ചന്നം പിന്നം പെയ്യുന്ന മഴയില്‍ ആ സെല്‍ഫോണ്‍ സംഭാഷണം കുറേനേരം കൂടി നീണ്ടു
പോകാന്‍ അയാള്‍ ആഗ്രഹിച്ചു .എപ്പോള്‍വേണമെങ്കിലും മുറിഞ്ഞു പോകാവുന്ന വിശേഷങ്ങളുമായി
അങ്ങേത്തലയ്ക്കലിരിക്കുന്ന പേരക്കിടാവിന്‍റെ കണ്ണുകളിലെ കൌതുകവും ,നിഷ്കളങ്കമായ ചിരിയും
അരികിലെന്നപോലെ അയാള്‍ക്ക്‌സങ്കല്‍പ്പിക്കാമായിരുന്നു ...ആ, സുഖകരമായ കാഴ്ചയില്‍അയാളുടെ
നെഞ്ച് പിടഞ്ഞു. സെല്‍ഫോണ്‍ഒന്ന്കൂടി ചുണ്ടോടമര്‍ത്തി അയാള്‍ചോദിച്ചു ,
"ഡോഡോ ,where are you listening ?ഞാന്‍പറയുന്നത് കേള്‍ക്കുന്നില്ലേ ?why don’t ,you respond ? മമ്മയോ,പപ്പയോ അവിടുണ്ടോ ?
നോ ഗ്രാന്‍ഡ്‌പാ ,ഞാനിവിടെ ഗാര്‍ഡനിലാ ,ഫൗണ്ടന്‍റെ അരികിലുള്ള ലവ് ലോലിക്കാപ്ലാന്‍റില്‍ഒരു സ്പൈഡര്‍വെബ് ! ഗ്രാന്‍ഡ്‌പാ, i have a doubt, shall i ask you ?
അയാള്‍പുഞ്ചിരിയോടെ ഓര്‍ത്തു ഡോഡോ അങ്ങിനെയാണ് എന്നും എപ്പോഴും സംശയങ്ങള്‍! അവന്‍റെ അച്ഛനും അങ്ങനെയായിരുന്നു പക്ഷെ അവന്‍റെ ചോദ്യങ്ങള്‍ക്ക് ഒരിക്കലും ഈ അച്ഛനില്‍നിന്നും ഒരു ഉത്തരവും അവനു കിട്ടിയിട്ടില്ല,അതിനു തക്ക അടുപ്പം തന്‍റെ മക്കളോട് താന്‍കാണിച്ചിട്ടില്ലെന്ന സത്യം അയാളുടെ ചുണ്ടിലെ ചിരി മായ്ച്ചു കളഞ്ഞു .ഉത്തരം കിട്ടാത്ത ഒരായിരം ചോദ്യങ്ങളുമായി അവര്‍അമ്മയ്ക്ക് പുറകെ കൂടുമ്പോള്‍സ്വന്തം കുറവുകള്‍പുറത്തറിയിക്കാതെ തന്‍റെ അലമാരയ്ക്കുള്ളിലെ തടിച്ച ശാസ്ത്ര പുസ്തകങ്ങള്‍ക്കുള്ളില്‍ നിന്നും അത് പരതിയെടുത്ത് കൊടുക്കാന്‍മനസ്സ് വെച്ച ആ ഒന്‍പതാം ക്ലാസ്സുകാരിയുടെ മിടുക്കിനെപറ്റി താന്‍അറിഞ്ഞത് വളരെ വൈകിയായിരുന്നു ശൈലജ ഒരു പാവം പെണ്ണായിരുന്നു
" grandpa.........."
ഡോഡോയുടെ ഉറക്കെയുള്ള വിളി ശൈലജയെക്കുറിച്ചുള്ള ഓര്‍മകളില്‍നിന്നും അയാളെ അടര്‍ത്തിയെടുത്തു.
“ grandpa, why does not the spider get trapped in its own web ? ”
ചിലന്തി എന്തുകൊണ്ടാണ് സ്വന്തം വലയില്‍കുടുങ്ങാത്തതെന്ന എട്ടുവയസ്സുകാരന്‍റെ ചോദ്യത്തിന് മുന്‍പില്‍അയാളൊന്നു പകച്ചു .ഇത് വരെ താന്‍ചിന്തിച്ചിട്ടില്ലാത്ത ഒരു ചോദ്യം !ഇരകളെ പിടിയ്ക്കാന്‍വല നെയ്തു കാത്തിരിക്കുന്ന ഫ്രോഡ് ചിലന്തികളെക്കുറിച്ച് മാത്രമെ അയാളത് വരെ ചിന്തിച്ചിരുന്നുള്ളു.അതുപോലൊരു വലയില്‍യാതൊരു മുന്‍വിധികളുമില്ലാതെ ചെന്ന് ചാടിക്കൊടുത്ത മറ്റൊരു ഫ്രോഡാണ് താന്‍!
“Grandpa, mamma is coming, I call you later”
അവന്‍ഭീതിയോടെ കാള്‍കട്ട്‌ചെയ്തു .അയാള്‍ഇച്ഛാഭംഗത്തോടെ സെല്‍ഫോണ്‍നെഞ്ചോടു ചേര്‍ത്ത് പുറത്തെ മഴയിലെയ്ക്ക് നോക്കി നിന്നു .
“ ഹലോ എന്ത് മഴയാ അല്ലെ ,നമുക്ക് കുറച്ചു നേരം കാര്‍ഡ്സ് കളിച്ചാലോ ?”
അടുത്ത റൂമിലെ സുരേഷ്മേനോന്‍ ആണ് .മേനോന്‍അയാളുടെ വിളറിയ മുഖത്തെയ്ക്കും സെല്‍ഫോണിലേയ്ക്കും മാറിമാറി നോക്കി ചിരിച്ചു .
