മൈക്രോ കവിതകള്‍ മിനി പി.സി
നിഷേധ വോട്ട്
“ ഭൂരിപക്ഷ വോട്ടിന്‍റെ പിന്‍ബലത്തില്‍
വീണ്ടുമവര്‍ ഭരണം കയ്യാളവെ
നിഷേധ വോട്ടിട്ട ഞങ്ങള്‍
അസാധുവാക്കപ്പെട്ടവരെപ്പോലെ
തലകുനിച്ചു നിന്നു . ”
സ്ത്രീയെന്നു വിളിക്കരുതേ
“ നൊന്തു പെറ്റ മക്കളെ
കഴുത്തുഞെരിച്ച് കാലപുരിയ്ക്കയച്ചവളെ
സ്ത്രീയെന്നു
വിളിക്കരുതേ ...........”.
ക്ലബ്ബിംഗ്
“ ക്ലബ്ബിംഗ് നടത്തി നടത്തി
കുടുംബങ്ങളെ വഴിയാധാരമാക്കുന്നവരെ
നോക്കി
പെരുവഴികള്‍ ആര്‍ത്തുവിളിച്ചു
“ നാറികള്‍..............”
”
അസൂയയും കഷണ്ടിയും
“ അസൂയയ്ക്ക് ചിരിയടക്കാനായില്ല
കഷണ്ടിയ്ക്ക് മരുന്നായത്രേ
എനിയ്ക്കോ ?
അതുകേട്ട് കണ്ണീരോടെ കഷണ്ടി സമ്മതിച്ചു
നീ ചിരംജീവി തന്നെ ! ”
കൊള്ളാം കടലമണി കവിതകള്‍
ReplyDeleteമൈക്രോ കവിതകള്‍ ഇനി വേണ്ട , ഇനിയങ്ങോട്ട് കടലമണിക്കവിതകള്‍ എന്ന് പറയാം , നല്ല ഭാവന അഭിനന്ദനങ്ങള്‍ .......കടലമണിക്കവിതകള്‍ !
Deleteആ പേര് നമ്മുടെ ഇരിങ്ങാട്ടിരി മാഷ് സ്വന്തമാക്കിയില്ലേ എന്നൊരു ശങ്ക :(
Deleteഇരിങ്ങാട്ടിരി മാഷ് ?
Deleteഅസൂയയും കഷണ്ടിയും കലക്കിയല്ലോ...വോട്ട് പോട്ടേ...സ്ത്രീ അവള്‍ സര്‍വം സഹ.ക്ലബ്ബിംഗ് ഒരു വാതിലാണ് .
ReplyDeleteവളരെ നന്ദി അനീഷ് .വളരെ നല്ല അവലോകനം
Deleteഅവസാനതെത് മാത്രം ഇഷ്ടപ്പെട്ടു
ReplyDeleteഉം ..........മനസ്സിലായി ,അസൂയേം കഷണ്ടീം .........അല്ലെ !
Deleteഒറ്റവരികളില്‍ ഒരുപാട് ഒതുക്കിയിട്ടുള്ളതിനാല്‍ എല്ലാം ഒന്നിനൊന്ന് മെച്ചം..
ReplyDeleteആശംസകളോടെ..
വളരെ നന്ദി സര്‍ , ഈ ആശംസകള്‍ക്ക് !
Delete" നിഷേധ വോട്ടു ചെയ്ത സ്ത്രീ, അസൂയ കൊണ്ട് ക്ലബ്ബിംഗ് നടത്തി.........." !!!@@
ReplyDeleteകഥകള്‍ ഇനിയും ചുരുക്കരുത്..ബ്ലീസ് !!
ഇത് കഥയല്ല മാഷേ ,,,,കവിതയാണ്‌ട്ടോ.
Deleteനന്നായിരിക്കുന്നൂ.....ആശംസകൾ
ReplyDeleteവളരെ നന്ദി സര്‍ .
Deleteമൈക്രോ കവിതകള്‍ ഇഷ്ടപ്പെട്ടു.
ReplyDeleteആശംസകള്‍
വളരെ നന്ദി സര്‍ .
Deleteസ്ത്രീയെന്നു വിളിക്കരുതേ
ReplyDelete“ നൊന്തു പെറ്റ മക്കളെ
കഴുത്തുഞെരിച്ച് കാലപുരിയ്ക്കയച്ചവളെ
സ്ത്രീയെന്നു വിളിക്കരുതേ ...........”.
