മിനി പി സി
എനിക്കും താരമാകണം
“ അശാന്തമീ രാവില്‍
മേലെ മിന്നിത്തിളങ്ങും
താരജാലം നോക്കിക്കിടക്കെ
ഉണരുന്നൂ ഉള്ളിലൊരു മോഹം
എനിക്കും താരമാകണം !
ഉയരങ്ങളിലുയരാനല്ല.........
മിന്നിത്തിളങ്ങാനല്ല...........
കവികള്‍ക്കു വാഴ്ത്താനുമല്ല
അശാന്തമീ ഭൂവില്‍നിന്നടര്‍ന്നു
മാറാന്‍മാത്രം
എനിക്കും താരമാകണം !
ഇനിയെനിക്കു വേണ്ടീ ഭൂമി
ഇവിടം രണാങ്കണം ,
രക്തരൂക്ഷിതം !
ഗതികിട്ടാതലയും
ആത്മാക്കള്‍തന്‍
വിഹാരകേന്ദ്രം !
ചിരിച്ചു കഴുത്തറുത്തും
കരഞ്ഞു പോര്‍ ജയിച്ചും
മോഹങ്ങളെ ഗര്‍ഭം ധരിച്ചും
പാപങ്ങളെ പ്രസവിച്ചും
നടക്കുവോര്‍ക്കിടയില്‍
ഒരധികപറ്റായ് ഞാനിനി വേണ്ട
മരണമായിവിടുന്നു
വിടവാങ്ങാന്‍ വയ്യെനിക്ക് .
എനിക്കുയരണം
ഈ ഭൂവിന്‍ വശ്യവലയങ്ങള്‍
തകര്‍ത്തെറിഞ്ഞുയരണം
താണ്ടണമൊരുപാട്
പ്രകാശവര്‍ഷങ്ങള്‍
ഒടുവിലെത്തണമാ
താരജാലത്തിലൊരു
കുഞ്ഞു താരമായ്,
എന്നിട്ടെനിക്കു കാണണമീ
ഭൂവിന്‍മുറിപ്പാടുകള്‍
എന്നെയശാന്തിയിലേയ്ക്കു
തള്ളിവിട്ടോരവസ്ഥാന്തരങ്ങള്‍! ”
നന്നായിരിക്കുന്നു കവിത.
ReplyDeleteതാരമെന്നു കേള്‍ക്കുമ്പോള്‍ എന്തോ....!
ആശംസകള്‍
ഭൂമിയിലെ താരമല്ലല്ലോ സര്‍ , പിന്നെന്താ ? വളരെ നന്ദി സര്‍ .
Deletegood
ReplyDeleteവളരെ നന്ദി സര്‍ ,ഈ സന്ദര്‍ശനത്തിന് .
Deleteമനോഹരമായ കവിത..നല്ല വരികൾ..
ReplyDeleteചിരിച്ചു കഴുത്തറുത്തും
കരഞ്ഞു പോർ ജയിച്ചും
മോഹങ്ങളെ ഗർഭം ധരിച്ചും
പാപങ്ങളെ പ്രസവിച്ചും..
ഈ വരികൾ അതി മനോഹരം...
പകലോന്‍ വളരെ സന്തോഷം .
Deleteഇതു എല്ലാം കൊണ്ടും ഗംഭീരമായിട്ടോ..പ്രമേയവും അവതരണവും മികച്ചുനില്‍ക്കുന്ന കവിത.
ReplyDeleteമിനിക്കവിതയ്ക്ക് ആശംസകള്‍.തുടരുക.
വളരെ നന്ദി അനീഷ് .
Deleteആശംസകൾ
ReplyDeleteഷാജൂ വളരെ നന്ദി.
Deleteഉം, രക്ഷപ്പെട്ടോ രക്ഷപ്പെട്ടോ
ReplyDeleteരക്ഷ പ്പെടട്ടെ വേഗം .............
Deleteആശംസകൾ
ReplyDeleteസര്‍ ,സുഖമായിരിക്കുന്നോ ,വളരെ നന്ദി .
Delete
ReplyDeleteവിണ്ണിലെ താരം..?
ഹെയ് അത് വേണ്ട
ബൂലോഗ താരം ,ക്രിക്കറ്റ് താരം ,
സിനിമാ താരം...
താരമാവാൻ മോഹമില്ലാത്തവർ ആര് അല്ലേ
മണ്ണിലെ താരം ..........വേണ്ടേ വേണ്ട മുരളിയേട്ടാ ,എനിക്ക് വിണ്ണിലെ താരം ആയാല്‍ മതി .
