മണ്ടന്‍ രാജകുമാരന്
ദാരിദ്ര്യത്തെക്കുറിച്ച് റിസര്‍ച്ച് നടത്തിയ ദന്തഗോപുരവാസിയായ മണ്ടന്‍ രാജകുമാരന്
ഒടുവില്‍ കണ്ടെത്തി “ ദാരിദ്ര്യമെന്നത് ഒരു
മാനസികാവസ്ഥയാണ് ! ”
വേണ്ടാത്ത മുറവിളികള്‍
2013 ല്‍ ജനസമ്പര്‍ക്ക പരിപാടിയില്‍ മുഖ്യമന്ത്രിയെ
തോല്‍പ്പിച്ച് ഒന്നാം സ്ഥാനം നേടിയ ഭൂലോക തട്ടിപ്പുകാരിയായ സോളാര്‍ സുന്ദരി അത്യാധുനിക സൌകര്യങ്ങളോടുകൂടിയ
തടവുമുറിയും , ബ്ലാക്ക്ക്യാറ്റ് പ്രൊട്ടക്ഷനും നേടിയെടുക്കുന്നതിന് വേണ്ടി മാധ്യമങ്ങള്‍ക്ക്
മുന്പില് വെറുതെ മുറവിളികൂട്ടി ,
“ വധഭീക്ഷണി
............വധഭീക്ഷണി ’’
റോഡുകുളങ്ങള്‍
അന്തരീക്ഷമലിനീകരണം കുറയ്ക്കാന്‍ സ്പെയിനില്‍ ബസ്സുകളിലും പൂന്തോട്ടമെന്ന വാര്‍ത്ത കണ്ട് , കേരളത്തിലെ റോഡുകുളങ്ങളില്‍ മുഴുവന്‍ആമ്പലും ,താമരയും വിരിയിച്ച് സ്പെയിനിനെ കടത്തിവെട്ടാന്‍ ബന്ധപ്പെട്ടവര്‍ഉത്തരവിറക്കി .
അഴിമതിയും പ്,രാക്കും
48 ലക്ഷം മുടക്കി വനം വകുപ്പ് നിര്‍മ്മിച്ച മുളങ്കുഴി – ബകന്‍പുരം തൂക്കുപാലം ഉദ്ഘാടനത്തിനു മുന്‍പേ തകര്‍ന്ന കാഴ്ച കണ്ട് പ്രാകാന്‍ മാത്രം അറിയാവുന്ന പാവം നാട്ടുകാര്‍ വീണ്ടും നെഞ്ചത്ത് കൈ വെച്ച് നീട്ടി പ്രാകി,
“ലക്ഷങ്ങളുടെ അഴിമതി നടത്തിയ നീയൊന്നും ഒരുകാലത്തും ഗുണംപിടിക്കില്ല.’’
വീണ്ടും മിനി കഥകള്‍., സോളറിനും ജാതിയോ...?മണ്ടന്‍ രാജകുമാരന് നന്നായി, ആളു ഭരിക്കുന്ന നാടിനെ കുറിച്ചോര്‍ക്കുമ്പോള്‍ :) .
ReplyDeleteഅനീഷ് , ജാതി മാറ്റി .
Deleteഅന്തരീക്ഷമലിനീകരണം കുറയ്ക്കാന്‍ സ്പെയിനില്‍ ബസ്സുകളിലും പൂന്തോട്ടമെന്ന വാര്‍ത്ത കണ്ട് , കേരളത്തിലെ റോഡുകുളങ്ങളില്‍ മുഴുവന്‍ആമ്പലും ,താമരയും വിരിയിച്ച് സ്പെയിനിനെ കടത്തിവെട്ടാന്‍ ബന്ധപ്പെട്ടവര്‍ഉത്തരവിറക്കി .
ReplyDeleteഇത് കലക്കി
ശ്രീജിത്ത് ,വളരെ നന്ദി .
Delete1.രാഹുൽ രാജകുമാരൻ ആണല്ലേ ആ മണ്ടൻ രാജകുമാരൻ.!
ReplyDeleteപാവം 'മണ്ടന്മാർ'ക്കൊരു നിലയും വിലയുമുണ്ടായിരുന്നു, അതും പോയി.!
2.ഹേയ് അതിനാണോ ? അവരുടെ അവസ്ഥയിപ്പോൾ അതല്ലേ ?
അപ്പോൾ അവർക്കങ്ങനെ ഭീഷണി ഉണ്ടാവാനുള്ള സാധ്യത തള്ളിക്കളയാനാവില്ലല്ലോ ?
3.പരിഗണിക്കാവുന്നതേയുള്ളൂ, മ്മളത്ര മോശക്കാരാണോ ?
എന്തുകൊണ്ട് പറഞ്ഞുകൂടാ നമ്മളുടെ നാട്ടിൽ റോഡീൽ പൂന്തോട്ടമുണ്ടെന്ന്.!
4.ആ നെഞ്ചത്ത് നിന്ന് കയ്യെടുക്കാൻ ജനങ്ങളെ അനുവദിക്കാതെ,
ഭരണകർത്താക്കളും 'നടപടികൾ' ആരംഭിച്ചു.
കൊള്ളാം,മൈക്രോകഥകൾക്ക്,'മിനി'യാശംസകൾ.
ഇതെഴുതീപ്പോ മണ്ടൂസനെ ഓര്‍ത്തില്ലാട്ടോ സത്യം .വളരെ നന്ദി ഈ വരവിന്.
