Monday, September 30, 2013

മിനിക്കവിതകള്‍

                                                                           







മിനിക്കവിതകള്‍                                                                                 മിനി .പി .സി
                                                     നിറം മാറുന്നവര്‍




  "പച്ചച്ചും  ചുമന്നും കറുത്തും
     ഇന്നലകളില്‍ നീയെന്നെയെത്ര
       ചിരിപ്പിച്ചു......................
 രസിപ്പിച്ചു.....................
  കൊതിപ്പിച്ചു....................
 ഒടുവില്‍  കരയിച്ചു .......................

ഇന്ന് 

ഏതോ ചക്രങ്ങള്‍ കവര്‍ന്നെടുത്ത
നിറം മാറ്റാനാവാത്ത
നിന്‍റെയീ  നിര്‍ജീവ ദേഹം
എന്നെ ചിരിപ്പിച്ചില്ല .........
രസിപ്പിച്ചില്ല ...............
കരയിച്ചില്ല................
ചിന്തിപ്പിച്ചു .......................
ഒരുപാടൊരുപാടാഴത്തില്‍ ചിന്തിപ്പിച്ചു ! "
                                         






                                                     പുനര്‍വിചിന്തനം
" വെളിച്ചത്തില്‍ നടന്നയെന്നെ
കണ്ണുപൊത്തിക്കളിക്കാന്‍ വിളിച്ച്
കൂരിരുട്ടിലെയ്ക്ക് തള്ളിയിട്ടവരേ......
നീലാകാശത്തിലൂടെ പാറിപ്പറന്നയെന്നെ
കൂടെപ്പറക്കാന്‍ ക്ഷണിച്ച്
ചിറകരിഞ്ഞു കളഞ്ഞവരേ ..
ഇന്ന് നിങ്ങള്‍ കവര്‍ന്നെടുത്തയെന്‍റെ
വെളിച്ചവും അരിഞ്ഞയീ ചിറകുകളും
ഒരിയ്ക്കല്‍ നിങ്ങളെ ചിന്തിപ്പിയ്ക്കും
ഇത് വേണ്ടിയിരുന്നില്ലെന്ന് ! "



58 comments:

  1. നിറം മാറുന്നവരെ നമുക്ക് പ്രതിഭകളോ പ്രതിഭാസങ്ങളോ ആയി കണ്ടു മഹത്വല്ക്കരിക്കാം കാലം ആവശ്യപെടുന്നത് അതാണ്‌

    ReplyDelete
    Replies
    1. തീര്‍ച്ചയായും .കാലം ആവശ്യപ്പെടുന്നത് കൊടുത്തല്ലേ തീരൂ .

      Delete
  2. നല്ലത് ഇഷ്ട്ടപെട്ടു

    ReplyDelete
    Replies
    1. അജ്ഞാത സുഹൃത്തെ നന്ദി !

      Delete
  3. ഒന്നും പ്രതീക്ഷിക്കരുതു അപ്പോള്‍ ഒരു കുറ്റബോധവും വിഷമവും കാണില്ല.എല്ലാം താനേ സംഭവിക്കുന്നു നിമിത്തം ,നിയോഗം .....

    ReplyDelete
    Replies
    1. ബുദ്ധം ശരണം ...............അല്ലെ .

      Delete
  4. മിനി...
    കവിത വായിച്ചു...
    ഉള്‍പ്രേരകങ്ങളില്‍ ഇനിയും നല്ലചിന്തകള്‍ ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു..:) അക്ഷരങ്ങള്‍ അടുക്കും ചിട്ടയുമായി ഒതുക്കി വെച്ചിരിക്കുന്നു ,അത് തന്നെയാണ് കവിയുടെ വിജയവും ... ഇഷ്ട്ടയിട്ടോ ....
    വീണ്ടും വരാം , സസ്നേഹം ,
    ആഷിക് തിരൂർ

    ReplyDelete
    Replies
    1. ആഷിക്‌ ,ഈ പ്രോത്സാഹനങ്ങള്‍ക്ക് വളരെ നന്ദി .

      Delete
  5. രണ്ടാമത്തെ കവിത കൂടുതല്‍ ഇഷ്ടായി .

    ReplyDelete
  6. കവിതകൾക്ക് നല്ല ചിന്തകൾ കൂട്ടായിരിക്കുന്നു...ആശംസകൾ

    ReplyDelete
  7. സ്വരക്ഷക്കും, കാര്യസാദ്ധ്യത്തിനും നിറംമാറുന്നവരും,
    മോഹനവാഗ്ദാനവലയില്‍ അകപ്പെട്ട് വഞ്ചിക്കപ്പെടുന്നവരും
    ഒരിക്കല്‍.......
    നന്നായിരിക്കുന്നു
    ആശംസകള്‍

    ReplyDelete
    Replies
    1. കവിതയുടെ ആശയം ആഴത്തില്‍ ഉള്‍ക്കൊണ്ടിരിക്കുന്നു .വളരെ നന്ദി സര്‍ .