“Anything wrong? ആ , ഇന്നും ഡോഡോ വിളിച്ചു കാണും ,സംസാരിച്ചു തീരും മുന്‍പെ മകനോ മരുമകളോ വന്ന് പ്രശ്നമുണ്ടാക്കിക്കാണും ശരിയല്ലെ ? ഇനിയിപ്പോ ഇന്ന് മുഴുവന്‍അതുമോര്‍ത്ത് മൂഡോഫാവും .എന്‍റെ സാറെ അതൊക്കെ വിട്ടുകള വയസ്സായാല്‍ഇങ്ങിനൊക്കെയാണ് !മക്കള്‍ക്ക്‌നമ്മളോട് അത്രയ്ക്ക് സ്നേഹമുണ്ടെങ്കില്‍നമുക്ക് ഈ ഓള്‍ഡ്എയ്‌ജു ഹോമില്‍വന്നു കിടക്കണ്ട കാര്യമുണ്ടോ? ഞങ്ങളെ കാണാന്‍മാസത്തിലൊരു തവണയെങ്കിലും ഞങ്ങടെ മക്കള്‍വരാറുണ്ട് ,പക്ഷെ തന്നെ തേടി ഇന്ന് വരെ ആരും വരുന്നത് കണ്ടിട്ടില്ലല്ലോ ,ആകെ വിളിക്കുന്നത്‌ഡോഡോയാണ് ആ കുട്ടിയെപോലും ഒന്ന് ഫോണ്‍ചെയ്യാന്‍അനുവദിക്കാതെ...! മക്കള്‍എത്ര വല്യ പൊസിഷനിലാണെന്ന് പറഞ്ഞിട്ട് എന്താ കാര്യം ,പിതൃശാപം വാങ്ങി തലേല്‍വയ്ക്കുകയല്ലെ . ”
“പിതൃശാപം”
അയാള്‍ആത്മനിന്ദയോടെ ചിരിച്ചു .പിന്നെ വേദനയോടെ പറഞ്ഞു ,
“ അവരെ ശപിയ്ക്കാന്‍എനിക്കൊരു യോഗ്യതയും ഇല്ലെഡോ !ഞാന്‍ഇതൊന്നും അനുഭവിച്ചാല്‍പോരാ ,അത്രയ്ക്ക് ദുഷ്ടതയാ ഞാന്‍അവരോടു ചെയ്തത്. എന്നെ കുറിച്ച് കൂടുതല്‍അറിഞ്ഞാല്‍താന്‍പോലും എന്നെ വെറുക്കും ,താനിവിടെ ഇരിയ്ക്ക് ഞാനെല്ലാം പറയാം ”
മേനന്‍അത്ഭുതത്തോടെ അയാളെ നോക്കി .അടുത്തടുത്ത മുറികളിലാണ് താമസമെങ്കിലും , അവരൊരുമിച്ചാണ് കൂടുതല്‍സമയം ചിലവഴിക്കാറുള്ളതെങ്കിലും പരസ്പരം ചിക്കി ചികഞ്ഞ് ആ സൌഹൃദം വഷളാക്കാന്‍അവര്‍ശ്രമിച്ചിരുന്നില്ല !അവര്‍ഒരുമിച്ചുള്ള നിമിഷങ്ങളില്‍വന്നെത്താറുള്ള ഡോഡോയുടെ വിളികള്‍പലതും ദുരന്തപര്യവസായികളാകുന്നത് മേനോന്‍കണ്ടിട്ടുണ്ട് .ആ വേദനകളില്‍നിന്നും അയാളെ മോചിപ്പിചെടുക്കുക എന്നത് മേനോനെ സംബന്ധിച്ചിടത്തോളം ശ്രമകരമായ ഒരു കാര്യമായിരുന്നു .അയാള്‍ചിരിക്കുന്നതും ,ചിന്തിക്കുന്നതും ,എന്തിനു ശ്വസിക്കുന്നത് പോലും ഡോഡോയ്ക്കു വേണ്ടിയാണെന്നും ,ഡോഡോയ്ക്ക് വേണ്ടി മാത്രം സ്പന്ദിക്കുന്ന ഒരു കാല്‍വേരിയാ മരമാണ് അയാളെന്നും മേനോന് തോന്നിയിട്ടുണ്ട് .!ഭാര്യ മരിച്ചെന്നും ,മക്കളുമായി എന്തൊക്കെയോ പ്രശ്നങ്ങളുണ്ടെന്നും മേനോന്‍ഊ ഹിച്ചെടുത്തിട്ടുണ്ടെന്നല്ലാതെ എന്താണ് കാര്യങ്ങളുടെ നിജസ്ഥിതിയെന്ന് അയാള്‍ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല .
“ താന്‍തന്‍റെ ഭാര്യയെ വഞ്ചിച്ചിട്ടുണ്ടോ ? സത്യം പറയണം”
പെട്ടെന്ന് അയാളില്‍നിന്നും കേട്ട ചോദ്യത്തിന് മുന്‍പില്‍ മേനോന്‍ഒന്ന് ഞെട്ടിയെങ്കിലും പെട്ടെന്ന് തന്നെ സ്വതസിദ്ധമായ ചെറു ചിരിയോടെ പറഞ്ഞു ,
“സത്യം പറഞ്ഞാ അങ്ങനെ മോഹമൊക്കെ തോന്നീട്ടുണ്ട് ,അതിനുള്ള സാഹചര്യങ്ങളും കിട്ടിയിട്ടുണ്ട് ,പക്ഷെ ആ തോന്നലുകള്‍ഉണ്ടാവുമ്പോള്‍എന്തെങ്കിലുമൊക്കെ ദുര്നിമിത്തങ്ങള്‍ വരും,നന്ദയ്ക്കോ മക്കള്‍ക്കോ വയ്യായ്ക ,ജോലിയില്‍പ്രോബ്ലെംസ്,..അപ്പോള്‍എനിക്ക് തോന്നും എന്‍റെ വഴി ശരിയല്ലെന്ന്,അങ്ങനെ ആ ദുര്‍വിചാരങ്ങളെയൊക്കെ ,കൊന്നൊടുക്കി മനസ്സ് സ്വസ്ഥമാക്കിയാലെ നന്ദേടെ മുഖത്ത് പോലും എനിക്ക് സ്വസ്ഥമായി നോക്കാനൊക്കൂ ,പിന്നെ പിന്നെ അങ്ങനൊന്നും തോന്നാതായി ,വീട്,നന്ദ, മക്കള്‍....”
അയാള്‍ആദ്യം കാണുന്നത് പോലെ മേനോനെ നോക്കി .തന്‍റെ അതെ പ്രായമാണ് മേനോനും ,ഈ അറുപതു വയസ്സിലും ,ചുളിവുകളില്ലാതെ,പ്രസരിപ്പാര്‍ന്ന മുഖം ,തനിക്കാരോടും ഒന്നും ഒളിച്ചു വെയ്ക്കാനില്ലെന്നു വിളിച്ചു പറയുന്ന നിഷ്ക്കളങ്കമായ കണ്ണുകള്‍...പക്ഷെ താനോ ?പ്രായത്തിനു ചെയ്യാവുന്നതിലധികമായി താന്‍ചെയ്ത പാപങ്ങള്‍ചുളിവുകള്‍തീര്‍ത്ത് വികൃതമാക്കിയ മുഖം! കാപട്യത്തിന്‍റെ കറുപ്പ് ബാധിച്ച കണ്‍തടങ്ങള്‍...!
“ താനെന്താ എന്നെയിങ്ങനെ മിഴിച്ചു നോക്കുന്നത് ?
