Wednesday, November 6, 2013

ഇ-മഷിയിലൂടെ



     
                         


ഇ-മഷിയിലൂടെ...........................


പ്രിയ കൂട്ടുകാരെ ,

ഇ മഷി വാര്‍ഷികപ്പതിപ്പ്  മുഴുവന്‍അരിച്ചു പെറുക്കി വായിച്ചു .അജിത്തേട്ടന്‍റെ  മാറുന്ന  ഓണസങ്കല്‍പ്പങ്ങള്‍എന്ന ലേഖനത്തോടെ ഐശ്വര്യമായി ആരംഭിക്കുന്ന രചനകളില്‍സി.വി ബഷീറിന്‍റെ കവിത “ബലി”,സിയാഫ്‌അബ്ദുള്‍ഖാദര്‍ എഴുതിയ കഥ “സാക്ഷിമൊഴികള്‍“,ഉസ്മാന്‍പാണ്ടിക്കാടിന്‍റെ കവിത നേര്‍ചിത്രങ്ങള്‍,പ്രശസ്ത സംഗീതജ്ഞന്‍ ശ്രി .ദക്ഷിണാമൂര്‍ത്തി സ്വാമികളെക്കുറിച്ചുള്ള അജോയ്കുമാറിന്‍റെ അനുസ്മരണം ,ജയെഷിന്‍റെ കഥ “അവരുടെ ആകാശം ഭൂമി “ , പ്രവീണ്‍ശേഖരിന്‍റെ “ഷട്ടര്‍” എന്ന സിനിമയെക്കുറിച്ചുള്ള ആസ്വാദനം, നാസര്‍ അമ്പഴെക്കലിന്‍റെ കഥ “മരണത്തിന്‍റെ അതിരില്‍ ഒരു വേലി ”,ചികില്സാരംഗത്തെ അനാരോഗ്യപ്രവണതകളെ തുറന്നു കാട്ടുന്ന ഡോക്ടര്‍അബ്സര്‍മുഹമ്മദിന്‍റെ ലേഖനം ,ബോണി പിന്റോയുടെ കഥ “  തണല്‍മരങ്ങള്‍” ,അരുണ്‍ചാത്തം പൊന്നത്തും ,അസൃസ്‌ഇരുമ്പുഴിയും ചേര്‍ന്നുള്ള ബെഞ്ചി നെല്ലികാലയുടെ സൗമ്യദര്‍ശനം പരിചയപ്പെടുത്തല്‍,നൂതനകാലഘട്ടത്തിന്‍റെ അനിവാര്യതകളില്‍ഒന്നായ ജൈവകൃഷിയെക്കുറിചുള്ള നവാസ്‌ഷംസുദീന്‍റെ ലേഖനം,കൈതപ്രം ദാമോദരന്‍നമ്പൂതിരി ,അദേഹത്തിന്‍റെ  പുത്രന്‍ദീപാങ്കുരന്‍എന്നിവരുമായി റിയാസ്‌ടി അലി നടത്തിയ മിഴിവാര്‍ന്ന ഇന്റര്‍വ്യൂ, പ്രിയ അവതാരകന്‍സഹദേവന്‍സാറുമായി നടന്ന  ഓണ്‍ലൈന്‍ഇന്റര്‍വ്യൂ ,ശിഹാബ് മദാരിയുടെ കഥ “കാറ്റു പറഞ്ഞ പൊള്ള് ”ശലീര്‍അലിയുടെ കവിത “എനിക്കും കാവ്യമെഴുതണം” ജിലു ആന്ജേലയുടെ കഥ “ഓര്‍മ്മയിലെ നിഴലനക്കങ്ങള്‍” രഞ്ജിത്ത് തോമസിന്‍റെ  അനുഭവക്കുറിപ്പ് “ കണ്ണീരുപ്പുള്ള ഓണസദ്യ ” പ്രവീണ്‍കാരോത്തിന്‍റെ കവിത “ അഭയം തേടി ” കുമാരന്‍റെ പുസ്തകപരിചയം മനുരാജിന്‍റെ “ ജീവിതത്തിന്‍റെ  ബാന്‍ഡ്‌വിഡ്ത്തില്‍ഒരു കാക്ക ”ബാബു എഴുമാവിലിന്‍റെ കഥ ‘ സായാഹ്നത്തിലെ വേദന ’ ഷിക്കു ജോസിന്‍റെ കവിത “ പാവകളി ‘’,ആര്ഷാ അഭിലാഷിന്‍റെ  കഥ  “ മഴയിതള്‍പൂവുകള്‍”ഷാജിമാത്യുവിന്‍റെ  കാര്‍ടൂണ്‍, പിന്നെ നമ്മുടെ ത്രിമൂര്‍ത്തികളുടെ(ലിബി,റോബിന്‍,ശ്രീജിത്ത്‌) ബ്ലോഗര്‍വാര്‍ഷിക ഫലം ( ആദ്യം സത്യം പറഞ്ഞാല്‍ഞെട്ടിപ്പോയി ,എന്‍റെ ഉള്‍പ്രേരകം കിടക്കുന്നതെവിടാന്നു കണ്ട് , കുറെക്കഴിഞ്ഞപ്പോള്‍,ആ നര്‍മ്മം ഉള്‍ക്കൊള്ളാനായി .മൂന്നും കൂടി എത്ര ദിവസങ്ങള്‍എടുത്ത്തുകാണും ഇത്രയൊക്കെ എഴുതാന്‍ എന്നോര്‍ത്തപ്പോ ള്‍ചിരിയും വന്നു )എല്ലാം ഇഷ്ടപെട്ടു .
പ്രത്യാശയുടെയും പ്രതീക്ഷയുടെയും  നാമ്പുകള്‍മുളപൊട്ടി വരുന്ന മനോഹരമായ കവര്‍പേജ് , നിലവാരമുള്ള പേപ്പര്‍,രചനകള്‍ക്ക്  ജീവന്‍നല്‍കുന്ന  ചിത്രങ്ങള്‍,മികവാര്‍ന്ന എഡിറ്റിംഗ് ഇതൊക്കെ ഈ മഷിയുടെ മാറ്റുകൂട്ടുന്നു ,പേജ് ലേ-ഔട്ട്‌അടുത്ത തവണ ശരിക്കും ശ്രദ്ധിയ്ക്കണം .ബ്ലോഗുലോകത്തില്ലാത്ത വായാനക്കാരില്‍നിന്നും നല്ല ഫീഡ്ബാക് ആണ് കിട്ടുന്നത് ,ഒരു സാധാരണ വായനക്കാരി എന്ന നിലയ്ക്ക് എനിക്കും ഇഷ്ടപ്പെട്ടു. എല്ലാ അണിയറ പ്രവര്‍ത്തകര്‍ക്കും ഒരിക്കല്‍ക്കൂടി  അഭിനന്ദനങ്ങള്‍

