കഥ
മിനി പി
സി
വന്ദേമാതരം
കുട്ടികളേ ,ഞാനൊരു മുത്തച്ചനാണ് ,ഒരു പാവം അരയാല്‍മുത്തച്ചന്‍ ! ഈ മൈതാനത്തിനരുകില്‍ നിലയുറപ്പിച്ചിട്ട് വര്‍ഷങ്ങളൊരുപാടായി
.ജന്മദിനങ്ങളാഘോഷിക്കുക പതിവില്ലാത്തതുകൊണ്ട് കൃത്യമായി പ്രായവും എനിക്കോര്‍മയില്ല
,എങ്കിലും സ്വാതന്ത്ര്യത്തിന് ഒരുപാടുമുമ്പ് നടന്ന കാര്യങ്ങള്‍വരെ ഇന്നലെയെന്നോണം ഞാനോര്‍ക്കുന്നു
,അതുകൊണ്ടാവും ഈ “ ന്യൂ ജെനറേഷന്‍കൊടിമരം ചെക്കനോട് ” എനിക്കിന്നലെ കുറെയേറെ പറയേണ്ടി
വന്നത് . കഴിഞ്ഞ സ്വാന്തന്ത്രദിനത്തിന് തൊട്ടുമുന്‍പാണ് അവനെ ഇവിടെ പോസ്റ്റ്‌ചെയ്തത്
,അവനു മുന്‍പുണ്ടായിരുന്നവരെപോലെ അവനും സ്വാതന്ത്ര
ദിനത്തിന് പതാകയും ചൂടി വന്ദേമാതരം എന്ന് അഭിമാനത്തോടെ പറയുന്നതും നോക്കി നിന്ന എന്നെയും
എന്‍റെ അന്തേവാസികളെയും ഞെട്ടിച്ചു കൊണ്ട് താന്‍വഹിക്കുന്ന,ത്രിവര്‍ണ്ണപതാകയുടെയും.....ഭാരതാംബയുടെയും...സ്വാതന്ത്ര്യത്തിന്‍റെയും ശ്രേഷ്ഠതയറിയാതെ കുങ്കുമം ചുമക്കുന്ന കഴുതയെപോലെ
നിന്ദയോടും അഹന്തയോടും കൂടി അന്നവന്‍ നിന്നു.ഞങ്ങളെയത്,വല്ലാതെ വേദനിപ്പിച്ചു .നാട്ടുരാജാക്കന്മാരുടെ
പടലപിണക്കങ്ങളും ഭിന്നതകളും ചൂഷണം ചെയ്തെത്തിയ വൈദേശികാധിനിവേശങ്ങളില്‍പെട്ട് മുച്ചൂടും
നശിച്ച നാടിന് കിട്ടിയ സ്വാതന്ത്ര്യത്തെ അമൃതു പോലെ കരുതിയവരായിരുന്നു അവനു മുന്‍പുണ്ടായിരുന്നവര്‍!ആദ്യമായി
ത്രിവര്‍ണ്ണപതാകയും,ചൂടിനിന്ന അവരുടെ കണ്ണുകളില്‍നിന്നും അഭിമാനത്തിന്‍റെയുംആത്മഹര്‍ഷത്തിന്‍റെയും
ചുടുകണ്ണീരോഴുകുന്നത് കണ്ട് ഞാന്‍പുളകം കൊണ്ടിട്ടുണ്ട് .ങാ....ഇവനെ പറഞ്ഞിട്ടെന്തു കാര്യം ? ഇന്ന് ദേശഭക്തിയെന്ന് പറയുന്നത് ചില പ്രത്യേകദിവസങ്ങളില്‍,മാത്രമൊതുങ്ങിപ്പോയിരിക്കുകയല്ലെ!.കൊടിയുയര്‍ത്തുന്നവര്‍ക്കും
,അതുകണ്ട് നില്‍ക്കുന്നവര്‍ക്കും തങ്ങള്‍,നുണയുന്ന മധുരത്തിന്‍റെ യഥാര്‍ത്ഥ സ്വാദു തിരിച്ചറിയാന്‍ കഴിയുമായിരുന്നെങ്കില്‍ മനസാ
