കവിത മിനി പി സി
അത്യുന്നതങ്ങളിലെ പ്രശാന്തതയിലിരുന്ന്
ദൈവം കഴുകനെ നോക്കുന്നു
അതിന്‍റെ ക്രൗര്യവും
കൂര്‍ത്ത നഖങ്ങളും
അവയില്‍ പറ്റിച്ചേര്‍ന്നയിരയുടെ മാംസനിണങ്ങളും
കണ്ണുകളിലെയവജ്ഞയും
കൊക്കുകളിലെ പുച്ഛവും
മനം നിറഞ്ഞ നിഗളവും കാണ്‍കെ
ദൈവം വിധിച്ചു " നാളെ നീ മരിക്കുമല്ലോ ! "
അത്യുന്നതന്‍റെ വാക്കുകള്‍
തന്‍റെ ചിറകുകള്‍ ശക്തമായ് കുടഞ്ഞവന്‍
പുശ്ചിച്ചുതള്ളി
പിന്നെ നിഗളത്തോടെയലറി
" ഉയരങ്ങളിളിലിരുന്നുള്ള
നിന്‍റെ ജല്‍പനം ഭ്രാന്തമായിരിക്കട്ടെ ,
നാളെ ഞാനാ മലമുകളിലെ
ദേവദാരുവിന്നുയര്‍ന്ന കൊമ്പില്‍
എന്‍റെയിണയുമായ് കൊക്കുരുമ്മിയിരിക്കും
ചിറകുകള്‍ ചേര്‍ത്തുവെച്ചു ഞങ്ങള്‍
നിന്‍റെ ജല്‍പ്പനങ്ങള്‍ ഭ്രാന്തമെന്നാര്‍ത്തു വിളിക്കും "
അവന്‍ ആദിയും അന്തവുമെന്ന് കഴുകനറിഞ്ഞില്ല
അത് ഉയരങ്ങളില്‍ നിന്നുമുയരങ്ങളിലേയ്ക്ക്പറന്നു,
അതിനൊക്കെയുമുയരങ്ങളിലിരുന്നവന്‍ ചിരിച്ചു
ആ ചിരിയ്ക്കും വിധിക്കുമപ്പുറം പറക്കാനാവാതെ
ഒടുവിലത് പൊലിഞ്ഞുവീണു
അനിവാര്യമായ പതനങ്ങള്‍
ReplyDeleteഎന്നിട്ടും മറ്റുള്ള കഴുകന്മാര്‍ പഠിക്ക്ന്നില്ലല്ലോ അജിത്തേട്ടാ .
Deleteഅഹങ്കരിക്കുന്നവന്‍ ഒരുനാള്‍ പൊലിഞ്ഞുവീഴും.
ReplyDeleteഅര്‍ത്ഥവത്തായ വാക്കുകള്‍
ആശംസകള്‍
എന്ത് കണ്ടാ നശ്വരരായ ജീവജാലങ്ങള്‍ എങ്ങനെ അഹങ്കരിക്കുന്നത് ? എത്രയാലോചിച്ചിട്ടും ഉത്തരം കിട്ടുന്നില്ല .സര്‍ ആശംസകള്‍ക്ക് വളരെ നന്ദി .
Deleteഅഹങ്കാരികൾക്ക് ഒരു പാഠമാകട്ടെ ഈ വാക്കുകൾ
ReplyDeleteഅതെ ..ഒരു പാഠമാവട്ടെ ! നന്ദി തൗഫീക് .
Deleteഉള്ളർത്ഥത്തിന്റെ മഹനീയമായ, നല്ല വാക്കുകൾ മേളിക്കുന്ന പദ സഞ്ചലനം..... ആശംസകൾ
ReplyDeleteസര്‍ ,വളരെ നന്ദി .ഇവിടെ വരാനും വായിക്കാനും കാണിക്കുന്ന നല്ല മനസ്സിന് .
Deleteഅത്യുന്നതന്റെ വാക്കുകൾ പുഛിച്ച് തള്ളുന്നവനെന്നും
ReplyDeleteനിത്യശാന്തിയായി പതനം ഭവിച്ചിടുന്നൂമൊരുനാൾ...