തനിക്ക് അങ്ങനെ വല്ലതും ? ‘
മേനോന്‍അതിശയോക്തിയില്‍നിര്‍ത്തി .
“ഉം “ അയാള്‍മൂളി .
“ കൊള്ളാം ഭാഗ്യവാന്‍! ”
മേനോന്‍പൊട്ടിച്ചിരിയായി .
“ അല്ല തനിയ്ക്ക് തെറ്റി ഞാന്‍ഭാഗ്യവാനല്ല ,നിര്‍ഭാഗ്യവാനാ ,ഞാന്‍മാത്രമല്ല നൈമിഷിക സുഖങ്ങള്‍ക്കു പിറകെ പാഞ്ഞു സ്വന്തം കുടുംബം നഷ്ടപ്പെടുത്തുന്ന എല്ലാവരും !തനിക്കറിയാമോ ,വിവാദമായ ഒരു സ്ത്രീ പീഡനക്കേസില്‍,നാലഞ്ചു വര്‍ഷം തടവ്‌ശിക്ഷ അനുഭവിച്ചവനാ ഞാന്‍!,വിഷയ സുഖങ്ങള്‍ക്കു പിറകെ പാഞ്ഞ ഒരു മൃഗം ! അന്നത്തെ ആ ദിവസം...കൊട്ടിയടയ്ക്കപ്പെട്ട മുറിയ്ക്കുള്ളില്‍കരഞ്ഞു വീര്‍ത്ത കണ്ണുകളും ,വിളറിയ മുഖവുമായി എന്‍റെ അമ്മുവിനോളം പ്രായമുള്ള ഒരു ചെറിയ പെണ്‍കുട്ടി !അവള്‍ക്കന്നു കടുത്ത പനിയുണ്ടായിരുന്നു മദ്യലഹരിയില്‍ഒരുമാനുഷികപരിഗണനയുമില്ലാതെ,ഞാനും..!
.വൈകിയാണറിഞ്ഞത് ദിവസങ്ങളോളം അവളെ കടിച്ചു കുടഞ്ഞ ചെന്നാ യ്ക്കളില്‍ഒരാളായിരുന്നു താനുമെന്ന്.എന്‍റെ
ഈ വിഷയത്തിലുള്ള ദൌര്‍ബല്യം ചൂഷണം ചെയ്ത പലരും ഈ
കേസില്‍ഉള്‍പ്പെട്ടിരുന്നു പക്ഷെ അവരൊക്കെ കുറ്റം നിഷേധിച്ച് ഇന്ന് കുടുംബത്തോടൊപ്പം
മാന്യതയുടെ മുഖം മൂടിയണിഞ്ഞു കഴിയുന്നുണ്ട് .അന്ന് എന്‍റെ എല്ലാം പോയി ജോലിയും സമൂഹത്തിലെ
നിലയും വിലയും! അതൊന്നും എനിക്കൊരു പ്രശ്നമല്ലായിരുന്നു
പക്ഷെ ,എന്‍റെ കുടുംബം, ഞാന്‍മൂലം
അവര്‍ക്ക് നേരിടേണ്ടി വന്ന ചീത്ത പേര് ,ഒറ്റപ്പെടുത്തല്‍,കുറ്റപ്പെടുത്തല്‍,എല്ലാം
ചെയ്തുവെച്ച് ജയിലിലേയ്ക്ക് പോയ ഞാന്‍എന്തറിഞ്ഞു ? എന്‍റെ ശൈലജ പ്ലസ്‌ടുവിനു പഠിയ്ക്കുന്ന
മകനെയും പത്താം ക്ലാസ്സില്‍പഠിയ്ക്കുന്ന മകളെയും കൊണ്ട് ഇവിടെനിന്നും എന്‍റെ നാണക്കേട്
എത്തിപ്പിടിക്കാത്ത ദൂരത്തേയ്ക്ക് ഓടി ,സ്വന്തം വല്യാങ്ങളയുടെ അടുത്തേയ്ക്ക് !അവരും
അവളെ കുറ്റപ്പെടുത്തിക്കാണുമോ ?ആവോ എനിക്കറിയില്ല...
” അയാള്‍കിതപ്പോടെ നിര്‍ത്തി .മേനോന്‍റെ മുഖം
ആ അസുഖകരമായ വിശേഷങ്ങളില്‍പെട്ട് വിളറി വെളുത്തിരുന്നു .
” എന്നിട്ട് ? ”
സഹതാപത്തോടെ മേനോന്‍ചോദിച്ചു .
“ശൈലജയെ പോലെ ഒരമ്മയെ കിട്ടിയത് കൊണ്ട് അവരിന്നു നല്ല നിലയില്‍ജീവിക്കുന്നു .പണ്ട് മക്കളുടെ ചോദ്യങ്ങള്‍ക്ക് ചെവികൊടുക്കാതെ ജാടയും പ്രൌഡിയും കലര്‍ന്ന വേഷപ്പകര്‍ച്ചകളോടെ പോകുന്ന ഭര്‍ത്താവിനെ നോക്കി തെല്ലും നിരാശപ്പെടാതെ അവയ്ക്കുള്ള ഉത്തരം കണ്ടെത്തി കൊടുത്ത ആ ഒന്‍പതാം ക്ലാസ്സുകാരിയുടെ ചങ്കുറപ്പോടെ അവള്‍അവരെ വളര്‍ത്തി അപ്പു ഐ .ഐ.എമ്മില്‍നിന്നും എം .ബി .എ എടുത്തു ഇപ്പോള്‍ ഇന്‍ഫോസിസില്‍ ജോലി നോക്കുന്നു അമ്മു പാര്‍ലിമെന്റ്ഹൌസില്‍.യു ഡി.സിയാണ് .ഇതൊക്കെ ഞാനറിഞ്ഞത് എങ്ങനെയാണെന്ന് താനോര്‍ക്കുന്നുണ്ടാവും,ജയിലില്‍നിന്നിറങ്ങി കുറെ അലഞ്ഞു തിരിഞ്ഞു ,ഹരിദ്വാര്‍,കാശി , ഹിമാലയം ..എവിടുന്നും കിട്ടിയില്ല മനസമാധാനം! ആ യാത്രയ്ക്കിടയിലാണ്,ശൈലജയുടെ ഒരമ്മാവനെ കണ്ടുമുട്ടിയത് ,ഡെല്‍ഹിയിലെ ഒരു ഹോസ്പിറ്റലില്‍മരണവുമായി മല്ലിട്ട് കഴിയുന്ന ശൈലജ തന്നെയൊന്നു കാണാന്‍കൊതിച്ചിരിക്കുകയാണെന്നറിഞ്ഞപ്പോള്‍പോകാതിരിക്കാനായില്ല..പോയി എന്‍റെ ഈ നശിച്ച കൈകള്‍കൂട്ടിപ്പിടിച്ച് അവള്‍കരഞ്ഞു ...ആ കണ്ണീരു വീണ് എന്‍റെ ഇടനെഞ്ച്, പൊള്ളുകയായിരുന്നു.