Friday, February 14, 2014

എന്‍റെ മഞ്ചുകുട്ടി



കഥ                  
          മിനി .പി.സി





ഇന്ന് –ഫെബ്രുവരി- 14.........വാലന്‍റൈന്‍സ് ഡേ

സ്ഥലം –എന്‍റെ  സ്കൂള്‍ലൈബ്രറി

ഞാന്‍ - നിഖില്‍മനോജ്‌, +2 കമ്പ്യൂട്ടര്‍വിദ്യാര്‍ഥി

സമയം- 1.10 pm

ലഞ്ച് ബ്രെയ്ക്കാണിപ്പോള്‍

ഞാനിന്ന് ലഞ്ച് കൊണ്ടുവന്നിട്ടില്ല ..തീരെ വിശപ്പില്ല...ദാഹവും ! 

ബെല്ലടിച്ച ഉടനെ ഇവിടെ വന്ന് ഇന്നത്തെ ന്യൂസ്പേപ്പറില്‍ തലയും 

പൂഴ്ത്തിയിരിക്കുകയാണ് ,ഐ.പി.എല്‍ ലേലവും ,കുരുമുളക് 

സ്പ്രേയുമൊക്കെ വീണ്ടും വീണ്ടും വായിക്കാനല്ല ഈ ഇരിപ്പ് , ഇത് 

ഒരാളെയും പ്രതീക്ഷിച്ചുള്ള ഇരിപ്പാണ് ,എന്‍റെ മഞ്ചുകുട്ടിയെ ! 

അതിനിടയ്ക്ക് ആരുമെന്നെ  പിടികൂടാതിരുന്നെങ്കില്‍ അവര്‍ക്ക് 

കൊള്ളാമായിരുന്നു ! ആരും വരാന്‍ സാധ്യതയില്ല പുറമേ 

പ്രണയദിനാഘോഷങ്ങള്‍ തകൃതിയായി നടക്കുകയാണ് ,തകൃതി 

എന്നുവെച്ച് ഒച്ചയും ബഹളവുമോന്നും ഉണ്ടാക്കിയല്ല ...ടീച്ചേഴ്സ് 

അറിയാതെ വളരെ ഒതുക്കത്തില്‍.....ക്ലാസ്‌മുറികളില്‍....കോറിഡോറില്‍...

ഗോവണിയില്‍...ഗോവണിചുവട്ടില്‍...കാന്റീനില്‍...കാന്റീനിനുപുറകില്‍....

ഓഡിറ്റോറിയത്തില്‍..ഭാഗ്യത്തിന് ഇതിനകത്ത് ഇപ്പോള്‍ ഞാനല്ലാതെ 

വേറാരുമില്ല .... ലൈബ്രേറിയന്‍ ചൂടന്‍ മാത്യൂസര്‍ ലഞ്ചിനു പോയ 

തക്കം നോക്കിയാണ് ഞാന്‍ വന്നത് ...ഇന്ന് കൂടുതല്‍ സമയം ആര്‍ക്കും 

ചിലവഴിക്കാനില്ല ...ഉച്ചയ്ക്ക് പ്രാക്ടിക്കല്‍ എക്സാമുള്ളതാണ് !

“ ബ്രോ...നീയെങ്ങോട്ടാ ?”

ക്ലാസുകഴിഞ്ഞ്  പുറത്തേയ്ക്കോടവെ  എന്‍റെ അലമ്പു ഫ്രണ്ട്‌സിലൊരു-

ത്തന്‍റെ സംശയം .അവന്‍ ഫഹദ്‌ഫാസിലിന്‍റെ ഫാനാണ് ! അതുകൊണ്ട് 

അവനിന്ന് ഫ്രീയാണ് കാരണം അവന്‍റെ കുട്ടി ഇപ്പോള്‍ യു.കെ.ജിയില്‍ 

ആയിട്ടെ ഉണ്ടാകുള്ളുവത്രേ....വളര്‍ന്നു വലുതാവട്ടെ പതിനൊന്നു വര്‍ഷം 

കഴിഞ്ഞെ പ്രണയത്തെ കുറിച്ച് അവന്‍ ചിന്തിക്കുന്നുള്ളുവെന്ന് !

