Tuesday, March 24, 2015

കവിത

                                                                                                     മിനി പി.സി                                                     
                      



                                 എന്‍റെ ചങ്ങാതി 

"    എനിക്ക്  ചിരിക്കാനാവുന്നില്ല 
എന്‍റെ ചിരിയിലൊളിഞ്ഞ
കണ്ണീര്‍മണികള്‍ പെറുക്കാന്‍ 
ഇന്നെന്‍റെ ചങ്ങാതിയില്ല .
                 
എനിക്ക് ചിന്തിക്കാനാവുന്നില്ല 
എന്‍റെ ചിന്തയിലുറയും കനല്‍ക്കട്ടകള്‍
ഊതിതെളിക്കാന്‍ 
ഇന്നെന്‍റെ ചങ്ങാതിയില്ല.

എനിക്കൊന്നും കാണാനാവുന്നില്ല 
എന്‍റെ കാഴ്ചയെ മറയ്ക്കുന്ന 
ഈ ലോകത്തിന്‍റെ കറുപ്പിനുമപ്പുറം
ഉള്‍ക്കണ്ണിനാല്‍ കാഴ്ച പകരാന്‍
ഇന്നെന്‍റെ ചങ്ങാതിയില്ല .

എന്‍റെ കൗതുകതുമ്പികളും 
ചിറകടിക്കാനാവാതെ
കണ്‍കോണിലുറക്കമായി
അവയെ കുറുമ്പോടെ തട്ടിയുണര്‍ത്തി  
കൂടെ പറത്താന്‍ 
ഇന്നെന്‍റെ ചങ്ങാതിയില്ല .

ഇന്നെനിക്ക്  പരാതിയില്ല 
പരിഭവങ്ങളും കണ്ണീരുമില്ല
അവയെ  തന്‍റെതെന്നോതി
നെഞ്ചോടുചേര്‍ത്തുവെയ്ക്കാന്‍ 
ഇന്നെനിക്കെന്‍റെ ചങ്ങാതിയില്ലല്ലോ...! "

59 comments:

  1. ചങ്ങാതിയ്ക്കും കാണുമോ ഈ പ്രയാസങ്ങളൊക്കെ... ???

    ReplyDelete
  2. കൈമോശം വന്ന ചങ്ങാതിയെ വീണ്ടെടുക്കുക ..എല്ലാം സ്വായത്തമാകും

    ReplyDelete
  3. ചങ്ങാതിയുടെ വേര്‍പ്പാടിലുണ്ടാകുന്ന മാനസികസംഘര്‍ഷങ്ങള്‍ തന്മയത്വത്തോടെ അവതരിപ്പിച്ചിരിക്കുന്നു.
    ആശംസകള്‍

    ReplyDelete
  4. ചങ്ങാതിയില്ല എന്നുള്ളത് വലിയൊരു പ്രശ്നമാണ്! “ആരാണ് എന്റെ അയല്‍ക്കാര്‍“ എന്ന ചോദ്യം ഗുരുവിനോട് ചോദിക്കുന്നവരും ഇല്ല

    ReplyDelete
  5. ചങ്ങാതിക്ക്‌ എന്താണു പറ്റ്യേ??

    ReplyDelete
  6. എന്‍റെ കൗതുകതുമ്പികളും
    ചിറകടിക്കാനാവാതെ
    കണ്‍കോണിലുറക്കമായി...ഇഷ്ടം

    ReplyDelete
    Replies
    1. തുമ്പീ ,ഒത്തിരി സന്തോഷം .

      Delete
  7. "ഇന്നെനിക്കെന്‍റെ ചങ്ങാതിയില്ലല്ലോ...! " ആശംസകള്‍.

    ReplyDelete
  8. ഒരു ചങ്ങാതി പോയാൽ പോട്ടേന്...
    ദേ...എത്ര നല്ല മിത്രങ്ങൾ വേറെയുണ്ടിവിടെ
    അതിൽ ഒരാളെ പിടിച്ച് ആ ചങ്ങാതിയെ പോലെയാക്കൂ... !

    ReplyDelete
    Replies
    1. അങ്ങനെ പറ്റില്ലല്ലോ മുരളിയേട്ടാ അതല്ലേ കൊയപ്പം .ഹഹഹ

      Delete
  9. കഷ്ടായല്ലോ മിനി.... നല്ലൊരു ചങ്ങാതിയെ കിട്ടുമെന്ന് പ്രതീക്ഷിക്കാം....

    ReplyDelete
  10. ശ്ശെന്ത് ചത്യാണീ ചങ്ങായി ചെയ്തെ. ഹും
    ങാഹ്, ഇനിയേലും സ്വന്തായി ഇതൊക്കെ ചെയ്യാൻ പഠിക്ക് ട്ടാ.

    നല്ല വരികൾക്ക് ആശംസോള്.

