മിനി.പി.സി
ചൂല്
“ഒരിക്കല്‍“ചൂലെന്നു” വിളിച്ചതിന്
ബന്ധം പിരിഞ്ഞുപോയവള്‍
ഈയിടെ തിരിച്ചെത്തി ബന്ധം
പുതുക്കിയതും പോരാഞ്ഞ്...
രണ്ടാം മധുവിധുവിന്‍റെ ആദ്യ രാത്രിയില്‍
പ്രിയന്‍റെ കാതില്‍കൊഞ്ചി ,
“ഇനിയെന്നെ ചൂലെന്നു വിളിച്ചാല്‍മതി ”
അതുകേട്ട് സ്തബ്ധരായ
ഇടതും വലതും ചുവരുകളിലെ
താമരചിത്രങ്ങള്‍
താഴേയ്ക്ക് ഇടറിവീണു”
താഴേയ്ക്ക് ഇടറിവീണു”
പശ്ചിമഘട്ടം
“അന്ന് പഠിച്ചതും പറഞ്ഞതും സത്യം
പ്രകൃതിയില്ലെങ്കില്‍ മനുഷ്യനില്ല
ഇന്ന് പഠിച്ചിട്ടും പറയുന്നത് മിഥ്യ
പ്രകൃതിയെന്തിനാ ? മനുഷ്യന്‍ മതി ! ”
തെരുവുയുദ്ധം
“ആര് ഭരിച്ചാലും തെരുവില്‍
പോലീസും പ്രവര്‍ത്തകരും
പെട്രോള്‍ബോംബും, ഗ്രനേഡുകളും
കൊണ്ടും കൊടുത്തും .”
ആ ചൂല് വരച്ചതും ആരാന്നു മനസിലായി ....പശ്ചിമഘട്ടം അതിന്റെ കാര്യം തീരുമാനമാവുബോള്‍ മനുഷ്യന്റെ കാര്യത്തിലും ചിലത് തീരുമാനമാകും .തെരുവുയുദ്ധം അതു ശീലമായി
ReplyDeleteഅതേയ് ...ഈ ചൂല് എന്റെ വേഗവരയാണ് അതാ ഇങ്ങനെ .....
Deleteഎല്ലാം എന്നും ഇങ്ങനെയൊക്കെത്തന്നെ അല്ലെ ............
മുറ്റത്തുനിന്നും മാനത്തേക്കുയർന്ന ചൂല്. ഒരിക്കൽ അവഹേളനയുടെ പര്യായമായി ഉപയോഗിച്ചിരുന്ന ചൂലിന് ഇന്ന് എന്തൊരു ഗമ.
ReplyDeleteമനുഷ്യൻ പ്രകൃതിയുടെ ഭാഗമല്ല എന്ന് എങ്ങനെയോ അവന്റെ തലയിൽ കയറിപ്പോയി. തലച്ചോർകൊണ്ടുമാത്രം ജീവിക്കുന്നവർക്ക് അങ്ങനെയൊക്കെ തോന്നുമായിരിക്കും. എസിയും കുഴൽക്കിണറും ഈ നാട്ടിൽ നിരോധിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
ഭിന്നതകളുണ്ടെങ്കിലല്ലേ രാഷ്ട്രീയ കൃഷിയുള്ളൂ. എങ്കിലല്ലേ രാഷ്ട്രീയക്കൊയ്ത്ത് നടത്താവാവൂ.
നന്ദി ഹരി .
Deleteന്യൂസ് വായിച്ചു കഴിഞ്ഞാൽ മാത്രം മതി പ്രതിഭാധനര്ക്ക് കവിത വിരിയാൻ അല്ലെ ആശംസകൾ
ReplyDeleteസന്തോഷം !
Deleteചൂലും,പശ്ചിമഘട്ടവും,തെരുവുയുദ്ധവും ഇന്ന് വാര്‍ത്താപ്രധാന്യമുള്ള വിഷയങ്ങള്‍.
ReplyDeleteഇനിയതിനു ചൂടേറി ചൂടേറി വരുന്നതേയുള്ളു.
കാണാം പൂരം.....