തീര്‍ച്ചയായും .....എന്നിട്ടും ഓടുകയല്ലേ മുരളിയേട്ടാ ആ വാക്കുകള്‍ തട്ടിത്തെറിപ്പിച്ചു കൊണ്ട് !
Deleteതീര്‍ച്ചയായും .....എന്നിട്ടും ഓടുകയല്ലേ മുരളിയേട്ടാ ആ വാക്കുകള്‍ തട്ടിത്തെറിപ്പിച്ചു കൊണ്ട് !
Deleteഒരു ഗുണപാഠം,മാളിക മുകളേറിയ മന്നന്റെ....
ReplyDeleteഅസ് ലു ,വളരെ നന്ദിയുണ്ടുട്ടോ ഈ വരവിന്
Deleteവിനാശകാലേ വിപരീത ബുദ്ധി!
ReplyDeleteനല്ല കവിത. ആശംസകൾ.
വളരെ നന്ദി സര്‍ .
Deleteഅത്യുന്നതങ്ങളില്‍ അവന്‍ മാത്രമിരിക്കുന്നു.
ReplyDeleteഅങ്ങോട്ടേയ്ക്കാണ് കഴുകന്മാരുടെ പോക്ക് ! നന്ദി അനീഷ്
Deleteഇന്നിന്‍റെ സന്ദേശം...നാളയുടെ ഓര്‍മ്മപ്പെടുത്തല്‍ !
ReplyDeleteഅഹങ്കാരികളെ ഒന്ന് തിരിഞ്ഞു നോക്കൂ...നിങ്ങള്‍ നോക്കില്ല ,
നോക്കിയാല്‍ നിങ്ങള്‍ അഹങ്കാരികള്‍ അല്ലാതാവുമല്ലോ !!
നന്നായിട്ടുണ്ട് ...
അസ്രൂസാശംസകള്‍ :)
അഹങ്കാരം ആത്മാവിന്‍റെ ഭാഗമായി കൊണ്ട് നടക്കുന്നവര്‍ക്ക് എങ്ങനെ തിരിഞ്ഞു നോക്കാനാവും അസ്രൂസേ........നമുക്ക് ഉള്ള അഹങ്കരമോക്കെ കളയാം അല്ലെ .
Delete“അതിനൊക്കെയുമുയരങ്ങളിരുന്നവൻ ചിരിച്ചു”
ReplyDeleteതന്റെ തന്നെ ഒരു സൃഷ്ടിയെ അഹങ്കാരം മൂത്ത് പിടഞ്ഞ് താഴെ പതിക്കുമ്പോൾ ദൈവത്തിന് ചിരിക്കാനാവുമോ..? എന്റെ സങ്കൽപ്പത്തിലെ ദൈവത്തിന് അങ്ങനെ ചിരിക്കാനാവില്ല. താടിക്കു കൈ കൊടുത്ത് ‘ഹാ കഷ്ടം’ എന്നോർത്ത് വിഷണ്ണനായിരിക്കാനാണ് സാദ്ധ്യത.
കവിത നന്നായിരിക്കുന്നു. അർത്ഥപൂർണ്ണമാണ്. പല കവിതകളും എനിക്ക് മനസ്സിലാകാറില്ല. ഇത് വേഗം മനസ്സിലായി.
ആശംസകൾ....
സര്‍ ,ദൈവം കളിയാക്കിയല്ല ചിരിച്ചത് ,അതുപോലെ എല്ലാ സൃഷ്ടികളും പാപം വെടിഞ്ഞ് ,തന്നിലേയ്ക്ക് മടങ്ങിവരാന്‍ കൊതിക്കുകായും ചെയ്യുന്നു ,അതുകൊണ്ടാണ് ദുഷ്ടന്‍റെ മുന്പിലെയ്ക്ക് പെരുമഴ പോലെ അവസരങ്ങള്‍ കൊടുക്കുന്നത് ,തെറ്റുകള്‍ തിരുത്തി നന്നാവാന്‍ !എന്നാല്‍ ആ അവസരങ്ങള്‍ പാഴാക്കുന്നവനെ നോക്കി ദൈവത്തിന് വേദനയില്‍ കുതിര്‍ന്ന ഒരു ചിരി പാസാക്കാനല്ലേ ആവൂ .
