Wednesday, November 6, 2013

ഇ-മഷിയിലൂടെ



     
                         


ഇ-മഷിയിലൂടെ...........................


പ്രിയ കൂട്ടുകാരെ ,

ഇ മഷി വാര്‍ഷികപ്പതിപ്പ്  മുഴുവന്‍അരിച്ചു പെറുക്കി വായിച്ചു .അജിത്തേട്ടന്‍റെ  മാറുന്ന  ഓണസങ്കല്‍പ്പങ്ങള്‍എന്ന ലേഖനത്തോടെ ഐശ്വര്യമായി ആരംഭിക്കുന്ന രചനകളില്‍സി.വി ബഷീറിന്‍റെ കവിത “ബലി”,സിയാഫ്‌അബ്ദുള്‍ഖാദര്‍ എഴുതിയ കഥ “സാക്ഷിമൊഴികള്‍“,ഉസ്മാന്‍പാണ്ടിക്കാടിന്‍റെ കവിത നേര്‍ചിത്രങ്ങള്‍,പ്രശസ്ത സംഗീതജ്ഞന്‍ ശ്രി .ദക്ഷിണാമൂര്‍ത്തി സ്വാമികളെക്കുറിച്ചുള്ള അജോയ്കുമാറിന്‍റെ അനുസ്മരണം ,ജയെഷിന്‍റെ കഥ “അവരുടെ ആകാശം ഭൂമി “ , പ്രവീണ്‍ശേഖരിന്‍റെ “ഷട്ടര്‍” എന്ന സിനിമയെക്കുറിച്ചുള്ള ആസ്വാദനം, നാസര്‍ അമ്പഴെക്കലിന്‍റെ കഥ “മരണത്തിന്‍റെ അതിരില്‍ ഒരു വേലി ”,ചികില്സാരംഗത്തെ അനാരോഗ്യപ്രവണതകളെ തുറന്നു കാട്ടുന്ന ഡോക്ടര്‍അബ്സര്‍മുഹമ്മദിന്‍റെ ലേഖനം ,ബോണി പിന്റോയുടെ കഥ “  തണല്‍മരങ്ങള്‍” ,അരുണ്‍ചാത്തം പൊന്നത്തും ,അസൃസ്‌ഇരുമ്പുഴിയും ചേര്‍ന്നുള്ള ബെഞ്ചി നെല്ലികാലയുടെ സൗമ്യദര്‍ശനം പരിചയപ്പെടുത്തല്‍,നൂതനകാലഘട്ടത്തിന്‍റെ അനിവാര്യതകളില്‍ഒന്നായ ജൈവകൃഷിയെക്കുറിചുള്ള നവാസ്‌ഷംസുദീന്‍റെ ലേഖനം,കൈതപ്രം ദാമോദരന്‍നമ്പൂതിരി ,അദേഹത്തിന്‍റെ  പുത്രന്‍ദീപാങ്കുരന്‍എന്നിവരുമായി റിയാസ്‌ടി അലി നടത്തിയ മിഴിവാര്‍ന്ന ഇന്റര്‍വ്യൂ, പ്രിയ അവതാരകന്‍സഹദേവന്‍സാറുമായി നടന്ന  ഓണ്‍ലൈന്‍ഇന്റര്‍വ്യൂ ,ശിഹാബ് മദാരിയുടെ കഥ “കാറ്റു പറഞ്ഞ പൊള്ള് ”ശലീര്‍അലിയുടെ കവിത “എനിക്കും കാവ്യമെഴുതണം” ജിലു ആന്ജേലയുടെ കഥ “ഓര്‍മ്മയിലെ നിഴലനക്കങ്ങള്‍” രഞ്ജിത്ത് തോമസിന്‍റെ  അനുഭവക്കുറിപ്പ് “ കണ്ണീരുപ്പുള്ള ഓണസദ്യ ” പ്രവീണ്‍കാരോത്തിന്‍റെ കവിത “ അഭയം തേടി ” കുമാരന്‍റെ പുസ്തകപരിചയം മനുരാജിന്‍റെ “ ജീവിതത്തിന്‍റെ  ബാന്‍ഡ്‌വിഡ്ത്തില്‍ഒരു കാക്ക ”ബാബു എഴുമാവിലിന്‍റെ കഥ ‘ സായാഹ്നത്തിലെ വേദന ’ ഷിക്കു ജോസിന്‍റെ കവിത “ പാവകളി ‘’,ആര്ഷാ അഭിലാഷിന്‍റെ  കഥ  “ മഴയിതള്‍പൂവുകള്‍”ഷാജിമാത്യുവിന്‍റെ  കാര്‍ടൂണ്‍, പിന്നെ നമ്മുടെ ത്രിമൂര്‍ത്തികളുടെ(ലിബി,റോബിന്‍,ശ്രീജിത്ത്‌) ബ്ലോഗര്‍വാര്‍ഷിക ഫലം ( ആദ്യം സത്യം പറഞ്ഞാല്‍ഞെട്ടിപ്പോയി ,എന്‍റെ ഉള്‍പ്രേരകം കിടക്കുന്നതെവിടാന്നു കണ്ട് , കുറെക്കഴിഞ്ഞപ്പോള്‍,ആ നര്‍മ്മം ഉള്‍ക്കൊള്ളാനായി .മൂന്നും കൂടി എത്ര ദിവസങ്ങള്‍എടുത്ത്തുകാണും ഇത്രയൊക്കെ എഴുതാന്‍ എന്നോര്‍ത്തപ്പോ ള്‍ചിരിയും വന്നു )എല്ലാം ഇഷ്ടപെട്ടു .
പ്രത്യാശയുടെയും പ്രതീക്ഷയുടെയും  നാമ്പുകള്‍മുളപൊട്ടി വരുന്ന മനോഹരമായ കവര്‍പേജ് , നിലവാരമുള്ള പേപ്പര്‍,രചനകള്‍ക്ക്  ജീവന്‍നല്‍കുന്ന  ചിത്രങ്ങള്‍,മികവാര്‍ന്ന എഡിറ്റിംഗ് ഇതൊക്കെ ഈ മഷിയുടെ മാറ്റുകൂട്ടുന്നു ,പേജ് ലേ-ഔട്ട്‌അടുത്ത തവണ ശരിക്കും ശ്രദ്ധിയ്ക്കണം .ബ്ലോഗുലോകത്തില്ലാത്ത വായാനക്കാരില്‍നിന്നും നല്ല ഫീഡ്ബാക് ആണ് കിട്ടുന്നത് ,ഒരു സാധാരണ വായനക്കാരി എന്ന നിലയ്ക്ക് എനിക്കും ഇഷ്ടപ്പെട്ടു. എല്ലാ അണിയറ പ്രവര്‍ത്തകര്‍ക്കും ഒരിക്കല്‍ക്കൂടി  അഭിനന്ദനങ്ങള്‍