“ ഡ്യൂഡ്... അവന്‍ എങ്ങോട്ടെങ്കിലും പോട്ടെ ...അവന് ഈ 

സെലിബ്രേഷനിലൊന്നും ഒരു താല്പ്പര്യവുമില്ല , ചില "ഓള്‍ഡ്‌ 

ജെനറേഷന്‍ ക്രാബ്സിനെ"  പോലെ ! ...ഈ വാലന്‍റൈന്‍സ് ഡേയ്ക്ക് 

കണ്ണുകിട്ടാതെ എവിടെങ്കിലും ഇരുന്നോട്ടെ ...ഹഹഹ ”

മറ്റൊരു അലമ്പന്‍...ഇവന്‍ ഫുട്ബോളര്‍.. ഇബ്രഹാമോവിച്ചിന്‍റെ   

ആരാധകനാണ് അതുകൊണ്ട്  അവന്‍റെ  പ്രണയം മുതിര്‍ന്നവരോടാണ്  

അതും ഞങ്ങളുടെ ഫിസിക്സ് ടീച്ചറോട്....ഒരു വണ്‍വേ പ്രണയം !.

         ഞാന്‍ ഒന്നും മിണ്ടിയില്ല ....അങ്ങനെ ഞാന്‍ എല്ലാവര്‍ക്കും, 

മുന്‍പില്‍ ഒരു പ്രണയവിരോധിയായി,പ്രണയദിനവിരോധിയായി... 

എന്നെ കാത്തുസൂക്ഷിച്ചു ...എന്നും ഈ സമയത്ത് എന്‍റെ മഞ്ചുകുട്ടി 

ലൈബ്രറിയില്‍  വന്നിരിക്കാറുള്ളത് അറിഞ്ഞു തന്നെയാണ് ഞാന്‍ 

വന്നത് . എന്ന് കരുതി അവള്‍ക്കും അറിയില്ല എനിക്കവളോടുള്ള 

ഒടുക്കത്തെ പ്രണയം ! ഒരല്‍പ്പം റഫ്‌ആന്‍ഡ്‌ടഫ്‌ ഇമേജാണ് എനിക്കിഷ്ടം !
                

              ടെന്‍ത് സ്റ്റാന്‍ഡില്‍ പഠിക്കുമ്പോള്‍ നടന്ന ഒരു പസ്സില്‍ 

കോമ്പറ്റീഷനില്‍ വെച്ചാണ് അവളെ ഞാന്‍ ആദ്യം കാണുന്നത് ! 

ഏന്‍ഗെദിയിലെ മുന്തിരിച്ചക്കിലേയ്ക്ക് മറിഞ്ഞു വീണെന്നവിധം 

തുടുപ്പാര്‍ന്ന പിനോഫോറിന്‍റെ തുമ്പ് കാറ്റ് ഞൊറിഞ്ഞുനീക്കുന്നതറിയാതെ 

സങ്കീര്‍ണ്ണമായ ആ പസ്സിലും നോക്കി വായും തുറന്നിരുന്ന അവളോട് 

മറ്റാരും കേള്‍ക്കാതെ ഞാന്‍ പറഞ്ഞു ,

“ കുട്ടീ .പിനോഫോര്‍!”

അതുകേട്ടതും തെല്ലുനാണത്തോടെ കാറ്റിന്‍റെ കയ്യില്‍നിന്നും അത് പിടിച്ചു 

വാങ്ങി അവള്‍ നന്ദിയോടെ എന്നെ നോക്കിചിരിച്ചു , അന്ന്

കോമ്പറ്റീഷനില്‍ ജയിച്ച എന്നോട് ട്രീറ്റായി മഞ്ചു ചോദിച്ച അവള്‍ക്കും 

അവളുടെ ഫ്രണ്ട്സിനും മഞ്ചു  വാങ്ങിച്ചുകൊടുത്ത് എന്‍റെ 

ഫ്രണ്ട്‌ "കുരുവി" എന്ന കുരുവിളാ തോമസിന്  ഞാന്‍ നല്ലൊരു 

ബാധ്യതയായി  ! കുരുവിയുടെ കയ്യില്‍നിന്നും കടം വാങ്ങിയ ആ തുക 

തിരിച്ചു കൊടുത്തത് കഴിഞ്ഞ വെക്കേഷനാണ് , അതും സ്വന്തമായി 

അദ്ധ്വാനിച്ചുണ്ടാക്കി !  ....അപ്പോള്‍ കുരുവിയ്ക്കൊരു സംശയം

“ ആ പെണ്ണിനോട് നിനക്ക് ?”

