Thursday, March 6, 2014

മൈക്രോ കവിതകള്‍

         
                                                                                                          മിനി.പി.സി
                                      

                                             
   

                     അമ്മയും      മകളും


                                " അമ്മ  കെട്ടിപ്പിടിച്ചും   ഉമ്മവെച്ചും

                                     മകള്‍ പൊട്ടിക്കരഞ്ഞും  പൊട്ടിത്തെറിച്ചും ! "


                                                  

                    കാടനും        നാടനും



                    " കാട്  കാക്കാന്‍ കാടന്‍

                         കാട് മൂടാന്‍ നാടന്‍ ."

                                                 

                                   കലിപ്പ്


                 " സൂര്യനെ വലച്ച  സുന്ദരിയ്ക്ക്

                       കാണുന്നോരോടൊക്കെ കലിപ്പ് !"

57 comments:

  1. കടംങ്കഥയുമാക്കാം

    ReplyDelete
    Replies
    1. കടം കവിതയായിക്കോട്ടെ ല്ലേ .

      Delete
  2. മനുഷ്യനെ ബോണ്‍സായി ചെടികളാക്കുന്ന കുറെ അമ്മമാർ ...
    എന്ത് ക്രുരത ..പക്ഷെ പുറമേ കാണാൻ നല്ല ഭംഗിയുണ്ട് ....

    ReplyDelete
    Replies
    1. ഉം ! പുറമേ ദയ ,കരുണ ,ആര്‍ദ്രത ....എന്തോക്കെയാവുമോ എന്തോ ?കാത്തിരുന്നു കാണാം .

      Delete
  3. കൊള്ളാം..കവിതയോ കഥയോ?

    ReplyDelete
  4. " അമ്മ കെട്ടിപ്പിടിച്ചും ഉമ്മവെച്ചും

    മകള്‍ പൊട്ടിക്കരഞ്ഞും പൊട്ടിത്തെറിച്ചും ! "


    I Like it.

    ReplyDelete
    Replies
    1. KHARAAKSHARANGAL ഈ വഴി വന്നതില്‍ വളരെ സന്തോഷം !

      Delete
  5. അമ്മയും മകളും:
    അമ്മയും കുഞ്ഞും ആണ്‌ മൻസ്സിൽ വരുന്നത്.

    കാടനും നാടനും:
    കാടിനെ കാക്കുന്നവൻ കാടൻ. എന്നിട്ടും കാടൻ എന്നപേരിനോട് എന്തൊരവജ്ഞ. അതെങ്ങനെ, കാടുമൂടുന്ന നാടന്‌ അതൊന്നും ഇഷ്ടപ്പെടില്ലല്ലോ.

    കലിപ്പ്:
    സൂര്യനെ വലച്ച സുന്ദരി - ചന്ദ്രിക. ചന്ദ്രികയ്ക്ക് കാണുന്നോരോടെക്കെ കലിപ്പ് ? അർത്ഥം മനസ്സിലാവുന്നില്ല.

    ReplyDelete
    Replies
    1. സോളാര്‍ സുന്ദരിയെയാണ് ഉദ്ദേശിച്ചത് അവരിപ്പോള്‍ കലിപ്പെടുത്ത് നടക്കുകയല്ലേ .

      Delete
  6. കവിതകള്‍ സുന്ദരം.(അവസാനത്തെ കവിത ഒഴികെ)

    ReplyDelete
    Replies
    1. സോളാര്‍ പ്രശ്നമാണ് വിഷയമാക്കിയത് ...അവരിപ്പോള്‍ ഓരോരുത്തരെയായി ലക്ഷ്യം വെയ്ക്കുകയല്ലേ .....അത് ആഘോഷമാക്കാന്‍ കുറെ ആളുകളും .

      Delete
  7. അമ്മേം ഉമ്മേം കാടും വേടനും നാടും മൊത്തത്തിൽ കലിപ്പ് സീൻ ആണല്ലോ

    ReplyDelete
    Replies
    1. കലിപ്പ് സീനാണ് ...............................!

      Delete
  8. മൈക്രോ കവിതകള്‍ നന്നായിട്ടുണ്ട്‌.

    ReplyDelete
  9. നാലഞ്ചക്ഷരങ്ങളില്‍ നിറയെ പറയാം അല്ലെ.
    കൊള്ളാം.

