കവിത - മിനി.പി.സി
“ ഒരു മണിക്കൂര്‍ കൊണ്ട്
യു-ട്യൂബില്‍ ഞാനിട്ട വീഡിയോയ്ക്ക്
ലൈക്ക് മുപ്പതിനായിരം !
“അമ്മ” തൂങ്ങിമരിക്കുന്ന സീനുകളാണ്
ലൈക്കുകള്‍ ഇനിയും കൂടും !
ഉച്ചയൂണും കഴിഞ്ഞ്
മുഖപുസ്തകത്തില്‍ മുങ്ങാംകുഴിയിട്ടു
കളിക്കുമ്പോഴാണ്
അമ്മ വലിയ വായില്‍ കരഞ്ഞുകൊണ്ട്
“തൂങ്ങിമരണം” പ്രഖ്യാപിച്ചത് .
അച്ഛനുമായി ഉടക്കിയതാണ് കാര്യം .
തൂങ്ങിമരണമല്ലേ ..യു-ട്യൂബില്‍ വൈറലാകും,
ഞാനെന്‍റെ സാംസങ്ങ് ഗ്യാലക്സി കോറുമായി
പ്രവര്‍ത്തനസജ്ജനായി .
അമ്മ കരഞ്ഞത്....കയറെടുത്തത് ,
കസേരയില്‍ കയറി ഫാനില്‍ കുരുക്കിട്ടത് ,
കുരുക്കില്‍ തലയിട്ടത് ,
കുരുക്കു മുറുകി ശ്വാസത്തിനായി പിടഞ്ഞത് ,
തുടയാകെ മാന്തിപ്പൊളിച്ചത് ,
മലമൂത്രം വിസര്‍ജിച്ചത് ...
ഒടുവില്‍ കണ്ണും നാവും തുറിച്ച് വടിയായത് ,
എന്ത് നല്ല തൂങ്ങിമരണം
എനിക്ക് തൃപ്തിയായി
ഇതാ ലൈക്കിപ്പോള്‍ മുപ്പത്തഞ്ചും കഴിഞ്ഞു,
ഇനിയും കൂടും .........
അമ്മയുടെ തൂങ്ങിമരണമല്ലേ.....
ലൈക്കുകള്‍ ലക്ഷം കടക്കും !”
അമ്മ ആത്മഹത്യ ചെയ്യുകയാണ്
“ ഒരു മണിക്കൂര്‍ കൊണ്ട്
യു-ട്യൂബില്‍ ഞാനിട്ട വീഡിയോയ്ക്ക്
ലൈക്ക് മുപ്പതിനായിരം !
“അമ്മ” തൂങ്ങിമരിക്കുന്ന സീനുകളാണ്
ലൈക്കുകള്‍ ഇനിയും കൂടും !
ഉച്ചയൂണും കഴിഞ്ഞ്
മുഖപുസ്തകത്തില്‍ മുങ്ങാംകുഴിയിട്ടു
കളിക്കുമ്പോഴാണ്
അമ്മ വലിയ വായില്‍ കരഞ്ഞുകൊണ്ട്
“തൂങ്ങിമരണം” പ്രഖ്യാപിച്ചത് .
അച്ഛനുമായി ഉടക്കിയതാണ് കാര്യം .
തൂങ്ങിമരണമല്ലേ ..യു-ട്യൂബില്‍ വൈറലാകും,
ഞാനെന്‍റെ സാംസങ്ങ് ഗ്യാലക്സി കോറുമായി
പ്രവര്‍ത്തനസജ്ജനായി .
അമ്മ കരഞ്ഞത്....കയറെടുത്തത് ,
കസേരയില്‍ കയറി ഫാനില്‍ കുരുക്കിട്ടത് ,
കുരുക്കില്‍ തലയിട്ടത് ,
കുരുക്കു മുറുകി ശ്വാസത്തിനായി പിടഞ്ഞത് ,
തുടയാകെ മാന്തിപ്പൊളിച്ചത് ,
മലമൂത്രം വിസര്‍ജിച്ചത് ...
ഒടുവില്‍ കണ്ണും നാവും തുറിച്ച് വടിയായത് ,
എന്ത് നല്ല തൂങ്ങിമരണം
എനിക്ക് തൃപ്തിയായി
ഇതാ ലൈക്കിപ്പോള്‍ മുപ്പത്തഞ്ചും കഴിഞ്ഞു,
ഇനിയും കൂടും .........