      Delete
  8. നിറം മാറാത്തവരാര്‍

    ReplyDelete
    Replies
    1. നിറം മാരാത്തവരും ഇല്ലേ അജിത്തേട്ടാ വിരലില്‍ എന്നാവുന്നത്രയാണെങ്കില്‍ കൂടിയും ?

      Delete
  9. നിറം മാറുന്ന കവിതകള്‍..,..
    ഇനിയും നന്നാക്കാം..

    ReplyDelete
    Replies
    1. മിനിപിസിOctober 2, 2013 at 11:04 AM

      തീര്‍ച്ചയായും ശ്രമിയ്ക്കാം മനോജ്‌ .

      Delete
  10. ഒരിക്കലല്ല, ഒരുപാടാഴത്തില്‍ ഇപ്പോഴും ചിന്തിപ്പിക്കുന്ന വരികള്‍

    ReplyDelete
    Replies
    1. മിനി പിസിOctober 2, 2013 at 11:08 AM

      സര്‍ ,വളരെ നന്ദി .

      Delete
  11. Replies
    1. മിനി പിസിOctober 2, 2013 at 11:09 AM

      അതെ ...........നിധീഷ്‌ .

      Delete
  12. നിറം മാറുന്നവരെക്കുറിച്ചും, പുനർവിചിന്തനം ചെയ്യുമെന്നവരെക്കുറിച്ചുമുള്ള വരികൾ നന്നായിരിക്കുന്നു.
    ആശംസകൾ.

    ReplyDelete
    Replies
    1. മിനി.പി.സിOctober 2, 2013 at 11:11 AM

      വളരെ നന്ദി ഡോക്ടര്‍

      Delete
  13. പുനര്‍വിചിന്തനം വളരെ നന്നായി.
    കവിതകള്‍ ലളിത സുന്ദരം.

    ReplyDelete
    Replies
    1. മിനിപിസിOctober 2, 2013 at 11:11 AM

      നന്ദി ജോസ്‌ലെറ്റ്‌

      Delete
  14. ചിന്തകളിലേക്ക് ക്ഷണിക്കുന്ന തത്വജ്ഞാനിയുടെ കവിതകള്‍.....

    ReplyDelete
    Replies
    1. മിനിപിസിOctober 2, 2013 at 11:16 AM

      സര്‍ ഈ സന്ദര്‍ശനങ്ങളാണ് കൂടുതല്‍ കൂടുതാല്‍ ആഴത്തില്‍ ചിന്തിക്കാനുള്ള ഊര്‍ജം പകരുന്നത് .

      Delete
  15. ഈ നിറം മാറ്റത്തിന് അത്ര മാറ്റും ഗുമ്മും ഇല്ലാ കേട്ടോ മിനി
    അതേ സമയം പുനർവിചിന്തനത്തിനാണേൽ നല്ല ചന്തവും അർത്ഥവുമുണ്ടുതാനും

    ReplyDelete
    Replies
    1. മിനി പിസിOctober 2, 2013 at 12:57 PM

      മുരളിയേട്ടാ ഒന്നോര്‍ത്തു നോക്കൂ ,നിത്യജീവിതത്തില്‍ നാം എത്രയെത്ര നിറം മാറ്റങ്ങള്‍ കാണുന്നു ,ചിലത് നമ്മെ ചിരിപ്പിക്കും ,ചിലത് നമ്മെ രസിപ്പിക്കും ചില നിറം മാറ്റങ്ങള്‍ നമ്മെ കരയിക്കും ...ഒടുവില്‍ അനിവാര്യമായ ഒരു വലിയ ഒടുങ്ങലില്‍ ഈ നിറം മാറ്റം കൊണ്ടൊന്നും ശാശ്വതമായി ഇവരൊന്നും ഒന്നും നേടുന്നില്ലെന്ന വലിയ ചിന്ത നമ്മില്‍ ഉണ്ടാവാറില്ലേ ....ഞാനിതിനെക്കുരിച്ചു ഈയിടെ ഒത്തിരി ചിന്തിക്കാറുണ്ട് .എനിക്കങ്ങനെ തോന്നിയിട്ടുണ്ട്

      Delete
  16. അങ്ങനെ അവർ ചിന്തിക്കുമോ?

    ReplyDelete
    Replies
    1. മിനിപിസിOctober 2, 2013 at 12:58 PM

      ചിന്തിക്കുമെന്ന് നമുക്ക് പ്രത്യാശിക്കാം ശരത്‌ .

      Delete
  17. "ചിന്തിച്ചാൽ ഒരു അന്തവും ഇല്ല .."
    കവിതകൾ അത്ര ചിന്തിച്ചല്ല എഴുതിയത് ... അല്ലെ ?
    എങ്കിലും പുനർവിചിന്തനം കൊള്ളാം .