എല്ലാം സഹിക്കാം ഇതു മാത്രം സഹിക്കാൻ പറ്റുന്നില്ല............
ക്ഷമിയ്ക്കൂ .....സഹിക്കൂ ...................!
Deleteകൊള്ളാം :) വോട്ടും, അസൂയയും കഷണ്ടിയും ഇഷ്ടമായി...
ReplyDeleteഹരിപ്രിയ വളരെ സന്തോഷം .
Deleteകൊള്ളാം, ഒടുവിലത്തെ കൂടുതല്‍ ഇഷ്ടമായി, നല്ല ഒതുക്കം
ReplyDeleteവളരെ നന്ദിയുണ്ടുട്ടോ ഈ വരവിനും അഭിപ്രായങ്ങള്‍ക്കും .
Deleteകഷണ്ടിയ്ക്ക് മരുന്നോ..........??
ReplyDeleteഎവിടേ എവിടേ!!
അജിത്തേട്ടന്‍ അറിഞ്ഞില്ലേ ? ലണ്ടനിലെ darham university യും americayile colombia university യും സംയുക്തമായാണ് കണ്ടെത്തിയത് ...വിശദ വിവരങ്ങള്‍ ദക്ഷിണ വെച്ചാല്‍ പറയാം .ചെലവ് ഏകദേശം 9.5 lakhs വരും .
Delete
ReplyDeleteതെറ്റുകൾ സാർവത്രികമായ സമൂഹത്തിൽ തെറ്റ് ചെയ്യാത്തതാണ് തെറ്റ്.കാലത്തിനൊത്ത് സ്ത്രീയും മാറി അതിലെന്താ തെറ്റ്.
അസൂയക്കുമുന്നിൽ കഷണ്ടിയും തോറ്റു ..
പ്രബുദ്ധരല്ലാത്ത സമ്മതിദായകർ ജനാധിപത്യത്തിന്റെ ശാപം ...
എല്ലാ കവിതകളും ഒന്നിനൊന്ന് മെച്ചം..ആശംസകൾ
തെറ്റിനെ തെറ്റുകൊണ്ടെടുക്കുന്നതാണ് തെറ്റ്.................ശരിയല്ലേ ?
Deleteനന്ദി ശരത് ..
ഇത് കവിതകള്‍ അല്ല വാചകങ്ങള്‍ അല്ലെ ?
ReplyDeleteഇത് ഗദ്യ കവിതകള്‍ ആണ് മാഷേ .
Deleteഈ മൈക്രോകൾ കവിതകൾ എന്ന നിലയിൽ നോക്കുകയാണെങ്കിൽ
ReplyDeleteഎന്തോ എല്ലാ തവണത്തേയും പോലെ അത്ര ഗുമ്മായിട്ടില്ല കേട്ടൊ മിനി
ഗുമ്മായില്ല അല്ലെ മുരളിയേട്ടാ ............? സാരല്യ അടുത്ത തവണയാവട്ടെ !
Deleteപാണ്ടന്‍ നായുടെ പല്ലിനു ശൌര്യം പണ്ടേ പോലെ ഫലിക്കുന്നില്ലാ
Deleteകുറച്ചു കൂടെ നന്നായി എഴുതണം
പ്രിയ തങ്കപ്പാ , ശൌര്യം കൂടുതലാവുന്നു എന്നാണ് പൊതുവേ അഭിപ്രായം ,ഇനിയും കൂട്ടിയാല്‍ ?
Deleteനല്ല അവതരണം,മൈക്രോ കവിത എന്നതിനേക്കാള്‍ കുറിക്കു കൊള്ളുന്ന പ്രയോഗങ്ങള്‍ ആയി മാറി.ആശംസകള്‍
ReplyDeleteവളരെ നന്ദി സാജന് .
Deleteനിഷേധവോട്ടു് നന്നായി എഴുതി. അസൂയയും കഷണ്ടിയും കൊള്ളവുന്ന മൈക്രോ കവിതയായി.
ReplyDeleteസര്‍ , വളരെ സന്തോഷം !
Deleteനന്നായിരിക്കുന്നൂ.....ആശംസകൾ
ReplyDeletewww.hrdyam.blogspot.com
ഷംസു , ഈ വരവില്‍ വളരെ സന്തോഷം !
DeleteThis comment has been removed by the author.
ReplyDeleteOh.............current affairs ,gdlk mini ,fight like Leena Manimeghalai
ReplyDeleteലീനാ മണിമേഖല ! നന്ദി കെവിന്‍ .