അമ്മയുടെ തൂങ്ങിമരണമല്ലേ.....
ലൈക്കുകള്‍ ലക്ഷം കടക്കും !”
മനോഹരം
ReplyDeleteനന്ദി ബിബിന്‍ .
Deleteഅതെയതെ..ലക്ഷം കടന്ന് പോകട്ടെ.
ReplyDeleteനന്ദി സുധീ .
Deleteവൈറല്‍ രോഗങ്ങള്‍
ReplyDeleteഅതെ അജിത്തേട്ടാ .
Deleteകാലം ആവശ്യപ്പെടുന്ന ചിലത്... ആശംസകള്‍
ReplyDeleteനന്ദി ചങ്ങാതീ .
Deleteഹൊ.!!!!!
ReplyDeleteഭയങ്കരം ....അല്ലെ ?
Deleteലൈക്കെന്തിനെന്നറിയാതെ ലൈക്ക്!
ReplyDeleteമുബീ ....സന്തോഷം.
Deleteവാർത്തകൾ പെട്ടെന്ന് ആളുകളിലേക്കെത്തിക്കാൻ ഫേസ്ബുക്കിനും യൂട്യൂബിനും കഴിയുന്നുണ്ട്. വായിച്ചു/കണ്ടു എന്നറിയിക്കാൻ “ലൈക്ക്” അല്ലാതെ മറ്റ് മാർഗ്ഗമൊന്നുമില്ല. യൂട്യൂബിലാണെങ്കിൽ നമുക്ക് വിരുദ്ധമായ നിലപാടാണ് ഉള്ളതെങ്കിൽ “ഡിസ് ലൈക്ക് ചെയ്യാം”. ഫേസ്ബുക്കിലാണെങ്കിൽ അതുപോലുമില്ല. എങ്കിലും ഇപ്പോൾ ആളുകൾ ലൈക്ക് ചെയ്യുന്നതിനുപകരം ‘വായിച്ചു’ എന്നെഴുതിവയ്ക്കാൻ ശ്രദ്ധിക്കാറുണ്ട്. പിന്നെ, ‘ബ്രേക്കിങ്ങ്’ ന്യൂസ്, ‘ഞെട്ടിപ്പിക്കുന്ന വാർത്തകൾ’ ഇവയോടൊക്കെ ചില ആളുകൾക്ക് വലിയ പ്രതിപത്തിയാണ്. ഇത് ദുരുപയോഗപ്പെടുത്താനായി മാധ്യമങ്ങൾ മാധ്യമധർമ്മം വിട്ടും പ്രവർത്തിക്കുന്നുമുണ്ട്. സോഷ്യൽ മീഡിയയിലും അതിന്റെയൊരു പരിച്ഛേദം കാണാം.
ReplyDelete......ഈ കവിതയുടെ പശ്ചാത്തലം എന്തെന്ന് അറിയില്ലെങ്കിലും വായിച്ചപ്പോൾ ആളുകൾക്ക് ‘ഞെട്ടിപ്പിക്കുന്ന’ വാർത്തകളോടുള്ള പ്രതിപത്തിയെ ആണ് ഓർമ്മിപ്പിക്കുന്നത്. ആളുകൾക്ക് ഇതുപോലെ വൈകാരികമായ കാര്യങ്ങളോട് വലിയ പ്രിയമുള്ളതായാണ് സാഹിത്യവും സീരിയലുകളും വാർത്തകളുമൊക്കെ വ്യക്തമാക്കുന്നത്. എന്നാലത് സഹതാപത്തിലും ദുഃഖത്തിലും വിഷാദത്തിലും ക്രൂരമായ ആസ്വാദനത്തിലും ഒതുങ്ങുന്നുവെന്നതാണ് കുഴപ്പം. പകരം അതിനെ ഗുണപരമായ വിചാരങ്ങളിലേക്കും പ്രവർത്തികളിലെക്കും കടത്താനായാൽ ഈ ലോകം സുന്ദരമാകുമായിരുന്നു. ലോകം മുഴുവൻ മഹാത്മാക്കളെക്കൊണ്ടും സഹായഹസ്തങ്ങൾകൊണ്ടും ആശ്വാസവചനങ്ങൾകൊണ്ടും നിറയുമായിരുന്നു.
