലെ !
Delete