മിനിക്കഥ മിനി .പി .സി
അന്യായം
അന്യായം
ഞാന്‍
അല്‍പ്പം മുന്‍പ് ക്രൂരമായ് കല്ലെറിഞ്ഞു കൊല്ലപ്പെട്ട ഒരു പാവം
പാപിനിയുടെ
ഗതികിട്ടാത്ത ആത്മാവ് ! രണ്ടായിരമാണ്ടുകള്‍ക്ക് മുന്‍പ്
എന്‍റെ
പൂര്‍വികരിലൊരാളെ കല്ലെറിഞ്ഞു കൊല്ലാന്‍ തുനിഞ്ഞവരോട്
“നിങ്ങളില്‍
പാപമില്ലാത്തവര്‍ ഇവളെ ആദ്യം കല്ലെറിയട്ടെ “എന്ന് ഒരു
കരുണാമയന്‍
പറയുകയും അവര്‍ കല്ലുകളുപേക്ഷിച്ച് അവള്‍ക്കു ശിക്ഷ
വിധിക്കാതെ
പോവുകയും ചെയ്ത കഥ ഞാനും
കേട്ടിരുന്നു.അവരെക്കാള്‍ എന്തുകൊണ്ടും വിശാലഹൃദയരായ
രണ്ടായിരമാണ്ടുകള്‍ക്കിപ്പുറമുള്ള
ഈ പുതിയ മനുഷ്യര്‍ അതിലും
നീതിപൂര്‍വമായി
എന്നോട് പെരുമാറുമെന്ന ആത്മവിശ്വാസത്തോടെയാണ്
ഞാനാ
ജനമധ്യത്തില്‍ നിന്നത് .ഞാന്‍ നോക്കുന്നിടത്തൊക്കെ എന്‍റെ
പരിചയക്കാര്‍
മാത്രമായിരുന്നു ! അതെനിക്ക് ആശ്വാസവും
ജീവിക്കാനുള്ള പ്രതീക്ഷയും
തന്നു എല്ലാം ആഭാസന്മാര്‍...
വഷളന്മാര്‍...വെറിക്കൂത്തുകാര്‍............എനിക്കെതിരെ
കല്ലെടുക്കാന്‍
കെല്‍പ്പുള്ള ഒരു
കൈകളും അവിടെയില്ലെന്ന് സന്തോഷത്തോടെ ഞാന്‍
തിരിച്ചറിഞ്ഞു ..പക്ഷെ
അന്യായമെന്നല്ലാതെ എന്തുപറയാന്‍
“നിങ്ങളില്‍
പാപം ചെയ്യാത്തവര്‍ ഇവളെ കല്ലെറിയട്ടെ”
എന്ന്
പറയാന്‍ ഒരു കരുണാമയനെ കാത്തിരുന്ന എന്നെ
ഇളിഭ്യയാക്കികൊണ്ട് ഒരു
വിചാരണയ്ക്കും വീണ്ടു വിചാരത്തിനും
പോലും സമയം തരാതെ മിനിട്ടുകള്‍ക്കുള്ളില്‍, അവരെന്നെ ക്രൂരമായ്,
എറിഞ്ഞു കൊലപ്പെടുത്തി......അപ്പോഴും
എന്‍റെ അസ്ഥിമജ്ജകളെ
വേര്‍പെട്ടു പോകാന്‍ മടിച്ചുനിന്ന പ്രാണന്‍
ആ മഹാപാപികളെ
നോക്കി അലറിവിളിച്ചു
“
അന്യായം.....................ഇത് മഹാ അന്യായം .!
അന്യായങ്ങളുടെ കാലം..
ReplyDeleteനൂറ്റാണ്ടുകള്‍ എത്ര പിന്നിട്ടാലും തിന്മയ്ക്കു മാത്രം എന്ത് പുതുക്കമാണ് !
Deleteഇത് മഹാ അന്യായം !!
ReplyDeleteഅന്യായം ......എല്ലാ അര്‍ത്ഥത്തിലും അല്ലെ വേണുവേട്ടാ .
Deleteകലികാലം..
ReplyDeleteമഹാ അന്യായ കാലം !
Deleteകാലം മാറിയില്ലേ...
ReplyDeleteഇല്ല.
Deleteഇതൊക്കെയാണ് ഇന്നത്തെ "പുരോഗമന കാലം " :(
ReplyDeleteഅതെ പേരില്‍ മാത്രം പുരോഗമനം ഉള്ള കാലം !