ഈ കവിതയുടെ പശ്ചാത്തലം ഇന്നത്തെ കേരളത്തി ന്‍റെ ദുരവസ്ഥ തന്നെയാണ് .കണ്മുന്നില്‍ ആളുകള്‍ പ്രാണന് വേണ്ടി കേഴുന്ന കാഴ്ച്ച പോലും മൊബൈല്‍ ക്യാമറകളില്‍ പകര്‍ത്തി അത് യു ട്യൂബില്‍ പ്രചരിപ്പിച്ചു വൈറലാക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് എതിരെയുള്ള ആക്ഷേപ ഹാസ്യം .
Deleteഎന്ത് നല്ല തൂങ്ങി മരണം എനിക്ക് തൃപ്തിയായി, എന്ന് എഴുതിയപ്പോൾ ഉണ്ടായിരുന്ന നിസംഗ ഭാവം കവിതയ്ക്ക് ഇല്ലാതായി. വടിയായി എന്നെഴുതിയപ്പോൾ ഒരു ഹാസ്യം പോലെ തോന്നി. കവിത കൊള്ളാം.
ReplyDeleteനന്ദി സര് .
Deleteകുടുംബം - വഴക്ക് - ആത്മഹത്യ -
ReplyDeleteയൂ-ട്യൂബ് -ഫേസ് ബുക്ക് ലൈക്ക്
വായനയെ വിറപ്പിച്ചുകളഞ്ഞുവല്ലോ ഈ വൈറൽ..
മുരളി യേട്ടാ ........................സന്തോഷം .
Deleteവളരെ നല്ല കഥ ,,,,
ReplyDeleteഇന്നത്തെ തലമുറക്ക് നന്മകൾ നഷ്ടപ്പെട്ടു തുടങ്ങിയിരിക്കുന്നു ലൈക്കും കമന്റുമായി സോഷ്യൽ മീഡിയ യിൽ ഒതുങ്ങിക്കൂടുന്നു ,,, നല്ലത് വരട്ടെ ആശംസകൾ
നന്ദി സ്നേഹിതാ .
Deleteദിശാബോധം തെറ്റിയ യുവത്വത്തിന്‍റെ വിവരക്കേടിനെ ശക്തമായ രിതിയില്‍ കവിതയിലൂടെ വിമര്‍ശിച്ചു..... അമ്മയുടെ മരണം പോലും ലൈക്കാക്കിമാറ്റാനുള്ള വ്യഗ്രതയില്‍ മനുഷ്യത്വം മരവിച്ചു തുടങ്ങിയ തലമുറയിൽ നിന്ന് ഇതില്‍ കൂടുതൽ എന്ത് പ്രതീക്ഷിക്കാന്‍..... മൂറ്റച്ചയുള്ള ഈ എഴുത്തിന് ആശംസകൾ......
ReplyDeleteനന്ദി ചങ്ങാതീ .
Deleteഈ കവിതയും വൈറല്‍ ആവട്ടെ .. !!
ReplyDeleteആവട്ടെ ....നന്ദി മുകേഷ്
Deleteഇന്നിനെ ഇങ്ങനെ വായിക്കാം
ReplyDeleteലൈക്കുകൾ കൂടട്ടെ
പക്ഷെ
കവിതയുടെ ഇന്ന് ഒരു പക്ഷെ ഇങ്ങനെ ആവാം
അല്ലെ .................
"വരുമോ കുങ്കുമം തൊട്ട സാന്ധ്യ ശോഭ കണക്കവൾ .." (പി കുഞ്ഞിരാമൻ നായർ )
എന്നെഴുതാൻ പറ്റിയ കാലം ആല്ലാല്ലോ ?
"അച്ഛന്റെ വാട്ട്‌സ് അപ്പിൽ അമ്മ ചൊല്ലി
ഡൈവൊർസ് !
വക്കീലിന് എസ് എം എസ് പോയി
എത്രയാ കൊമ്പൻസേഷൻ ?
എത്ര ശതമാനം ഫീ?.."
ഇങ്ങനെ ആധുനിക ജീവിതം
അത്യന്താധുനിക കവിത ആകുന്നു !
