മിനിക്കഥകള്‍ മിനി പി സി
മ്യൂട്ടേഷന്‍
ഗലികളിലെ കുപ്രസിദ്ധരുടെ
ചോര കുടിച്ചാണ് അവന്‍ വളര്‍ന്നത് . കൊമ്പുകളുടെ , ക്രൗര്യവും മൂര്‍ച്ചയും അളവിലധികമായ ഒരു സന്ധ്യയില്‍ അവന്‍ തന്‍റെ
പതിവ് വഴിയൊന്നു മാറ്റാന്‍ കൊതിച്ചു . ...ശബ്ദമുഖരിതമായ രാത്രിയുടെ അലോസരങ്ങളിലൂടെ ഒത്തിരിയലഞ്ഞാണ്
അവന്‍ ഒരുവളെ കണ്ടെത്തിയത് .ഉറങ്ങുമ്പോള്‍ പോലും പുഞ്ചിരിതൂകുന്ന അവളുടെ നിഷ്ക്കളങ്കമായ
ചുണ്ടുകളില്‍ നിന്ന് മതിയാവോളം ചോരയൂറ്റിക്കുടിച്ച അവന്‍ പിറ്റേന്ന് തനിക്ക്
ചുറ്റും കൂടി നിന്ന് ചങ്ങാതിമാര്‍ “ മ്യൂട്ടേഷന്‍...മ്യൂട്ടേഷന്‍
” എന്ന് ആര്‍ത്തു വിളിക്കുന്നത് കേട്ടാണ് ഉറക്കമുണര്‍ന്നത് . കാര്യമെന്തെന്നറിയാന്‍
ഒരു ചങ്ങാതി നീട്ടിയ കണ്ണാടിയിലെ തന്‍റെ രൂപം കണ്ട് അവന്‍ സ്തബ്ധനായി ....തന്‍റെ
ശോഷിച്ച ദേഹത്തിനും ക്രൂരത കിനിയുന്ന കൊമ്പുകള്‍ക്കും പകരം പറക്കാന്‍ മാത്രമറിയാവുന്ന ഒരു സ്വര്‍ണ്ണത്തുമ്പിയായി
താന്‍ മാറിയിരിക്കുന്നു !
റാഗ്ഗിംഗ്
അന്ന് അമ്മ പ്രാര്‍ഥിച്ചത്
തന്‍റെ മകനെ റാഗ്ഗിംങ്ങില്‍ നിന്നും കാത്തോളണെ എന്നായിരുന്നുവെങ്കില്‍
ഇന്നവര്‍ പ്രാര്‍ഥിച്ചത് മകന്‍റെ റാഗിംഗ് ക്രൂരതകളില്‍ നിന്നും മറ്റു
കുഞ്ഞുങ്ങളെ കാത്തുരക്ഷിക്കണേ..എന്നായിരുന്നു !
മിനിയുടെ മിനി കഥകൾ കൊള്ളാം. മ്യൂട്ടേഷന്‍ എനിക്കിഷ്ടപ്പെട്ടു. റാഗിംഗ് ഒരു ഗദ്ഗദമായി നിർത്താതെ ഒരു കഥയാക്കാവുന്നതല്ലേ...?
ReplyDeleteഞാന്‍ വര്‍ണ്ണത്തൂലികയില്‍ ഇന്നലെ തന്നെ എത്തിയിരുന്നു .ഒരു ലളിതഗാനവും ,കഥയും കണ്ടു കമെന്റ്റ് പോസ്റ്റ് ചെയ്യാന്‍ ഒത്തിരി ശ്രമിച്ചു പറ്റിയില്ല .എല്ലാവര്ക്കും കമെന്റ്റ് ചെയ്യാന്‍ പറ്റും വിധം സംവിധാനങ്ങള്‍
Deleteലളിതമാക്കിക്കൂടെ ?
മിനിക്കഥകൾ നന്നായിരിക്കുന്നു, മിനി. പലതിലും കവിത തുളുമ്പുന്നുണ്ട്.
ReplyDeleteവളരെ നന്ദി സര്‍ ഈ വായനയ്ക്കും വിലയേറിയ അഭിപ്രായങ്ങള്‍ക്കും .
Deleteസൈക്കിളിങ്ങ്..പ്രോസസ്...
ReplyDeleteമുരളിയേട്ടാ റാഗ്ഗിംഗ് അല്ലെ ഉദേശിച്ചത് ?