ReplyDeleteഒടുവിലത് പൊലിഞ്ഞു വീഴുന്ന നിമിഷങ്ങളെ ചിന്തിക്കാൻ പ്രേരിപ്പിക്കുന്നു.... ഒരു ഓർമപെടുത്തൽ കൂടിയാണ്..... ലളിതമായ സന്ദേശം... ആശംസകൾ....
ReplyDeleteബെറിന്‍ വളരെ നന്ദി ഈ വരവിനും വായനയ്ക്കും .
ReplyDeleteനല്ല വരികള്‍ . അര്‍ത്ഥവത്തം. അനിവാര്യമായതിനെ നിഷേധിക്കുന്നവര്‍ക്കുള്ള ഗുണപാഠം.
ReplyDeleteവളരെ നന്ദി സര്‍ .
Deleteകഴുകനും കാകനും കോകിലത്തിനുമുണ്ട് മരണമെന്ന വല്ല്യ സത്യം
ReplyDeleteഅവിടെ കരുത്തനും ദുർബലനും ഇല്ല
ഇരയും വേട്ടക്കാരനുമില്ല
രാജാവും പ്രജയുമില്ല
ആശംസകൾ
മരണം എല്ലാവര്‍ക്കുമുണ്ട് പക്ഷെ ചിലര്‍ താനൊരിക്കലും മരിച്ചുമാറ്റപ്പെടില്ലെന്ന മട്ടിലല്ലേ ഓരോന്ന് കാണിച്ചു കൂട്ടുന്നത് .നിധീഷ് വളരെ നന്ദി .
Deleteസ്വന്തം ചിറകുകൊണ്ട് ഉയരങ്ങളിൽ നിന്ന് ഉയരങ്ങളിലേക്ക് പറന്നുയർന്ന കഴുകൻ വിളിച്ചറിയിച്ചത് അധ്വാനത്തിനറെ മഹത്വമായിരുന്നു. തന്നെ വെല്ലുവിളിച്ചവനെ അവൻ പരിഹസിച്ചത് അവനിലെ ആത്മവിശ്വാസത്തെ സൂചിപ്പിക്കുന്നു. ആ ആത്മവിശ്വാസത്തെയും അധ്വാനശക്തിയേയും ഉയരങ്ങളിലിരുന്ന് മാത്രികശക്തികൊണ്ട് തകർത്തെറിഞ്ഞ ദൈവത്തോട് എനിക്കു മതിപ്പില്ല. ഞാനിവിടെ കഴുകന്റെ പക്ഷത്ത് ചേരുന്നു......
ReplyDeleteസര്‍ ,ദൈവത്തിന് അദ്ധ്വാനിക്കുന്നവരോടാണ് ഏറെ ഇഷ്ടം ,ഇവിടെ കഴുകന്‍ തന്‍റെ ശക്തിയും അഹങ്കാരവും കൊണ്ട് പാവം ജീവികളോട് അലിവില്ലാതെ പെരുമാറുന്നതാണ് ദൈവത്തെ വേദനിപ്പിക്കുന്നത് .മരണത്തെ മുന്നില്‍ കാണുമ്പോള്‍ പോലും അവനൊരു വ്യത്യാസവും വരുന്നില്ലല്ലോ.............
Deleteഅദ്ധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരും എന്‍റെ അടുക്കല്‍ വരട്ടെ, അവരെ ഞാന്‍ ആശ്വസിപ്പിക്കാം എന്ന് പറഞ്ഞ കരത്താവിന്റെ ഇരട്ടത്താപ്പ് മാഷിന് അന്ഗീകരിക്കനാവില്ല.
Deleteവിശ്വമാനവീകത, പ്രകൃതിസ്നേഹം ഒക്കെ ദൈവീകമാണ്.
അത് സാരിയാ ജോസ്‌ലെറ്റ് .
Deleteവരികള്‍ നന്നായിട്ടുണ്ട്.. അഭിനന്ദനങ്ങള്‍.
ReplyDeleteവളരെ നന്ദി എച്ച്മു .
Deleteപതനം എത്ര മേലേന്ന് ആകുന്നോ
Deleteആഘാതം അതിനു അനുസരിച്ച് ആയിരിക്കും !