മഴവില്ലിലൂടെ വായനയുടെ ലോകത്തേയ്ക്ക്‌


വളരെ മിതത്വമാര്‍ന്ന എഡിറ്റോറിയലോടെ ആരംഭിക്കുന്ന മഴവില്ലിലെ
ആല്‍ബിനോസുകളെക്കുറിച്ചുള്ള,ബെന്‍ചൊലിയുടെ,കവര്‍സ്റ്റോറി,അവതരണ
ത്തിലെ മികവ് കൊണ്ടും പ്രമേയത്തിലെ പുതുമ കൊണ്ടും വളരെ
ആകര്‍ഷിച്ചു ,വായനയ്ക്കിപ്പുറവും , വേദനയും വിഹ്വലതകളും ഉണര്ത്തിക്കൊണ്ട് മനസ്സില്‍നിറഞ്ഞു നില്‍ക്കുകയാണ്  ആല്‍ബിനോസുകള്‍! ആ അസ്വസ്ഥതകളില്‍നിന്നും മനസ്സിനെ സ്വതന്ത്രമാക്കുന്നതിനുവേണ്ടി പിന്നീട്  വായിച്ചത് ജോസ്‌ലെറ്റിന്‍റെ വീടിനെക്കുറിച്ചുള്ള ലേഖനമാണ് ..ഒരു വീടിനെക്കുറിച്ച് സ്വപ്നം കാണുന്നവര്‍തീര്‍ച്ചയായും വായിച്ചിരിക്കേണ്ട ലേഖനമാണിത് ,ഈ മേഖലയില്‍  ജോസ്ലെറ്റ് കൂടുതല്‍ഉയരങ്ങളില്‍എത്തട്ടെ എന്ന് ആശംസിക്കുന്നതോടൊപ്പം വീട്  വെയ്ക്കാന്‍ആഗ്രഹിക്കുന്ന എല്ലാ ബ്ലോഗര്‍മാര്‍ക്കും ഫീസുകൂടാതെ നിര്‍ല്ലോഭം  ഉപദേശങ്ങള്‍ നല്‍കാനുള്ള സന്മനസ്സും ഉണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു ..അഡ്വ : നിസ ഫാസിലിന്‍റെ ലേഖനം സ്ത്രീകള്‍ക്ക് വളരെ ഉപകാരപ്രദമായ ഒന്നാണ്  .സൈബര്‍ ചൂഷണങ്ങളെ എങ്ങിനെ നേരിടണം എന്ന അവബോധം ലേഖനം പകര്‍ന്നു തരുന്നു..സൗഹൃദങ്ങള്‍ക്ക്  ഇന്നിലെ പ്രസക്തിയെക്കുറിച്ച്  റോസിലിജോയിയുടെ ലേഖനം നമ്മെ  ഓര്‍മ്മിപ്പിയ്ക്കുന്നു  . വളരെ വിജ്ഞാനപ്രദമായ ഒരു ലേഖനമാണ് ആബിദ്‌ഒമറിന്‍റെത്.ശരത് ബാബുവിന്‍റെ “ നമ്മള്‍ ആരാ ? ”ചിന്തിപ്പിക്കുകയും ,ചിരിയുണര്‍ത്തുകയും ചെയ്യുന്നു .ഹരിശങ്കരനശോകന്‍റെ “ ഏട്ടിലെ പശു”( ഇത് ലേഖനമാണോ ,കുറിപ്പാണോ)എബി കുട്ടിയാനത്തിന്‍റെ എന്നും  മഴയായിരുന്നെങ്കില്‍, ആമി അലവിയുടെ പുനര്‍വായന കൊച്ചുമോള്‍ കൊട്ടാരക്കരയുടെ ''രുചി'' , ഡോക്ടര്‍മാലങ്കോടിന്‍റെ ലേഖനം ഇവയൊക്കെ മഴവില്ലിന്‍റെ മനോഹാരിത കൂട്ടുന്നു .
