Saturday, July 7, 2012

രൂപാന്തരം



കവിത                                  മിനി.പി.സി.       
  രൂപാന്തരം

" കടുന്തൂക്കുകള്‍ക്കിടയിലിരിക്കുന്ന,
 പ്രാവുകളുടെ  കുറുകല്‍ പോലെ !
 പതിയെ കണ്‍ചിമ്മുന്ന
 നക്ഷത്രങ്ങളുടെ സംഗീതം പോലെ  !    
 പുതുമഴയുടെ നിര്‍വൃതിയിലലിഞ്ഞ
 മുളങ്കാടുകളുടെ മര്‍മ്മരം പോലെ !
 ഞങ്ങള്‍ക്കിടയിലെ മൌനം
 രൂപാന്തരപെട്ടുകൊണ്ടിരുന്നു .

വിരസതയുടെ  നോട്ടിക്കല്‍ മൈലുകള്‍ താണ്ടി .............
ശൂന്യതയുടെ വിളറിയ മുഖപടം കീറി .......
കിനാവിന്‍റെ നൂല്‍പ്പാലത്തിലൂടെ..........
എവിടെനിന്നോ വഴിതെറ്റി
വന്നവരായിരുന്നു ഞങ്ങള്‍ !!

ഞങ്ങള്‍ക്ക് ഒരേ മനസ്സായിരുന്നു ,
ഒരേ സ്വപ്നങ്ങളും !
അവന്‍റെ   ആര്‍ദ്രസ്വപ്നങ്ങളില്‍.................
എന്‍റെ കാല്‍പ്പനികത ചേര്‍ത്തുവെച്ച്...................
കുമുലോനിമ്പസുകളായ് ഞങ്ങള്‍ പറന്നു ....................

 താഴെ.......നഷ്ട്ടബോധം പേറുന്ന താഴ്വരകള്‍
 ദൂരെയായ് മോഹഭംഗങ്ങളുടെ ശ്മശാനങ്ങള്‍
 അതിനെല്ലാമെത്രയോ കാതമുയരങ്ങളില്‍
 പറക്കുമ്പോഴും ഞങ്ങള്‍ക്കിടയിലെ മൗനം
 മധുരമായ്‌ രൂപാന്തരപ്പെട്ടുകൊണ്ടിരുന്നു ! "

14 comments:

  1. വിരസതയുടെ നോട്ടിക്കല്‍ മൈലുകള്‍ താണ്ടി
    ശൂന്യതയുടെ വിളറിയ മുഖപടം കീറി
    കിനാവിന്‍റെ നൂല്‍പ്പാലത്തിലൂടെ,,,,,

    കൊള്ളാം
    അങ്ങനെ യാത്ര ചെയ്യാം

    ReplyDelete
    Replies
    1. എന്ത് രസമായിരിക്കും അല്ലെ !

      Delete
  2. മൌനം മധുരമാകുന്ന കല്പന ഇഷ്ടമായി

    ReplyDelete
    Replies
    1. ഇഷ്ട്ടായോ ...............സന്തോഷായിട്ടോ !

      Delete
  3. അതേ, മൗനം അങ്ങിനെയുള്ളവർക്ക് മധുരതരമാണു...

    എന്താണീ കുമുലോനിമ്പസുകളായ് ?

    ReplyDelete
    Replies
    1. കുമുലോനിംബസ്.....മനോഹരമായ മേഘതുണ്ടുകളായ് പറക്കാന്‍ കഴിയുക !, എങ്ങനെയുണ്ടാവും സങ്കല്പിച്ചു നോക്കു ..........................

      Delete
  4. നന്നായിടുണ്ട് .ഏതു രാജകുമാരനായിരുന്നു കൂടെ പറന്നത്

    ReplyDelete
    Replies
    1. മുഖമില്ലാത്ത ,പേരില്ലാത്ത ഒരു രാജകുമാരന്‍! നന്ദി !

      Delete
  5. എത്ര ഉയരത്തില്‍ പറന്നാലും സ്വപ്നങ്ങളെ മുറുകെപ്പിടിക്കുക

    ReplyDelete
    Replies
    1. തീര്‍ച്ചയായും !സ്വപ്നങ്ങളില്ലെങ്കില്‍..........അല്ലെ?

      Delete
  6. നല്ല വരികള്‍ ...
    മൗനങ്ങള്‍ക്ക് മധുവിനേക്കാള്‍ മാധുര്യമനുഭവപ്പെടും ചിലപ്പോള്‍...
    ചിലപ്പോഴാകട്ടെ മൗനങ്ങള്‍ മരിച്ച വീടിനേക്കാള്‍ ഭയപ്പെടുത്തും...
    ഇരുളും വെളിച്ചവും വീണുകിടക്കുകയാണല്ലോ ഈ വഴിത്താരയില്‍ ...
    വെളിച്ചപ്പൊട്ടുകള്‍ക്കൊപ്പം വിശ്രമിയ്ക്കാം, മധുരസ്വപ്‌നങ്ങളും കണ്ട്....
    വരിയും വരയും ആശംസകള്‍ നേരുന്നു...

    ReplyDelete
  7. നന്നായിരിക്കുന്നു !!

    ReplyDelete