Tuesday, May 21, 2013

മിനിക്കവിതകള്‍

  മിനിക്കവിതകള്‍                         മിനി .പി .സി

               

                     ചില്ല 



   



 " നീലാകാശത്തിലൂടെ പാറിപ്പറക്കുമ്പോഴും
പറവ കൊതിച്ചത് ഒരു ചില്ലയായിരുന്നു !
ചിറകു തളരവേ വിശ്രമിക്കാനൊരു ചില്ല
താനിരുന്നാല്‍ ഒടിയാത്തൊരു ചില്ല
തനിക്കു താങ്ങാവുമൊരു ചില്ല
തന്നെ കാത്തിരിക്കുമൊരു ചില്ല
തണലിലകളില്ലെങ്കിലും
വാസനപ്പൂക്കളില്ലെങ്കിലും
സ്നേഹത്തിന്‍റെ താങ്ങും
സൌമനസ്യത്തിന്‍റെ തണലും തരുമൊരു ചില്ല !"

                                  സ്വര്‍ഗത്തിനും നരകത്തിനും വേണ്ടാത്തവര്‍
" സ്വര്‍ഗവാതില്‍ തള്ളിത്തുറക്കാനാഞ്ഞ എന്നെ
മാലാഖമാര്‍ തള്ളി താഴെ നരകത്തിലെ
കെടാത്തീയിലേയ്ക്കിട്ടു !
ഞാന്‍ വീണതും അണഞ്ഞുപോയ തീയും
ചത്ത പുഴുക്കളും കണ്ട്
സാത്താന്‍ ആദ്യം ഞെട്ടി
പിന്നെ എന്നെപ്പിടിച്ച് പുറത്തേയ്ക്ക് തള്ളി ."


39 comments:

  1. ചില്ല ഇഷ്ടപ്പെട്ടു
    രണ്ടാമത്തേത് എനിക്ക് ശരിക്കങ്ങു ഓടിയില്ല

    ReplyDelete
    Replies
    1. ഒന്ന് കൂടെ വായിക്കൂ ....സിംപിളാ .

      Delete
  2. ചില്ലകള്‍ അതിനെവിടെ ..?
    മരത്തിന്റെയും , സ്നേഹത്തിന്റെയും ?
    രണ്ടും നമ്മളില്‍ നിന്നും , നമ്മളാല്‍
    വേര്‍പെടുത്തിയിരിക്കുന്നു ...

    നരകത്തിന്റെ കെടാതീ പൊലും
    കെട്ടു പൊയിരിക്കുന്നു . മനസ്സ് നല്‍കുന്ന
    പാഠങ്ങള്‍ ഇതൊക്കെയാണ് ..
    അവിടെയും ഇവിടെയും ഉള്‍കൊള്ളാനാവാതെ ..!

    ReplyDelete
    Replies
    1. എത്രയൊക്കെ മുറിച്ചു മാറ്റിയാലും സ്നേഹത്തിന്‍റെയും സൌമനസ്യത്തിന്‍റെയും ചില്ലകള്‍ക്ക് തളിര്‍ക്കാതിരിക്കാന്‍ ആവുമോ ?

      Delete
  3. രണ്ടു മിനിക്കവിതകളും നന്നായിരിക്കുന്നു. ചില്ലയിൽ ഇരിക്കാനുള്ള പറവയുടെ ഇഷ്ടം, നല്ലവര്ക്കും, അല്ലാത്തവര്ക്കും വേണ്ടാത്തവരെ കുറിച്ചുള്ള ബിംബാത്മകമായ വരികൾ.

    ആശംസകൾ.

    ReplyDelete
  4. സ്വർഗത്തിനും നരകത്തിനും വേണ്ടാത്തവർതന്നെ കൂടുതൽ ഇഷ്ടമായ കവിത.....

    ReplyDelete
  5. മിനിയായതുകൊണ്ട് മിനിക്കവിതകള്‍

    ReplyDelete
    Replies
    1. അജിത്തേട്ടാ ......................