“ നിനക്ക് വട്ടാണ് ബ്രോ . പ്രേമം എനിക്ക് അതും ആ പെണ്ണിനോട് .”

എന്‍റെ ആ പെര്‍ഫോമന്‍സില്‍ അവന്‍ വീണു ...ബെസ്റ്റ്‌ഫ്രണ്ടാണെങ്കിലും 

അവനൊരു റേഡിയോ മാങ്കോ ആണ് ! എന്തും നാട്ടില്‍പാട്ടാക്കും . 

അല്ലെങ്കിലും പരിശുദ്ധവും പാവനവുമായ എന്‍റെ പ്രണയം അവനല്ല 

...ആരും അറിയണ്ട ...

  ഇന്നെന്താ പതിവില്ലാതെ , ഇവിടെ ? ”

അയ്യോ ...എന്‍റെ മഞ്ചുകുട്ടിയാണ്....എന്‍റെ മേലാകെ വിറയ്ക്കാന്‍ 

തുടങ്ങുന്നു ...എങ്കിലും ഞാനുറച്ചു ...പിടികൊടുക്കില്ല ...ഇത്രയും നാള്‍ 

എന്‍റെ കണ്ണുകളും ഹൃദയവും പറഞ്ഞതൊന്നും,,മനസ്സിലായില്ലെങ്കില്‍വേണ്ട ....
“ രാവിലെ ന്യൂസ് പേപ്പര്‍ വായിക്കാന്‍  ടൈം കിട്ടിയില്ല .”

കൂടുതല്‍ മുഖം കൊടുക്കാതെ  ഞാന്‍ പറഞ്ഞു .

“ഉം......ഇന്ന് ഫ്രണ്ട്സൊക്കെ അവിടെ തകര്‍ക്കുന്നുണ്ടല്ലോ ,എന്തേ 

പോവാത്ത് ? ”

“ എനിക്കതിലൊന്നും ഒരു വിശ്വാസവുമില്ല.”

ഞാന്‍ വെറുതെ ജാടയെടുത്തു.

" എന്തില്‍ ? " 

അവള്‍ ചിരിയോടെ ചോദിച്ചു .

 " ഈ വാലന്റൈന്‍സ് ഡേ സെലിബ്രേഷനിലോന്നും .".

ഞാന്‍ കൂട്ടിച്ചേര്‍ത്തു .

" ഓ.കെ ...അപ്പോള്‍ ആരോടും ഇതുവരെ ഒന്നും തോന്നിയിട്ടില്ലേ ?"

"എന്ത് ?" 

ഞാന്‍ ഒന്നുമറിയാത്ത കുട്ടിയെ പോലെ അവളെ നോക്കി

" പ്രണയം !  "

"ഉവ്വ് ...അതിന് പ്രത്യേകിച്ചൊരു ദിവസം വേണോ ? " 

ഞാന്‍ വേദാന്തിയായി

"വേണമെന്നാണ് എന്‍റെ തോന്നല്‍, എനിക്കീ സെലിബ്രെഷനൊക്കെ വളരെ 

ഇഷ്ടമാണ് !ഒരാളോട് ഇഷ്ടമുണ്ടെങ്കില്‍ അത് തുറന്നു പറയുന്നതൊക്കെ "...

അവള്‍  മനസ്സ് തുറന്നു .

" എന്നിട്ട് ...പറഞ്ഞോ ? "

എന്‍റെ ഹൃദയം വെറുതെ.....ദൈവമേ ഇങ്ങനെയാണോ അറ്റായ്ക്കൊക്കെ 

ഉണ്ടാവുന്നത് ? ഞാനല്ലാതെ വേറാരെങ്കിലും ? വല്യ മസിലൊക്കെ 

പിടിച്ചിരുന്നത് കുഴപ്പമായോ ?