Deleteമനുഷ്യ ജന്മങ്ങളില്‍ കരുണയുടെ അംശം ഇന്ന് ഉണ്ടോയെന്ന് സ്വന്തം മനസാക്ഷിയോട് തന്നെ ചോദിക്കുന്ന കഥ .കാരണവും അവസ്ഥയും മനസ്സിലാക്കാതെ മറ്റുള്ളവരുടെ അധപ്പതനം മാത്രം കണ്ടു രസിക്കുന്ന കലികാലം അതാണ് ഇന്നേയുടെ അവസ്ഥ. മനസാക്ഷിയില്ലാത്ത മനുഷ്യ ജീവന് ഒരു വിലയും കല്പിക്കാത്ത .സ്വന്തം സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്ക് മാത്രം വിലകല്‍പ്പിക്കുന്നവര്‍ അങ്ങിനെയുള്ളവരെ കാണുവാനേ ഇന്ന് കഴിയുന്നുള്ളൂ .മനുഷ്യ ജീവന്‍ ഉന്മൂലനം ചെയ്യപെടുന്നത് മറ്റുള്ളവരുടെ നിലനില്പിന് വേണ്ടിയാകുന്നു എന്നത് വളരെ ഖേദകരമാകുന്നു .ഈ ഭൂമിയിലേക്ക് പിറക്കുന്ന ഏതൊരു ജന്മങ്ങള്‍ക്കും ഈ ഭൂമിയില്‍ മരണം വരെ ജീവിക്കുവാനുള്ള സ്വത്രന്ത്യത്തെയാണ് മനസാക്ഷിയില്ലാത്ത നീചന്മാര്‍ ഉണ്മൂലം ചെയ്യപെടുത്തുന്നത്
ReplyDeleteഇന്ന് എന്നുമാത്രമല്ല അന്നും അങ്ങനെതന്നെയായിരുന്നു. കൗരവർ 101, പാണ്ടവന്മാർ 5. ദൃഷ്ടിയിൽപ്പെടാൻ കൂടുതൽ സാധ്യത മുന്നിൽ നിൽക്കുന്നവരെയാണ്, വശങ്ങളിലുള്ള വരെയല്ല. മുന്നിൽ നിൽ നിൽക്കുന്ന 101 ബന്ധുക്കളെ അർജ്ജുനൻ കണ്ടു. വശങ്ങളിൽ നിൽക്കുന്ന ധർമ്മിഷ്ടരായ 4 ബന്ധുക്കളെ അർജ്ജുനൻ കണ്ടില്ല. അതാണ് അർജ്ജുനവിഷാദയോഗത്തിനു കാരണം. ഭഗവാനെ (ധർമ്മത്തെയും ധൈര്യത്തെയും) കൈവിടാതിരിക്കുക. ശാന്തിയും സമാധാനവും നിലനിർത്താൻ അത് കൂടിയേ തീരൂ.
Deleteകംസനും കൃഷ്ണനും, ഹിരണ്യകശിപുവും പ്രഹളാനനും, ഇവരുടെയൊക്കെ കഥകൾ ഭൗതികബന്ധുത്വത്തിലെ അർത്ഥ ശൂന്യത പഠിപ്പിക്കുന്നതാണ്. അത്തരം അവസരങ്ങളിൽ തളർന്നുപോകാതെ എങ്ങനെ മുന്നേറണമെന്നും.
ആത്മാർത്ഥതയുള്ള ഏതൊക്കെയോ നരജന്മങ്ങൾ നമുക്കുചുറ്റിലും ഉണ്ടെന്നത് വാസ്തവമാണ്. സന്തോഷവും സമാധാനവും നിലനിർത്തിയേ മതിയാവൂ.
ഇന്ദ്രധനുസ്സ് ,
Deleteഹരിലാല്‍
നല്ല നിരീക്ഷണങ്ങള്‍ !
ഓരോ കാലത്തിനും അതിന്റേതായ നീതിബോധമുണ്ട് - രണ്ടായിരം വർഷം മുമ്പ് കല്ലുകൾ താഴെയിട്ട് തലതാഴ്ത്തി നടന്നുപോയതും, പുതിയ കാലത്ത് തല ഉയർത്തിപ്പിടിച്ച് ലക്ഷ്യം ഭേദിക്കുന്ന കല്ലുകൾ എറിയുന്നതും കാലത്തിനനുസരിച്ചുള്ള നീതിബോധങ്ങളാണ്......