Deleteസമൂഹത്തിലെ തുടിപ്പുകള്‍ തൊട്ടറിയുന്ന ആക്ഷേപഹാസ്യങ്ങള്‍...
ReplyDeleteആശംസകള്‍
സര് ,വളരെ നന്ദി .
Deleteപ്രതികരണ ശേഷി നഷ്ടപ്പെടാത്ത പക്ഷത്തിന്റെ എഴുത്ത് ..
ReplyDeleteവളരെ നന്ദി നജീബ് .
DeleteMicro aakshepahaasyangal kalakki.
ReplyDeleteഡോക്ടര്‍ വളരെ നന്ദി .
Deleteakshepa varthakal
ReplyDeleteവളരെ നന്ദി .
Deleteമിനിക്ക് വധഭീഷണി
ReplyDeleteമിനിക്ക് വധഭീഷണി
ഒരു ബ്ലാക്ക് ക്യാറ്റിനെ കിട്ടിയിരുന്നെങ്കില്‍ ..................
Deleteറോഡു കുളങ്ങള്‍ കേമമായി..
ReplyDeleteവളരെ നന്ദി എച്ച്മു .
Deleteഹ ഹ ഹ
ReplyDeleteഹഹാഹാ.....................
Delete:)
ReplyDeleteകൊച്ചുമുതലാളീ .............
Deleteറോഡുകുളങ്ങള്‍ അസ്സലായി.നല്ല താരതമ്യം.ആശംസകള്‍
ReplyDeleteവളരെ നന്ദി .
Deleteപ്രചരണാംശം കൂടുമ്പോള്‍ കല നഷ്ടമാവുന്നു.....
ReplyDeleteഅതെ സര് .
Deleteപെരുന്നാൾ ആശംസകൾ...
ReplyDeleteസാറിനും .
Deleteപഞ്ചായത്ത് തോറും 'സൈക്കിക്ക് കൗണ്‍സലിങ്ങ് സെന്ററുകൾ'
ReplyDeleteതുടങ്ങാൻ പരിപാടി ഉണ്ടെന്ന് തോന്നുന്നു -
ജനങ്ങളിൽ ആത്മവിശ്വാസം പകരാൻ നടത്തിയ ഉദ്യമം
(Something wrong with my malayalam font)
he never thought it would boomerang like this !!
സര് വളരെ നന്ദി .
Deleteആശംസകൾ മിനിക്കുട്ടീ....സരിതകൾ നാട് വാഴും കാലം റോഡുകളെല്ലാം തോടു പോലെ.....
ReplyDeleteനേരുമില്ല ..നെറിയുമില്ല കള്ളത്തരങ്ങള്‍ എല്ലാടത്തും .
DeleteMandan rajakumaran nannayirikkunnu .Aasamsakal......
ReplyDeleteവളരെ നന്ദി ലിജു .
ReplyDeleteകഥകളതിസാദരം
ReplyDeleteനന്ദി സുസ്മേഷ് ...ഈ വരവിന് .
Deleteചിന്തകള്‍ കൊള്ളാം..... ഭാവുകങ്ങള്‍......
ReplyDeleteവളരെ നന്ദി .
Deleteതുറന്ന കണ്ണുകൾ
ReplyDeleteനമ്മുടെ പാവം കണ്ണുകള്‍ അല്ലെ നാമൂസ് !
Deleteഇതു കൊള്ളാം ..
ReplyDeleteഭരിച്ച് ഭരിച്ച് കുട്ടി ചോറായീ ...
എന്നിട്ടിപ്പൊള്‍ ആ ചോറ് പൊലും
കിട്ടാന്‍ ഗതിയില്ലാത്തവര്‍ക്ക് "മാനസികം"
കുപ്രസിദ്ധിക്ക് പകരം വയ്ക്കാന്‍ ഒന്നിനുമാകില്ല
അവര്‍ക്ക് എന്തും ഏതുമാകാം ..
ആരൊഗ്യപരിപാലനം കാംഷിച്ച്
ഒരു നീന്തല്‍ കുളവുമാകാം ..
പാവം നികുതിദായകര്‍
ഒരിക്കലും നിലക്കാത്ത അഴികളുടെ കൂട്ട്
ഒരിക്കലും മതിവരാത്ത .. അഴി മതി
ഇതാണ് റിനി ശരിക്കും വെള്ളരിക്കാപ്പട്ടണം !
Deleteകഥകളെന്തുതന്നെയുമാകട്ടേ ...
ReplyDeleteആയതിന്റെ ദാരിദ്ര്യങ്ങളൊന്നുമൊട്ടുമില്ലാത്ത
മാനസികാവസ്ഥയുള്ള ഒരു മണ്ടിയല്ലാത്ത രാജകുമാരി
ഞാനും ഒരു തിരുമണ്ടിയാ മുരളിയേട്ടാ അതോണ്ടല്ലേ വെറുതേ ഇങ്ങനെ പ്രതികരിച്ചോണ്ടിരിക്കുന്നെ , എന്താ പ്രയോജനം അല്ലെ ? എന്നാലും .............
ReplyDeleteagain capsules..............
ReplyDeletegud job.....
തുറന്നുവെച്ച മിനിയുടെ കണ്ണുകളെ നിങ്ങള്‍ക്ക് അടപ്പിക്കാനാവില്ല ,ഭരണാധികാരികളെ ....
ReplyDeleteഅടിപൊളി മിനീ :)