വാചാ കര്‍മ്മണാ ഈ നാട്ടിനെ എത്രയധികം സ്നേഹിച്ചേനെ !എന്തായാലും ഇന്നലെ ഞാന്‍ ആദ്യമായി
ഈ പയ്യനോട് സംസാരിച്ചു..ആദ്യമവന്‍എന്നെ ശ്രദ്ധിച്ചില്ല ,പക്ഷെ അധികം നേരം അവനതിനു കഴിഞ്ഞില്ല
ജെനറേഷന്‍ഗാപ്പിനെ അതിജീവിച്ചുകൊണ്ട് മാതൃരാജ്യവും , മണ്മറഞ്ഞ ധീരദേശാഭിമാനിമാനികളും
അവനെ പിടിച്ചുകുലുക്കുക തന്നെ ചെയ്തു ,അവന്‍റെ കണ്ണുകള്‍നിറഞ്ഞു കവിഞ്ഞു ,തലകുനിച്ചുനിന്ന്
അവന്‍തേങ്ങിക്കരഞ്ഞു ...പാവം പയ്യന്‍!എല്ലാവര്‍ക്കും ശുദ്ധവായുവും ,തണലും നല്‍കുന്ന
ഞാന്‍ അവനെയും സാന്ത്വനിപ്പിച്ചു..പിന്നെ ഒരു നല്ല നാളെ സ്വപ്നം കണ്ട് ഞങ്ങള്‍ ഉറങ്ങി
.ഇന്ന് ഞാനും എന്‍റെ ചില്ലകളിലും ,പൊത്തുകളിലും താമസിക്കുന്ന സകലരും അവനെയും നോക്കി
ആകാംഷയോടെ ഇരിക്കുകയാണ് ,മൈതാനം ആളുകളെക്കൊണ്ട് നിറഞ്ഞു ,പതാകയുയര്‍ത്താന്‍ വെള്ളയും
വെള്ളയുമിട്ട ജനപ്രതിനിധി എത്തി ,പതാക പതിയെ പതിയെ മുകളിലേയ്ക്കുയര്‍ന്നു ..പതാകയില്‍,പൊതിഞ്ഞ
പൂക്കള്‍ തനിക്ക് ചുറ്റും പൊഴിഞ്ഞുവീഴവേ....ഒടുവില്‍ തന്‍റെ ശിരസ്സില്‍ ത്രിവര്‍ണ്ണ പതാക
പാറിക്കളിക്കെ ഒരുപാട് സന്തോഷത്തോടെ നിറഞ്ഞ അഭിമാനത്തോടെ കൊടിമരം പയ്യന്‍ ഉറക്കെ വിളിച്ചു
പറഞ്ഞു
“ വന്ദേമാതരം... വന്ദേമാതരം”
അതുകേട്ട് ആത്മഹര്‍ഷത്തോടെ നിന്ന ഞങ്ങളെക്കടന്ന്
ആളുകളോരോരുത്തരും പോകെ ഞാന്‍പ്രത്യാശിച്ചു ഈ കൊടിമരത്തിന്‍റെ തിരിച്ചറിവും വിവേകവും
ഈ ആളുകള്‍ക്കും ഉണ്ടായിരുന്നെങ്കില്‍ എന്ന്! !
കൊടിമരത്തിന്‍റെ തിരിച്ചറിവും വിവേകവും ഈ ആളുകള്‍ക്കും ഉണ്ടായിരുന്നെങ്കില്‍....
ReplyDelete..... Sathyam. Aashamsakal.
വന്ദേമാതരം............വന്ദേമാതരം.
Deleteഎന്നും പകര്‍ന്നു കൊടുക്കപ്പെടുന്നുണ്ട് ആ വികാരം....വന്ദേമാതരം
ReplyDeleteവന്ദേമാതരം..........വന്ദേമാതരം.
Deleteഎന്തൊരു സ്വാതന്ത്ര്യം
ReplyDeleteഎന്താ അജിത്തേട്ടാ ,നമുക്ക് പറയാം .വന്ദേമാതരം.............വന്ദേമാതരം.
Deleteവന്ദേ മാതരം - ഇനിയെന്തൊക്കെ കാണാൻ കിടക്കണൂ മിനി . നമ്മൾ ...