Deleteമനുഷന്മാർ ചന്ദ്രനിലേക്കും പോകാൻ തൊടങ്ങി.
ReplyDeleteരക്ഷപ്പെട്ടോള്
ശിഹാബ് ഇനീപ്പോ ഞാന്‍ താരമായിട്ടു ചെല്ലുമ്പോ അടുത്തൊക്കെ നമ്മടെ ആള്‍ക്കാരൊക്കെ കാണുമോ ആവോ ?
Deleteഇവിടന്ന് അരോചകമായതൊന്നും കാണാൻ കഴിയാതെ രക്ഷപ്പെട്ട ഒരാൾ മറ്റൊരു രൂപത്തില്ലാണെങ്കിലും പഴയ കാഴ്ചകൾ വീണ്ടും കാണാൻ ആഗ്രഹിക്കുമെന്നു തോന്നുന്നില്ല. ഇവിടെ നാടിനോടും നാട്ടാരോടും ഒപ്പം ജീവിച്ച് അശാന്തി നിറഞ്ഞ അന്തരീക്ഷം മാറ്റിമറിച്ച് ശാന്തിയും സമാധനവും പുനഃസ്ഥപിക്കാൻ പരിശ്രമിച്ചിരുന്നെങ്കിൽ ഇവിടെത്തന്നെ ഒരു താരമാകാമായിരുന്നു...!!
ReplyDeleteആശംസകൾ...
സര്‍ , അത് നടക്കുമെന്ന് യാതൊരു പ്രതീക്ഷയും ഇല്ലാത്തോണ്ടല്ലേ ഇങ്ങനൊരു മോഹം ,മറ്റുള്ള മോഹങ്ങളൊക്കെ...മുരടിച്ചു .
Deleteഈ മോഹത്തിന്റെ കാരണം എനിക്കേറെ ഇഷ്ട്ടപ്പെട്ടു.( അശാന്തമീ ഭൂവിൽ നിന്നടർന്നുമാറാൻ മാത്രം)( മരണമായിവിടുന്ന് വിടവാങ്ങാൻ വയ്യെനിക്ക്) എന്നിട്ട് കാണണമീ അവസ്ഥാന്തരങ്ങൾ. ഞാനും ഒരു താരമയി കൂടെ വന്നോട്ടെ....
ReplyDeleteഞാന്‍ പോകുമ്പോ വിളിക്കാട്ടോ വരണം .
DeleteGood :)
ReplyDeleteവളരെ നന്ദി ഹരിപ്രിയ .
Deleteതാരങ്ങള്‍ക്കും ഇപ്പോള്‍ രക്ഷയില്ല; ഭൂമിയില്‍ നിന്നും ആളുകളെ ആകാശഗംഗയിലേക്കും അയക്കാന്‍ തുടങ്ങിയില്ലേ...
ReplyDeleteആശംസകള്‍.
ആരും ഇത് വരെ എത്തീട്ടില്ലല്ലോ ...........അപ്പോള്‍ ഞാന്‍ ആദ്യം ചെല്ലും .നന്ദി ധ്വനി .
Deleteശാന്തിയിതേ തരുമെന്ന് നിനപ്പേനുണ്ണികളെ,
ReplyDeleteനിങ്ങള്‍ ശാന്തത ദാഹിച്ചലയും
അതോര്‍ത്തിട്ടമരാനും വയ്യ.. ഇത് കുറെ കാലം മുമ്പ് പിറന്ന കവിതയാണ്.. അന്ന് കവികള്‍ ചുറ്റുമുള്ളവര്‍ ദുഖിക്കുന്നത് കണ്ടിട്ട് മരിക്കാന്‍ ഭയപ്പെട്ടിരുന്നു.. ഇപ്പോള്‍ കവികള്‍ എല്ലാറ്റില്‍ നിന്നും ഒളിചോടിത്തുടങ്ങി..
അതിന്‍റെ സാക്ഷ്യപത്രമാണീ കവിത.. നല്ല വരികള്‍,. ആശംസകള്‍,..
ഒളിച്ചോട്ടമല്ല .........നമ്മളൊക്കെ എന്തൊക്കെ ചെയ്താലും എന്തേ ഇവിടം നന്നാവാത്തത് എന്നാ നിരാശയാണ് .
Deleteതാരമാവുകയെന്നതൊരു നല്ല മോഹമാണ് പക്ഷെ അപ്പൊഴും മനുഷ്യന്റെ പ്രവർത്തനങൽക്ക് മൂക സാക്ഷി ആവണമല്ലൊ
ReplyDeleteനിധീഷ് ,താരങ്ങള്‍ക്ക് ദുഖമെന്ന വികാരം ഇല്ലെന്നു തോന്നുന്നു .....