അതെ ചങ്ങാതി ...നന്ദി വരവിനും അഭിപ്രായങ്ങള്‍ക്കും .
Deleteകൊള്ളാട്ടോ
ReplyDeleteനന്ദി സ്നേഹിതാ
DeleteThis comment has been removed by the author.
ReplyDeleteകവിത നന്നായിട്ടുണ്ട്. നവമാധ്യമലോകത്തെ ചില വർത്തമാനകാല നാട്ടുനടപ്പുകൾക്കു നേരേയുള്ള പരിഹാസവും, സഹതാപവും, അതിലുപരി ആശങ്കയും ഈ കവിത അനുവാചകരുമായി പങ്കുവയ്ക്കുന്നു. ചിലയിടത്ത് നിരീക്ഷണപാടവം പ്രതിഫലിച്ചു കണ്ടു. മറ്റൊരിടത്ത് കൗശലപൂർവ്വം തന്നെ തൂലിക ചലിപ്പിച്ചിരിക്കുന്നതും. :) എന്നാലും കുറച്ചു കൂടി നന്നാക്കാമായിരുന്നു എന്നൊരു അഭിപ്രായം കൂടി ഇതോടൊപ്പം രേഖപ്പെടുത്തുന്നു.
ReplyDeleteസന്തോഷവും സമാധാനവും നിറഞ്ഞ ഒരോണക്കാലമാശംസിക്കുന്നു.....
നന്ദി സൗഗന്ധികം.
Deleteഇതൊക്കെ ഒരുതരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ നമുക്ക് ചുറ്റും സംഭവിച്ചുകൊണ്ടിരിക്കുന്നു. ഓരോ കാലത്തിനും അതിന്റേതായ മൂല്യബോധം......
ReplyDeleteനന്ദി ചങ്ങാതി .
Deleteതൃപ്തിയായി കമൻട്
ReplyDeleteഇതാ 26 കഴിഞ്ഞു,
ഇനിയും കൂടും ...
നന്ദി ഷാഹിദ്.
Deleteഈശ്വരാ !!!! ഇതെന്ത്? മിനിക്കുട്ടീ.......................
ReplyDeleteനമ്മുടെ നാടിൻറെ ഇന്നത്തെ ചിത്രം. ജീവിതം മുഴുവൻ ട്യൂബിലാക്കുന്ന തിരക്കിൽ ജീവിക്കാൻ മറക്കുന്നവർ!
ReplyDeleteഫോട്ടോ എടുക്കുന്നതിനിടയിൽ പുലിയുടെ മുന്നിലേക്ക് വീണ യുവാവിൻറെ ദയനീയ ദൃശ്യങ്ങൾ മീഡിയ മുഴുവൻ നിറഞ്ഞ ആ നാളുകളിൽ ഭയവും പിരിമുറുക്കവും മൂലം ഞാൻ ലാപ്ടോപ് ഓണ്‍ ചെയ്യാറില്ലായിരുന്നു. ആ സംഭവമാണ് മിനിയുടെ ഈ എഴുത്ത് വായിച്ചപ്പോൾ ഓർമ്മ വന്നത്.
ReplyDeleteവലയിൽ (നെറ്റ്) കുരുങ്ങിയൊടുങ്ങുന്നു സംസ്കൃതിയും, നമ്മുടെ മൂല്യങ്ങളും
ReplyDeleteകരുണ വറ്റുന്നല്ലോ!അല്ലേ?!
ReplyDeleteകരുണയും,ആർദ്രതയും മനുഷ്യ മനസ്സുകളിൽ നിന്നും പോയിക്കൊണ്ടിരിക്കുന്നു.
ReplyDeleteകരുണയും,ആർദ്രതയും മനുഷ്യ മനസ്സുകളിൽ നിന്നും പോയിക്കൊണ്ടിരിക്കുന്നു.
ReplyDeleteവായിച്ചു.
ReplyDeleteവായിച്ചു.
ReplyDeleteവായിച്ചു.
ReplyDeleteശരിയാണ്. ഇപ്പോൾ ഇതും ചെയ്യും. ലൈകും ഷെയറും മാത്രമാണല്ലോ ജീവിതം. സ്നേഹവും ദയയും നഷ്ട്ടപ്പെട്ടു കൊണ്ടിരിക്കുന്ന ലോകം..
ReplyDelete