23 comments:

  1. ഇ-മഷിപ്പുസ്തകം അവലോകനം കൊള്ളാം. ഒരു ഓട്ടപ്രദക്ഷിണം പോലെ

    ReplyDelete
    Replies
    1. മിനിപിസിNovember 7, 2013 at 11:26 AM

      ഇ -മഷി ഇനിയും എത്രയോ രാജ്യങ്ങളില്‍ എത്താനുണ്ട് ....അതുകൊണ്ട് തന്നെ ഞാന്‍ എന്‍റെ കുഞ്ഞു കുഞ്ഞു അഭിപ്രായങ്ങള്‍ മാത്രം പറഞ്ഞ് ഒന്നുകൂടി അന്തരീക്ഷം ആകാംഷാ ഭരിതമാക്കാന്‍ ഒരു എളിയ ശ്രമം നടത്ത്തുകയല്ലേ അജിത്തേട്ടാ .

      Delete
  2. ഞാന്‍ വായിച്ച് കൊണ്ടിരിക്കുന്നു മിനി, തീര്‍ന്നില്ല. ബാബു എഴുമാവില്‍ എഴുതിയ സായാഹ്നത്തിലെ വേദനയില്‍ എത്തിയതേയുള്ളൂ... ബ്ലോഗ്ഗര്‍ വാര്‍ഷികഫലം എനിക്ക് ഒന്നൂടെ വായിക്കണം :)

    ReplyDelete
    Replies
    1. മിനിപിസിNovember 7, 2013 at 11:27 AM

      ശ്രദ്ധിച്ചു വായിക്കണേ ,ഏതു കൂറിലാണാവോ ? ഹാഹാഹാ............

      Delete
  3. അവലോകനം കൊള്ളാട്ടോ പക്ഷെ എനിക്കിത് അവലോകന റിപ്പോര്‍ട്ട്‌ മാത്രമായി പോയി എനിക്കും കൂടി ഷെയര്‍ ചെയ്യപ്പാ ...