നല്ലെഴുത്ത് -
വളരെ നന്ദി സര്‍ ഈ വരവിനും വായനയ്ക്കും .
Deleteഅങ്ങനെയെങ്കിൽ ഉന്നതങ്ങളിൽ നിന്ന് താഴേക്ക് നോക്കുന്ന കഴുകനും അത്യുന്നതങ്ങളിൽ നിന്ന് കഴുകനെ നോക്കുന്ന ദൈവവും തമ്മിൽ ദാർശനികമായി വ്യത്യാസമില്ല. പക്ഷെ അതങ്ങനെയാവാൻ സാധ്യതയുണ്ടെന്നും ഞാൻ വിശ്വസിക്കുന്നില്ല.
ReplyDeleteആ നോട്ടങ്ങള്‍ക്ക് വ്യത്യാസമില്ലേ ഹരി ,ഒന്ന് കരുതലിന്‍റെ നോട്ടവും ,മറ്റൊന്ന്തകര്‍ക്കുന്ന നോട്ടവുമല്ലേ ?
Deleteദൈവത്തിനും മരണമുണ്ട്...കൃഷ്ണന്‍,യേശുകൃസ്തു....ഇവരൊക്കെ മരിച്ചില്ലേ? അപ്പോള്‍ മരണത്തിന് നന്മ തിന്മകള്‍ ബാധകമാണോ?
ReplyDeleteരൂപേഷ് ,എന്‍റെ വിശ്വാസമനുസരിച്ച് എന്‍റെ ദൈവത്തിന് മരണമില്ല !നന്മതിന്മകള്‍ക്കതീതനായി അവിടുന്ന് ചിരഞ്ജീവിയായി നിലകൊള്ളുന്നു ....എനിക്ക് എന്നും സംവേദിക്കാവുന്നത്രയ്ക്ക് അടുത്ത് .
Deleteചിന്ത മരവിക്കാത്ത കഴുകന്മാര്ക്കായ്...
ReplyDeleteനന്നായി ....ആശംസകൾ
നന്ദി അഷ്‌റഫ് .
Deleteകഴുകന് രൂപം / സ്വഭാവം ഉന്നതങ്ങളിലുള്ളവൻ കൊടുത്തതായിരിക്കെ
ReplyDeleteഅവനു കഴുകനെ നശിപ്പിക്കാനല്ല മറിച്ച് നേരെവരുത്താനാണ് ശ്രമിക്കേണ്ടത്
- ഉന്നതനു മുന്നില് കഴുകന് കഴുകന്റെതായി ഒന്നുമില്ല - എല്ലാം നല്കപ്പെട്ടവ.
ഇവിടെ
നിശ്ചയദാര്‍ഡ്യത്തെ തകർത്ത നീചനാം ഉന്നതനെ
ഞാൻ കഴുക പക്ഷത്താണ്.
എല്ലാ ജീവജാലങ്ങള്‍ക്കും ദൈവമാണ് രൂപവും അടിസ്ഥാന സ്വഭാവങ്ങളും കൊടുക്കുന്നത് ...നാം വളരുന്നതിനനുസരിച്ച് സ്വഭാവത്തെ രൂപപ്പെടുത്തിയെടുക്കേണ്ടതുണ്ട് അതില്ലാതെ വരുമ്പോഴാണ് ദൈവത്തില്‍ നിന്നും നാം അകന്നു പോകുന്നത് .
Deleteഅങ്ങനെ കഴുകപക്ഷത്തും ആള്‍ക്കാരുണ്ടായല്ലോ ...കഴുകന് വീണ്ടും അഹങ്കരിക്കാന്‍ വകയായി .
മികച്ച പദസഞ്ചയം.. നല്ല വരികള്‍.. ,.. നല്ല വായനാസുഖം..
ReplyDeleteകഴുകന്മാരുടെത് അനിവാര്യമായ വിധി മാത്രം.. കരുത്ത് അല്ല, തിരിച്ചറിവിന്‍റെ ചിറകാണു വേണ്ടതെന്നു അവര്‍ എന്നെങ്കിലും മനസ്സിലാക്കിയെങ്കില്‍.,..