എന്നോട് ക്ഷമിക്കാന്‍അവള്‍ക്കു എങ്ങിനെ കഴിഞ്ഞു? ,അവള്‍ഒരു കാര്യത്തില്‍വളരെ ഭാഗ്യവതിയായിരുന്നു .മക്കള്‍അവളെ ഒരുപാട് സ്നേഹിച്ചു ,ആ സ്നേഹത്തിന്‍റെ ആഴം എത്രയെന്നു എനിക്ക് മനസ്സിലായത്‌എന്നെപോലൊരു ദുഷ്ടനെ അമ്മയുടെ സമാധാനത്തിനു വേണ്ടി മാത്രം ആ ഹോസ്പിറ്റലില്‍ കുറെനാള്‍ നില്‍ക്കാന്‍അനുവദിച്ചപ്പോഴാണ് !ഒരിക്കല്‍പോലും മക്കളോ മരുമക്കളോ എന്നോട് മിണ്ടിയില്ല അവരുടെ അച്ഛന്‍മരിച്ചുപോയെന്നാണ് എല്ലാവരോടും പറഞ്ഞിരിക്കുന്നതെന്ന് വേദനയോടെ ശൈലജ പറഞ്ഞപ്പോള്‍ ഞാന്‍ആശ്വസിച്ചു,ആ നാളുകളില്‍ശൈലജയെ പിരിയാതെ ഡോഡോയുമുണ്ടായിരുന്നു അപ്പുവിന്‍റെ മകന്‍ !കൊച്ചു കൊച്ചു സംശയങ്ങളുമായി എന്നെ വിടാതെ പിന്തുടര്‍ന്ന് ,ഊണിലും,ഉറക്കത്തിലും എന്‍റെ നെഞ്ചോടു പറ്റിച്ചേര്‍ന്ന് അവനങ്ങിനെ ഇരിക്കുമ്പോള്‍,മരണം മാത്രം ശ്വസിച്ച എന്‍റെ നാളുകള്‍ജീവിതത്തിന്‍റെ പച്ചപ്പ് നോക്കി വെറുതെ നെടുവീര്‍പ്പിട്ടു .എന്നെ അങ്കിളേ എന്ന് വിളിച്ച അവനെ ശൈലജ തിരുത്തി ,
“മോന്‍ഗ്രാന്‍ഡ്‌പാന്നു വിളിച്ചാല്‍മതി ,ഞാന്‍മരിച്ചാല്‍ഈ ഗ്രാന്‍ഡ്‌പായ്ക്ക് ആരും ഇല്ലാണ്ടാവും അപ്പൊ മോന്‍വേണംഗ്രാന്‍ഡ്‌പായെ സ്നേഹിക്കാന്‍"
ശൈലജയുടെ മരണം കഴിഞ്ഞ് ഞാന്‍അവിടെ നിന്നിറങ്ങുമ്പോള്‍എന്‍റെ കൂടെ വരാന്‍അവന്‍അലമുറയിട്ടു കരഞ്ഞു .അതുകണ്ട് അപ്പുവിന്‍റെ ഭാര്യ അവനോടു പറഞ്ഞു
“ നമ്മള്‍ജോലിയ്ക്ക് പോകുമ്പോ ,ഈ അങ്കിള്‍ഇവിടുണ്ടെങ്കില്‍ഡോഡോയുടെ കാര്യം നോക്കിക്കോളുമല്ലോ പോകണ്ടെന്നു പറയൂ,അപ്പ്വേട്ടാ ”
അതുകേട്ട് അവനൊന്നു ചിരിച്ചു പിന്നെ എനിക്ക് കൂടി കേള്‍ക്കാന്‍പാകത്തിന് പറഞ്ഞു ,
“ എനിക്ക് ഇദേഹത്തെപറ്റി കൂടുതലൊന്നും അറിയില്ല ,അമ്മ എല്ലാരേം കണ്ണടച്ച് വിശ്വസിക്കണ ആളായിരുന്നു , പണ്ടത്തെ ബന്ധത്തിന്‍റെയും കടപ്പാടിന്റെയും പേരും പറഞ്ഞാ അമ്മ മരിയ്ക്കും വരെ കൂടെ നിര്‍ത്തിയത് ,അല്ലെങ്കില്‍,അത് അമ്മയ്ക്ക് വിഷമമായാലോന്നു വെച്ച് !അമ്മ പോയി ! ഇനി ഈ മാരണമൊക്കെ എന്‍റെ തലേലെയ്ക്ക് എടുത്തു വെയ്ക്കാന്‍എനിക്ക് താല്പര്യമില്ല ,അമ്മൂം,അതാപറഞ്ഞത് നാട്ടില്‍വേണ്ട ആസ്തിയുള്ള ആളാ ,ഭാര്യേം മക്കളും ഒന്നുമില്ല ,സുഖായിട്ട്അടിച്ചു പൊളിച്ചു നടക്കണ പ്രകൃതാന്നാ കേട്ടത് ,പിന്നെ ഡോഡോയുടെ കാര്യം കുറച്ചു ദിവസം കഴിയുമ്പോ അവനിതൊക്കെ മറക്കും .”
ഒരു ബധിരനെ പോലെ എല്ലാം കേട്ട് നിന്നു,പിന്നെ തിരിഞ്ഞു നോക്കാതെ നടന്നു.,അങ്ങിനെയാണ് ഇവിടെയെത്തിയത് ! ജീവിതം അവസാനിപ്പിചാലെന്തെന്നു വരെ തോന്നി അക്കാലത്ത് എന്നും രാത്രികളില്‍ഞാനാ പാവം പെണ്‍കുട്ടിയുടെ തേങ്ങല്‍കേട്ടു , ആ തേങ്ങലിനോടോപ്പം ഡോഡോയുടെ ‘ഗ്രാന്‍ഡ്‌പാ “എന്നുള്ള വിളിയും ഉണ്ടായിരുന്നു ,ഞാന്‍രണ്ടും കല്‍പ്പിച്ച് അപ്പുവിന്‍റെ ലാന്‍ഡ്‌ഫോണിലേയ്ക്കു വിളിച്ചു ഈ നമ്പര്‍അവര്‍ക്ക് പരിചിതമാല്ലാത്ത്തത് കൊണ്ട് ഒട്ടും സങ്കോചം തോന്നിയില്ല ഭാഗ്യത്തിന് എടുത്തത് ഡോഡോയായിരുന്നു ,അങ്ങനെ വീണ്ടും എന്നെ മരണത്തിനു വിട്ടു കൊടുക്കാതെ ഡോഡോ ചേര്‍ത്ത് പിടിക്കുകയായിരുന്നു ,അപ്പു ഇതറിഞ്ഞു അവനെ പലതവണ വിലക്കി ,പക്ഷെ ഈ മൂന്നു വര്‍ഷം കൊണ്ട് പറിച്ചെടുക്കാന്‍കഴിയാത്തയളവില്‍അവനെന്നോട് പറ്റിച്ചേര്‍ന്നു കഴിഞ്ഞിരിക്കുന്നു.”