“ പറഞ്ഞില്ല ...പറയണം ...അല്ല നിനക്ക് എന്നോടിഷ്ടമുണ്ടോ ? സത്യം 

പറയണം .കാരണം പിന്നെ ചോദിച്ചില്ലെന്നു പറയരുതല്ലോ ...”

അവള്‍  സങ്കോചത്തോടെ നിര്‍ത്തി ...അത് എനിക്ക് സന്തോഷമായി 

...ഇവള്‍ക്ക് എന്നെ ഇഷ്ടമാണ് .പിടികൊടുക്കരുത് ഇവളില്‍ നിന്നുതന്നെ 

എനിക്കത് കേള്‍ക്കണം .

“ ഇഷ്ടമാണല്ലോ  ..എല്ലാ ഫ്രണ്ട്സിനെയും പോലെ ! ” ഞാന്‍ പറഞ്ഞു .

“ ഓ .കെ .അത്രേ ഉള്ളൂ ..എങ്കില്‍ എനിക്ക് നിന്നോടുള്ളത് എന്താണെന്ന്   
നീ കേള്‍ക്കണം ഞാന്‍ പറയുന്നതൊക്കെ  മൂളി കേള്‍ക്കണം  

 റെഡിയാണോ ? ” കുസൃതിയോടെ അവള്‍  ചോദിച്ചു ,

“ ചോദിയ്ക്ക് ...ചോദിയ്ക്ക് ................”

എന്‍റെ മനസ്സ് പറഞ്ഞു. അതിനല്ലേ ഞാനിവിടെ ഉച്ചയൂണ് പോലും 

കഴിയ്ക്കാതെ കാത്തിരുന്നത് ....എന്‍റെ കണ്ണുകള്‍ അവളിലെയ്ക്ക് നീണ്ടു .

..അവള്‍ തുടങ്ങി എന്‍റെ കണ്ണുകളിലേയ്ക്ക് നോക്കികൊണ്ടുതന്നെ ..........

“ എനിക്ക് നിന്നോട് ...”

“ ഉം ”

"കടലു പോലെ ........."

"ഉം"

"അല്ലല്ല ....ആകാശം പോലെ ........."

"ഉം"

" സ്നേഹം............."


“ ഉം ...സ്നേഹം ?” 

അത്രയുമായപ്പോഴെയ്ക്കും അവളുടെ  സ്നേഹം നിറഞ്ഞുകവിഞ്ഞ്. 

ഞാനതില്‍ മുങ്ങിത്താഴുമോ എന്ന് ഞാന്‍ പേടിച്ചു .

അവള്‍ വീണ്ടും പറഞ്ഞു

" സ്നേഹം..............."

"ഉം........................പറയൂ ...."

"സ്നേഹമില്ല......ഇല്ല .....ഒരു തരിപോലും ഇല്ലല്ലോ ”

ഒരു പൊട്ടിച്ചിരിയോടെ അതും പറഞ്ഞ് അവിടെ നിന്നും അവള്‍ 

ഇറങ്ങിപ്പോകെ ആശ്വാസത്തോടെ  ഞാന്‍ വിയര്‍ത്തൊഴുകുന്ന മുഖം 

തുടച്ചു....എന്നിട്ട് മനസ്സില്‍ ഉറപ്പിച്ചു ....

“ എന്‍റെ പ്രിയപ്പെട്ടവളെ  ഇതാണ് നമ്മുടെ പ്രണയം ! പറയാതെ നീ 

പറഞ്ഞ പ്രണയത്തിന്‍റെ മധുരം പുറമെ നടക്കുന്ന ബാഹ്യമായ ഈ

ആഘോഷങ്ങള്‍ക്ക് ചിന്തിക്കാവുന്നതിനുമൊക്കെ എത്രയോ മുകളിലാണ്! ”

40 comments:

  1. വളരെ ഇഷ്ടപ്പെട്ടു ഈ പറച്ചില്‍. പറയാതെ പറഞ്ഞ പ്രണയവും ഇഷ്ടപ്പെട്ടു.