Deleteകവിതകള്‍ക്ക് വിരാമമിട്ടു മിനികഥകള്‍..
ReplyDeleteനന്ദി കാത്തി ..
Deleteചെറിയ കഥ വലിയ വായന .. കൊള്ളാം മിനി .. നന്ദി
ReplyDeleteശിഹാബ് വളരെ നന്ദി ഈ വരവിനും വായനയ്ക്കും .
Deleteരണ്ടു മിനികളും നന്നായി
ReplyDeleteകുഞ്ഞു വരികളില്‍ കൂടുതല്‍ വായന ഒളിഞ്ഞിരിക്കുന്നു.വലിയ കഥകള്‍ വായിക്കാന്‍ പലര്‍ക്കും സമയദൌര്‍ലഭ്യം ഉണ്ടാവുമ്പോള്‍ ഇത്തരം മിനിക്കഥകള്‍ ഏവര്‍ക്കും ഇഷ്ടപ്പെടും .
(എന്റെ ബ്ലോഗിലും കുറെ മിനികള്‍ ഉണ്ട് വായിച്ചു അഭിപ്രായം പറയാന്‍ ക്ഷണിക്കുന്നു )
ഇന്നുതന്നെ വരുന്നുണ്ട് അതുവഴി .
Deleteനല്ല വായന തന്ന രണ്ടു കൊച്ചു കഥകള്‍.....
ReplyDeleteസര്‍ , വളരെ നന്ദി !
Deleteചുണ്ടല്ലാതെ മറ്റൊരിടവും കണ്ടില്ലേ മൂട്ട, ചോര കുടിക്കാൻ. കഥ അനന്ത വിഹായസ്സിലേക്ക് ഒരു സ്വർണ്ണത്തുമ്പിയായ്` വായനക്കാരെയും ഉയർത്തുന്നു. രണ്ടാമത്തെ കഥ വായിച്ചപ്പോൾ തോന്നിയത് അമ്മയുടെ ആദ്യത്തെ പ്രാർത്ഥന ഫലിച്ചില്ല എന്നാണ്. ആശംസകൾ മിനി.
ReplyDeleteവളരെ നന്ദി സര്‍ വായനയ്ക്കും ഈ മനോഹര ആസ്വാദനത്തിനും !
Deleteപ്രാര്‍ത്ഥിയ്ക്കാന്‍ ഓരോ കാരണങ്ങള്‍
ReplyDeleteസൈക്കിള്‍ ബ്രാന്‍ഡ് അഗര്‍ബത്തികള്‍ ............അല്ലെ അജിത്തേട്ടാ .
Deleteമ്യൂട്ടേഷന്‍ നല്ലൊരു വായനാനുഭവമായി മിനി...
ReplyDeleteആശംസകള്‍
മുബി ഡിയര്‍ വളരെ സന്തോഷമുണ്ട് .
Deleteമിനിയുടെ മിനിക്കഥകൾ ഗംഭീരം
ReplyDeleteനിധീഷ് .............നന്ദി .
Deleteവായിച്ചു.ഹൃദ്യം.ആശംസകള്‍
ReplyDeleteസര്‍ വളരെ നന്ദി .
Deletelife turning a full circle
ReplyDeleteDEEPU THANKS.
Deleteമ്യൂട്ടേഷന്‍ കൂടുതല്‍ ഇഷ്ടപ്പെട്ടു.
ReplyDeleteനന്ദി എച്മു.
Deleteഉള്‍ക്കനമുള്ള മിനിക്കഥകള്‍!
ReplyDeleteആശംസകള്‍
നന്ദി സര്‍ .
Deleteഅങ്ങനെ സുന്ദരിയുടെ ചോര കുടിച്ച കൊതുക് വഴിയാധാരമായി.....
ReplyDeleteകൊതുക് സ്വര്‍ണ്ണത്തുമ്പിയായല്ലേ മാറീത് അനുരാജ് !
Deleteസ്വര്‍ണ്ണ തുമ്പീയെന്നു പറഞ്ഞു കൊതിപ്പിക്കാം, പക്ഷെ ചോരകുടിക്കാന്‍ കഴിയില്ലല്ലോ...കേട്ടിട്ടില്ലേ...ക്ഷീരമുള്ളോരകിടിന്‍ ചുവട്ടിലും......
Deleteഓ.............. ....ഈ കൊതുകിന്‍റെ ഒരു കാര്യം !
ReplyDelete