    ReplyDelete
    Replies
    1. മിനി പി സിOctober 2, 2013 at 1:06 PM

      സര്‍ ,എന്‍റെ ഒരുപാട് നാളത്തെ ചിന്തയില്‍ നിന്നാണ് രണ്ടും ഉണ്ടായത് ......ഇന്നത്തെ നിത്യജീവിതത്തില്‍....സാമൂഹിക രാഷ്ട്രീയ മേഖലകളില്‍ ഒക്കെ ഈ നിറം മാറ്റം കൂടുതലായിക്കൊണ്ടിരിക്കുകയല്ലേ ............അത് ഓരോരുത്തരെയും നമ്മെത്തന്നെയും സാന്ദര്‍ഭികമായാണ് ബാധിക്കുന്നത് ,ചിലപ്പോള്‍ ചിരിപ്പിച്ചും ,ചിലപ്പോള്‍ രസിപ്പിച്ചും ,ചിലപ്പോള്‍ കരയിച്ചും ......ഒടുവില്‍ ഇങ്ങനെ നിറം മാറിമാറി വ്യക്തിത്വം നഷ്ടപ്പെടുത്തുന്ന ഇവര്‍ നമ്മെ ചിന്തിപ്പിക്കും ...പലതും !
      സര്‍ ഇങ്ങനെയാണ് ട്ടോ എന്‍റെ ചിന്തകളുടെ പോക്ക് .....വളരെ നന്ദി ഇവിടെ വന്നൂലോ ,ഇത് വായിച്ചൂലോ .വീണ്ടും വരുമല്ലോ .

      Delete
  18. നിറം മാറുന്നവര്‍ .. കൂടുതൽ ഇഷ്ടപ്പെട്ടു

    ReplyDelete
    Replies
    1. മിനിപിസിOctober 2, 2013 at 1:09 PM

      ജെഫൂ ,എനിക്കും കൂടുതല്‍ ഇഷ്ടം അതിനോടുതന്നെയാണ് ,കാരണം അതെക്കുരിച്ചാണ് പുനര്‍ചിന്തനത്തെക്കാള്‍കൂടുതല്‍ ചിന്തിചിട്ടുള്ളതും എന്നെ ഏറെ ആലോസരപ്പെടുത്തിയതും .നന്ദി ജെഫൂ .

      Delete
  19. അധികമൊന്നും എഴുതിയിട്ടില്ലാ എങ്കിലും നല്ല അര്‍ത്ഥവത്തായ വരികള്‍ ആശംസകള്‍

    ReplyDelete
    Replies
    1. സ്നേഹിതാ ,ഈ വരവിനുള്ള എന്‍റെ നന്ദിയും സ്നേഹവും അറിയിക്കുന്നു .

      Delete
  20. ആശംസകളോടെ..
    അടുത്ത പോസ്റ്റിനായ് കാത്തിരിക്കുന്നു..

    ReplyDelete
  21. നോക്കാം - വിപ്ലവ വീര്യം !
    :D

    ReplyDelete
  22. ഓരോ നിറം മാറ്റത്തിലും നമുക്കൊരു പുനര്‍ചിന്തനം ആകാം അല്ലെ? നന്നായി പറഞ്ഞു "മിനിക്കവിതകള്‍"

    ReplyDelete
    Replies
    1. ആര്ഷാ വളരെ സന്തോഷം ഈ വഴി ആദ്യമാണെന്നു തോന്നുന്നു .വീണ്ടും വരിക !

      Delete
  23. രണ്ട് കവിതകളും നന്നായി.


    ശുഭാശംസകൾ....

    ReplyDelete
  24. സൗഗന്ധികം ഈ ശുഭാശംസകള്‍ക്കുള്ള എന്‍റെ അതിരുകളില്ലാത്ത നന്ദിയും സ്നേഹവും അറിയിക്കുന്നു .

    ReplyDelete
  25. excellent ....da.................

    ReplyDelete
    Replies
    1. hey.............kevin ,thank u so mch............!

      Delete
  26. Replies
    1. മിനി.പി സിOctober 10, 2013 at 12:27 PM

      Thank you Sibin !

      Delete
  27. രണ്ടു കവിതകളും നന്നായിരിക്കുന്നു....പുനര്‍വിചിന്തനം കൂടുതല്‍ ഹൃദ്യമായി തോന്നി...ആശംസകള്‍.... :)

    ReplyDelete
  28. മിനിപിസിOctober 11, 2013 at 11:07 AM

    സംഗീത് വളരെ നന്ദി .

    ReplyDelete
  29. പുനര്‍വിചിന്തനം ഏറെ അര്‍ത്ഥവത്തായി..നല്ല പ്രമേയം ആശംസകള്‍

    ReplyDelete
    Replies
    1. മിനിപിസിNovember 8, 2013 at 12:29 PM

      നന്ദി സാജന്‍ .

      Delete
  30. നന്നായിട്ടുണ്ട് മിനി, ബ്ലോഗ്‌ കെട്ടിലും മട്ടിലും നന്നായിട്ടുണ്ട്, ആശംസകൾ

    ReplyDelete
    Replies
    1. മിനി പി സിNovember 8, 2013 at 12:33 PM

      വളരെ നന്ദി മഹി .

      Delete