കഥ മിനി.പി.സി
തോമസ് പാറ്റിസണിന്‍റെ വാക്കിംഗ് സ്റ്റിക്ക് കൊണ്ടുള്ള ആദ്യഅടി വീണത് എന്‍റെ ഇടത്തെ തോള്‍പ്പലകയിലാണ്.തികച്ചും അപ്രതീക്ഷിതമായ ആ അടിയുടെ നടുക്കത്തില്‍ കസേരയില്‍ നിന്നും ഞാന്‍ ചാടിയെണീറ്റു.
രണ്ടാമത്തെ അടി എന്നെക്കടന്ന് എഴുത്തുകാരി ആന്‍മിയറാണിയുടെ പാതി നഗ്നമായ മുതുകില്‍ ലക്ഷ്യം കണ്ടു.അവ ള്‍ വല്ലാത്തൊരു രോദനത്തോടെ സുവര്ണ്ണ പഗോഡകള്‍ പൂ കൊഴിച്ചിട്ട റെസ്റ്റോറന്റിന്‍റെ മുറ്റത്തേക്ക് കസേരയോടെ മറിഞ്ഞു വീണു .ആ വീഴ്ചയില്‍ അവളുടെ തോള്‍ സഞ്ചിയില്‍നിന്നും 1909 മുതല്‍ 46 വരെ ഗാന്ധിജി എഴുതിയ പുസ്തകങ്ങള്‍ ചിതറിത്തെറിച്ചു.
പതിവ് സായാഹ്ന ചായ ചര്‍ച്ചകള്‍ക്കിടെ ഞാനും ആന്‍മിയറാണിയും ഉയര്‍ത്തിയ ഗാന്ധിനിന്ദകള്‍ ആസ്വദിച്ച് ചായക്കോപ്പയ്ക്കുള്ളില്‍ ചുണ്ടുകളാല്‍ സത്യാന്വേഷണ പരീക്ഷണങ്ങള്‍ നടത്തുന്ന ഒരു പിടി ഗാന്ധിയന്മാരെ മറികടന്നാണ് റെസ്റ്റോറന്‍റ് ഉടമയായ തോമസ് പാറ്റിസണ്‍ എന്ന വൃദ്ധന്‍ സായിപ്പ് യുദ്ധകാലത്തെ പാറ്റണ്‍ ടാങ്ക് പോലെ പൊട്ടി വീണത് .
"യൂ സ്കൌണ്ട്രല്‍സ്!നിങ്ങള്‍ക്കെങ്ങനെ ആ മഹാത്മാവിനെപ്പറ്റി ഇങ്ങനെ പറയാനാവുന്നു?ലോകം മുഴുവന്‍ മാനിയ്ക്കുന്ന അദേഹത്തെ എത്ര ഈസിയായാണ് നിങ്ങള്‍ ബ്രിട്ടീഷ് കോര്‍പറേറ്റ് ഏജെന്‍റ് ആക്കിമാറ്റിയത്?"
കഠിനമായ കോപം കൊണ്ട് സായിപ്പിന്‍റെ ചുണ്ടുകള്‍ വിറയ്ക്കുകയും ചുളിവാര്‍ന്ന മുഖം രൌദ്രമാവുകയും ചെയ്തു.
ഒരിക്കല്‍,രാജ്യാഭിമാനികളായ ഇന്ത്യക്കാരുടെ പരസഹസ്രം ചുണ്ടുകളിളുടെ മുഴങ്ങിയിരുന്ന ഒരു മുദ്രാവാക്യം ഇപ്പോള്‍ അതിനേക്കാള്‍ തിവ്രമായി ഒരൊറ്റ സായിപ്പിന്‍റെ വായില്‍ നിന്ന് ബോംബ് പോലെ ഞങ്ങളുടെ ആത്മാവിലേക്ക് വീണ് പൊട്ടി.
"ക്വിറ്റ് ഇന്ത്യ!" ദൂരേക്ക് കൈചൂണ്ടിക്കൊണ്ട് സായിപ്പ് അലറി.
ക്വിറ്റ് ഇന്ത്യ

ക്വിറ്റ് ഇന്ത്യ...
ReplyDeleteഇന്ത്യക്കാരൻ എന്നഭിനയിക്കുന്ന നവ ഇന്ത്യക്കാരോട് പറയേണ്ടത് തന്നെ..
ചെറിയ കഥ വലിയ ആശയം..
ആശംസകള്‍...
സന്തോഷം ചങ്ങാതീ .
Deleteകുഞ്ഞു കഥയിലൂടെ വളരെ വലിയൊരു ആശയം പറഞ്ഞിരിക്കുന്നല്ലോ മിനി.... ഇഷ്ടം
ReplyDeleteമുബീ സന്തോഷം .