അയാള്‍പറഞ്ഞു നിര്‍ത്തി .മേനോന്‍അയാളെ ആദ്യം കാണുന്നതുപോലെ നോക്കി എന്നിട്ട്
പറഞ്ഞു
“,ഇത്രയൊക്കെ അടക്കിപ്പിടിച്ചാണോ ഇത്രനാള്‍.എന്റെ മുന്‍പില്‍നിന്നത് ?സാരമില്ലെടോ പാവം കുട്ടികള്‍!അവര്‍ക്ക് ഇങ്ങനെയല്ലേ തന്നോട് പ്രതികരിയ്ക്കാന്‍പറ്റൂ ,തന്നെ സ്നേഹിക്കാന്‍ഡോഡോയില്ലേ ,വലുതാവുമ്പോ അവന്‍വരും തന്നെ കാണാന്‍ !,പിന്നെ ഈ പാപത്തിന്‍റെ പരിണിതഫലത്തെകുറിച്ച് മനുഷ്യര്‍ക്ക്‌ഒരു ബോധ്യം ഉണ്ടായിരുന്നുവെങ്കില്‍ ഇന്ന് കാണുന്ന എത്രയെത്ര പ്രശ്നങ്ങള്‍ഇല്ലാതായേനെ .”
മേനോന്‍അയാളുടെ കൈകള്‍ചേര്‍ത്ത് പിടിച്ചു .
“ നോക്കൂ ,എത്രനേരായി ഞാന്‍തിരക്കുന്നു ,ഇവിടിരിക്കുവാണോ ,മഴ മാറി വരൂ നമുക്ക് കുറച്ചു നേരം നടക്കാം .”
നന്ദയാണ് !മേനോന്‍യാത്ര പറഞ്ഞ് അവരുടെ കൈപിടിച്ച് മുറ്റത്തേയ്ക്കിറങ്ങി ,അപ്പോള്‍ മേനോന്‍ചിന്തിച്ചിരിക്കുക വിലക്കപ്പെട്ട കനി തിന്ന് ഏദന്‍തോട്ടം നഷ്ടപ്പെടുത്തിയ തന്നെക്കുറിച്ചായിരിക്കുമെന്ന് അയാള്‍ഓര്‍ത്തു . വേദനയോടെ തന്‍റെ അലമാരയ്ക്കുള്ളിലെ പുസ്തകങ്ങള്‍ക്കിടയില്‍മുഖമൊളിപ്പിച്ച് ഡോഡോയുടെ ചോദ്യത്തിനുള്ള ഉത്തരം പരതവെ ഇനിയൊരിക്കലും ഡോഡോ വിളിക്കില്ലെന്ന് അയാള്‍ക്ക്‌തോന്നി ,ആ തോന്നലില്‍ ഹൃദയധമനികള്‍വലിഞ്ഞു മുറുകവെ അയാളുടെ സെല്‍ഫോണ്‍നിര്‍ത്താതെ ചിലച്ചു ,ഒരു വിധേന ആ സെല്‍ഫോണുമായി കിടക്കയിലെയ്ക്ക് വീഴവേ അതിലൂടെ ഡോഡോയുടെ ,സ്നേഹം തുളുമ്പുന്ന പാട്ടുകേട്ടു
“ ഗ്രാന്‍ഡ്‌പാ .....മൈ സ്വീറ്റ്‌ഗ്രാന്‍ഡ്‌പാ ....ഐ ലവ് യു.... ”
അയാളെ ജീവിയ്ക്കാന്‍പ്രേരിപ്പിച്ചു കൊണ്ട് ആ പാട്ട് ഉയരവേ അയാള്‍സന്തോഷം കൊണ്ട് തേങ്ങിതേങ്ങിക്കരഞ്ഞു .
ഇഷ്ടായീ...
ReplyDeleteആശംസകള്‍
വളരെ നന്ദി .
Deleteആശംസകള്‍
ReplyDeleteനന്ദി അമീന് .
Deleteവേദനകള്‍ എന്നും ആളുകളെ ഒതുക്കി കളയും,
ReplyDeleteഒന്നുമറിയാതെ,
ജീവിതം,
അത് സ്വയം ക്ഷണിച്ചു വരുത്തുന്ന വേദനകള്‍ കൂടിയാവുമ്പോള്‍ അത് മനുഷ്യരെ ശ്വാസം മുട്ടിയ്ക്കും .
Deletevery very good Mini... vridha sadanangalil arum kanathirunna oruvasam koodiyundennuchoondikkanichirikkunnu ... makkal mathramalla mathapithakkalum chilappozhokke ee avasthakkutharavadigalagarundu. Atlast every body will regret for what they was.............
Delete............but then it is too late...................
very very good Mini... vridha sadanangalil arum kanathirunna oruvasam koodiyundennuchoondikkanichirikkunnu ... makkal mathramalla mathapithakkalum chilappozhokke ee avasthakkutharavadigalagarundu. Atlast every body will regret for what they was.............
Delete............but then it is too late...................
ചിലരെ കണ്ടു . എന്നേ നിന്നേ നമ്മളേ അവരെ .. ഒക്കെ ...!
ReplyDeleteവൃദ്ധസദനങ്ങള്‍ക്ക് ഇങ്ങനേയും ചില കഥകള്‍ പറയാനുണ്ടാകും ..
ആരുടെ ഭാഗത്ത് നില്‍ക്കുമെന്ന ആശങ്ക , കഥാകാരിയേ പൊലെ എനിക്കും ..!
പക്ഷേ കുഞ്ഞു മ്മനസ്സുകള്‍ ഇതൊന്നും കയറ്റി വയ്ക്കിലല്ലൊ ..
അവര്‍ സ്നേഹിച്ച് കൊണ്ടേ ഇരിക്കും , ഇന്നിന്റെയോ ഇന്നലെയുടെയോ
നാളേയുടെയോ ആകുലതകളിലാതെ , നിഷ്കളങ്കമായീ തന്നെ ....