Deleteവരികളില്‍ വായിക്കാന്‍ എളുപ്പമുള്ളതും നിസ്സഹായതയില്‍ ഉരുകുന്നതുമായ ഹൃദയമുണ്ട്..
ReplyDeleteഉവ്വ് സര്‍ .
Deleteവളരെ നന്ദി .
താരകേ നിന്നെക്കൊണ്ട് നര്‍ത്തനം ചെയ്യിക്കും---
ReplyDeleteഹാ ഹാഹ...........അജിത്തേട്ടാ , താരമായാലും രക്ഷയില്ലല്ലെ ?
Deleteകവികള്‍ക്കൊക്കെ ഇങ്ങനെയെങ്കിലും രക്ഷപ്പെടാം...
ReplyDeleteനന്നായി,ഇഷ്ട്ടമായി
രൂപേഷ് ...........ഞാന്‍ പോയിട്ട് എല്ലാരെയും കൊണ്ടുപോകാം
Deleteആഗ്രഹം അസ്ഥാനത്തല്ല.
ReplyDeleteആശംസകൾ.
ഡോക്ടര്‍ ,ആശംസകള്‍ക്ക് എന്‍റെ നന്ദിയും സ്നേഹവും അറിയിക്കുന്നു.
Deleteനന്നായി.. ഇഷ്ടപ്പെട്ടു..
ReplyDeleteഎച്ച്മു, നന്ദി ,സ്നേഹം സന്തോഷം !
Deleteവായിച്ചു - കവിതകളേക്കുറിച്ച് കൂടുതല്‍ പറയാന്‍ അറിയില്ല
ReplyDeleteസര്‍ ,വായിച്ചല്ലോ അതുമതി .
Deleteരക്ഷപ്പെടാൻ ആഗ്രഹിച്ച് പോവും ആരും.. പക്ഷെ എല്ലാം കാണാനും അനുഭവിക്കാനു വിധിക്കപ്പെട്ടവരെ വിട്ടേച്ച് ...? കവിത നന്നായി
ReplyDeleteവളരെ നന്ദിട്ടോ ഈ വരവിന്
Deleteഅസാദ്ധ്യമായതിനെ സാദ്ധ്യമാക്കുംബോഴാണല്ലോ കവിത പിറക്കുന്നത് .
ReplyDeleteവളരെ നന്ദി ഭാനു !
Deleteമനോഹരം... ലളിതം, അര്‍ത്ഥപൂര്‍ണ്ണം... എല്ലാ ഭാവുകങ്ങളും കവിക്ക്....
ReplyDeleteഈ ഭൂവിന്‍ വശ്യവലയങ്ങള്‍
തകര്‍ത്തെറിഞ്ഞുയരണം
താണ്ടണമൊരുപാട്
പ്രകാശവര്‍ഷങ്ങള്‍
ഒടുവിലെത്തണമാ
താരജാലത്തിലൊരു
കുഞ്ഞു താരമായ്,
എന്നിട്ടെനിക്കു കാണണമീ
ഭൂവിന്‍മുറിപ്പാടുകള്‍
ശക്തമായ വരികൾ ....
ആശംസകൾ ...
വീണ്ടും വരാം ....
സസ്നേഹം ,
ആഷിക് തിരൂർ
വളരെ നന്ദി ആഷിക് .
Deleteതാരങ്ങൾക്കിടയിൽ ഒരു "ഇമ്മിണി ബല്യ" താരമായില്ലെങ്കിൽ,
ReplyDeleteഅവസ്ഥാന്തരങ്ങൾ വീണ്ടും വന്നേക്കാം..!
ലളിതം മധുരം..
അവിടെയും പ്രസ്നം അല്ലെ ശരത് !
Deleteഇങ്ങനെയൊക്കെ ആഗ്രഹിച്ചു പോകുന്നതിൽ ഒരിയ്ക്കലും അത്ഭുതമില്ല.അത്രത്തോളമായിരിക്കുന്നു ഭൂമിയിലെ അവസ്ഥ!
ReplyDeleteനല്ല കവിത.നന്നായി എഴുതി.
ശുഭാശംസകൾ....
വളരെ നന്ദി സൌഗന്ധികം !
Deleteഭൂമിയുടെ കണ്ണീര്‍ നോക്കി പരിതപിക്കുന്ന ഒരു താരകമാകാന്‍ കൊതി! ഭൂമിയുടെ മുറിവുകള്‍ക്കാശ്വാസമേകുവാന്‍ ഈ ജന്മമല്ലേ നാം ശ്രമിക്കേണ്ടത്?
ReplyDelete