Deleteകൊള്ളാം.
ReplyDeleteനന്ദി ജോസ്ലെറ്റ്.
Deleteആരാണവിടെ വിഗ്രഹങ്ങളെ തകര്‍ക്കുന്നത്!!
ReplyDeleteഅതെ `..ആരാണിവിടെ വിഗ്രഹങ്ങള്‍ തകര്‍ക്കുന്നത് ?
Deleteസ്കൂൾ വിദ്യാഭ്യാസകാലത്തും മത്സരപരീക്ഷാരംഗത്തും ചരിത്രമെന്നാൽ...
ReplyDeleteക്വിറ്റ്ഇന്ത്യ സമരം നടന്നത് എന്ന് ?
ആരാണ് സമരത്തിന് ആഹ്വാനം ചെയ്തത് ?
ആരായിരുന്നു അപ്പോൾ ഭരണാധികാരി ?
സമരത്തിന്റെ അനന്തരഫലം എന്തായിരുന്നു ?
.....ഇങ്ങനെയുള്ള സ്ഥിതിവിവരക്കണക്കുകളാണ്. ഓർമ്മയുടെ വ്യായാമം മാത്രം.
Philosophical approach ഇല്ലേയില്ല. അങ്ങനെയുള്ള ചരിത്ര സിലബസിനോട് പറയേണ്ടിവരും “ക്വിറ്റ് ഇന്ത്യ !”
ഹരി നന്ദി സ്നേഹം .
Deleteവാരാന്തപ്പതിപ്പിൽ വായിച്ചിരുന്നു. ആശയം ചിന്തോദ്ദീപകവും ശ്രദ്ധേയവുമാണ്. അടുത്ത കാലത്ത് ഗാന്ധിജിയെപ്പറ്റി ഒരു പ്രശസ്ത എഴുത്തുകാ രി നടത്തിയ വിവാദപരാമർശങ്ങളോടൊത്തു വായിച്ചപ്പോൾ കഥ രസകരവുമായി. മലയാള മാധ്യമരംഗത്തെ അഗ്രഗണ്യസ്ഥാനീയരില്പ്പെട്ട മാതൃഭൂമിയുടെ താളിലൂടെ സ്വന്തം സൃഷ്ടി അനുവാചകലോകത്തേക്കെത്തുക..... അതിലെ കഥാപാത്രചിത്രണത്തിന് ആർട്ടിസ്റ്റ് മദനനെപ്പോലൊരാൾ ബ്രഷ് ചലിപ്പിക്കുക .... തീർച്ചയായും താങ്കൾക്ക് അഭിമാനിക്കാം. എഴുത്തിന്റെ ലോകത്ത് കൂടുതൽ ഉയരങ്ങളിലേക്കെത്താൻ കഴിയട്ടെ എന്നാശംസിക്കുന്നു.
ReplyDeleteശുഭാശംസകൾ....
എന്‍റെ എഴുത്ത് ജീവിതത്തിലെ വളരെ സന്തോഷകരമായ ഒരനുഭവമാണ് ഇത് .നന്ദി സൗഗന്ധികം വായനയ്ക്കും അഭിപ്രായങ്ങള്‍ക്കും.
Deleteകുഞ്ഞു കഥയ്ക്ക് ഒത്തിരി ഇഷ്ടം! ആശംസകൾ ചേച്ചീ!
ReplyDeleteനന്ദി ജ്യുവല്‍
Deletebestt one !!
ReplyDeleteനന്ദി ശിഹാബ് .
Deleteനന്നായിട്ടുണ്ട്.
ReplyDeleteനന്ദി ജെഫൂ
Deletegood one :)
ReplyDeleteനന്ദി ഹരിപ്രിയ.
Deleteകുഞ്ഞു കഥയിലൂടെ വളരെ വലിയൊരു ആശയം പറഞ്ഞിരിക്കുന്നല്ലോ nalla ezhuthu Dear Miniyecheeeeeee
ReplyDeleteനന്ദി ഷംസു.
Deleteഓരോ കഥയും നമ്മള്‍ വായിക്കുമ്പോഴും വായിക്കപ്പെടുന്നത് കഥാകൃത്തിന്റെ മനസ്സാണ് ഓരോ വരികളിലൂടെയും നമ്മള്‍ കടന്നുപോകുമ്പോള്‍ ആ വരികള്‍ക്കിടയിലും വായിക്കാന്‍ കഴിയണം അവിടെയാണ് കഥയ്ക്കു ആത്മാവുണ്ടാകുന്നത് ..........എല്ലാ കഥകളും ഞാന്‍ വായിക്കാറുണ്ട് .കുലുക്കി സര്‍ബത്ത് കഴിക്കാന്‍ പോയപ്പോഴുള്ള ഫീലിങ്സ് ........നല്ല കഥയായിരുന്നു ....കേട്ടോ
ReplyDeleteബെസ്റ്റ് ഓഫ് ലക്ക്
ഒരുപാട് സന്തോഷം ഷിജു .