ശക്തവും,തിളക്കവുമേറിയ വരികള്‍
ആശംസകള്‍
ഇന്നിന്റെ രാഷ്ട്രീയത്തില്‍നിന്ന് വിരിഞ്ഞ മൂന്നു കവിതകളും ഒന്നിനൊന്ന് മെച്ചം.....
ReplyDeleteCv Thankappan സര്‍
Deleteപ്രദീപ് സര്‍
ഈ പ്രോല്‍സാഹനങ്ങള്‍ക്ക് ഒരുപാട് നന്ദിയും സ്നേഹവും !
ഇത് കസറി
ReplyDeleteസന്തോഷം മഹി !
Deleteമൂന്നു കവിതകളും വളരെ നന്നായി.
ReplyDeleteരാംജി സര്‍ വളരെ സന്തോഷം !
Deleteഅര്‍ത്ഥവത്തം..മനോഹരം...
ReplyDeleteസര്‍ ഈ വാക്കുകള്‍ക്കു നന്ദി....സ്നേഹം !
Deleteഇന്ന് ഒരു ഫേസ്ബുക്ക് പോസ്റ്റിൽ മോഹൻലാലിന്റെ പേരിൽ വന്ന മെസ്സേജ് ഇങ്ങനെയായിരുന്നു:
ReplyDelete“ഫോണുള്ള കാലത്തും ഫോണില്ലാത്ത കാലത്തും ഞാൻ ജീവിച്ചു. ചക്കപ്പുഴുക്കിന്റെയും മാങ്ങക്കൂട്ടാന്റെയും കാലത്തും ഫാസ്റ്റ് ഫുഡിന്റെ കാലത്തും ഞാൻ ജീവിച്ചു. അതുകൊണ്ടാണ് വല്ലാത്ത നഷ്ടബോധം തോന്നുന്നത്. എന്റെ മകന്റെയും മകളുടേയും തലമുറയ്ക്ക് മനസ്സിലാവുന്നില്ല എന്താണ് അവർക്ക് നഷ്ടമാവുന്നതെന്ന്. ഇതൊക്കെ എങ്ങനെയാണ് ഞാൻ അവർക്ക് പറഞ്ഞുമനസ്സിലാക്കി കൊടുക്കുക.. ശരിക്കും ദൈവമേ എന്ന് വിളിച്ചുപോവുന്ന അവസ്ഥയാണിത്” - Mohanlal
പ്രകൃതിയില്ലെങ്കിൽ മനുഷ്യനില്ല എന്നുപറയുന്നത് ഇനിയും ചെവിക്കൊള്ളുന്നില്ലെങ്കിൽ വരാനിരിക്കുന്നത് വലിയ വിപത്താണ്.
ഒന്നാമത്തെ കവിത ചിരിപ്പിക്കുന്നതും രണ്ടാമത്തെയും മൂന്നാമത്തെയും കവിതകൾ ചിന്തിപ്പിക്കുന്നതുമാണ്.
ആശംസകൾ...
സമൂഹത്തിലെ മേലേക്കിടയിലുള്ള ആളുകള്‍ ഇതേക്കുറിച്ചുള്ള അവബോധത്തോടെ സംസാരിക്കുകയാണെങ്കില്‍ ജനം ശ്രദ്ധിക്കുമെന്ന് മാത്രമല്ല ,അവരിലും ഇതിന്‍റെ പ്രതികരണങ്ങള്‍ കാണാനാവും ..നമ്മളെ പോലുള്ളവര്‍ നടത്തുന്ന ഈ ശ്രമങ്ങള്‍ വനരോദനം ആണെങ്കില്‍ കൂടിയും അണ്ണാറക്കണ്ണനും തന്നാലായത് എന്നല്ലേ ..........അല്ലെ !
Delete൧
മൂന്നു കവിതകളും ഒന്നിനൊന്ന് മെച്ചം വളരെ നന്നായി ആശംസകള്‍...
ReplyDeleteവളരെ നന്ദി ! ഈ വരവില്‍ ഒരുപാട് സന്തോഷം .
Deleteമൂന്ന് കവിതകളും ഒന്നിനൊന്ന് മെച്ചം! ഇഷ്ടായി മിനി :) :)
ReplyDeleteമുബ്യെ ...........സന്തോഷം സ്നേഹം !
Deleteമൂന്നും നല്ല കവിതകള്‍... :-)
ReplyDeleteനന്ദി സംഗീത് .
