കവിത
മിനി.പി.സി
എന്‍റെ മൈന
"
ഞാനെന്‍റെ മൈനയെ
തുറന്നു വിട്ടു ,"
അവള്‍ ചിറകുകള്‍
കുടഞ്ഞ്,
തത്തിത്തത്തി
ദൂരേക്ക്........
പറന്നകന്നു !
മാര്‍ഗഴിയില്‍ പൂക്കുന്ന
മല്ലികത്തോട്ടത്തിനപ്പുറം,
മാതളം പൂക്കുന്ന
കാടുകളില്‍,
പ്രിയനെ തിരഞ്ഞവള്‍
പോയതാകാം !
.............................. .............................. .................
ഒരു പ്രണയാര്‍ദ്ര
സന്ധ്യയില്‍
കൂടണയാന്‍ പറന്ന
കിളിയെ
എനിക്ക് പിടിച്ചു
തന്നത് അവനായിരുന്നു
എന്‍റെ ഒഴിഞ്ഞ കൂട്ടില്‍,പാട്ടും
പരിഭവങ്ങളും
എന്‍റെ ഏകാന്തതയില്‍
ഒരിത്തിരി അലോസരം....
അതാണവന്‍ ആശിച്ചത്
!
അവന്‍ വരും വരെ ,എനിക്കൊരു
കൂട്ട് !
.............................. .............................. .......................
മൈനയ്ക്കെന്നെ പേടിയായിരുന്നു
അവളുടെ കലമ്പലുകള്‍
എനിക്കരോചകങ്ങളും
ഒരിക്കല്‍ പോലും
പാടത്ത മൈനയെ
ഞാനിഷ്ടപ്പെടുന്നതെങ്ങിനെ
?
ഋതുക്കള്‍ കൊഴിഞ്ഞു
വീഴവെ
ഞങ്ങളിലെ വെറുപ്പലിഞ്ഞലിഞ്ഞു
സ്നേഹമായ്
അവളെനിക്കായ്
പാടിത്തുടങ്ങി !
ആ പാട്ടുകളിലൂടെ
ആരും ആര്‍ക്കും പകരമാവില്ലെന്ന
സത്യം അവളെന്നെ ഓര്‍മിപ്പിച്ചു
.
അപ്പോള്‍ ഞാനവനെഴുതി
,
മൈനയെ തുറന്നു വിടുന്നു
ആരും എനിക്ക് പകരമായിട്ടില്ലെങ്കില്‍
നീ വരിക ..........ഞാന്‍
കാത്തിരിയ്ക്കും "
തുറന്നു വിട്ട മൈന പറന്നുപോകുമ്പോള്‍ പാടുന്ന പാട്ടായിരുന്നിരിയ്ക്കും ഏറ്റം മനോഹരമായിത്തോന്നിയത്
ReplyDeleteഅതെ !
Deleteഅജിത്തേട്ടാ , പ്രോത്സാഹനങ്ങള്‍ക്ക് ഹൃദയംഗമമായ നന്ദി .ഈ ബ്ലോഗു ലോകത്ത് പിച്ചവെച്ചു തുടങ്ങിയിട്ടല്ലെ ഉള്ളൂ ,രീതികളൊന്നും അറിയില്ല .ആവശ്യമായ നിര്‍ദേശങ്ങളും പ്രോത്സാഹനങ്ങളും
തന്ന് ,നിങ്ങളുടെ ആ വലിയ ഫാമിലിയിലെ ഒരു മെമ്പര്‍ ആക്കുമെന്ന് പ്രത്യാശിക്കുന്നു.
"മല്ലിക പൂക്കുന്ന തോട്ടതിനപ്പുറം മാതളം പൂക്കുന്ന
ReplyDeleteകാട്ടില്‍ തന്റെ പ്രിയനോടുത്തു മൈന ഇപ്പോഴും പാടി നടക്കുന്നു
ഒരിക്കലും മരിക്കാത്ത പ്രണയത്തിന്റെ വിരഹ മനോഹര ഗാനം "
നന്ദി മനു
Deleteകൊള്ളാം മിനി,
ReplyDeleteആര്‍ക്കും ആര്‍ക്കും പകരമാവുകയില്ല, നഗ്ന സത്യം...!
സ്നേഹത്തിന്റെ കവിതയ്ക്ക് ആശംസകള്
നന്ദി സ്നേഹിതാ !
Deleteതുറന്നു വിട്ടതിനാൽ ആയിരിക്കും മറഞ്ഞ് ദൂരേക് പോയത്
ReplyDeleteആശംസകൾ
സ്വതന്ത്രരാക്കപെടുമ്പോള്‍ ഓരോ ജീവിയും ആദ്യം ഓര്‍ക്കുക തങ്ങള്‍ക്ക് ഏറ്റവും പ്രിയപ്പെട്ടവരെ ആയിരിക്കും അല്ലെ ഷാജു .അതാവും അവളും പറന്നു മറഞ്ഞത് .
Deleteനല്ല വരികള്‍ ..മൈനയെ എനിക്കും വളരെ ഇഷ്ടമാണൂ..പ്രത്യേകിച്ചും ..കാട്ടു മൈനയെ...നീര്‍ത്തടങ്ങളില്‍ പ്രാഞ്ചിപ്പറക്കുകയും രാത്രിയില്‍ ഇമ്പമുള്ള നല്ല ഈണത്തില്‍ ഇണയെ വിളിക്കുകയും ചെയ്യുന്ന കാലു നീളമുള്ള ഉടല്‍ മൈനയുടേത് പോലുള്ള കാട്ടു മൈനയെ...മൈനകളെ തുറന്നു വിടുന്നതാണു നല്ലത് അവര്‍ പാടി പാറി പറക്കട്ടെ...മനോഹരങ്ങളായ ഈ വരികള്‍ക്ക് ആശംസകള്‍ മിനി..!!
ReplyDeleteമൈനകളെ സ്നേഹിക്കുന്ന നീലക്കുറിഞ്ഞിക്ക് നന്ദി .
Deleteതുറന്നു വിട്ടത് സ്നേഹമാണ് ...
ReplyDeleteപാടി പറന്നത് സ്വാതന്ത്ര്യം ആണ് ...
നല്ല വരികള്‍ മിനി
ആശംസകളോടെ
അസ്രുസ്
നന്ദി അസ്രുസ് .
Delete