ശ്രി .മുരളി മുകുന്ദനുമായി ഫൈസല്‍ബാബു നടത്തിയ അഭിമുഖം യാതൊരു ജാടകളുമില്ലാത്ത ഒരു സാധാമനുഷ്യനെ നമുക്ക് പരിചയപ്പെടുത്തുന്നു .മുജീബ് റഹ്മാന്‍റെ “ തോറ്റവന്‍റെ ദുഖം ” , മൊയ്തീന്‍അങ്ങടിമുഗരിന്‍റെ  “സ്വത്വം” ,സതീശന്‍റെ “ഓര്‍മ്മപെയ്ത്ത്” , അരുണ്‍ദത്തിന്‍റെ “ കുറും  കവിതകള്‍” വര്‍ഷിണി വിനോദിനിയുടെ “ അതിജീവനം ” ,പ്രവീണ്‍കാരോത്തിന്‍റെ “ അഭയം തേടി ” , സോണി ദിത്തിന്‍റെ “ജീവസുഷിരങ്ങള്‍” , റോബിന്‍കുര്യന്‍റെ “മൂകം പുലരുന്ന പുലരി , കൃഷ്ണദാസിന്‍റെ “ കിന്നാരം ” , വി സി ഇക്ബാലിന്‍റെ  കവിതകള്‍, ധന്യ രാമചന്ദ്രന്‍റെ “ ആമാടപ്പെട്ടി ”, എന്നീ കവിതകള്‍ഒരുപാട് ചിന്തകള്‍നമുക്ക്  മുന്‍പില്‍കുടഞ്ഞിടുന്നു !
കഥകളില്‍സാബു പ്രയാറിന്‍റെ ‘ഹുറൂബ്’ ,ആറങ്ങോട്ടുകര്‍മുഹമ്മദിന്‍റെ “ ഖബറിസ്ഥാനിലെ കല്ല്‌’’,ജയചന്ദ്രന്‍മോകെരിയുടെ ‘’മടക്ക യാത്രകള്‍’’,സോണിയുടെ ‘’അരമണിക്കൂറില്‍അയാള്‍’’, ശിഹാബ് മദാരിയുടെ , “ജബലുകള്‍ക്കക്കരെ” , അനില്‍നമ്പൂതിരിപ്പാടിന്‍റെ “കുപ്പിവളപ്പൊട്ടുകള്‍’’,സാജിത അബ്ദുല്‍റഹ്മാന്‍റെ ‘’ അര്‍ദ്ധ വിരാമം ’’ , ഡോക്ടര്‍മാലങ്കോട്ടിന്‍റെ “ അലമേലു ‘’’,നളിനകുമാരിയുടെ “ അസ്തമയം ’’ഫൈസല്‍കൊണ്ടോട്ടിയുടെ ബാല കഥ ‘ അപ്പുവും കിങ്ങിണിയും’ ശീതളിന്‍റെ കഥ എന്നിവ വ്യത്യസ്ത വായനാനുഭവങ്ങളാണ് .റിയാസ്‌ ടി അലിയുടെ പൂക്കൂടയേന്തിയ ഡിജിറ്റല്‍ സുന്ദരി  സുനില്‍ജോസെഫ് , അബ്ദുല്‍ജാസിം ,ജവാദ്അഷ്‌റഫ്‌,പ്രശോഭ് മടത്തില്‍എന്നിവരുടെ ഫോടോഗ്രാഫ്സ്‌,അഫ്ഷീന്‍റെ പെയിന്റിംഗ് എന്നിവയും നല്ല നിലവാരം പുലര്‍ത്തുന്നു .,രചനകള്‍ക്ക് മിഴിവേകുന്ന ചിത്രങ്ങളും, ജെഫുവിന്‍റെ കരവിരുതും അഭിനന്ദനാര്‍ഹമാണ്, മഴവില്ലിന്‍റെ അണിയറയിലും അരങ്ങിലും പ്രവര്‍ത്തിച്ച എല്ലാവര്ക്കും എല്ലാ ഭാവുകങ്ങളും നേരുന്നു.ആരെയെങ്കിലും വിട്ടുപോയിട്ടുണ്ടെങ്കില്‍, മനപ്പൂര്‍വമല്ല ക്ഷമിക്കുമല്ലോ .