Saturday, May 11, 2013

മൈക്രോ കവിതകള്‍



മൈക്രോ കവിതകള്‍             മിനി പി .സി

               





               മനസ്സ്



"  മാനം പോലെ മനസ്സുണ്ടെന്നു പറഞ്ഞവര്‍
    മനസ്സില്ലെന്നിന്നു പറയുമ്പോള്‍
    മനസ്സിലാക്കാനാവുന്നില്ലെനിക്കവരുടെ
    മാനസികാവസ്ഥ  !   "

              



          അവസ്ഥാന്തരങ്ങള്‍


"   ഞാനൊരു കൊക്കൂണായിരിക്കെ  
 എന്‍ നേര്‍ക്കു  നീണ്ട നിങ്ങടെ കണ്‍കളില്‍
 പുച്ഛത്തിന്‍റെ ചുവപ്പുരാശിയായിരുന്നു !
 പിന്നൊരു പുഴുവായപ്പോഴോ ?
 അവജ്ഞയോടെന്നെ തുറിച്ചുനോക്കി !
 ഒടുവിലൊരു ശലഭമായ് പറന്നുപൊങ്ങെ ....
 ആകാംഷയോടെന്നെ നോക്കി നിന്ന നിങ്ങളറിഞ്ഞില്ല
 അവസ്ഥാന്തരങ്ങളില്‍ വിണ്ടു കീറിപ്പോയൊരീ
  'പാവം മനസ്സ് '  !   "

39 comments:

  1. ഒടുവിലൊരു ശലഭമായ് പറന്നുപൊങ്ങെ ....
    ആകാംഷയോടെന്നെ നോക്കി നിന്ന നിങ്ങളറിഞ്ഞില്ല
    അവസ്ഥാന്തരങ്ങളില്‍ വിണ്ടു കീറിപ്പോയൊരീ
    'പാവം മനസ്സ് ' ! "

    ReplyDelete
    Replies
    1. സര്‍ വളരെ നന്ദി ഇനിയും ഈ വഴി വരുമല്ലോ !

      Delete
  2. പാവം മനസ്സിന്റെ ഒരു മാനസികാവസ്ഥ..!

    ReplyDelete
    Replies
    1. മുരളിയേട്ടാ " ന്‍റെ പാവം മനസ്സ് ! "

      Delete
  3. കൊക്കൂണ്‍
    പുഴു
    ശലഭം

    അതങ്ങനെയല്ലേ വരൂ

    ReplyDelete
    Replies
    1. അജിത്തേട്ടനെ പോലെ ആരാ ഇങ്ങനെ ചിന്തിയ്ക്ക്യാ ? ഭൂരിപക്ഷം പേരും ശലഭമായാലെ മൈന്‍ഡ് ചെയ്യൂ .......

      Delete
  4. പാവം മനസിന്റെ അവസ്ഥ

    ReplyDelete
    Replies
    1. നന്ദി അമീഷ്‌ .വീണ്ടും വരിക .

      Delete
  5. മനസ്സിന്‍റെ അവസ്ഥാന്തരങ്ങള്‍...
    ആശംസകള്‍

    ReplyDelete
    Replies
    1. സര്‍ വളരെ നന്ദി ഈ പ്രോത്സാഹനങ്ങളാണ് മനസ്സിന്‍റെ ശക്തി !

      Delete
  6. വായിച്ചു ...
    കൂടുതല്‍ നല്ല കവിതകള്‍ ഈ തൂലികയില്‍ നിന്നും പിറവികൊള്ളട്ടെ.....

    ReplyDelete
    Replies
    1. ഈ സ്നേഹവും പ്രോല്സാഹങ്ങളും ഈ ഉള്‍പ്രേരകത്തിനു ഉല്‍പ്രേരകമാവട്ടെ ! നന്ദി സര്‍ .

      Delete
  7. മനസ്സ്‌ ഇഷ്ടായി..:)

    ReplyDelete
    Replies
    1. നന്ദി ജെഫൂ . വിണ്ടു കീറി ചോര പൊടിഞ്ഞിരിക്കുകയാണ് പാവം മനസ്സ് !

      Delete
  8. അവസ്ഥാന്തരങ്ങളില്‍

    ReplyDelete
  9. ആദ്യമായാണ്‌ - കുട്ടിക്കവിത ഇഷ്ടായി .. കഥകള വായിക്കാം . ആശംസകൾ

    ReplyDelete
    Replies
    1. നന്ദി ശിഹാബ് ...വീണ്ടും വരുമെന്ന് പ്രതീക്ഷിക്കുന്നു .

      Delete
  10. അവസ്ഥാന്തരങ്ങള്‍ ഗംഭീരമായി.

    ReplyDelete
    Replies
    1. ജോസ്‌ലെറ്റ്‌ വളരെ നന്ദി .

      Delete
  11. ഈയിടയായ് , വരികള്‍ക്ക് ചാരുതയേറുന്നു ...
    അവസ്ഥാന്തരങ്ങളില്‍ വിണ്ടി കീറി പൊകുന്ന
    പാവം മനസ്സിന്റെ പകര്‍ത്തലുകള്‍ക്ക്
    ഭംഗിയും തീവ്രതയുമുണ്ട് ..
    സ്നേഹാശംസകള്‍ കൂട്ടുകാരീ ..

    ReplyDelete
    Replies
    1. റിനീ നന്ദി കൂട്ടുകാരാ .എഴുതപ്പെടുന്ന തീവ്രതയില്‍ വായിക്കപ്പെടുന്നതില്‍ അതിയായ സന്തോഷം !

      Delete
  12. കവിതകള്‍ രണ്ടും ഗംഭീരമായി, പ്രത്യേകിച്ചും അവസ്ഥാന്തരങ്ങള്‍!

    ReplyDelete
  13. കവിതകൾ രണ്ടും ഇഷ്ടമായി. ഇത് ജാലകത്തിൽ വന്നിട്ടില്ലെന്നു തോന്നുന്നു. 

    ശുഭാശംസകൾ...

    ReplyDelete
  14. സൌഗന്ധികത്തിനു നന്ദി.

    ReplyDelete
  15. സുഗതകുമാരി പറഞ്ഞത് പോലെ ഒരു താരകയെ കാണുമ്പോൾ പാവം മനസ്സ് ഇരുള് മറന്നു ചിരിച്ചു പോവും .

    മനസ്സിന്റെ അവസ്ഥാന്തരങ്ങള്‍ ചിന്തനീയം
    ആശംസകൾ

    ReplyDelete
    Replies
    1. നന്ദി രതീഷ്‌ .വീണ്ടും വരുമല്ലോ .

      Delete
  16. കവിതകൾ ഇഷ്ടമായി.പാവം മനസ്സ്‌ വിണ്ടുകീറരുതെന്ന്‌ പ്രാർത്ഥിക്കാം. ആശംസകൾ

    ReplyDelete
  17. രണ്ടും ഇഷ്ടമായി നല്ലവരികള്‍
    കൊക്കൂണ്‍ ജീവിതത്തിന്‍റെ ജീവിത അവസ്ഥയെ നമ്മുടെ സ്വഭാവത്തെ ഒക്കെ മനോഹരമായി പറഞ്ഞു

    ReplyDelete
  18. Good.....korem aashyangal undallo

    ReplyDelete
  19. അവസ്ഥാന്തരങ്ങളിൽ വിണ്ടു കീറിപ്പോയൊരീ " പാവം മനസ്സ് ". പാവം മനസ്സിനെ ആരും മനസ്സിലാക്കാത്തതിന്റെ വേദന. ആശംസകൾ മിനീ.

    ReplyDelete