    ReplyDelete
  2. Replies
    1. മിനിപിസിFebruary 20, 2014 at 5:10 PM

      തുമ്പി ,
      പ്രിയന്‍ ,റാംജി സര്‍
      വളരെ സന്തോഷം !

      Delete
  3. ഹി ബേബി, ഐ ലവ് യൂഡാ എന്ന് ഒരു മെസ്സജില്‍ തീരണ്ട പ്രശനം അല്ലെ ഉള്ളൂ.. പിന്നെ അങ്ങിനെ തീര്‍ന്നാല്‍ ഒരു സുഖം ഇല്ല അല്ലെ..

    ReplyDelete
    Replies
    1. മിനി പിസിFebruary 20, 2014 at 5:12 PM

      ഉം ...അതെ , അതൊക്കെ പരമ്പരാഗത ഇഷ്ടപ്രകടനമായിപോകൂലെ........

      Delete
  4. രസകരമായ അവതരണം.
    ആകാംക്ഷ നിലനിര്‍ത്തിക്കൊണ്ട് അവസാനം പറയാതെ പറഞ്ഞ ആന്തരിക പ്രണയത്തിന്‍റെ മധുരനൊമ്പരം!
    ആശംസകള്‍

    ReplyDelete
  5. ബാഹ്യമോടികൾക്കൊക്കെ ഉയരത്തിലാണ് പ്രണയം.... ഭാഷക്കും, ഭാവനക്കും അതീതമായത്.....

    ReplyDelete
  6. കഥ രസകരം..വളരെ വിത്യസ്തമായ ഒരു അവതരണം.

    ReplyDelete
  7. ഒരു ന്യൂ ജെന്‍ പ്രണയകഥ

    ReplyDelete
    Replies
    1. മിനി.പി.സിFebruary 20, 2014 at 5:16 PM

      Cv Thankappan സര്‍,
      പ്രദീപ്‌ സര്‍ ,
      മുഹമ്മദ്‌ സര്‍
      അജിത്തേട്ടാ .
      വളരെ സന്തോഷം .....സ്നേഹം !

      Delete
  8. പ്രണയ കഥ ഇഷ്ടപ്പെട്ടു

    ReplyDelete
  9. പറയാതെ അറിയണം അറിഞ്ഞു ഞെട്ടണം ...ഇതുപോലെയൊക്കെ പറയുമ്പോള്‍ എല്ലാം പറയണം എന്നപ്പോലെ ചിലത് പറഞ്ഞതും നന്നായി.

    ReplyDelete
  10. അവസാനം നന്നായി ..കൂടുതല്‍ പ്രതീക്ഷിക്കുന്നു .................

    ReplyDelete
  11. This comment has been removed by a blog administrator.

    ReplyDelete
  12. DIVINE LOVE + PAIN = ETERNAL LOVE.

    NICE STORY MINI .

    ReplyDelete
    Replies
    1. മിനി.പി സിFebruary 20, 2014 at 5:46 PM

      സാജന്‍ ,
      അനീഷ്‌
      വിജിന്‍
      കെവിന്‍
      നന്ദി അറിയിക്കുന്നു .

      Delete
  13. പ്രണയം അത് ഒരു വിപ്ലവമാണ്..............

    ReplyDelete
  14. നല്ല ഒരു പ്രണയ കഥ ..ഇഷ്ടം

    ReplyDelete
  15. എനിക്ക് ഇഷ്ടം....ഇഷ്ടംമല്ലാ..... എന്ന് പറഞ്ഞപോലെയായി :)

    ReplyDelete
  16. Pranayam palavidhamulakil sulabham !
    Aashamsakal.

    ReplyDelete
  17. പറയാത്ത പ്രണയം... നല്ല കഥ മിനി

    ReplyDelete
    Replies
    1. മിനി പിസിFebruary 20, 2014 at 5:57 PM

      ഷാജു ,
      പ്രമോദ്‌,
      ഹരി ,
      ഡോക്ടര്‍ ,
      മുബി
      ഒരുപാട് സ്നേഹം !