എല്ലാം പൊറുക്കാനും ക്ഷമിക്കാനും കാലത്തിനാവട്ടെ ... പക്ഷേ
ആ പാവം കുട്ടി , മദ്യ ലഹരിയില്‍ കണ്ണുകാണാതയി പൊയ ക്രൂരതക്ക്
മുന്നില്‍ ബലിയാടാകേണ്ടി വന്നവള്‍ക്ക് , എന്താകും പറയാനുണ്ടാകുക .....?
അവള്‍ ഇന്ന് രാഷ്ട്രീയക്കാര്‍ക്ക് തട്ടിക്കളിക്കാനുള്ള വെറും കളിപ്പാവ മാത്രമാണ് .തിരഞ്ഞെടുപ്പ് വേളയില്‍ വോട്ടു നിറയ്ക്കാന്‍ ഇറക്കുന്ന തുറുപ്പുചീട്ട് !ഒടുവില്‍ ഭരണം മാറിമാറി വരുമ്പോള്‍ അവളെ പോലുള്ള പെണ്‍കുട്ടികള്‍ മൂകരാകും ആയിരം നാവുള്ള ആ മൂകത ആരറിയാന്‍ !
Deleteസ്വയം ക്ഷണിച്ച് വരുത്തുന്ന വേദനകളെ,വയസ്സ് കാലത്ത് ഓർമ്മിക്കുന്ന ഒരാളുടെ രേഖാ ചിത്രം ഇവിടെ മിനി വരച്ച് കാട്ടിയിരിക്കുന്നൂ...നന്നായി...പക്ഷേ,സൂര്യനെല്ലിയും വിധുരയും,കിളിയൂരും ഇന്നും ആവർത്തിക്കപ്പെടുന്നൂ.അതിലൊട്ടും സങ്കോജമില്ലാതെ വേട്ടയാടപ്പെട്ട പെൺകുട്ടിയിൽ നിന്നും പിടിച്ച് വാങ്ങിയ അല്പസുഖം ആസ്വദിച്ച് ഇന്ന് പലരും മണിമാളികകളിൽ കിടക്കുന്നൂ...അവർക്ക് ഇത്തരം ക്ആര്യങ്ങൾ ഒരു നേരം പോക്കാ............അവാരാരും ഈ കഥ വായിക്കില്ലായിരിക്കും...വായിച്ചിരുന്നെങ്കിൽ എന്നാശിക്കുന്നൂ..കഥാകാരിക്കെന്റെ ആശംസകൾ..........
ReplyDeleteവളരെ നന്ദി സര്‍ !
Deleteഇങ്ങനെയാണ് ജീവിതം.. നൈമിഷികമായ സുഖങ്ങളില്‍ നശിക്കുന്നത് നമ്മുടെ മാത്രമല്ല നമ്മളെ ആശ്രയിക്കുന്നവ്രുടെ ജീവിതം കൂടിയാണെന്ന് ആരും ഓര്‍ക്കാറില്ല..
ReplyDeleteമക്കളെയും കുറ്റപ്പെടുത്താന്‍ പറ്റില്ല..
നല്ല എഴുത്ത്.. ആശംസകള്‍...,..
വളരെ നന്ദി സുഹൃത്തെ .
Deleteപാപ ബോധത്തില്‍ സ്വയം വെന്തു നീറിയ മനസ്സ്
ReplyDeleteനല്ല കഥ മിനി
വളരെ നന്ദി ഈ സ്നേഹ സന്ദര്‍ശനത്തിന് .
Deleteഇഷ്ടായില്ല ,കഥയുടെ കുഴപ്പമല്ല ,,ആവര്‍ത്തനം കേട്ട് കേട്ട് മരവിച്ച എന്‍റെ കാതുകളുടെ കുഴപ്പം ...
ReplyDeleteഇനിയും ഈ ആയുസിനിടയില്‍ എത്രവട്ടം ഇതൊക്കെത്തന്നെ കേള്‍ക്കാനിരിക്കുന്നു ,നമ്മുടെ മുഷിഞ്ഞു നാറിയ വ്യവസ്ഥിതിയുടെ കുഴപ്പം !വളരെ നന്ദി സര്‍ വന്നതിന് ,അഭിപ്രായപ്പെട്ടതിന് എല്ലാം !
Deleteവാര്‍ദ്ധക്യപുരാണം കഥ കൊള്ളാം കേട്ടോ
ReplyDeleteഅജിത്തേട്ടാ ആദ്യമെ എന്റെ നന്ദിയും , സ്നേഹവും അറിയിക്കട്ടെ .ഈ കഥ ഞാന്‍ ആദ്യം പോസ്റ്റ് ചെയ്തപ്പോള്‍ അജിത്തേട്ടനും വേറെ പതിമൂന്നു പേരും വിലയേറിയ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയിരുന്നു ,നിര്‍ഭാഗ്യവശാല്‍ അത് ഡിലീറ്റ് ആയിപ്പോയി ,കാരണം ഞാനൊരു ഇ -മണ്ടി ആയതുകൊണ്ടാവും ! ഇപ്പോഴും ടെക്നിക്കല്‍ സൈഡ് വീക്ക് ആണ് ...എന്നിട്ടും ഈ പോസ്റ്റിലും അഭിപ്രായപ്പെടാന്‍ കാണിച്ച വലിയ മനസ്സിന് നന്ദി ...ഇത്തരം നിര്‍ല്ലോഭമായ പ്രോല്സാഹങ്ങള്‍ എല്ലാവര്ക്കും തരാന്‍ വലിയ മനസ്സുള്ളവര്‍ക്കെ കഴിയൂ ,സമയക്കുറവുണ്ടെങ്കിലും കഴിയും പോലെ അജിത്തേട്ടന്റെ പാത പിന്തുടരാന്‍ ശ്രമിക്കട്ടെ .
Deleteകൊള്ളാം... ഭാവുകങ്ങള്‍..
ReplyDeleteവാവേ , ഇതിലെ വന്നതിലുള്ള നന്ദിയും സ്നേഹവും അറിയിക്കുന്നു .
Deleteകഥ ചില പ്രത്യേക ജീവിതസാഹചര്യങ്ങളെ വസ്തുനിഷ്ഠമായി നിരീക്ഷിക്കുകയും വിമര്‍ശിക്കുകയും ചെയ്തു.നന്നായി അവതരിപ്പിച്ചു.
ReplyDeleteവളരെ നന്ദി സര്‍ ,ഇതിലെ വന്നതിനും അഭിപ്രായപ്പെട്ടതിനും .
Deleteകഥ അല്പം കൂടി ഒതുക്കിഎഴുതാമായിരുന്നു എന്ന തോന്നല്‍ ഉണ്ടെങ്കില്‍ പോലും, നന്മ സ്ഫുരിക്കുന്ന കാലികമായ സന്ദേശം ലളിതമായി അവതരിപ്പിച്ചു എന്ന് പറയാം.