      Delete
  6. കുറഞ്ഞ വരികളില്‍ കാര്യം പറഞ്ഞു മിനി. രണ്ട് കവിതകളും ഇഷ്ടായി..

    ReplyDelete
  7. പറവകളിലൂടെ ഒരു യാഥാർത്ഥ്യം മിനി പറഞ്ഞു. സാത്താൻപോലും തള്ളുന്ന ജന്മം: സത്യത്തിൽ അതല്ലേ അഭികാമ്യം

    ReplyDelete
  8. അര്‍ത്ഥംനിറഞ്ഞ രണ്ടു മിനിക്കവിതകള്‍
    ആശംസകള്‍

    ReplyDelete
  9. നല്ലൊരു ചില്ല ലഭിക്കട്ടെ :)
    ******
    നരകവും , സ്വർഗ്ഗവും കിട്ടീല്ല .. ഇനീപ്പോ ??

    ReplyDelete
    Replies
    1. ഇനീപ്പോ ...ഒന്നൂടെ നമുക്ക് സ്വര്‍ഗവാതില്‍ തള്ളി നോക്കാം തുറന്നാലോ ?

      Delete
  10. 'അമ്പടാ ഞാനേ!

    ReplyDelete
  11. മുൻപ് പറഞ്ഞത് രണ്ടാമത്തെ കവിതയെ കുറിച്ചാണ്
    ആദ്യത്തേത്‌ സത്യം

    ReplyDelete
  12. Replies
    1. അമീഷ്‌ ..............നന്ദിണ്ടുട്ടോ.

      Delete
  13. ആശംസകള്‍............................

    ReplyDelete
    Replies
    1. സര്‍ വളരെ നന്ദി .സുഖമായിരിക്കുന്നോ ?

      Delete
  14. ഈയിടയായി കവിതകള്‍ മാത്രം.കാര്യങ്ങള്‍ പെട്ടെന്ന് പറഞ്ഞു തീര്‍ക്കാം ല്ലേ. ഭാവന ചിറകു വിരിച്ചു പറക്കട്ടെ..

    ReplyDelete
    Replies
    1. അനീഷ്‌ ,ഞാന്‍ ഒരു പുസ്തകത്തിന്‍റെ പണിപ്പുരയിലാണ് .അതോണ്ടാണ് മിനിക്കവിതകളില്‍ നിര്‍ത്തുന്നത് .വല്യ സന്തോഷം ഉണ്ട്ട്ടോ ഈ വരവിനും അന്വേഷണത്തിനും .

      Delete
  15. സാത്താനുപോലും വേണ്ടാത്തവർക്ക് വേണ്ടിയും ചില വരികൾ ..അവരുടെ അനുഗ്രഹം ഉണ്ടാകട്ടെ :-)

    ReplyDelete
    Replies
    1. യ്യോ ...എന്നെ പേടിപ്പിക്കല്ലേ ...................

      Delete
  16. സ്വര്‍ഗ്ഗം തള്ളിനോക്കൂ ഇപ്പോള്‍ അവിടെയും ചൈനീസ്‌ പൂട്ടാ... അതോണ്ട് ചിലപ്പ തൊറന്നാലോ

    എല്ലാ കിളികള്‍ക്കും ചേക്കേറാന്‍ നല്ല ചില്ലകള്‍ ഉണ്ടാവട്ടെ. എല്ലാ ചില്ലകള്‍ക്കും നല്ല കിളികളെ ലഭിക്കട്ടെ

    ReplyDelete
  17. താങ്ങും തണലുമായി ഒരു ചില്ല...!

    ReplyDelete
    Replies
    1. മിനി പിസിJuly 19, 2013 at 6:39 PM

      അതെ മുരളിയേട്ടാ !

      Delete
  18. നന്നായിടുണ്ട്

    ReplyDelete
    Replies
    1. മിനി.പി.സിJuly 19, 2013 at 6:40 PM

      രൂപേഷ്‌ ,വളരെ നന്ദി .

      Delete