Wednesday, November 6, 2013







മഴവില്ലിലൂടെ വായനയുടെ ലോകത്തേയ്ക്ക്‌


വളരെ മിതത്വമാര്‍ന്ന എഡിറ്റോറിയലോടെ ആരംഭിക്കുന്ന മഴവില്ലിലെ
ആല്‍ബിനോസുകളെക്കുറിച്ചുള്ള,ബെന്‍ചൊലിയുടെ,കവര്‍സ്റ്റോറി,അവതരണ
ത്തിലെ മികവ് കൊണ്ടും പ്രമേയത്തിലെ പുതുമ കൊണ്ടും വളരെ
ആകര്‍ഷിച്ചു ,വായനയ്ക്കിപ്പുറവും , വേദനയും വിഹ്വലതകളും ഉണര്ത്തിക്കൊണ്ട് മനസ്സില്‍നിറഞ്ഞു നില്‍ക്കുകയാണ്  ആല്‍ബിനോസുകള്‍! ആ അസ്വസ്ഥതകളില്‍നിന്നും മനസ്സിനെ സ്വതന്ത്രമാക്കുന്നതിനുവേണ്ടി പിന്നീട്  വായിച്ചത് ജോസ്‌ലെറ്റിന്‍റെ വീടിനെക്കുറിച്ചുള്ള ലേഖനമാണ് ..ഒരു വീടിനെക്കുറിച്ച് സ്വപ്നം കാണുന്നവര്‍തീര്‍ച്ചയായും വായിച്ചിരിക്കേണ്ട ലേഖനമാണിത് ,ഈ മേഖലയില്‍  ജോസ്ലെറ്റ് കൂടുതല്‍ഉയരങ്ങളില്‍എത്തട്ടെ എന്ന് ആശംസിക്കുന്നതോടൊപ്പം വീട്  വെയ്ക്കാന്‍ആഗ്രഹിക്കുന്ന എല്ലാ ബ്ലോഗര്‍മാര്‍ക്കും ഫീസുകൂടാതെ നിര്‍ല്ലോഭം  ഉപദേശങ്ങള്‍ നല്‍കാനുള്ള സന്മനസ്സും ഉണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു ..അഡ്വ : നിസ ഫാസിലിന്‍റെ ലേഖനം സ്ത്രീകള്‍ക്ക് വളരെ ഉപകാരപ്രദമായ ഒന്നാണ്  .സൈബര്‍ ചൂഷണങ്ങളെ എങ്ങിനെ നേരിടണം എന്ന അവബോധം ലേഖനം പകര്‍ന്നു തരുന്നു..സൗഹൃദങ്ങള്‍ക്ക്  ഇന്നിലെ പ്രസക്തിയെക്കുറിച്ച്  റോസിലിജോയിയുടെ ലേഖനം നമ്മെ  ഓര്‍മ്മിപ്പിയ്ക്കുന്നു  . വളരെ വിജ്ഞാനപ്രദമായ ഒരു ലേഖനമാണ് ആബിദ്‌ഒമറിന്‍റെത്.ശരത് ബാബുവിന്‍റെ “ നമ്മള്‍ ആരാ ? ”ചിന്തിപ്പിക്കുകയും ,ചിരിയുണര്‍ത്തുകയും ചെയ്യുന്നു .ഹരിശങ്കരനശോകന്‍റെ “ ഏട്ടിലെ പശു”( ഇത് ലേഖനമാണോ ,കുറിപ്പാണോ)എബി കുട്ടിയാനത്തിന്‍റെ എന്നും  മഴയായിരുന്നെങ്കില്‍, ആമി അലവിയുടെ പുനര്‍വായന കൊച്ചുമോള്‍ കൊട്ടാരക്കരയുടെ ''രുചി'' , ഡോക്ടര്‍മാലങ്കോടിന്‍റെ ലേഖനം ഇവയൊക്കെ മഴവില്ലിന്‍റെ മനോഹാരിത കൂട്ടുന്നു .
ശ്രി .മുരളി മുകുന്ദനുമായി ഫൈസല്‍ബാബു നടത്തിയ അഭിമുഖം യാതൊരു ജാടകളുമില്ലാത്ത ഒരു സാധാമനുഷ്യനെ നമുക്ക് പരിചയപ്പെടുത്തുന്നു .മുജീബ് റഹ്മാന്‍റെ “ തോറ്റവന്‍റെ ദുഖം ” , മൊയ്തീന്‍അങ്ങടിമുഗരിന്‍റെ  “സ്വത്വം” ,സതീശന്‍റെ “ഓര്‍മ്മപെയ്ത്ത്” , അരുണ്‍ദത്തിന്‍റെ “ കുറും  കവിതകള്‍” വര്‍ഷിണി വിനോദിനിയുടെ “ അതിജീവനം ” ,പ്രവീണ്‍കാരോത്തിന്‍റെ “ അഭയം തേടി ” , സോണി ദിത്തിന്‍റെ “ജീവസുഷിരങ്ങള്‍” , റോബിന്‍കുര്യന്‍റെ “മൂകം പുലരുന്ന പുലരി , കൃഷ്ണദാസിന്‍റെ “ കിന്നാരം ” , വി സി ഇക്ബാലിന്‍റെ  കവിതകള്‍, ധന്യ രാമചന്ദ്രന്‍റെ “ ആമാടപ്പെട്ടി ”, എന്നീ കവിതകള്‍ഒരുപാട് ചിന്തകള്‍നമുക്ക്  മുന്‍പില്‍കുടഞ്ഞിടുന്നു !
കഥകളില്‍സാബു പ്രയാറിന്‍റെ ‘ഹുറൂബ്’ ,ആറങ്ങോട്ടുകര്‍മുഹമ്മദിന്‍റെ “ ഖബറിസ്ഥാനിലെ കല്ല്‌’’,ജയചന്ദ്രന്‍മോകെരിയുടെ ‘’മടക്ക യാത്രകള്‍’’,സോണിയുടെ ‘’അരമണിക്കൂറില്‍അയാള്‍’’, ശിഹാബ് മദാരിയുടെ , “ജബലുകള്‍ക്കക്കരെ” , അനില്‍നമ്പൂതിരിപ്പാടിന്‍റെ “കുപ്പിവളപ്പൊട്ടുകള്‍’’,സാജിത അബ്ദുല്‍റഹ്മാന്‍റെ ‘’ അര്‍ദ്ധ വിരാമം ’’ , ഡോക്ടര്‍മാലങ്കോട്ടിന്‍റെ “ അലമേലു ‘’’,നളിനകുമാരിയുടെ “ അസ്തമയം ’’ഫൈസല്‍കൊണ്ടോട്ടിയുടെ ബാല കഥ ‘ അപ്പുവും കിങ്ങിണിയും’ ശീതളിന്‍റെ കഥ എന്നിവ വ്യത്യസ്ത വായനാനുഭവങ്ങളാണ് .റിയാസ്‌ ടി അലിയുടെ പൂക്കൂടയേന്തിയ ഡിജിറ്റല്‍ സുന്ദരി  സുനില്‍ജോസെഫ് , അബ്ദുല്‍ജാസിം ,ജവാദ്അഷ്‌റഫ്‌,പ്രശോഭ് മടത്തില്‍എന്നിവരുടെ ഫോടോഗ്രാഫ്സ്‌,അഫ്ഷീന്‍റെ പെയിന്റിംഗ് എന്നിവയും നല്ല നിലവാരം പുലര്‍ത്തുന്നു .,രചനകള്‍ക്ക് മിഴിവേകുന്ന ചിത്രങ്ങളും, ജെഫുവിന്‍റെ കരവിരുതും അഭിനന്ദനാര്‍ഹമാണ്, മഴവില്ലിന്‍റെ അണിയറയിലും അരങ്ങിലും പ്രവര്‍ത്തിച്ച എല്ലാവര്ക്കും എല്ലാ ഭാവുകങ്ങളും നേരുന്നു.ആരെയെങ്കിലും വിട്ടുപോയിട്ടുണ്ടെങ്കില്‍, മനപ്പൂര്‍വമല്ല ക്ഷമിക്കുമല്ലോ .