    ReplyDelete
    Replies
    1. മിനി പിസിNovember 7, 2013 at 12:37 PM

      എന്‍റെ നാട്ടുമ്പുറത്തുകാരാ ...ഞാന്‍ ഷെയര്‍ ചെയ്തിട്ടുണ്ടല്ലോ .

      Delete
  4. അവലോകനം നന്നായി.വലിയ പ്രോത്സാഹനം

    ReplyDelete
    Replies
    1. മിനി പി സിNovember 7, 2013 at 12:56 PM

      പ്രിയ അനീഷ്‌ ,അണ്ണാറക്കണ്ണനും തന്നാലായത് എന്നല്ലെ ! മറ്റുള്ളവരെ പ്രോല്‍സാഹിപ്പിക്കാന്‍ ഇനിയും ഒരുപാട് അവസരങ്ങള്‍ ഉണ്ടാവട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു .

      Delete
  5. എനിക്ക് വായിക്കാന്‍ കഴിഞ്ഞില്ലല്ലോ. മിനി എങ്ങനെ അവിടെ എത്തും? ഓണ്‍ line വയക്കുള്ള ലിങ്ക് തരുമോ?

    ReplyDelete
    Replies
    1. മിനി പിസിNovember 7, 2013 at 12:47 PM

      ഇത് ഇ-മഷി പുസ്തകമാണല്ലോ ചേച്ചി ..അത് കിട്ടാന്‍ നമ്മുടെ അട്മിന്‍സിനോട് പറഞ്ഞാല്‍ അവര്‍ അയച്ചുതരും .

      Delete
  6. ഇ-മഷി വായിക്കാത്ത ഞങ്ങൾക്കൊക്കെ
    ഇത്തരം നല്ല അവലോകനങ്ങളിൽ കൂടി ആയതിലെ
    വിഭവങ്ങൾ തൊട്ടറിയാൻ പറ്റി...നന്ദി കേട്ടൊ മിനി

    ReplyDelete
    Replies
    1. മിനിപിസിNovember 8, 2013 at 10:45 AM

      ഇനി ഇ -മഷി കയ്യില്‍ കിട്ടിയാല്‍ വിഭാവങ്ങളോരോന്നും ആസ്വദിച്ച് കഴിച്ചാല്‍ മതിയല്ലോ അല്ലെ മുരളിയേട്ടാ .

      Delete
  7. നിങ്ങളുടെ പഴയ ഫോട്ടോ ഇട്ടിട്ട്, പ്രതികരണങ്ങള്‍ പ്രതീക്ഷിക്കല്ലേ -
    മിനി പി. സി ആരെന്ന് ഞങ്ങള്‍ക്കറിയാം !!!

    ReplyDelete
    Replies
    1. മിനിപിസിNovember 8, 2013 at 11:00 AM

      സര്‍ ,ഇ -മഷി കിട്ടിയവര്‍ അതും പിടിച്ചു ഫോട്ടോ എടുത്തത് കണ്ടപ്പോള്‍ എനിക്കും വല്യ ആഗ്രഹം തോന്നി അതുപോലൊരു ഫോട്ടോയെടുത്ത് അവലോകനത്തോടോപ്പം ഇടാന്‍ ,അല്ലാതെ ഫോട്ടോ ഇട്ട് പ്രതികരണങ്ങള്‍ പ്രതീക്ഷിച്ചല്ല .ഇപ്പോള്‍ കമെന്റ്റ്‌ ചെയതവരില്‍ മറ്റെല്ലാവരും ഞാനിട്ട പോസ്റ്റിനെപ്പറ്റിയാണ് അഭിപ്രായപെട്ടിരിക്കുന്നത് ,,,,പക്ഷെ സര്‍ മാത്രം ! ഞാന്‍ ബഹുമാനിക്കുന്ന സാറില്‍ നിന്നും ഇങ്ങനെ ഒരു പ്രതികരണം ചെറുതല്ലാത്ത വേദനയുണ്ടാക്കി ...

      Delete
  8. ഒന്ന് വിട്ടുപോയി.. ജീവാശ്മങ്ങൾ... അതെങ്ങിനെയുണ്ടെന്നു പറഞ്ഞില്ല...

    ReplyDelete
  9. ഞാന്‍ വായിച്ചിട്ടില്ല.
    ആശംസകള്‍

    ReplyDelete
  10. എനിക്കിനിയും കിട്ടിയിട്ടില്ല :(. എന്‍റെ കഥ വായിച്ചതില്‍ സന്തോഷം ;)

    ReplyDelete