Deleteസമകാലികം
ReplyDeleteമൂന്നു കവിതകളും ഇഷ്ടപ്പെട്ടു
സാജന് വളരെ സന്തോഷം !
Delete
ReplyDeleteമുനയുള്ള നര്‍മ്മവും ചിന്തയും ഒത്തുചേര്‍ന്ന നല്ല മൂന്ന്‍ കവിതകള്‍.
നന്ദി.സന്തോഷം ജോസ്‌ലെറ്റ്
Deleteനല്ല കവിത, ചിരിക്കാനും ചിന്തിക്കാനും ഉണ്ട്. ആശംസകൾ
ReplyDeleteവളരെ സന്തോഷം ജെഫൂ ..............
Deleteനന്നായി ....ഞാന്‍ മൂന്ന് കവിതകള്‍ വായിച്ചു. ഒത്തിരി ഇഷ്ടമായി.
ReplyDeleteനന്ദി സുജിത് .വീണ്ടും വരുമല്ലോ .
Deleteകവികളും,കഥാകാരന്മാരും ഒക്കെ ഇനി ചൂലുമായി നാട്ടിലിറങ്ങേണ്ടി വരും...തോക്കിൻ കുഴലിലൂടെയല്ല വിപ്ലവം,ഇനി തൂലിക പടവാളാക്കേണ്ടി വരും.............. കവേ.... നല്ല രചനക്ക് നല്ല നമസ്കാരം
ReplyDeleteനമസ്ക്കാരം .......................
Deleteചൂല് നല്ലതാണ്
ReplyDeleteഅതില്ലെങ്കില്‍ അറിയാം
പശ്ചിമഘട്ടം എനിക്കും എന്റെ വീട്ടാര്‍ക്കും വേണ്ടി മാത്രമാണ് എന്ന് ആര്‍ത്തിപ്പണ്ടാരങ്ങള്‍
തെരുവില്‍ സമരം. നമ്മുടെ ജീവിതം സുഖം എന്ന് സംവിധായകര്‍
ശരിയായ നിരീക്ഷണം അജിത്തേട്ടാ ...........
Deleteഇത്തിരി വരിയെങ്കിലും
ReplyDeleteഒത്തിരി ചിന്തകള്‍
അതില്‍ മഹത്തരം
ഈ പരിഹാസ ചിരികള്‍ ! :)
നല്ല വരികള്‍ ..നല്ല ആശംസകള്‍
@srus..
അസ്രൂസ് .................സന്തോഷം !
DeleteGood one.
ReplyDeleteആശംസകള്‍
നന്ദി ഡോക്ടര്‍ .
Deleteഇത്തിരി വരിയിൽ
ReplyDeleteഒത്തിരി കാര്യങ്ങൾ
കുത്തി വരകളിൽ
ചെത്തി‘ മിനി’ക്കിയവ ...!
മുരളിയേട്ടാ വളരെ സന്തോഷം !
Deleteആശംസകൾ
ReplyDeleteവലിയ കാര്യങ്ങൾ
നന്ദി ഷാജു .
Delete“അന്ന് പഠിച്ചതും പറഞ്ഞതും സത്യം
ReplyDeleteപ്രകൃതിയില്ലെങ്കില്‍ മനുഷ്യനില്ല
ഇന്ന് പഠിച്ചിട്ടും പറയുന്നത് മിഥ്യ
പ്രകൃതിയെന്തിനാ ? മനുഷ്യന്‍ മതി
ചിന്തിക്കേണ്ട വിഷയം ...ബ്ലോഗ്ഗ് കൂടുതല്‍ ഉഷാറാകുന്നുണ്ട് ...ആശംസകള്‍
വിജിന്‍ വളരെ സന്തോഷം !
Deleteഎല്ലാം തൂത്ത് വൃത്തിയാക്കട്ടെ. അതിൽ പശ്ചിമ ഘട്ടം പെടുത്താതിരുന്നാൽ മതി.
ReplyDeleteചിന്തനീയം -
ReplyDeleteReally
ReplyDeleteGRT THOUGHTS
all dh bst mini.
ഹഹ കൊള്ളാം
ReplyDeleteഇത് കൊള്ളാലോ
ReplyDelete