Deleteചെറിയ വാക്കുകളിൽ കൂടി
ReplyDeleteഒരു വലിയ ആശയം വ്യക്തമാക്കുന്ന കഥ
പിന്നെ
മാതൃഭൂമിയുടെ താളുകളിൽ പ്രത്യക്ഷപ്പെട്ടതിന്
അനുമോദനങ്ങളും, അഭിനന്ദങ്ങളും കേട്ടൊ കഥാകാരി
മുരളിയേട്ടാ .ഒത്തിരി സന്തോഷം.
Deleteഗാന്ധിജിയെ ചീത്ത വിളിക്കുന്നതാണ് ഇന്നത്തെ ഫാഷന്‍. കഥ നന്നായി
ReplyDeleteനന്ദി സര്‍ .
Deleteഎന്തിനാണ് കൂടുതൽ പറയുന്നത് .... ഒരു സമൂഹത്തിനോട്..... പറയാനുള്ളത് മുഴുവൻ കുറഞ്ഞ വാക്കുകളില്‍ സന്ദേശമായി, കഥയായി, ഉപദേശമായി എത്തിക്കാന്‍ കഴിഞ്ഞു..... ഗംഭീരമായി...... നന്മ നിറഞ്ഞ മാറ്റങ്ങള്‍ എല്ലാവരിലുമുണ്ടാകട്ടെ നല്ലെഴുത്തിന് ആശംസകൾ.....
ReplyDeleteവളരെ സന്തോഷം വിനോദ് .
DeleteThis comment has been removed by the author.
ReplyDeleteഹിസ്റ്ററിയെ ഹൈ സ്റ്റോറി ആക്കുമ്പോള്‍ ദേവന്‍ അസുരനും അസുരന്‍ ദേവനും ആയി മാറും. അതാണ് ചരിത്രം. നന്നായി.
ReplyDeleteഅതെ സത്യം .നന്ദി ചങ്ങാതി.
Deleteമാതൃഭൂമിയിൽ വായിച്ചിരുന്നു - അഭിനന്ദനങ്ങൾ
ReplyDeleteനന്ദി സര്‍ .
Deleteകഥ എന്നതിനേക്കാൾ ഒരു ആശയ പ്രചാരണ ലേഖനം പോലെ തോന്നി.
ReplyDeleteവായനയ്ക്കും അഭിപ്രായങ്ങള്‍ക്കും നന്ദി സര്‍ .
Deletea thought-provoking story..കുഞ്ഞു കഥയില്‍ വലിയ സത്യങ്ങള്‍!!
ReplyDeleteനന്ദി രാജാവേ .
Deletenice...
ReplyDeleteനന്ദി ധ്രുവകാന്ത് .
Deleteവ്യക്തമായ സത്യം ..വെടിപ്പായി പറഞ്ഞു.. അഭിനന്ദനങ്ങൾ
ReplyDeleteവ്യക്തമായ സത്യം ..വെടിപ്പായി പറഞ്ഞു.. അഭിനന്ദനങ്ങൾ
ReplyDeleteനന്ദി ബഷീര്‍.
Deleteചെറിയ കഥ. വലിയ സത്യങ്ങള്‍.!!
ReplyDeleteകല്ലോലിനി സന്തോഷം.
Deleteകുറച്ചു വാക്കുകളിൽ കുറിച്ച കഥ അല്ല ചരിത്രം അല്ലേ ? മാതൃഭൂമി ആഴ്ചപ്പതിപ്പിൽ വന്നതിനു പ്രത്യേകം അഭിനന്ദനം
ReplyDeleteസന്തോഷം വരവിനും അഭിപ്രായങ്ങള്‍ക്കും .
Delete'കുരുത്ത'ക്കേടിനേറ്റ അടി മര്‍മ്മസ്ഥാനത്തുത്തന്നെ കൊണ്ടു!!
ReplyDeleteആശംസകള്‍
നിൻ. പുരോ ഭാഗത്തതാ ധീര തേജസ്സാം നാളെ
ReplyDeleteനിൻ. പുരോ ഭാഗത്തതാ ധീര തേജസ്സാം നാളെ
ReplyDelete