    ReplyDelete
  10. എന്തിനേറെ വേണം...!!!
    ആശംസകള്‍

    ReplyDelete
  11. കടങ്കഥകളുടെ ഒരു താളമുണ്ട് ഈ മൈക്രോ കവിതകൾക്ക് ..... പക്ഷേ കടങ്കഥകൾ ഒരു ഉത്തരത്തിൽ അവസാനിച്ചു പോവുന്നു. കേവലം ഒരു പരിഹാരം കണ്ടെത്തി അവസാനിപ്പിക്കാനാവില്ല എന്നതാണ് ഈ കവിതകളെ കടങ്കഥകളിൽ നിന്ന് വ്യത്യസ്ഥമാക്കുന്നത്

    ReplyDelete
    Replies
    1. സര്‍ ഈ ആത്മാര്‍ത്ഥ വിലയിരുത്തലുകള്‍ക്ക് വളരെ നന്ദി .

      Delete
  12. മൂന്നും ഇഷ്ടപ്പെട്ടു മിനി

    കുറച്ചു വാകുകളില്‍ കൂടുതല്‍ കാര്യം

    ReplyDelete
  13. വളരെ കുറച്ചു വാക്കുകൾ കൊണ്ട് വളരെ ബൃഹത്തായ കാര്യങ്ങൾ പറഞ്ഞു തീർക്കാൻ കവിതകൾക്ക് ശക്തിയുണ്ട്

    ReplyDelete
  14. കൊള്ളാം കുറച്ചൂടെ കവിത ആവായിരുന്നു...

    ReplyDelete
  15. 'മിനി' കവിതകള്‍ ഒന്നിനൊന്നു മെച്ചം !

    ReplyDelete
  16. കലിപ്പുകള് തീരണില്ലല്ല്!!

    ReplyDelete
  17. അതെന്തരപ്പീ തീരാത്തത് !!

    ReplyDelete
  18. ചുറ്റുപാടുകളോടുള്ള പ്രതിഷേധം ചുരുങ്ങിയ വരികളില്‍ ഉള്‍ക്കൊള്ളിച്ച മിടുക്കിനെ പ്രശംസിക്കുന്നു .
    നീട്ടി വലിചെഴുതുന്നതിനെക്കാള്‍ ആഘാതം ഉണ്ടാവും ഇത്തരം 'മൊട്ടുസൂചികള്‍'ക്ക് .

    ReplyDelete
    Replies
    1. തണല്‍ ഒരുപാട് സന്തോഷം !

      Delete
  19. ചില്ലിട്ട് വെക്കാവുന്ന ഹൈക്കു കവിതകളെ
    പോലെയുണ്ട് ഈ മൂന്ന് മൈക്രോകൾ

    ReplyDelete
    Replies
    1. മുരളിയേട്ടാ ........................സന്തോഷം !

      Delete
  20. ബിലാത്തിപട്ടണത്തിന്‍റെ വാക്കുകളോട് യോജിക്കുന്നു. ചില്ലിട്ടു സൂക്ഷിക്കാവുന്ന വരികള്‍ 

    ReplyDelete
  21. ആദ്യത്തെ രണ്ടു കവിതകൾ മനോഹരമായി. രണ്ട് വരികളിൽ ഒരുപാട് അർത്ഥങ്ങൾ ഒളിപ്പിച്ചു വെച്ചിരിക്കുന്നു. പക്ഷേ മൂന്നാമത്തെ കവിത ആ നിലവാരത്തിലേക്കെത്തിയില്ല.

    ReplyDelete
    Replies
    1. വളരെ നന്ദി ഈ അഭിപ്രായങ്ങള്‍ക്ക് .

      Delete
  22. ഈ മിനിയുടെ ഒരു കാര്യം !
    ഇങ്ങനെയും കഥപറയാമല്ലേ ...

    @srus..

    ReplyDelete
    Replies
    1. അസ്രൂ ,മനസ്സില്‍ ഇങ്ങനോക്കെയാണ്‌ തോന്നുന്നത് ...........

      Delete
  23. ആദ്യ രണ്ടും മനോഹരം

    ReplyDelete
  24. "മിനി"കവിതകള്‍ ആശയസമ്പുഷ്ടം

    ReplyDelete
    Replies
    1. നന്ദി ശ്രീ ഇതിലെ വന്നതിന് !

      Delete
  25. Dear Mini,
    I am impressed by your compressed poems!!

    ReplyDelete