ReplyDeleteഇന്നിന്റെ നീതിബോധം !
Deleteകാലം മാറി..കഥയും മാറി....പാപം ചെയ്തവരായിരിക്കും ആദ്യം കല്ലെറിയുക...പുണ്യാളന്മാരെ......................
ReplyDeleteഅതെ .
Deleteസദ് മൂല്യങ്ങള്‍ക്ക് ഗ്ലാനി നേരിട്ട കാലം!
ReplyDeleteആശംസകള്‍
തീര്‍ച്ചയായും .
Deleteഇന്നെല്ലാവരും കല്ലെറിയാന്‍ യോഗ്യതയുള്ളവരാണ്. ഒരു പാപവും ചെയ്യാത്തവര്‍. ഒരു കുറ്റവാളിയെക്കിട്ടാന്‍ നോക്കിയിരിക്കുകയാണ്!!
ReplyDeleteഇനി കല്ലുകള്‍ തികയുമോ എന്ന സംശയം മാത്രമേ ബാക്കിയുള്ളൂ അല്ലെ അജിത്തേട്ടാ .
Deleteതിരുത്തലുകള്‍ മാറ്റത്തിനു വേണ്ടിയാണെന്നും വാദിക്കാം അല്ലെ.
ReplyDeleteഇങ്ങനെ മാറിയാല്‍ !
Deleteഇന്ന് എല്ലാവരും മാന്യതയുടെ മുഖം മൂടിയണിഞ്ഞവരല്ലേ......
ReplyDeleteമാന്യത എന്നതുതന്നെ അർത്ഥ ശൂന്യമാണ്. മദ്യപാനികളുടെയിടയിൽ മദ്യപിക്കത്തവൻ മാന്യനല്ല എന്നതുപോലെ.
Deleteഅഭിമാനത്തിന്റെ അർത്ഥശൂന്യത
നല്ല ചില മാർഗ്ഗങ്ങളുണ്ട്. ഈസ്റ്ററിന് പോസ്റ്റ് ചെയ്യാൻ വച്ചിരിക്കയാണ്. അതാണ് ഏറ്റവും യോജിച്ച ദിവസം. ഇതുവരെ കേട്ടിട്ടില്ലാത്ത ആശയമാണ്.
ReplyDeleteനിങ്ങളില്‍ പാപമില്ലാത്തവര്‍ ആദ്യം കല്ലെറിയട്ടെ എല്ലാ കാലത്തും ..
ReplyDeletethats taken some theological inspiration...
ReplyDeleteNICE THOUGHT !
ReplyDeleteകാലം മാറി കഥ മാറി ....ഒന്നും അറിഞ്ഞില്ലേ .........
ReplyDeleteഎന്താല്ലേ !!!! കലി കാലം...
ReplyDeleteഇപ്പൊ പാപിയാണ് ആദ്യം കല്ലെറിയുക
പാപികൾ നല്ലവരെ കല്ലെറിയുന്ന കലി കാലം ...!
ReplyDeleteന്യായങ്ങള്‍ ഇല്ലാത്ത കാലമാണിത്....
ReplyDeleteആശംസകൾ.
ReplyDeleteപ്രിയ സ്നേഹിതര്‍
Deleteഓർമ്മകൾ
ഹരിനാഥ്
അനീഷ്
ദീപു
കെവിന്‍
വിജിന്‍
പാവം രോഹു
മുരളിയേട്ടന്‍
മുബി
കലവല്ലഭ്ന്‍
എല്ലാവര്ക്കും എന്‍റെ നന്ദി.
നന്നായി എഴുതി. നല്ല ചിന്തകളും.
ReplyDeleteകൊള്ളാം, നന്നായി എഴുതി.
ReplyDeleteജെഫൂ ,
ReplyDeleteശ്രീ
രണ്ടാള്‍ക്കും എന്‍റെ നന്ദിയും സ്നേഹവും അറിയിക്കുന്നു .
അന്യന്‍റെ നേരെ വിരലിനെ ചൂണ്ടുമ്പോള്‍ തന്നിലേക്ക് തന്നെ തിരിഞ്ഞു നില്‍ക്കുന്ന വിരലുകളെ മനപ്പൂര്‍വം കാണാതെ പോകുന്നു അല്ലെ
ReplyDelete