Deleteനിഷേധ വോട്ടിന് ഭൂരിപക്ഷം കിട്ടിയാലോ.....?
ReplyDelete‘അസൂയയും കഷണ്ടിയും’ വളരെ ഇഷ്ടപ്പെട്ടു.
നന്ദി ഹരി .
Deleteനല്ല ഭാവനതന്നെ പാവം അസൂയ ......
ReplyDeleteഅസൂയ ആരാ മോന്‍ ...........! നന്ദി കുമാര്‍ !
Deleteകുറെ കാലത്തിനു ശേഷമാണ് ഈ വഴി...
ReplyDeleteഹൈക്കു കവിതകൾ കാലികം ചിന്താനീയം... ആശംസകൾ മിനീ...
വളരെ നന്ദി എം.എം.പി ...വീണ്ടും വരിക
Deleteഹ ഹ ഹ എല്ലാം ഇഷ്ടപ്പെട്ടു പക്ഷെ നാലാമൻ കൂടുതൽ ചിരിപ്പിച്ചു
ReplyDeleteവളരെ സന്തോഷം ഈ വരവിന് !
Deleteഇക്ക് ഒന്നും നാലും ഇഷ്ടായി...
ReplyDeleteകുറച്ചു വരികളില് വലിയ ആശയം..
ഞാനും ചേച്ചി൯റെ ഫേനാവാ..:)
ചേച്ചീടെ ഫാനൊന്നും ആകേണ്ട കുട്ടാ ...കുഞ്ഞനുജന്‍ ആയാല്‍ മതി ..സ്നേഹം.... സന്തോഷം ...മിട്ടായി ...ഒക്കെ ഉണ്ട്ട്ടോ
Deleteകഷണ്ടിക്കു മരുന്നോ? ചുമ്മാ...'അസൂയ' തന്നെ....!
ReplyDeleteഅല്ല കഷണ്ടിയ്ക്ക് മരുന്നുണ്ട് മാഷേ ..........
Deleteമൈക്രോ രചനകൾ
ReplyDeleteഇന്നിന്റെ ആവശ്യം
സമയ ദാരിദ്ര്യത്താൽ
വലയുന്ന മർത്യർക്ക്
വന്നൊന്നു നോക്കി
പോകുവാനും ഒരു
ചെറു കുറി കുറിക്കുവാനും
ഇത് തന്നെ ഭേദം
കുഞ്ഞു രചനകൾ
എല്ലാം ഇഷ്ടായി
പക്ഷെ അസൂയയും കഷണ്ടിയും
ശരിക്കും പിടിച്ചു
ആശംസകൾ
വളരെ നന്ദി സര്‍ .
Deleteഎല്ലാം നന്നായി.
ReplyDeleteഎങ്കിലും കൂടുതലിഷ്ടമായത് 'നിഷേധ വോട്ട്' തന്നെ.
നന്ദി ശ്രീ .
Deleteമൈക്രോ കവിതക്കുള്ളിന്നുള്ളില്
ReplyDeleteആക്രോശിക്കും മൌനങ്ങള് !
വാക്കുകള് അമ്പുകള് ,ആശയമോ
അതിലു മമൂര്ത്ത അതി മധുരം !
പ്രിയ സാക്ഷി സന്തോഷം .
ReplyDeleteരണ്ടു വരിയില്‍ രണ്ടായിരം വരികള്‍ :) കൊള്ളാം ട്ടോ മിനീ
ReplyDeleteആര്ഷാ....................................നന്ദി .
ReplyDeleteഇത് വായിച്ചിട്ട് എനിക്ക് അസൂയ വരുന്നു ....
ReplyDeleteനല്ല കവിതകൾ അയൽക്കാരി
നന്ദി അയല്‍ക്കാരാ ....
Deleteവളരെ സുന്ദരം ഈ വരികള്‍ ഓരോന്നും
ReplyDeleteഅര്‍ത്ഥസമ്പുഷ്ടമായ രചനകള്‍
ആശംസകള്‍
വളരെ നന്ദി ഈ വരവിന് .
Deleteനന്നായിരിക്കുന്നു.
ReplyDeleteവളരെ സന്തോഷം .
Deletenalla varikal chechi,,,
ReplyDeletetnk u neethu .
Deletehttps://www.facebook.com/photo.php?fbid=272523526205811&set=a.122145084576990.6073.120002794791219&type=1&relevant_count=1
ReplyDelete