ReplyDeleteകാത്തിരുന്നു കാണാൻ ആയുസ്സ് ഉണ്ടാവാതിരിക്കട്ടെ. (എനിക്ക്):P
നന്മകള്‍ കാണാന്‍ ദൈവം ഒരുപാട് ആയുസ്സ് തരട്ടെ എന്ന് ആശംസിക്കുന്നു.
Deleteഅന്നു പാകിയ വര്‍ഗ്ഗിയ വിത്തുകള്‍ ഇന്നും മനസ്സില്‍ പുകയുന്നുണ്ട്
ReplyDeleteഏത് നിമിഷവും ആളി കത്താന്‍ പാകത്തില്‍ ..
ഇല്ലാത്തിന്റെ വിലയേ മനസ്സറിയൂ , നാം വിയര്‍പ്പൊഴുകാതേ
നേടിയതൊക്കെ നമ്മുക്ക് സുഖദമായ അന്തരീക്ഷം മാത്രമാണ്
അതിന്റെ പിന്നിലേ വേദനയും , ഉരുക്കവും , ഇന്നത്തെ ഞാനുള്‍പെട്ട
സമൂഹം അറിയാതെ പൊകുന്നു , എങ്കിലും ഉള്ളിന്റെ ഉള്ളില്‍
വികാരമായുണ്ട് എന്റെ " ഭാരതം " . ജീവന്‍ കൊടുത്തും കാക്കാന്‍
പോന്നൊരു മനസ്സുമുണ്ട് എന്റെ ജന്മനാടിനേ ...
മഹാത്മാവിന് , ഉതിര്‍ത്ത ചോരകണങ്ങള്‍ക്ക് , കണ്ണിമ വെട്ടാത്ത കാത്ത ജാവാന്മാര്‍ക്ക്
ധീര ദേശാഭിമാനികള്‍ക്ക് ഹൃദയത്തില്‍ നിന്നും സല്യൂട്ട് ...
ഇന്നിന്റെ ഭരണവര്‍ഗ്ഗത്തിന്റെ ദുഷിച്ച ചിന്തകള്‍ക്ക് മേലേ പറക്കട്ടെ
സമത്വത്തിന്റെ സഹോദര്യത്തിന്റെ സ്നേഹത്തിന്റെ ത്രിവര്‍ണ്ണ പതാക
ജയ് ഹിന്ദ് ... വന്ദേ മാതരം ..
റിനീ , വന്ദേമാതരം !
Deleteവന്ദേ മാതരം...
ReplyDeleteമുബീ ,വന്ദേമാതരം !
Deleteവന്ദേമാതരം...
ReplyDeleteവന്ദേമാതരം !
Deleteവന്ദേ മാതരം ..... വന്ദേ മാതരം ....
ReplyDeleteവന്ദേമാതരം !
Deleteവന്ദേമാതരം... നന്നായി....
ReplyDeleteവന്ദേമാതരം ........
Deleteപൂമ്പൊടിയേറ്റുകിടക്കും കല്ലിനുമുണ്ടാമൊരു സൌരഭ്യം.
ReplyDeleteവന്ദേമാതരം.
നന്നായിരിക്കുന്നു എഴുത്ത്.
ആശംസകള്‍
വന്ദേമാതരം !
DeleteWell written..
ReplyDeleteവന്ദേമാതരം
Deleteവന്ദേമാതരം.....
ReplyDeleteവന്ദേമാതരം
Deleteഎല്ലാമെല്ലാം നമ്മിലെക്കൊതുങ്ങട്ടെ ! വന്ദേ മാതരം
ReplyDeleteവന്ദേമാതരം..........
Deleteവന്ദേ മാതരം ...
ReplyDeleteവന്ദേ മാതരം
ReplyDeleteവന്ദിപ്പൂ ഈ എഴുത്തിനേ...
ReplyDeleteഈ തിരിച്ചറിവ് എല്ലാര്‍ക്കും ഉണ്ടായിരുന്നെങ്കില്‍ ...
ReplyDeleteമനുഷ്യമനസ്സുകളെ വിഭജിക്കാന്‍ നടക്കുന്നവരുടെ മനസ്സിലേക്ക് ആ മന്ത്രം കയറി ചെല്ലട്ടെ ...... വന്ദേമാതരം !
അസ്രൂസാശംസകള്‍ :)