ReplyDelete(grandpa, why does not the spider get trapped in its own web എന്ന് ചോദിച്ചാല്‍,
അല്ലെങ്കില്‍ മുള്ള് മുരട് കരിങ്കല്ല് മുതല്‍ പച്ച ഇറച്ചി വരെ ദഹിപ്പിക്കുന്ന നമ്മുടെ കുടല്‍ എന്ത് കൊണ്ടാണ് ദഹിച്ചുപോകാത്തത് എന്ന് ചോദിച്ചാല്‍ ശരിക്കും എന്ത് മറുപടിയാ ഉള്ളത് ?)
ഭാവുകങ്ങള്‍ നേരുന്നു
വളരെ രസകരമായ ഉത്തരം !
Deleteശരിയാണ്, അല്‍പ ചുരുക്കി എഴുതാമായിരുന്നു എന്ന് തോന്നുന്നു..
ReplyDeleteസ്വയം നെയ്യുന്ന വലകളില്‍ ആരും കുടുങ്ങാറില്ലല്ലോ.. മറ്റുള്ളവരെ ട്രപ്പിലാക്കാനല്ലേ എല്ലാവരും വലക് നെയ്യുന്നത്..!!??
ആശംസകള്‍ ..!
ഈ സന്ദര്ശനത്തിന് വളരെ നന്ദി !
Deleteഇവിടെ ഞാനിട്ട കമന്റു കാണുന്നില്ലല്ലോ
ReplyDeleteഎന്‍റെ റോസാപ്പൂവേ , എന്ത് പറയാനാ ,ആദ്യം ഇട്ട പോസ്റ്റ് എന്‍റെ വിവരമില്ലായ്മ കൊണ്ട് ഡിലീറ്റ് ആയിപ്പോയി,സോറി . എന്നാലും വീണ്ടും വന്നതിന് പകരം തരാന്‍ എന്‍റെ കയ്യില്‍ സ്നേഹം മാത്രേ ഉള്ളൂ .
ReplyDeleteമിനി, പോസ്റ്റ് ഡിലെറ്റായി പോയതാണല്ലേ...
Deleteഇതിലെ നായകനോട് എനിക്ക് തീരെ സഹതാപം തോന്നുന്നില്ല. നാടും വീടും അറിഞ്ഞതുകൊന്ടുള്ള പശ്ചാത്താപം മാത്രമേ ഇവിടെ കാണുന്നുള്ളൂ.
പക്ഷെ ഒരു കഥ എന്ന നിലയില്‍ ഈ എഴുത്ത് എനിക്കിഷ്ടമായി. ആശംസകള്‍
ആശംസകള്‍ക്ക് നന്ദി റോസാപ്പൂവെ ...ഇവിടെ അയാള്‍ മറ്റുള്ളവര്‍ അറിഞ്ഞില്ലായിരുന്നുവെങ്കില്‍ വീണ്ടും പാപങ്ങളുടെ പടയോട്ടം നടത്തിയേനെ ,ഞാനിവിടെ പറഞ്ഞു വെയ്ക്കാന്‍ ആഗ്രഹിച്ചത് അങ്ങനെയുള്ളവര്‍ക്ക് നേരിടേണ്ടി വരുന്ന ഒരു വൈകരികാവസ്ഥയെക്കുറിച്ചാണ് .
Deleteനന്നായിട്ടുണ്ട്,
ReplyDeleteപോസ്റ്റുകള്‍ ഹൃസ്വമായിരിക്കുന്നതയിരിക്കും
അഭികാമ്യം
ചിലത് ഹ്രസ്വമായി പറഞ്ഞു പോകാം പക്ഷെ ചിലത് ............ശ്രമിയ്ക്കാം സര്‍ .
Deleteകഥ വളരെ നന്നായി,,
ReplyDeleteഈ പശ്ചാത്താപം ഉണ്ടാവുന്നത് മനുഷ്യർക്കല്ലെ,, മനുഷ്യനല്ലാത്ത പിശാചുക്കൾക്ക് അങ്ങനെയൊന്ന് ഇല്ലല്ലൊ.
ഇന്ന് രാവിലെമുതൽ ടീവി വാർത്തയിൽ ഒരു പിശാചിനെ കണ്ടിട്ടുണ്ടാവുമല്ലൊ. മൂന്ന് വയസ്സുകാരിയെ കടിച്ചുപറിച്ച പിശാചിനെ,, അക്കൂട്ടർക്ക് പശ്ചാത്താപം ഉണ്ടാവുമോ?
കഥയിൽ കണ്ടുമുട്ടിയത് നല്ല മനുഷ്യനെയാണല്ലൊ...
ഈ കഥയിലെ മനുഷ്യന്‍ നല്‍കുന്ന സന്ദേശം ഉള്‍ക്കൊള്ളുന്നവര്‍ ഇത്തരം തെറ്റുകള്‍ ഒഴിഞ്ഞു പോയിരുന്നുവെങ്കില്‍ എന്ന് വെറുതെ ആശിക്കുന്നു , നന്ദി ടീച്ചര്‍ ഇതിലെ വന്നതിനും അഭിപ്രായപ്പെട്ടതിനും .
Deleteഉരുകി തീരുന്ന ജന്മങ്ങൾ.. ഇവിടെ അതും ഒരനുഗ്രഹമാണ് ചിലപ്പോൾ..
ReplyDeleteഅതെ ജെഫു .
ReplyDeleteകഥ നന്നായിരിക്കുന്നു, മിനി. അഭിനന്ദനങ്ങള്‍. ഒരല്‍പം ചുരുക്കി എഴുതിയാല്‍ കൂടുതല്‍ പേര്‍ വായിക്കും എന്ന് തോന്നുന്നു. പിന്നെ, ബ്ലോഗ്സ്പോട്ട് ഡിസൈന്‍ ഭംഗിയുണ്ട്. പ്രത്യേകിച്ച്, കര്‍സര്‍ പോകുംവഴി താഴോട്ട് പറക്കുന്ന ''പക്ഷികള്‍''.
ReplyDeletehttp://drpmalankot0.blogspot.com
http://drpmalankot2000.blogspot.com
ചുരുക്കിയെഴുതാന്‍ ശ്രദ്ധിയ്ക്കാം ഡോക്ടര്‍ .വന്നതിനും , അഭിപ്രായപ്പെട്ടതിനും നന്ദി .
Deleteഓരോരോ ദുര്‍നിമിത്തങ്ങള്‍ ,,ദുര്ഖടങ്ങള്‍ ,,,,ഹ ..ഹ ..ഹ . ചിരിക്കാന്‍ തോന്നുന്നു .