14 comments:

  1. മഴവില്ലിന് നല്ലൊരു വായന - നല്ല അവലോകനം.....

    ReplyDelete
    Replies
    1. മിനി.പി.സിNovember 7, 2013 at 11:15 AM

      വളരെ നന്ദി സര്‍ .

      Delete
  2. മഴ വില്ലിന് നല്ലൊരു വിഷകലനം

    ReplyDelete
    Replies
    1. മിനി പിസിNovember 7, 2013 at 11:16 AM

      നന്ദി സാജന്‍ .

      Delete
  3. വാര്‍മഴവില്ലിന്നേഴുനിറങ്ങള്‍ നന്നായി അവലോകനം. അല്പം കൂടിയാകാമായിരുന്നു പക്ഷെ.

    ReplyDelete
    Replies
    1. മിനി.പി സിNovember 7, 2013 at 11:20 AM

      ഇനിയും അവലോകനം നടത്തിയാല്‍ സസ്പെന്‍സൊക്കെ പൊളിയും അജിത്തേട്ടാ . വായിക്കുമ്പോള്‍ ഒരു പുതുമ ഫീല്‍ ചെയ്യണ്ടേ ,അതോണ്ടാ .

      Delete
  4. വലിയ പ്രോത്സാഹനം

    ReplyDelete
    Replies
    1. മിനിപിസിNovember 8, 2013 at 11:40 AM

      ഇത് കേള്‍ക്കുമ്പോള്‍ വളരെ സന്തോഷം അനീഷ്‌ .

      Delete
  5. എല്ലാം ഉൾക്കൊള്ളിച്ച് മിനിയേച്ചറായി
    അവലോകനം നടത്തിയ ഈ മഴവില്ലിൻ അഴകും ഇഷ്ട്ടപ്പെട്ടു.
    പിന്നെ ... ഒറിജിനിലായി ഞാൻ ഭയങ്കര ജാടക്കാരനാ..കേട്ടൊ കൂട്ടുകാരി

    ReplyDelete
  6. മിനിപിസിNovember 8, 2013 at 11:52 AM

    ജാടക്കാരനാ ? അങ്ങനെ തോന്നുന്നില്ലാട്ടോ മുരളിയേട്ടാ .

    ReplyDelete
  7. മഴവില്ല് ഞാനും കണ്ട പോലെയായി.... നന്നായിട്ടോ

    ReplyDelete
  8. ഗുഡ് ,നന്നായി
    ഭാവുകങ്ങള്‍

    ReplyDelete