    ReplyDelete
    Replies
    1. നന്ദീണ്ട്ട്ടാ ചങ്ങാത്യെ

      Delete
  11. ചങ്ങാതി എവിടെയെങ്കിലും ഉണ്ടാകും.. ഒന്ന് സമാധാനപ്പെട്... നല്ല വരികൾ ആശംസകൾ

    ReplyDelete
    Replies
    1. നന്ദി .......................സ്നേഹം

      Delete
  12. ചങ്ങാതി നന്നായാൽ കണ്ണാടി വേണ്ട

    ReplyDelete
    Replies
    1. അതോണ്ട് ചങ്ങാതി ഒരു കണ്ണാടിയും വാങ്ങിച്ചു തന്നു പോയാലോ ..........ഹഹഹ

      Delete

  13. ചങ്ങാതി എവിടെ പോയ്‌ മറഞ്ഞു മിനീ, വിഷമിക്കാതെ എവിടെയെങ്കിലും ഒളിഞ്ഞിരിപ്പുണ്ടാവും മിനിയെ പറ്റിക്കാൻ. കവിത നന്ന്. ആശംസകൾ

    ReplyDelete
    Replies
    1. ഉണ്ടാവും അല്ലെ ......വരുമായിരിക്കും..............

      Delete
  14. Replies
    1. പേര് പറഞ്ഞിരുന്നെങ്കില്‍ സന്തോഷമായേനെ

      Delete
  15. എന്‍റെ ഒരു ചങ്ങാതി ഇപ്പൊ തിരിച്ച് വന്നതേ ഉള്ളൂ.. അപ്പോഴാ ഇത് വായിക്കുന്നത്. ;)

    ReplyDelete
    Replies
    1. എന്‍റെയും വരുമായിരിക്കും.

      Delete
  16. ഈ ചങ്ങാതിമാരൊക്കെ ഇങ്ങനെയാ...തൊട്ടതിനും പിടിച്ചതിനും എല്ലാം പിണങ്ങും...കുറച്ചു ദിവസം കഴിഞ്ഞാൽ ഒന്നും അറിയാത്ത പോലെ തിരികെ വരും...ഡോണ്ട് വറി... :-) ചങ്ങാതിമാരെ ഇഷ്ടമായതോണ്ട് ചങ്ങാതിക്കവിതയും ഇഷ്ടായി... :-)

    ReplyDelete
  17. ചങ്ങാതിയ്ക്കെന്തു പറ്റി ? ചത്തുപോയാ ? വല്ല പൂച്ചയോ മറ്റോ ആയിരിക്കും ....

    ReplyDelete
    Replies
    1. എന്‍റെ അനോണിയെ ......ഇങ്ങനെയൊന്നും പറയല്ലേ...................

      Delete
  18. ചങ്ങാതി സ്വന്തം മനസ്സ് ആണ്. അതിന് മുരടിച്ച ബാധിച്ചിരിക്കുന്നു. കളിയും ചിരിയും ചിന്തയും കൌതുകവും എല്ലാം പോയിരിക്കുന്നു.

    ഒരു ഒഴുക്കൻ മട്ടിലുള്ള കവിത. ഉൽക്കാഴ്ചയൊ,ചിന്തിപ്പിക്കുന്ന ഒന്നോ ഇതിൽ അനുഭവപ്പെട്ടില്ല പ്രിയ കവി .

    ReplyDelete
    Replies
    1. ഹാഹാഹാ .....ഒന്നുകൂടെ വായിച്ചു നോക്കൂ ......ചങ്ങാതി നഷ്ടപെടുമ്പോള്‍ ഉള്ള അവസ്ഥാവിശേഷങ്ങള്‍ ആണ്

      Delete
  19. എപ്പോഴും നമ്മുടെ കൂടെയുണ്ടെന്ന് വിശ്വസിക്കുന്നവര്‍ അകന്നുവെന്നു തോന്നുമ്പോള്‍ നമ്മള്‍ ആകെ തകര്‍ന്നു പോകും ,,,ആ ഒരവസ്ഥ മനോഹരമായി വരച്ചു കാട്ടിയിരിക്കുന്നു .ഇഷ്ടമായി മിനീ .

    ReplyDelete
    Replies
    1. സത്യമാണ് അനോണീ ..............സ്വയം ആരെന്നു വെളിപ്പെടുത്തൂ

      Delete
  20. മിനിക്കുട്ടിയുടെ ചങ്ങാതിയെന്തേ....?കവിത തന്നെ അടുത്തുള്ള ചങ്ങാതിയും ചങ്ങാത്തവുമല്ലേ..? ഈ കാവ്യക്കൂട്ടുകള്‍ ....മനോഹരം !

    ReplyDelete
    Replies
    1. ഒത്തിരി സന്തോഷം സര്‍ .

      Delete
  21. നല്ല വരികൾ - ബാക്കിയെല്ലാം മുകളിൽ പലരും പറഞ്ഞുകഴിഞ്ഞു.....

    ReplyDelete
  22. നന്നായിരിക്കുന്നു

    ReplyDelete
  23. ഇല്ലാതാവുമ്പോൾ മാത്രമേ കണ്ണിൻറെ വിലയറിയു എന്ന് പറഞ്ഞത് എത്ര ശരി.എ
    ആശംസകൾ

    ReplyDelete
    Replies
    1. ശിഹാബുദ്ദീന്‍ ശരിയാണ് ...വളരെ വളരെ .

      Delete
  24. എവിടെ പോയടോ തന്‍റെ ചങ്ങാതി?വളരെ നന്നായിട്ടുണ്ട്.GOD BLESS YOU.

    ReplyDelete
  25. Jeevuthathinte kuthizhukkil nashtappettupoya a changathiye Ellarum orkkum ee sundaramaya kavitha vayichal !

    ReplyDelete
  26. This comment has been removed by the author.

    ReplyDelete