ReplyDeleteചിരിക്കാതെ എന്ത് ചെയ്യാന്‍ .
ഡോ ഡോ കഥ നന്നായി .
അയ്യോ ...എന്തിനാ ഇങ്ങനെ ചിരിക്കുന്നേ ?
Deleteഞാനിതിൽ അഭിപ്രായിച്ചിരുന്നുവല്ലൊ...
ReplyDeleteഅതെവിടെപ്പോയി..?
ആ വിലയേറിയ അഭിപ്രായം എന്‍റെയൊരു കൈത്തെറ്റു കൊണ്ട് മാഞ്ഞു പോയി മാഷേ ...ക്ഷമിക്കൂ .എങ്കിലും വീണ്ടും വന്നതിലുള്ള വല്യ സ്നേഹം അറിയിക്കുന്നു .
Deleteമിനീ..... വേട്ടക്കാരന്റെ ദൈന്യത കലർന്ന കഥ ഞാൻ ആദ്യായി വായിക്കുകയാണ്. വരാൻ അല്പ്പം വൈകി, എങ്കിലും ഒരു നല്ല കഥ വായിച്ച പ്രതീതി.
ReplyDeleteനിധീഷ് വളരെ നന്ദി !
Deleteതെറ്റുചെയ്തവര്‍ക്ക് ഒരിക്കലും മനസ്സമാധാനം ലഭിക്കുകയില്ല.കുറ്റബോധം അലട്ടികൊണ്ടേയിരിക്കും!
ReplyDeleteവളരെ നന്നായി അവതരിപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ട് അപരാധിയുടെ മാനസികസംഘര്‍ഷം.
ആശംസകള്‍
സര്‍ വളരെ നന്ദി ഈ വഴി വന്നതിന് , ഈ സൈറ്റില്‍ ജോയിന്‍ ചെയ്തതിന് ...എല്ലാം !
DeleteThis comment has been removed by the author.
ReplyDeleteനന്മയും തിന്മയും തമ്മിലുള്ള വടംവലി ആണെന്ന് തോന്നുന്നു ജീവിതം....സ്നേഹം കൊടുത്ത് നമുക്ക് നന്മ വിരിയിക്കാം....
ReplyDeleteകഥ നന്നായിട്ടുണ്ട്, ആശംസകള്‍
നിലേഷ് വളരെ നന്ദി ഇത് വഴി വന്നതിനും , അഭിപ്രായപ്പെട്ടതിനും .
Deleteവേട്ടക്കാരന്റെ ഭാഗം പറഞ്ഞു പോകുന്ന ഒരു കഥ ഞാനാദ്യം വായിക്കുകയാണു., പക്ഷേ ഏതൊരുവനും ആത്മവിമർശനം നടത്തിയാൽ ഈ വേട്ടക്കാരനെ തന്നിൽ തന്നെ കണ്ടെത്താൻ സാധിക്കും. ഇവിടെയെത്തിച്ച ഇരിപ്പിടത്തിനും, കഥാകൃത്തിനും നന്ദി.., ആശംസകൾ.
ReplyDeleteനവാസ് ഈ വഴി വന്നതിലുള്ള എന്റെ നന്ദിയും സ്നേഹവും അറിയിക്കുന്നു .
Deleteവായിച്ചു വളരെ സന്തോഷം തോന്നി ,പിന്നെ ഈ കഥയില്‍ ഒരിടത്തും ഞാന്‍ വേട്ടക്കാരന്റെ പക്ഷം പിടിക്കുകയോ ന്യായീകരിക്കുകയോ ചെയ്യുന്നില്ല , ഈ വേട്ടക്കാരന്‍റെ ജീവിതത്തെ സ്വര്‍ഗം നഷ്ട്ടപെടുത്തിയതിനു ശേഷം അതെക്കുറിച്ച് ഓര്‍ത്തു വിലപിക്കാതിരിക്കാന്‍ മറ്റുള്ളവര്‍ക്ക് മുന്നറിയിപ്പ് ആക്കുകയാണ് ചെയ്തത് , വളരെ എളിയ എഴുത്തുകാരെ വരെ പരിഗണിക്കുന്ന ഇരിപ്പിടത്തോട് എന്റെ നന്ദി അറിയിക്കുന്നു .
ReplyDeleteഈ കഥ നേരത്തെ തന്നെ ഒരു പ്രസിദ്ധീകരണത്തിന്റെ ആവശ്യത്തിലേക്കായി ഒരു ഫെയ്സ്ബുക്ക് ഗ്രൂപ്പിൽ ചർച്ച ചെയ്യാനായി വായിച്ചിരുന്നു. എന്നാൽ ഈ നല്ല രചനക്കുള്ള എന്റെ അഭിപ്രായം ഇവിടെ രേഖപ്പെടുത്താതിരുന്നത് ഇപ്പോഴാണ് ശ്രദ്ധിക്കുന്നത്. ഇരയുടെ പക്ഷത്തു നിന്നും മാറി വേട്ടക്കാരന്റെ പക്ഷത്തു നിന്നുകൊണ്ടുള്ള കഥനത്തിന് ഒരു വ്യത്യസ്ഥതയുണ്ട്. ബ്ലോഗുകളിൽ നിലവാരമുള്ള കഥകൾ എഴുതുന്ന ചുരുക്കം ചിലരുടെ കൂട്ടത്തിലേക്ക് ഒരാളെക്കൂടി ചേർത്തുവെക്കുന്നു......
ReplyDeleteസര്‍ ഈ കമെന്റ്റ് വായിച്ചപ്പോള്‍ എനിക്കുണ്ടായ സന്തോഷം വളരെയാണ് , കാരണം നമ്മള്‍ എഴുതുന്ന അര്‍ത്ഥത്തില്‍ വായിക്കപെടുക അപൂര്‍വം സംഭവിക്കുന്ന ഒരു കാര്യമാണ് , ആത്മാര്‍ഥമായി എന്‍റെ രചനകള്‍ വായിക്കുകയും നല്ല നിര്‍ദേശങ്ങള്‍ തന്നു എന്നെ പ്രോല്‍സാഹിപ്പിക്കുകയും ചെയ്യുന്ന പ്രിയ സുഹൃത്തുക്കളുടെ കൂട്ടത്തിലേക്ക് സാറിനേയും ചേര്‍ക്കുന്നു .
ReplyDeleteമിനി നല്ല കഥ. ഡോഡോ വംശനാശം സംഭവിച്ച ഒരു പക്ഷിയല്ലെ?
ReplyDeleteഅതെ ചേച്ചി വംശനാശം സംഭവിച്ച പക്ഷിയാണ് ഡോഡോ !
ReplyDelete