      Delete
  18. ന്യൂ ജനറേഷന്‍ പിള്ളേരാ ല്ലേ...?
    കഥ നന്നായി... :-)

    ReplyDelete
  19. വാലന്റൈന്‍ കഥ മോശമായില്ല.

    ReplyDelete
    Replies
    1. മിനി.പി സിFebruary 20, 2014 at 5:59 PM

      നന്ദി
      സംഗീത്,
      ശ്രീ

      Delete
  20. ഓഹോ .. ഇപ്പൊ എല്ലാരും ന്യൂ gen ആണല്ലേ? :) ആ പ്രണയം ഉപമകള്‍ ഇഷ്ടായി മിനിക്കുട്ടീ

    ReplyDelete
    Replies
    1. മിനി.പി.സിFebruary 20, 2014 at 6:00 PM

      ഒരുപാട് സന്തോഷം ആര്‍ഷക്കുട്ടീ !

      Delete
  21. മനോഹരമായ മിനി പ്രണയകഥ
    ആശംസകൾ

    ReplyDelete
  22. ഒരു നനുനനുത്ത പ്രണയം ...
    രസകരം മിനി
    നല്ല ആശംസകള്‍
    @srus..

    ReplyDelete
    Replies
    1. മിനി പിസിFebruary 20, 2014 at 6:02 PM

      ASEES EESSA

      Kalavallabhan
      അസ്രൂസ്‌
      വളരെ സന്തോഷം !

      Delete
  23. അടുത്ത ഫെബ്രുവരി 14 ന് ഏതെങ്കിലും ഒരു കോളേജ് ലൈബ്രറിയിൽ ഇത് പോലെ കാത്തിരിക്കും നീ നിഖിൽ മനോജ്‌. നിൻറെ പ്രണയത്തിന്റെ കാലം കഴിഞ്ഞു. ഒരു പെണ്‍ കുട്ടിയും ഇത്രയും ക്ഷമയോടെ നിൽക്കില്ല.

    കഥ അൽപ്പം നീണ്ടു പോയി മിനീ . കൊള്ളാം.

    ReplyDelete
    Replies
    1. മിനി.പി സിFebruary 22, 2014 at 11:47 AM

      അന്നും അവന്‍ ആ പെണ്‍കുട്ടിയെത്തന്നെ കാത്തിരിക്കും സര്‍ .

      Delete
  24. എനിക്ക് ഇഷ്ടമായി ട്ടൊ... ആശംസകൾ

    ReplyDelete
    Replies
    1. മിനി.പി.സിFebruary 22, 2014 at 12:08 PM

      നന്ദി ബിബിന്‍ .

      Delete
  25. ഏതും സ്വന്തമാക്കുക എന്ന ആഗ്രഹത്തില്‍ ആണ് ത്രില്‍
    സ്വന്തമാക്കിയാല്‍ അതിന്‍റെ ആ കൌതുകം നഷ്ടപെടും
    പ്രണയവും അങ്ങനെ തന്നെ യാണ് പറയാതെ അറിയാതെ പ്രണയിക്കുമ്പോള്‍ ആണ് ശരിക്കുള്ള അതിന്‍റെ ആസ്വാദനം സാധ്യമാവുക എല്ലാം പരസ്പ്പരം അറിഞ്ഞാല്‍ പിന്നെ എന്‍റെ എനിക്ക് തുടങ്ങിയ സ്വാര്‍ത്ഥ വിജാരത്തിലെക്ക് വഴിമാറി തുടങ്ങും മിനി നന്നായി പറഞ്ഞു ആശംസകള്‍

    ReplyDelete
    Replies
    1. മിനി.പി സിFebruary 22, 2014 at 12:30 PM

      വളരെ ശരിയാണ് ....പറഞ്ഞാല്‍ , അറിഞ്ഞാല്‍ എല്ലാം തീരും .

      Delete
  26. പ്രണയമല്ലിത് ശുദ്ധ പ്രേമമാണിത്..

    ReplyDelete
  27. മിനി പി സിFebruary 10, 2015 at 12:40 PM

    ഉം .....മുരളിയേട്ടന്‍ കണ്ടുപിടിച്ചു .

    ReplyDelete