അതെ മനോജ് ആ തിരിച്ചറിവിന്‍റെ ചിരകിനെക്കുറിച്ചൊരു തിരിച്ചറിവ് ഇല്ലാത്തിടത്തോളം കാലം അവരുടെ ക്രൗര്യവും ക്രോധവുമോന്നും തീരില്ല.
Deleteഎത്ര ഉന്നത സ്ഥാനത്തിരുന്നാലും എത്ര അധികാരം കൈയ്യാളിയാലും അനശ്വരമായ സത്യത്തിനു മുന്നിൽ ഒരു നാൾ എല്ലാവരും അടിയറവു പറയും അതു വരെ അവൻ അഹങ്കരിച്ച് ഭൂമിയിൽ നടക്കും.. ഈ ഓർമ്മപ്പെടുത്തൽ നന്നായി
ReplyDelete@Rupesh, >>ദൈവത്തിനും മരണമുണ്ട്...കൃഷ്ണന്‍,യേശുകൃസ്തു....ഇവരൊക്കെ മരിച്ചില്ലേ? അപ്പോള്‍ മരണത്തിന് നന്മ തിന്മകള്‍ ബാധകമാണോ? >> ഇവരൊക്കെ ദൈവമാണോ ? ദൈവത്തിന്റെ സൃഷ്ടികളല്ലേ.. എല്ലാ സൃഷ്ടികളും മരണത്തിനു കീഴ്പ്പെടണം. പിന്നെ ഇവരെ ദൈവമാക്കി ആരാധിക്കുന്നവരുണ്ടായിരിക്കാം എന്ന് വെച്ച് അവർ ദൈവമാകില്ല.
വളരെ നന്ദിയുണ്ടുട്ടോ ഈ വരവിനും അഭിപ്രായങ്ങള്‍ക്കും .
Deleteതാഴ്മ താനഭ്യുന്നതി.അതോർമ്മപ്പെടുത്തുന്ന വരികൾ.നന്നായി എഴുതി.
ReplyDeleteശുഭാശംസകൾ....
സൗഗന്ധികം വളരെ നന്ദി ഈ ആശംസകള്‍ക്ക്
Delete!
അനന്ത വിഹായസ്സില്‍ എത്രയൊക്കെ പാറിപ്പറന്നാലും
ReplyDeleteമണ്ണിലെ ഇടം ഒരിക്കലും മറന്നു പോകരുത്.
നല്ല ചിന്ത . വ്യത്യസ്തമായ ട്രീറ്റ്‌മെന്റ് . നന്നായി.
വളരെ നന്ദി സുഹൃത്തെ ഈ വരവിനും അഭിപ്രായത്തിനും .
Deleteഒരുപക്ഷെ ഇവിടെ ഞാന്‍ ആദ്യമാകും.എന്തെ ഇത് വരെ വരാൻ വൈകി എന്നോർത്ത് പോയി ... ശക്തമായ വരികൾ ..
ReplyDelete"ഉയരങ്ങളിളിലിരുന്നുള്ള
നിന്‍റെ ജല്‍പനം ഭ്രാന്തമായിരിക്കട്ടെ ,
നാളെ ഞാനാ മലമുകളിലെ
ദേവദാരുവിന്നുയര്‍ന്ന കൊമ്പില്‍
എന്‍റെയിണയുമായ് കൊക്കുരുമ്മിയിരിക്കും
ചിറകുകള്‍ ചേര്‍ത്തുവെച്ചു ഞങ്ങള്‍
നിന്‍റെ ജല്‍പ്പനങ്ങള്‍ ഭ്രാന്തമെന്നാര്‍ത്തു വിളിക്കും "
അഭിനന്ദനങ്ങള്‍...... !!!
വീണ്ടും വരാം ,
സസ്നേഹം
ആഷിക് തിരൂർ
വളരെ നന്ദി ആഷിക് വീണ്ടും വരിക .സ്വാഗതം !
Deleteഅതിനൊക്കെയുമുയരങ്ങളിലിരുന്നവന്‍ ചിരിച്ചു
ReplyDeleteആ ചിരിയ്ക്കും വിധിക്കുമപ്പുറം പറക്കാനാവാതെ
ആശംസകൾ !
വളരെ നന്ദി ഗിരീഷ് .
ReplyDelete